Non Bailable Warrant – malayalees.ch https://malayalees.ch Malayalam Online News Portal Fri, 18 Sep 2020 04:43:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Non Bailable Warrant – malayalees.ch https://malayalees.ch 32 32 വി.ടി ബല്‍റാം എം.എല്‍.എ ഉള്‍പ്പെടെ 200 ഓളം പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് https://malayalees.ch/about-200-people-including-vt-balram-mla-have-been-booked-under-the-non-bailable-section/ Fri, 18 Sep 2020 04:43:15 +0000 https://malayalees.ch/?p=31989 പൊലീസിനെ മർദ്ദിച്ചത് ഉൾപെടെയുളള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്, കെ.ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്

പാലക്കാട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ വി.ടി ബൽറാം എം.എൽ.എ ഉൾപെടെ ഇരുന്നൂറോളം പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തു. പൊലീസിനെ മർദ്ദിച്ചത് ഉൾപെടെയുളള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. കെ.ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. മാർച്ച് സംഘഷത്തിൽ കലാശിക്കുകയും പൊലീസിനും, വി.ടി ബൽറാം എം.എൽ.എ ഉൾപെടെ നിരവധി പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ പൊലീസിനെ മർദ്ദിച്ചു, കൃത്യനിർവ്വഹണം തടസപ്പെടുത്തി, കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്. പൊലീസിനെ മർദിച്ചു എന്നത് ജാമ്യമില്ല വകുപ്പാണ്. 12 പൊലീസുകാർക്കാണ് പരിക്കേറ്റത്. ഒരു പൊലീസുകാരന്‍റെ മുഖത്ത് സാരമായി പരിക്കേറ്റിട്ടുണ്ട്.പൊലീസ് ലാത്തി ചാർജിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി

]]>