Noami Osaka – malayalees.ch https://malayalees.ch Malayalam Online News Portal Sat, 20 Feb 2021 11:47:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Noami Osaka – malayalees.ch https://malayalees.ch 32 32 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; നവോമി ഒസാകയ്ക്ക് കിരീടം https://malayalees.ch/australian-open-2021-womens-final/ Sat, 20 Feb 2021 11:47:13 +0000 https://malayalees.ch/?p=40479 അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ജപ്പാന്‍ താരം നവോമി ഒസാക നേടി. ഒസാകയുടെ നാലാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ആസ്‌ട്രേലിയന്‍ ഓപ്പണില്‍ രണ്ടാമത്തേതും. സ്‌കോര്‍: 6-4,6-3.

സെമിയിൽ യുഎസിന്റെ തന്നെ സൂപ്പർതാരം സെറീന വില്യംസിനെ തോൽപ്പിച്ചാണ് ഒസാക ഫൈനലിൽ കടന്നത്. കഴിഞ്ഞ യുഎസ് ഓപ്പണ്‍ സെമി ഫൈനലിന്റെ ആവര്‍ത്തനമായിരുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലും. എന്നാല്‍ പകരം വീട്ടാന്‍ ജെന്നിഫെഫിനായില്ല.

2019ലും ഒസാക ഓസ്ട്രേലിയൻ ഓപ്പൺ നേടിയിരുന്നു. 2018, 2020 വർഷങ്ങളിലായിരുന്നു ഒസാകയുടെ യുഎസ് ഓപ്പൺ കിരീട നേട്ടങ്ങള്‍. പ്രധാന കലാശപ്പോരാട്ടങ്ങളിൽ ഇതുവരെ തോൽവി വഴങ്ങിയിട്ടില്ലെന്ന റെക്കോർഡ് നിലനിർത്തിയാണ് ഒസാകയുടെ കിരീടവിജയമെന്നതും ശ്രദ്ധേയം. 2020 ഫെബ്രുവരി 20നുശേഷം തോൽവിയറിഞ്ഞിട്ടില്ലാത്ത ഒസാക, തുടർച്ചയായ 20–ാം ജയത്തോടെയാണ് കിരീടം ചൂടിയത്.

]]>