North East Elections 2023 – malayalees.ch https://malayalees.ch Malayalam Online News Portal Fri, 03 Mar 2023 11:32:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png North East Elections 2023 – malayalees.ch https://malayalees.ch 32 32 കോണ്‍റാഡ് സാംഗ്മ വീണ്ടും മേഘാലയ മുഖ്യമന്ത്രി https://malayalees.ch/conrad-sangma-become-meghalaya-cm-as-second-phase/ Fri, 03 Mar 2023 11:31:48 +0000 https://malayalees.ch/?p=77302 കോണ്‍റാഡ് സാംഗ്മ മേഘാലയ മുഖ്യമന്ത്രിയായി മാര്‍ച്ച് 7ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുത്തേക്കും. മേഘാലയ ഗവര്‍ണര്‍ ഫാഗു ചൗഹാന് രാജിക്കത്ത് സമര്‍പ്പിച്ച സാംഗ്മ, പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തു.conrad sangma become meghalaya cm as second phase

രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട സാംഗ്മ കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണയും ഉറപ്പാക്കി. മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് ബിജെപി കേന്ദ്ര നേതൃത്വവും പിന്തുണ അറിയിച്ചു. പഴയ സഖ്യ കക്ഷിയായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 11 എംഎല്‍എമാരുടെ പിന്തുണയിലാണ് കോണ്‍റാഡ് സാഗ്മയുടെ നോട്ടം.

വോട്ട് വിഹിതം വര്‍ധിച്ച സാഹചര്യത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിനായി തൃണമൂല്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം നാഗാലാന്‍ഡില്‍ 37 സീറ്റ് നേടിയ ബിജെപി -എന്‍ഡിപിപി സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. സഖ്യം ഇല്ലാതെ മത്സരിച്ച എന്‍പിഎഫും സര്‍ക്കാരിന്റെ ഭാഗമായേക്കും. അഞ്ചാം തവണയും നെഫ്യു റിയോയുടെ പേര് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. വികസനം, സമാധാനം, നാഗാ രാഷ്ട്രീയ പ്രശ്നത്തിന് നേരത്തെയുള്ള പരിഹാരവുമാണ് പുതിയ സര്‍ക്കാരിന്റെ അജണ്ടയെന്ന് എന്‍ഡിപിപി അറിയിച്ചു.

]]>
തിപ്ര മോതയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയാറാർ : ബിജെപി https://malayalees.ch/ready-to-accept-tipra-motha-conditions-says-bjp/ Thu, 02 Mar 2023 08:35:03 +0000 https://malayalees.ch/?p=77195 തിപ്ര മോതയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയാറെന്ന് ബിജെപി വാക്താവ്. ഗ്രേറ്റർ തിപ്രാലാൻഡ് ഒഴികെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്നാണ് ബിജെപി വക്താവ് അറിയിച്ചത്. ( Ready to accept Tipra Motha conditions says BJP )

https://b1e6052c05c0f113178d5b4068783d77.safeframe.googlesyndication.com/safeframe/1-0-40/html/container.html

ആവശ്യങ്ങൾ അംഗീകരിച്ചാൽ ആരുമായും സഖ്യമാകാമെന്നാണ് തിപ്ര മോദ പറഞ്ഞത്. തങ്ങൾക്ക് ലഭിക്കുന്ന ഉറപ്പുകൾ എഴുതി നൽകണമെന്നാണ് തിപ്ര മോതയുടെ ഉപാധി. അതേസമയം, തിപ്ര മോതയെ കൂടെകൂട്ടാൻ നീക്കം ഊർജിതമാക്കിയിരിക്കുകയാണ് സിപിഐഎം-കോൺഗ്രസ് സഖ്യം. തിപ്ര മോത നേതാവ് പ്രദ്യുത് ദേബ് ബർമൻ ഇന്ന് വൈകീട്ട് ആറിന് മാധ്യമങ്ങളെ കാണും.

ത്രിപുരയിൽ ഇനി കിംഗ് മേക്കറാകുക തിപ്രമോതയാണ്. ഇരു പക്ഷത്തിനും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ തിപ്രമോതയുടെ പിന്തുണയാകും സംസ്ഥാനത്ത് നിർണായകമാകുക. ഒരു പാർട്ടിയുമായും സഖ്യമുണ്ടാക്കാതെ ഒറ്റയ്ക്ക് തിപ്രമോത മത്സരിച്ചത് 42 സീറ്റുകളിലാണ്. തദ്ദേശീയ സമുദായങ്ങൾക്കായി ഗ്രേറ്റർ ടിപ്രലാൻഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തെ ഒരു പാർട്ടിയും പിന്തുണയ്ക്കാതിരുന്നതോടെയാണ് ഒറ്റയ്ക്കുള്ള പോരാട്ടത്തിന് തിപ്രമോത മുന്നോട്ടിറങ്ങിയത്.

