Nirmala seetharam – malayalees.ch https://malayalees.ch Malayalam Online News Portal Thu, 14 May 2020 12:35:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Nirmala seetharam – malayalees.ch https://malayalees.ch 32 32 അതിഥി തൊഴിലാളികള്‍ക്ക് രണ്ട് മാസത്തേക്ക് സൗജന്യറേഷന്‍, ഒരു രാജ്യം ഒരു റേഷൻകാർഡ് ഉടൻ https://malayalees.ch/mgnrega-to-support-migrants-returning-home-nirmala-sitharaman-press-conference/ Thu, 14 May 2020 12:35:39 +0000 https://malayalees.ch/?p=25587 പുതിയ 25 ലക്ഷം കിസാൻ ​ക്രഡിറ്റ്​ കാർഡ്​ ഉടമകൾക്ക്​ 25,000 കോടി രൂപയുടെ വായ്പ അനുവദിക്കും. കാർഷിക വായ്​പയുടെ പലിശയിളവ്​ മേയ്​ 31 വരെ നീട്ടി.

എട്ട് കോടി അതിഥി തൊഴിലാളികള്‍ക്ക് രണ്ട് മാസത്തേക്ക് ഭക്ഷ്യധാന്യങ്ങള്‍ സൌജന്യമായി നല്‍കുമെന്ന് ധനമന്ത്രി സീതാരാമന്‍. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് അഞ്ചുകിലോ ധാന്യവും ഒരു കിലോ കടലയും നല്‍കും. ഇതിന്‍റെ ഗുണഭോക്താക്കളെ കണ്ടെത്തി നടപ്പാക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരിക്കും. പണം മുഴുവനായും കേന്ദ്രം നല്‍കും. എട്ടുകോടി അതിഥി തൊഴിലാളികള്‍ക്ക് ഇതിന‍്റ ആനുകൂല്യം ലഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

ഒരു രാജ്യം ഒരു റേഷൻ കാർഡ് മാർച്ച് 2021ഓടെ പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി. റേഷന്‍ കാര്‍ഡ് രാജ്യത്തിന‍്റെ ഏത് ഭാഗത്തും ഉപയോഗിക്കാം. മുദ്ര ശിശു ലോണുകള്‍ക്ക് രണ്ട് ശതമാനം പലിശയിളവ് ഒരു വര്‍ഷത്തേക്ക് ഇതിനായി 1500 കോടിയുടെ പദ്ധതി ഇളവ് അമ്പതിനായിരത്തില്‍ താഴെയുള്ള വായ്പകള്‍ക്ക് മൂന്ന് കോടി ആളുകള്‍ക്ക് പ്രയോജനം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത്‌ രണ്ടാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുകയാണ് ധനമന്ത്രി. കർഷകർക്കും കുടിയേറ്റ തൊഴിലാളികൾക്കും തെരുവുകച്ചവടക്കാർക്കുമായാണ് രണ്ടാംഘട്ട സാമ്പത്തിക പാക്കേജ്​ ധനമന്ത്രി പ്രഖ്യാപിച്ചത്. പുതിയ 25 ലക്ഷം കിസാൻ ​ക്രഡിറ്റ്​ കാർഡ്​ ഉടമകൾക്ക്​ 25,000 കോടി രൂപയുടെ വായ്​പ അനുവദിക്കും. കാർഷിക വായ്​പയുടെ പലിശയിളവ്​ മേയ്​ 31 വരെ നീട്ടി. മൂന്നു കോടി കർഷകരുടെ വായ്​പകൾക്ക്​ നേരത്തേ മൊറ​ട്ടോറിയം​ പ്രഖ്യാപിച്ചിരുന്നതായും ധനമന്ത്രി പറഞ്ഞു.

]]>
പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് 20,000കോടി, സ്വയംപര്യാപ്ത ഇന്ത്യയെ സൃഷ്ടിക്കുക ലക്ഷ്യം: നിര്‍മലാ സീതാരാമന്‍ https://malayalees.ch/fm-announces-details-of-relief-package/ Wed, 13 May 2020 12:15:55 +0000 https://malayalees.ch/?p=25535 ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വിശദീകരിക്കുകയായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

സ്വയംപര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ അഭിയാന്‍ പ്രഖ്യാപിച്ചതെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വിശദീകരിക്കുകയായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സ്വയം പര്യാപ്ത എന്നതാണ് ആത്മനിര്‍ഭറിന്റെ അര്‍ത്ഥം. സ്വയം പര്യാപ്തമായ ഇന്ത്യയെ സൃഷ്ടിക്കുക എന്നതാണ് പാക്കേജിന്റെ ലക്ഷ്യം.

ഭൂമി, ധനം, തൊഴില്‍ ലഭ്യത, നിയമങ്ങള്‍ എന്നിവയാണ് ആത്മനിര്‍ഭര്‍ ഭാരതിന്റെ ആധാര ശിലകള്‍. ഏഴ് മേഖലകളില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പാക്കേജ് നടപ്പാക്കിയത്. എല്ലാ തലത്തിലുമുള്ളവരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ടു. വളര്‍ച്ച വര്‍ദ്ധിപ്പിക്കിലാണ് പാക്കേജിന്റെ ലക്ഷ്യം.

പണലഭ്യത ഉറപ്പാക്കാന്‍ പതിനഞ്ച് ഇന പരിപാടി നടപ്പാക്കും. ചെറുകിട നാമമാത്ര വ്യവസായങ്ങള്‍ക്ക് മൂന്നുലക്ഷം കോടി രൂപയുടെ വായ്പ. വായ്പ കാലാവധി നാലുവര്‍ഷമാണ്. ഇതിന് ഈട് ആവശ്യമില്ല. ഒരുവര്‍ഷത്തേക്ക് തിരിച്ചടവിന് മൊറട്ടോറിയം അനുവദിക്കും. 100കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ നല്‍കുക. ഇതുകൊണ്ട് നാല്‍പ്പത്തിയഞ്ച് ലക്ഷം വ്യവസായ സ്ഥാപനങ്ങള്‍ക്ക് ലാഭമുണ്ടാക്കും.

പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പാ രൂപത്തില്‍ കൂടുതല്‍ മൂലധനം നല്‍കും. ഇതിനായി 20,000കോടി മാറ്റിവച്ചു. വായ്പ കിട്ടാക്കടമായി പ്രഖ്യാപിച്ചവര്‍ക്കും തകര്‍ച്ചയിലായവര്‍ക്കും ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം.

നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി നീട്ടി. ജൂലൈ 31 നും ഒക്ടോബർ 31 നും സമർപ്പിക്കേണ്ട നികുതി റിട്ടേൺ നവംബർ 30 നകം സമർപ്പിച്ചാൽ മതി.

ടി.ഡി.എസ്, ടി.സി.എസ് നിരക്കുകൾ 25 ശതമാനം കുറച്ചു. 2021 മാർച്ച് 31 വരെ പ്രാബല്യം. 50,000 കോടി രൂപയാണ് ഇതിനായി വേണ്ടി വരിക.

വൈദ്യുതി കമ്പനികൾക്ക് 90,000 കോടി . കുടിശിക തീർക്കാൻ ഉൾപ്പെടെയാണ് ഈ തുക അനുവദിച്ചു.

]]>