Nomination – malayalees.ch https://malayalees.ch Malayalam Online News Portal Fri, 19 Mar 2021 04:00:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Nomination – malayalees.ch https://malayalees.ch 32 32 നിയമസഭാ തെരഞ്ഞെടുപ്പ് : നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന് https://malayalees.ch/last-date-to-file-nomination-today/ Fri, 19 Mar 2021 04:00:20 +0000 https://malayalees.ch/?p=41750 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം സംസ്ഥാനത്ത് ഇന്ന് അവസാനിക്കും. ഇന്നലെ വരെ 1029 പേരാണ് വിവിധ മണ്ഡലങ്ങളിലായി പത്രിക സമർപ്പിച്ചത്.

ഇടത് സ്ഥാനാർത്ഥികൾ മിക്കവരും പത്രിക സമർപ്പിച്ചിട്ടുണ്ട്. യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളിൽ പത്രിക നൽകാനുള്ളവർ ഇന്ന് സമർപ്പിക്കും.

സൂക്ഷ്മപരിശോധന നാളെ രാവിലെ 11 മണി മുതൽ ആരംഭിക്കും. നാമനിർദേശ പത്രിക പിൻവലിക്കാൻ തികളാഴ്ച വൈകിട്ട് മൂന്ന് മണിവരെ സമയമുണ്ട് .

]]>
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ https://malayalees.ch/more-candidates-will-submit-nomination-tomorrow/ Thu, 18 Mar 2021 03:54:45 +0000 https://malayalees.ch/?p=41691 സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ. മത്സര ചിത്രം തെളിഞ്ഞതോടെ സംസ്ഥാനത്തെമ്പാടുമായി ഇന്ന് കൂടുതൽ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചേക്കും.

പ്രചാരണം നേരത്തെ ആരംഭിക്കാനായ ഇടതുമുന്നണി, തങ്ങളുടെ സ്ഥാനാർത്ഥികളുടെ പത്രികാ സമർപ്പണം ഏറെക്കുറെ പൂർത്തിയാക്കി. ഇന്നും നാളെയുമായി യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രികകൾ സമർപ്പിക്കും. ശനിയാഴ്ച രാവിലെ 11 മണി മുതൽ സൂക്ഷ്മപരിശോധന ആരംഭിക്കും. മാർച്ച് 22 വൈകീട്ട് മൂന്ന് മണിവരെ നാമനിർദേശ പത്രികകൾ പിൻവലിക്കാനും അവസരമുണ്ട്.

]]>
മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു https://malayalees.ch/chief-minister-pinarayi-vijayan-submitted-his-nomination-papers/ Mon, 15 Mar 2021 08:35:24 +0000 https://malayalees.ch/?p=41550 മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പമായിരുന്നു മുഖ്യമന്ത്രി കളക്ടറേറ്റിലേക്ക് എത്തിയത്. കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തിയുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചായിരുന്നു പത്രികാ സമര്‍പ്പണം.

ജനങ്ങളില്‍ നിന്നു ലഭിക്കുന്ന ആത്മാര്‍ത്ഥമായ പിന്തുണ നല്‍കുന്ന ആത്മവിശ്വാസത്തോടെയാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി പത്രികസമര്‍പ്പണത്തിന് ശേഷം ഫേസ്ബുക്കില്‍ കുറിച്ചു. പൊതുനന്മയ്ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ മികവോടെ ഞങ്ങള്‍ മുന്നോട്ടു പോകും. ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ ശോഭനമായ ഭാവിയ്ക്കായി ഇടതുപക്ഷം പ്രവര്‍ത്തിക്കും. ആ ഉറപ്പ് ഞങ്ങള്‍ കാത്തു സൂക്ഷിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു

]]>
നിര്‍ദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ https://malayalees.ch/2-persons-with-the-candidate-for-submission-of-nomination/ Sat, 27 Feb 2021 04:07:22 +0000 https://malayalees.ch/?p=40790 കോവിഡ് പ്രതിസന്ധിക്കിടെ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് പ്രത്യേക സജ്ജീകരണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. പോളിംഗ് സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചു. ബൂത്തുകള്‍ ഇരട്ടിയാക്കി. പത്രിക സമർപ്പണത്തിന് സ്ഥാനാർഥിക്കൊപ്പം രണ്ട് പേരും ഗൃഹ സന്ദർശന പ്രചരണത്തിന് 5 പേരെയുമായി പരിമിതപ്പെടുത്തി.

കോവിഡ് പ്രതിസന്ധിക്കിടെ തെരഞ്ഞെടുപ്പുകള്‍ പൂർത്തിയാക്കുക വെല്ലുവിളിയാണെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര തെരഞ്ഞെുപ്പ് കമ്മീഷന്‍റെ വാർത്ത സമ്മേളനം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനില്‍ അറോറ ആരംഭിച്ചത്.

