Nitish Kumar retire – malayalees.ch https://malayalees.ch Malayalam Online News Portal Fri, 06 Nov 2020 04:32:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Nitish Kumar retire – malayalees.ch https://malayalees.ch 32 32 ഇനി മത്സരിക്കില്ല, ഇതെന്റെ അവസാനത്തെ തെരഞ്ഞെടുപ്പ് -നിതീഷ് കുമാർ https://malayalees.ch/bihar-chief-minister-nitish-kumar-says-he-is-retiring-from-politics-with-this-election/ Fri, 06 Nov 2020 04:31:50 +0000 https://malayalees.ch/?p=34552 രാഷ്ട്രീയ രംഗത്തു നിന്ന് ഈ തെരഞ്ഞെടുപ്പോടെ വിരമിക്കുകയാണെന്ന് ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. ഇനി മത്സരിക്കാനില്ലെന്നും ഈ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനത്തേത് ആയിരിക്കുമെന്നും പൂര്‍ണിയയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് നിതീഷ് കുമാർ വ്യക്തമാക്കിയത്.

ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കവേയാണ് നിതീഷിന്റെ പ്രഖ്യാപനം.

‘ഇന്ന് പ്രചരണത്തിന്റെ അവസാനദിവസമാണ്. നാളെക്കഴിഞ്ഞാല്‍ വോട്ടെടുപ്പ്. ഇതെന്റെ അവസാന തെരഞ്ഞെടുപ്പാണ്. എല്ലാം നന്നായി അവസാനിക്കും’നിതീഷ് കുമാർ റാലിയ്ക്കിടെ പറഞ്ഞു

നവംബര്‍ ഏഴിനാണ് സംസ്ഥാനത്ത് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുക, 10ന് വോട്ടെണ്ണലും. സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിന്റെ കൊടുമ്പിരിയിൽ നിൽക്കുമ്പോഴാണ് നിതീഷ് കുമാറിന്റെ പെട്ടെന്നുള്ള പ്രഖ്യാപനം. അഞ്ച് തവണ ബിഹാര്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തി കൂടിയാണ് നിതീഷ് കുമാർ

]]>