nirav modi – malayalees.ch https://malayalees.ch Malayalam Online News Portal Tue, 12 Apr 2022 05:08:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png nirav modi – malayalees.ch https://malayalees.ch 32 32 നീരവ് മോദിയുടെ സഹായി സുഭാഷ് ശങ്കർ അറസ്റ്റിൽ https://malayalees.ch/nirav-modi-subhash-shankar-arrest/ Tue, 12 Apr 2022 05:08:35 +0000 https://malayalees.ch/?p=59928 ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വ്യവസായി നീരവ് മോദിയുടെ സഹായി സുഭാഷ് ശങ്കർ അറസ്റ്റിൽ. ഈജിപ്തിൽ നിന്നാണ് ഇയാളെ സിബിഐ അറസ്റ്റ് ചെയ്തത്. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുൽ ചോക്‌സിയും. 2018 ജനുവരിയോടെ ഇരുവരും ഇന്ത്യ വിടുകയായിരുന്നു.

നീരവ് മോദിയുടെ, 326.99 കോടി വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. നീരവ് മോദിയുടെ പേരിൽ ലണ്ടനിലും ഗൾഫ് രാജ്യങ്ങളിലുമുള്ള ഫ്‌ളാറ്റുകൾ അടക്കമാണ് കണ്ടുകെട്ടിയത്. ബാങ്ക് നിക്ഷേപങ്ങൾ മരവിപ്പിച്ചു. മുംബൈയിലെ പ്രത്യേക കോടതിയുടെ അനുമതി നേടിയ ശേഷമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. ബാങ്ക് തട്ടിപ്പ് നടത്തി നീരവ് മോദി വിദേശത്തേക്ക് കടന്നത് വൻവിവാദമായിരുന്നു.

100 കോടിയിലേറെ രൂപയുടെ ക്രമക്കേട് നടത്തി രാജ്യം വിടുന്നവർക്കെതിരെ 2018 ഓഗസ്റ്റിൽ നിലവിൽ വന്ന ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്‌സ് (എഫ്ഇഒ) നിയമപ്രകാരമാണ് നടപടി. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യയ്ക്കു ശേഷം ഈ വകുപ്പ് ചുമത്തി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്ന വ്യക്തിയാണ് നീരവ് മോദി.

കഴിഞ്ഞ വർഷം നീരവ് മോദിയുടെ 17.25 കോടി രൂപ കൂടി കണ്ടെടുത്തു. നീരവ് മോദിയുടെ സഹോദരി പർവി മോദിയാണ് ഈ തുക ഇഡിക്ക് നൽകിയത്. പർവിയുടെ പേരിൽ നീരവ് മോദി യുകെ ബാങ്കിൽ തുറന്ന അക്കൗണ്ടിലെ പണമാണ് ഇ ഡിക്ക് കൈമാറിയത്. അക്കൗണ്ടിനെ കുറിച്ച് പർവി മോദി തന്നെയാണ് വിവരം നൽകിയതെന്ന് ഇ ഡി അറിയിച്ചു. നേരത്തെ തന്നെ പർവിക്കും ഭർത്താവ് മൈനാക് മേത്തയ്ക്കും 13,500 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസിൽ മാപ്പ് നൽകിയിരുന്നു.

]]>
നീരവ് മോദിയുടെ 17.25 കോടി കൂടി കണ്ടെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് https://malayalees.ch/enforcement-says-nirav-modis-rs-17-25-crore-recovered/ Fri, 02 Jul 2021 04:11:28 +0000 https://malayalees.ch/?p=46297 ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട സാമ്പത്തിക കുറ്റവാളി നീരവ് മോദിയുടെ 17.25 കോടി രൂപ കൂടി കണ്ടെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റ്. നീരവ് മോദിയുടെ സഹോദരി പര്‍വി മോദിയാണ് ഈ തുക ഇഡിക്ക് നല്‍കിയത്.

പര്‍വിയുടെ പേരില്‍ നീരവ് മോദി യുകെ ബാങ്കില്‍ തുറന്ന അക്കൗണ്ടിലെ പണമാണ് ഇ ഡിക്ക് കൈമാറിയത്. അക്കൗണ്ടിനെ കുറിച്ച് പര്‍വി മോദി തന്നെയാണ് വിവരം നല്‍കിയതെന്ന് ഇ ഡി അറിയിച്ചു. നേരത്തെ തന്നെ പൂര്‍വിക്കും ഭര്‍ത്താവ് മൈനാക് മേത്തയ്ക്കും 13,500 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ മാപ്പ് നല്‍കിയിരുന്നു. ജനുവരി നാലിന് ആണ് ഇവരുടെ അപേക്ഷ പരിഗണിച്ചത്.

ജൂണ്‍ 24 നാണ് പൂര്‍വിക്ക് തന്റെ പേരില്‍ അക്കൗണ്ടുള്ള വിവരം അറിവായത്. ശേഷം ഇഡി അധികൃതരെ വിളിച്ചറിയിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് നീരവ് മോദിയെ കൈമാറാനുള്ള അപേക്ഷ ലണ്ടന്‍ കോടതി തള്ളിയത്. നേരത്തെ യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും ഇക്കാര്യത്തില്‍ ഉത്തരവിട്ടിരുന്നു.

