nithina murder – malayalees.ch https://malayalees.ch Malayalam Online News Portal Sat, 02 Oct 2021 04:07:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png nithina murder – malayalees.ch https://malayalees.ch 32 32 അഭിഷേക് കൊലപാതകം നടത്തിയത് വ്യക്തമായ പദ്ധതി തയ്യാറാക്കി https://malayalees.ch/reason-behind-nithina-murder/ Sat, 02 Oct 2021 04:07:45 +0000 https://malayalees.ch/?p=50373 പാലാ സെന്റ് തോമസ് കോളജ് വിദ്യാർത്ഥിനി നിതിനയുടെ കൊലയ്ക്ക് കാരണമായത് പെൺകുട്ടിക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന പ്രതി അഭിഷേകിന്റെ സംശയം. വ്യക്തമായ പദ്ധതി തയ്യാറാക്കിയാണ് അഭിഷേക് കൊലപാതകം നടപ്പാക്കിയത്. പരീക്ഷയ്‌ക്കെത്തിയ അഭിഷേക് പേനാ കത്തി കൈവശം കരുതിയതും ആസൂത്രണത്തിന്റെ ഭാഗമായാണെന്നാണ് പൊലീസിന്റെ നിഗമനം.

രണ്ടു വർഷമായി നിതിനയുമായി അടുപ്പത്തിലായിരുന്നു എന്നാണ് അഭിഷേക് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്. പെൺകുട്ടിയുടെ അമ്മയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. നിതിനയെ വിവാഹം ചെയ്ത് നൽകാമെന്ന് അമ്മയിൽ നിന്ന് ഉറപ്പ് ലഭിച്ചതായി അഭിഷേക് പറഞ്ഞു. എന്നാൽ അഭിഷേകിന്റെ കുടുംബം ഈ ബന്ധത്തെ എതിർത്തു. ഇതിനിടയിൽ പെൺകുട്ടിയുടെ ഫോണിൽ മറ്റൊരു യുവാവും ഒത്തുള്ള ചിത്രം കണ്ടു എന്ന പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതോടെയാണ് അകൽച്ച രൂക്ഷമായത്. മുമ്പും തർക്കം ഉണ്ടായിട്ടുണ്ടെന്നും നിതിനയുടെ ഫോൺ അഭിഷേക് പിടിച്ചുവാങ്ങിയെന്നും വിവരം ലഭിച്ചെന്നാണ് മന്ത്രി വി. എൻ വാസവൻ വ്യക്തമാക്കിയത്.

തന്നെ അവഗണിക്കുന്നതായുള്ള അഭിഷേകിന്റെ പരിഭവങ്ങൾ പെൺകുട്ടി കണ്ടില്ല എന്ന് നടിച്ചതോടെയാണ് അഭിഷേക് പ്രകോപിതനായതെന്നാണ് വിവരം. പ്രണയം സംബന്ധിച്ച് സൂചനകൾ ലഭിച്ചിരുന്നതായി അഭിഷേകിന്റെ അച്ഛൻ ബൈജു പറഞ്ഞു. ഈ ബന്ധത്തെ എതിർത്തിരുന്നുവെന്നും ആയുധം കൊണ്ടു നടക്കുന്ന സ്വഭാവം അഭിഷേകിനില്ലെന്നും അച്ഛൻ പറഞ്ഞു.

കോഴ്‌സിന് ചേർന്ന് നിതിനയെ ആദ്യം കണ്ടപ്പോൾ തന്നെ അഭിഷേക് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. നിരസിച്ചപ്പോൾ അഭിഷേക് സ്വന്തം തല ഭിത്തിയിലിടിച്ച് പരുക്കേൽപ്പിച്ചു. തുടർന്നുണ്ടായ അനുകമ്പ മുതലെടുത്താണ് ഇരുവരും പ്രണയത്തിലായത്. ഇതിനു ശേഷം മോശം പെരുമാറ്റം ഉണ്ടായപ്പോഴാണ് നിതിനയുടെ ജീവനെടുക്കാൻ കാരണമായ വിയോജിപ്പുകൾ ഇവർക്കിടയിൽ ഉണ്ടായത്.

