NORKA Roots – malayalees.ch https://malayalees.ch Malayalam Online News Portal Fri, 18 Aug 2023 09:46:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png NORKA Roots – malayalees.ch https://malayalees.ch 32 32 പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് നോര്‍ക്ക-റൂട്ട്സ് ധനസഹായം https://malayalees.ch/norca-roots-funding-for-non-resident-co-operative-societies/ Fri, 18 Aug 2023 09:46:53 +0000 https://malayalees.ch/?p=86400 നോര്‍ക്ക-റൂട്ട്സ് മുഖേന പ്രവാസി കേരളീയരുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നല്‍കുന്നത്.

മൂന്നു ലക്ഷം രുപ വരെയാണ് ധനസഹായം നല്‍കുക. സഹകരണ സംഘങ്ങളുടെ അടച്ചു തീര്‍ത്ത ഓഹരി മൂലധനത്തിന്‍റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കില്‍ പരമാവധി 1 ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര്‍ പാരിറ്റിയായും 2 ലക്ഷം രൂപ പ്രവര്‍ത്തന മൂലധനവും നല്‍കും. അപേക്ഷിക്കുന്ന സമയത്ത് സംഘത്തില്‍ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം രജിസ്ട്രേഷന് ശേഷം 2 വര്‍ഷം പൂര്‍ത്തിയായിരിക്കുകയും വേണം. എ, ബി ക്ലാസ് അംഗങ്ങള്‍ പ്രവാസികള്‍/തിരിച്ചു വന്നവരായിരിക്കണം. ബൈലോയില്‍ സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിന്‍റെ മുന്‍ സാമ്പത്തിക വര്‍ഷത്തെ ആഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കുകയും വേണം.

പൊതു ജനതാല്‍പര്യമുളള ഉല്‍പാദന, സേവന, ഐ.ടി, തൊഴില്‍ സംരംഭങ്ങള്‍ (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിട വ്യവസായം, മല്‍സ്യമേഖല, മൂല്ല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം, സേവന മേഖല, നിര്‍മ്മാണ മേഖല) എന്നിവയിലൂടെ കുറഞ്ഞത് 10 പേര്‍ക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാകുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അല്ലെങ്കില്‍ നിലവിലുളള സംരംഭങ്ങള്‍ മേല്‍പ്രകാരം തൊഴില്‍ ലഭ്യമാകത്തക്കതരത്തില്‍ വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷം രൂപ പ്രവര്‍ത്തന മൂലധനം നല്‍കുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍, സംഘത്തിലെ അംഗങ്ങള്‍ ഒറ്റക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങള്‍ക്കാണ് ധനസഹായം നല്‍കുക.

അപേക്ഷാ ഫോറം നോര്‍ക്ക-റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അവശ്യ രേഖകളായ, ഭരണസമിതി തീരുമാനം പദ്ധതി രേഖ, ഏറ്റവും പുതിയ ആഡിറ്റ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ്, താല്‍ക്കാലിക കടധനപട്ടിക എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 2023 സെപ്തംബര്‍ 10 നകം ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക-റൂട്ട്സ് , നോര്‍ക്ക സെന്‍റര്‍, 3-ാം നില, തൈക്കാട്, തിരുവനന്തപുരം – 695 014 എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്.

]]>
ട്രിപ്പിൾ വിൻ പ്രോഗ്രാം: രണ്ടാം ഘട്ട അഭിമുഖം നവംബർ 2 മുതൽ https://malayalees.ch/triple-win-programme-2nd-round-interview-from-2nd-november/ Fri, 21 Oct 2022 13:20:08 +0000 https://malayalees.ch/?p=69994 ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെൻറ് ഏജൻസിയും ജർമ്മൻ ഏജന്‍സി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും നോർക്ക റൂട്ട്സും സംയുക്തമായി നടത്തുന്ന നഴ്സിങ്ങ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പ്രോഗ്രാമിൻറെ രണ്ടാം ഘട്ടത്തിലേയ്ക്ക് അപേക്ഷിച്ച 600 പേരുടെ ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇവർക്കായുള്ള അഭിമുഖം നവംബർ 2 മുതൽ 11 വരെ തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ നടക്കും

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്ക് അവരവരുടെ ഇന്‍റര്‍വ്യൂ സ്ലോട്ടുകൾ ഇമെയില്‍ മുഖേന അറിയിച്ചിട്ടുണ്ട്. ലഭിക്കാത്തവർ നോര്‍ക്ക-റൂട്ട്സിന്‍റെ ടോൾ ഫ്രീ നമ്പറായ 1800-425-3939 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് നോർക്ക സി.ഇ.ഒ. അറിയിച്ചു. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നഴ്സുമാര്‍ക്കായി നോർക്കയും ജർമ്മൻ ഏജൻസികളും സംയുക്തമായി നടത്തുന്ന ഓണ്‍ലൈൻ ഏകദിന അവബോധ പരിപാടി ഒക്ടോബർ 25 ന് (ചൊവ്വാഴ്ച) 2 മണിക്ക് നടക്കും. നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ജർമ്മനിയിലെ തൊഴിൽ സാഹചര്യം, ജീവിതപങ്കാളിക്കും കുട്ടികള്‍ക്കുമുള്ള വിസ സംബന്ധിച്ച വിവരങ്ങൾ രജിസ്റ്റേര്‍ഡ് നഴ്സ് ആയി മാറുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയയെല്ലാം ജർമ്മൻ അധികൃതരില്‍ നിന്നുതന്നെ ചോദിച്ചറിയാനു ള്ള അവസരം ഈ പരിപാടിയിൽ നിന്ന് ലഭിക്കും. ജർമ്മൻ ഭാഷയിൽ ബി1,ബി2 ലെവൽ അംഗീകൃത യോഗ്യതയുള്ളവരും എന്നാല്‍ ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേക ഇന്‍റര്‍വ്യൂകൾ നടത്തുന്നതിന് ജർമ്മൻ ഏജന്‍സി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ആയതിനാല്‍ ജർമ്മൻ ഭാഷയിൽ ബി1/ബി2 ലെവല്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍(സ്പീക്കിംഗ്, ലിസണിംഗ്, റീഡിംഗ്, റൈറ്റിംഗ് എന്നീ നാല് മൊഡ്യൂളുകളും പാസ്സായവര്‍ മാത്രം) triplewin.norka@kerala.gov.in എന്ന ഇമെയിലില്‍ അവരുടെ CV, ജർമ്മൻ ഭാഷാ സര്‍ട്ടിഫിക്കറ്റ് എന്നിവ അയക്കാവുന്നതാണെന്നും നോര്‍ക്ക ചീഫ് എക്സി്ക്യൂട്ടീവ് ഓഫീസർ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.

]]>