ബിഹാർ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയതിന്‍റെ ആത്മവിശ്വാസം കമ്മീഷനുണ്ട്. കേരളമടക്കം നടക്കാനിരിക്കുന്ന 4 നിയമസഭ തെരഞ്ഞെടുപ്പുകളിലും പോളിംഗ് സമയം ഒരു മണിക്കൂർ നീട്ടി. രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് പോളിംഗ്.

ഒരു ബൂത്തില്‍ 1OOO പേർ എന്നനിലയിലാണ് വോട്ടെടുപ്പ്. അതിനാല്‍ കേരളത്തില്‍ പോളിങ് ബൂത്തുകള്‍ 40,771 ആയി വർധിപ്പിച്ചു. പോളിങ് ബൂത്തുകള്‍ കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ തന്നെയാകണം. 80 വയസ്സിന് മുകളിലുള്ളവർക്ക് തപാൽ വോട്ട് അനുവദിക്കും. പത്രികാസമർപ്പണത്തിന് സ്ഥാനാർഥിക്കൊപ്പം രണ്ട് പേരെയെ അനുവദിക്കൂ.

വീടുകൾ കയറിയുള്ള പ്രചരണത്തിനും വാഹന റാലികളിലും അഞ്ച് പേരേ പാടുള്ളൂ. സ്ഥാനാർഥികൾ മൂന്ന് തവണ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിക്കണം. ഒരു മണ്ഡലത്തിൽ സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 30.8 ലക്ഷം രൂപയാണ്.

]]>
നാമനിർദേശ പത്രിക: തള്ളിയത് മൂവായിരത്തി ഒരുനൂറിലേറെ https://malayalees.ch/scruitiny-of-nominations-completed/ Sat, 21 Nov 2020 04:44:08 +0000 https://malayalees.ch/?p=35484 തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ മുന്നണികളുടെ പ്രചരണം അടുത്ത ഘട്ടത്തിലേക്ക് കടന്നു. ഇന്നലെ രാത്രി വരെ 3100 ഓളം നാമനിർദ്ദേശ പത്രികകളാണ് കമ്മീഷന്‍ തള്ളിയത്. 23 നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ രാത്രി ഒന്‍പതു വരെ ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 3130 നാമനിര്‍ദ്ദേശ പത്രികകളാണ് നിരസിച്ചത്. ഗ്രാമപഞ്ചായത്തുകളിലേക്ക് ലഭിച്ച പത്രികകളില്‍ 2,215 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 305 എണ്ണവും ജില്ലാ പഞ്ചായത്തുകളില്‍ 133 എണ്ണവുമാണ് നിരസിച്ചത്. മുനിസിപ്പാലിറ്റികളില്‍ 477 പത്രികകളും ആറ് കോര്‍പ്പറേഷനുകളിലായി 121 പത്രികകളും നിരസിച്ചു. സൂക്ഷ്മ പരിശോധന കൂടി കഴിഞ്ഞതോടെ മുന്നണികളുടെ പ്രചരണം മുറുകി.പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാനരാഷ്ട്രീയത്തിലെ വിവാദവിഷയങ്ങളും പ്രചരണരംഗത്ത് സജീവമാണ്.

സര്‍ക്കാരിന്‍റെ വികസനകാര്യങ്ങള്‍ ഇടത് മുന്നണി ചർച്ചയാക്കുമ്പോള്‍ സ്വർണ്ണക്കടത്ത് അടക്കമുള്ള വിവാദവിഷയങ്ങളിലാണ് യുഡിഎഫ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ശബരിമല അടക്കമുള്ള വിശ്വാസകാര്യങ്ങള്‍ ചർച്ചയാക്കാന്‍ ബി.ജെ.പിയും ശ്രമിക്കുന്നുണ്ട്.സംസ്ഥാനമൊട്ടാകെ മുന്ന് മുന്നണികള്‍ക്കും വിമതശല്യം രൂക്ഷമാണ്. മൂന്ന് മുന്നണികളും വിമതരെ ഒഴിവാക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ്. 23നാണ് സ്ഥാനാർത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി. ഡിസംബർ എട്ട് .പത്ത് ,14 തിയതികളിലായി മൂന്ന് ഘട്ടമായിട്ടാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.

]]>
തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും https://malayalees.ch/scrutiny-of-nominations-today/ Fri, 20 Nov 2020 04:57:38 +0000 https://malayalees.ch/?p=35429 തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ഒരു ലക്ഷത്തി അറുപത്തിയെണ്ണായിരത്തിലധികം പത്രികകളാണ് ലഭിച്ചത്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23 ആണ്.

ഇന്നലെ രാത്രി ഒമ്പത് മണി വരെയുള്ള കണക്ക് പ്രകാരം നാമനിര്‍ദ്ദേശ പത്രികകളുടെഎണ്ണം 1.68 ലക്ഷം കടന്നു.ഗ്രാമപഞ്ചായത്തുകളിലേക്ക് 1,23,858 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 14,195 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 2,830 പത്രികകളുമാണ് ലഭിച്ചത്. 22,798 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളിലേക്ക് 4,347 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു.കണക്ക് പൂര്‍ണ്ണമാകാത്തത് കൊണ്ട് പത്രികകളുടെ എണ്ണം വര്‍ധിക്കും.