]]>
അതിക്രമത്തിന് ശേഷം പ്രണയമാണെന്ന് പറയാൻ സമൂഹം തയാറാകരുത്; വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി https://malayalees.ch/adv-p-sathidevi-response-nithina-murder/ Sat, 02 Oct 2021 04:04:04 +0000 https://malayalees.ch/?p=50367 പാലാ സെന്റ് തോമസ് കോളജിലെ നിതിനയുടെ കൊലപാതകത്തിൽ പ്രതികരിച്ച് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. പെണ്കുട്ടികൾക്കെതിരായ അക്രമ സംഭവങ്ങൾ ഗൗരവതരമെന്ന് പി സതീദേവി അഭിപ്രായപ്പെട്ടു. യുവാക്കളിൽ ഇത്തരം മാനസികാവസ്ഥ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് ഗൗരവതരമായി പഠിക്കണം. അതിക്രമത്തിന് ശേഷം പ്രണയമാണെന്ന് പറയാൻ സമൂഹം തയാറാകരുതെന്നും ലോക്‌ഡൗൺ കാലയളവിൽ യുവാക്കളിൽ സ്വാർത്ഥബോധം ശക്തിപ്പെടുന്നുവെന്നും പി സതീദേവി ട്വൻറി ഫോറിനോട് പറഞ്ഞു . ട്വൻറി ഫോർ ‘എൻകൗണ്ടറി’ൽ ആയിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷയുടെ പ്രതികരണം.

ഇതിനിടെ നിതിന മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് പ്രതി അഭിഷേകിനെ അസ്വസ്ഥമാക്കിയിരുന്നുവെന്ന് സുഹൃത്ത് ദീപേഷ് പറഞ്ഞു . അടുത്തിടയ്ക്കാണ് ഇക്കാര്യം അറിഞ്ഞതെന്നും ദീപേഷ് വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. പാലാ സെന്റ് തോമസ് കോളജിലെ ഫുഡ് പ്രോസസിങ് ടെക്‌നോളജി അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു കൊല്ലപ്പെട്ട നിതിന മോൾ. സഹപാഠിയായ പ്രതി അഭിഷേകാണ് നിതിനയെ കൊലപ്പെടുത്തിയത്. പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ അഭിഷേക് കൊലപ്പെടുത്തുകയായിരുന്നു. പ്രണയ നൈരാശ്യമാണ് കൊലയ്ക്ക് കാരണമായതെന്നാണ് അഭിഷേക് പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.

]]>
‘പുറത്തുപിടിച്ചു തള്ളി നിതിനയെ മുട്ടുകുത്തിയിരുത്തി; പിന്നെ കാണുന്നത് ചോര ചീറ്റുന്നത്’ https://malayalees.ch/security-man-reaction-nithina-murder/ Fri, 01 Oct 2021 13:15:09 +0000 https://malayalees.ch/?p=50349 പാലാ സെന്റ് തോമസ് കോളജിലെ നിതിനയുടെ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരന്‍. നിതിനയെ പ്രതി അഭിഷേക് പുറത്തുപിടിച്ചു തള്ളിയ ശേഷം മുട്ടു കുത്തിയിരുത്തിയെന്നും പിന്നെ കാണുന്നത് കഴുത്തില്‍ നിന്ന് രക്തം ചീറ്റുന്നതാണെന്നും സെക്യൂരിറ്റി ജീവനക്കാരന്‍ കെ. ടി ജോസ് പറഞ്ഞു.

പരീക്ഷ പത്ത് മണിക്കായിരുന്നെങ്കിലും പ്രതി രാവിലെ 6.40 ന് എത്തി. എന്തുകൊണ്ടാണ് നേരത്തേ എത്തിയതെന്ന് ചോദിച്ചപ്പോള്‍ ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ എത്തിയതാണെന്ന് പറഞ്ഞു. പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ത്ഥിനി പുറത്തിറങ്ങിയപ്പോഴാണ് സംഭവം നടന്നത്. പിടിച്ചു മാറ്റാന്‍ ശ്രമിക്കും മുന്‍പേ വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റിരുന്നു. ആ സമയം രണ്ട് ആണ്‍കുട്ടികള്‍ വന്ന് പ്രതിയെ വിടരുതെന്നും പിടികൂടണമെന്നും തന്നോട് പറഞ്ഞു. ഉടന്‍ തന്നെ പ്രിന്‍സിപ്പലിനെയും മറ്റുള്ളവരേയും വിവരം അറിയിച്ചു. ഈ സമയം കുട്ടിക്ക് അനക്കം ഉണ്ടായിരുന്നു. ഉടന്‍ തന്നെ മരിയ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ പ്രതി രക്ഷപ്പെടാതിരിക്കാന്‍ തങ്ങള്‍ ശ്രമം നടത്തി. എന്നാല്‍ പ്രതിക്ക് യാതൊരു കൂസലും ഉണ്ടായിരുന്നില്ല. കൈയിലെ രക്തം തുടച്ച് അവിടെ ഉണ്ടായിരുന്ന ഒരു തിട്ടില്‍ ഇരിക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തി പ്രതിയെ കൊണ്ടുപോകുകയായിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നാണ് കരുതുന്നതെന്നും സെക്യൂരിറ്റി ജീവനക്കാരന്‍ വ്യക്തമാക്കി.

]]>