]]>
നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ ലണ്ടന്‍ കോടതിയുടെ ഉത്തരവ് https://malayalees.ch/nirav-modi-can-be-extradited-to-india/ Thu, 25 Feb 2021 12:24:43 +0000 https://malayalees.ch/?p=40679 പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14000 കോടിയുടെ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ യുകെ കോടതിയുടെ ഉത്തരവ്. നീരവ് മോദിക്കെതിരെ മതിയായ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി.

നീരവ് മോദിക്കെതിരെ ഇന്ത്യയിലുള്ള കേസ് ശക്തമാണെന്ന് ബോധ്യപ്പെട്ടതായി കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെത്തിയാല്‍ നീതി നിഷേധിക്കപ്പെടുമെന്ന മോദിയുടെ വാദം സ്ഥാപിക്കാനായിട്ടില്ലെന്നും കോടതി പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്‍കിയ ഉറപ്പ് വിശ്വസനീയമാണെന്ന് കോടതി വിധിയില്‍ പറയുന്നു. ഇന്ത്യന്‍ ജയില്‍ സാഹചര്യങ്ങളില്‍ തന്റെ മാനസികാരോഗ്യം വഷളാകും എന്നതടക്കമുള്ള നീരവ് മോദിയുടെ വാദങ്ങള്‍ കോടതി തള്ളി. ‘നീരവ് മോദിയെ ഇന്ത്യയിലേക്ക് കൈമാറുന്നത് മനുഷ്യാവകാശത്തിന് അനുസൃതമാണെന്നതില്‍ സംതൃപ്തനാണ്’ ജില്ലാ ജഡ്ജി സാമുവല്‍ ഗൂസെ പറഞ്ഞു. ഉത്തരവില്‍ അപ്പീല്‍ പോകാന്‍ നീരവിന് അവകാശമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

2019 മാര്‍ച്ചിലാണ് നീരവ് മോദി ലണ്ടനില്‍ വച്ച് അറസ്റ്റിലായത്. പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ നി​ന്ന് വ്യാ​ജ ക​ത്തു​ക​ൾ സൃ​ഷ്ടി​ച്ച് സ്വ​ന്തം ക​മ്പ​നി​ക​ളി​ലേ​ക്ക് പ​ണം ത​ട്ടി​യെ​ന്നാ​ണ് നീ​ര​വ് മോ​ദി​ക്കെ​തി​രാ​യ കേ​സ്. നീ​ര​വ് മോ​ദി​യും ബ​ന്ധു​വാ​യ മെ​ഹു​ൽ ചോ​ക്സി​യും ചേ​ർ​ന്ന് 14,000 ത്തോ​ളം കോ​ടി രൂ​പ​യു​ടെ വാ​യ്പ ത​ട്ടി​യെ​ന്ന് സി​ബി​ഐ യു​കെ കോ​ട​തി​യി​ൽ ന​ല്‍​കി​യ അ​പേ​ക്ഷ​യി​ൽ പ​റ​ഞ്ഞു

]]>
നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും 1350 കോടി രൂപ വിലമതിക്കുന്ന ആഭരണ ശേഖരം ഇന്ത്യയിലെത്തിച്ചു https://malayalees.ch/nirav-modi-mehul-choksis-jewellery-worth-1350-crores-returns-to-india/ Thu, 11 Jun 2020 05:30:47 +0000 https://malayalees.ch/?p=26889 നീരവ് മോദിയുടെ അധീനതയിലുള്ള ഹോങ്കോങിലെ ഗോഡൗൺ പിടിച്ചെടുത്താണ് നടപടി

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 1,350 കോടി രൂപ വിലമതിക്കുന്ന ആഭരണ ശേഖരം ഇന്ത്യയിലെത്തിച്ചു. 1350 കോടി രൂപ വിലമതിക്കുന്ന ശേഖരമാണ് ഇന്ത്യയിലെത്തിച്ചത്.

വജ്രങ്ങള്‍, രത്‌നങ്ങള്‍, രത്‌നാഭരണങ്ങള്‍ തുടങ്ങിയ വിലയേറിയ വസ്തുക്കള്‍ ഹോങ്കോങ്ങിലെ ഒരു കമ്പനിയുടെ ഗോഡൗണിലാണ് ഉണ്ടായിരുന്നത്. ഇവയാണ് ബുധനാഴ്ചയോടെ മുംബൈയില്‍ എത്തിച്ചത്. ഇതില്‍ വലിയൊരു ഭാഗവും മെഹുല്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ളവയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇവരുടെ വസ്തുവകകള്‍ പിടിച്ചെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇരുവരുടെയും സ്വത്തുവകകള്‍ നേരത്തെയും ഹോങ്കോങ്ങില്‍നിന്നും ദുബായില്‍നിന്നും ഇവരുടെ വസ്തുവകകള്‍ പിടിച്ചെടുത്ത് ഇന്ത്യയിലെത്തിച്ചിരുന്നു. 137 കോടിയുടേതായിരുന്നു ഇവ.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 23,780 കോടി തട്ടിയെടുത്ത കേസിലെ പ്രതിയായ നീരവ് മോദി ഇപ്പോള്‍ യു.കെ ജയിലില്‍ ആണുള്ളത്

]]>