വ്യവസ്ഥിതിയെ മാറ്റാൻ സുതാര്യതയിൽ വിശ്വസിക്കുന്ന ഒരു ചെറിയ പാർട്ടി മാത്രമാണെന്നാണ് തിപ്ര മോതയെ കുറിച്ച് പാർട്ടി അധ്യക്ഷൻ പറഞ്ഞത്. 2019 ഫെബ്രുവരി 25 ന് ത്രിപുര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി മാണിക്യ ദേബ് ബർമയെ നിയമിച്ചെങ്കിലും അഴിമതിക്കാർക്കുവേണ്ടി കോൺഗ്രസ് ഹൈക്കമാൻഡ് തന്നിൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ ദേബ് ബർമ രാജിവയ്ക്കുകയുണ്ടായി. പിന്നാലെ മൂന്ന് മാസങ്ങൾക്ക് ശേഷമായിരുന്നു പുതിയ സംഘടനയ്ക്ക് ദേബ് ബർമ പിറവികൊടുത്തത്.

2021 ഫെബ്രുവരി 5ന് തന്റെ സംഘടനയെ രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിച്ചെന്നും 2021ലെ ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ദേബ് ബർമ പ്രഖ്യാപിച്ചു. തുടർന്ന് ഐഎൻപിടി , ടിഎസ്പി , ഐപിഎഫ്ടി എന്നിവ 2021ൽ തിപ്ര പാർട്ടിയിൽ ലയിച്ചു.

അങ്ങനെ പിന്നീടുവന്ന ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ തെരഞ്ഞെടുപ്പിൽ 16 സീറ്റുകൾ തിപ്ര മോത നേടി. സഖ്യകക്ഷിയായ ഐഎൻപിടി 2 സീറ്റുകളും നേടി. അങ്ങനെ 15 വർഷത്തെ ഇടതുപക്ഷ ഭരണം കൗൺസിലിൽ അവസാനിച്ചു. മാത്രമല്ല, ഒരു ദേശീയ പാർട്ടിയുമായും സഖ്യമില്ലാതെ കൗൺസിലിൽ അധികാരം നിലനിർത്തിയ ഏക പ്രാദേശിക പാർട്ടിയായി തിപ്ര മാറി.

]]>
ത്രിപുര തെരഞ്ഞെടുപ്പ്; സിപിഐഎമ്മിന്റെ ജിതേന്ദ്ര ചൗധരി മുന്നിൽ https://malayalees.ch/jitendra-choudhary-leads-in-tripura/ Thu, 02 Mar 2023 04:31:02 +0000 https://malayalees.ch/?p=77158 ത്രിപുരയിലെ സബ്രൂം മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന സിപിഐഎം സംസ്ഥാന ജനറൽ സെക്രട്ടറി ജിതേന്ദ്ര ചൗധരി മുന്നേറുകയാണ്. സിപിഐഎം-കോൺഗ്രസ് സഖ്യത്തിൽ നിലവിൽ മുന്നേറുന്നത് കോൺഗ്രസിന്റെ സുദീപ് റോയ് ബർമനും കൂടി മാത്രമാണ്. മറ്റ് സ്ഥാനാർത്ഥികളെല്ലാം പന്നിലാകുന്നകാഴ്ചയാണ് കാണുന്നത്. ( jitendra choudhary leads in tripura )

ത്രിപുരയിൽ നിലവിൽ ബിജെപിക്ക് തന്നെയാണ് മേൽക്കൈ. 33 സീറ്റിലാണ് ബിജെപി മുന്നേറുന്നത്. സിപിഐഎം-കോൺഗ്രസ് സഖ്യം 16 സീറ്റിലും തിപ്ര മോദ 11 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

ത്രിപുരയിൽ ശക്തി കാണിച്ചിരിക്കുകയാണ് ഗോത്രവർഗ പാർട്ടിയായ തിപ്രമോത. തിപ്ര മോത മൂന്നാം സ്ഥാനത്താണ് നിലവിൽ ലീഡ് നില ഉറപ്പിച്ചിരിക്കുന്നത്.

]]>