ഇന്നാണ് നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധന നടക്കുന്നത്.സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23നാണ്.ഡിസംബര്‍ എട്ട് ,10,14 തിയതികളിലായി മൂന്ന് ഘട്ടമായിട്ടാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്.16 നാണ് വോട്ടെണ്ണല്‍ നടക്കുന്നത്.തെരഞ്ഞെടുപ്പിന്‍റെ തലേദിവസം മൂന്ന് വരെ കോവിഡ് ബാധിക്കുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ വേണ്ടി പോസ്റ്റല്‍ വോട്ട് സൌകര്യം കമ്മീഷന്‍ ഏര്‍പ്പെടുത്തുന്നുണ്ട്.ഇതിന് ശേഷം കോവിഡ് ബാധിക്കുന്നവര്‍ പിപിഇ കിറ്റ് ധരിച്ച് വേണം വോട്ട് ചെയ്യാന്‍ എത്താന്‍.

]]>
സമ്പൂര്‍ണ്ണ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; നാളെ മുതല്‍ പത്രിക സമര്‍പ്പിക്കാം https://malayalees.ch/kerala-voters-list-for-local-body-polls-publish-today/ Wed, 11 Nov 2020 04:42:58 +0000 https://malayalees.ch/?p=34854 തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സമ്പൂര്‍ണ്ണ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇന്നു അര്‍ധരാത്രി മുതല്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണവും നിലവില്‍ വരും. നാളെ തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വരുന്നതോടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിക്കും.

അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ ഒന്നിനു പ്രസിദ്ധീകരിച്ചിരുന്നു. അതിനു ശേഷം പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കി. അങ്ങനെ പേരു ചേര്‍ത്തവരുടെ കൂട്ടിച്ചേര്‍ത്ത പട്ടികയാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. അന്തിമ വോട്ടര്‍ പട്ടികയിലെ 2.71 കോടി വോട്ടര്‍മാരില്‍ 1,41,94,775 സ്ത്രീകളും 1,29,25,766 പുരുഷന്മാരുമാണ്. 282 ട്രാന്‍സ്‌ജെന്‍ഡറുകളും പട്ടികയിലുണ്ട്. ഇന്നത്തെ പട്ടിക കൂടി പുറത്ത് വരുന്നതോടെ വോട്ടര്‍മാരുടെ എണ്ണം വര്‍ധിക്കും.തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലെ ഭരണസമിതിയുടെ കാലാവധി ഇന്നവസാനിക്കും. മട്ടന്നൂരും കഴിഞ്ഞ തവണ തര്‍ക്കങ്ങളെ തുടര്‍ന്ന് സ്ഥാനമേറ്റെടുക്കല്‍ വൈകിയ തദ്ദേശ സ്ഥാപനങ്ങള്‍ ഒഴികെയുള്ളവയിലെ കാലാവധി കഴിയുന്നത്. ഇവിടങ്ങളില്‍ ഉദ്യോഗസ്ഥ ഭരണം നിലവില്‍ വരും. തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം നാളെയാണ് പുറത്ത് വരുന്നത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 19 ആണ്. 20ന് നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. 23 വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. ഡിസംബര്‍ എട്ട്,10,14 തിയതികളിലായി മൂന്നുഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. 16ന് വോട്ടെണ്ണും. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പുനര്‍ വിജ്ഞാപനം ചെയ്ത സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പും ഇന്നു നടക്കും.

]]>
തെരഞ്ഞെടുപ്പുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം; ഓണ്‍ലൈനായി പത്രിക സമര്‍പ്പിക്കാം https://malayalees.ch/election-13/ Fri, 21 Aug 2020 14:06:42 +0000 https://malayalees.ch/?p=30623 വീടുകൾ കയറിയുള്ള പ്രചരണത്തിന് അഞ്ചിൽ കൂടുതൽ ആളെ അനുവദിക്കില്ലന്നും പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു

കോവിഡ് പശ്ചാത്തലത്തിൽ പൊതു തെരഞ്ഞെടുപ്പുകൾക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ മാർഗനിർദേശം പുറത്തിറക്കി. പ്രത്യേക സാഹചര്യം പരിഗണിച്ച് സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി പത്രിക സമര്‍പ്പിക്കാം. വീടുകൾ കയറിയുള്ള പ്രചരണത്തിന് അഞ്ചിൽ കൂടുതൽ ആളെ അനുവദിക്കില്ലന്നും പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. റോഡ് ഷോയും പൊതുയോഗങ്ങളും സംസ്ഥാനങ്ങളുടെയും ആഭ്യന്തരമന്ത്രാലയത്തിൻെറയും മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും നടത്തേണ്ടത്. എല്ലാ വോ‍ട്ടർമാർക്കും ഗ്ലൗസ് അനുവദിക്കുമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.

]]>