nipha – malayalees.ch https://malayalees.ch Malayalam Online News Portal Tue, 07 Sep 2021 04:17:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png nipha – malayalees.ch https://malayalees.ch 32 32 നിപ; രോഗലക്ഷണം കണ്ടെത്തിയവരുടെ പരിശോധനാഫലം ഇന്നറിയാം https://malayalees.ch/nipha-test-result-today/ Tue, 07 Sep 2021 04:17:07 +0000 https://malayalees.ch/?p=49195 കോഴിക്കോട് നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവരുടെ പരിശോധനാഫലം ഇന്നറിയാം. പൂനെ വൈറോളജി ലാബിലേക്ക് അയച്ചവരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. രാവിലെ എട്ട് മണിക്ക് മാധ്യമങ്ങളെ കാണുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിസള്‍ട്ട് പുറത്തുവിടും.

നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 251 പേരാണുള്ളത്. ഇതില്‍ 32 പേരാണ് ഹൈ റിസ്‌ക്ക് ലിസ്റ്റിലുള്ളത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. പതിനൊന്ന് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ഞായറാഴ്ചയാണ് സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനാണ് മരിച്ചത്. കുട്ടിയെ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ അഞ്ചോളം ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ അധികവും ആരോഗ്യപ്രവര്‍ത്തകരാണ്. കുട്ടിയുടെ വീടും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ച കേന്ദ്ര സംഘം സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. രോഗ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. നിപ വ്യാപനം തീവ്രമാകില്ലെന്നാണ് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോടിന് പുറമേ മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ അതീവ ജാഗ്രതയിലാണ്.

]]>
നിപ വ്യാപനം തീവ്രമാകാന്‍ ഇടയില്ലെന്ന് കേന്ദ്ര വിദഗ്ധ സംഘം https://malayalees.ch/cetral-team-report-kozhikode-nipha/ Mon, 06 Sep 2021 08:41:13 +0000 https://malayalees.ch/?p=49134 നിപ വ്യാപനം തീവ്രമാകാന്‍ ഇടയില്ലെന്ന് കേന്ദ്ര വിദഗ്ധ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാല്‍ നിപ വ്യാപനത്തിന് സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധരെ കേരളത്തിലേക്ക് അയയ്ക്കും. പൂണെ വൈറോളജിയില്‍ നിന്നുള്ള സംഘം സംസ്ഥാനത്ത് എത്തുന്നുണ്ട്. പ്രാദേശികമായി വവ്വാലുകളെ പിടികൂടി പഠനം നടത്തണമെന്നും കേന്ദ്ര സംഘം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

നിപ ബാധിച്ച് പന്ത്രണ്ടുവയസുകാരന്‍ മരിച്ചതിന് പിന്നാലെ കേന്ദ്രസംഘം ഇന്നലെ ചാത്തമംഗലത്ത് എത്തിയിരുന്നു. മരിച്ച കുട്ടിയുടെ വീട്ടിലും പരിസര പ്രദേശങ്ങളിലും സംഘം പരിശോധന നടത്തി. കുട്ടി റമ്പൂട്ടാന്‍ കഴിച്ചിരുന്നതായി വീട്ടുകാര്‍ സംഘത്തോട് വ്യക്തമാക്കിയിരുന്നു. വവ്വാല്‍ കടിച്ച റമ്പൂട്ടാനാണോ കുട്ടി കഴിച്ചതെന്നതടക്കം പരിശോധിച്ചുവരികയാണ്.

]]>
നിപ: കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി തമിഴ്‌നാട് https://malayalees.ch/nipha-tamilnadu-warining/ Mon, 06 Sep 2021 04:16:21 +0000 https://malayalees.ch/?p=49113 കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി തമിഴ്‌നാട്. അതിര്‍ത്തി ജില്ലയില്‍ നിരീക്ഷണം ശക്തമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സംശയമുള്ള കേസുകളില്‍ നിപ, സിക പരിശോധന നടത്തണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും കര്‍ശന നിര്‍ദേശം നല്‍കി.

അതിനിടെ കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ക്ക് രോഗലക്ഷണം. സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രണ്ട് പേര്‍ക്കാണ് രോഗലക്ഷണം. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ സാമ്പിള്‍ വിശദമായ പരിശോധനയ്ക്ക് അയയ്ക്കും. രോഗലക്ഷണം പ്രകടപ്പിച്ച രണ്ട് പേരും കുട്ടിയുടെ ബന്ധുക്കളോ ആരോഗ്യപ്രവര്‍ത്തകരോ അല്ലെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളത് 158 പേരാണ്. ഇവരില്‍ 20 പേര്‍ക്കാണ് അടുത്ത സമ്പര്‍ക്കമുള്ളത്. ഇതില്‍ രണ്ട് പേര്‍ക്കാണ് രോഗലക്ഷമുള്ളതെന്നാണ് സൂചന.

നിപ പ്രതിരോധത്തിനുള്ള ആക്ഷന്‍ പ്ലാന്‍ തയാറായെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സമ്പര്‍ക്ക പട്ടിക തയാറാക്കി പ്രതിരോധം ശക്തമാക്കും. നിപ വൈറസ് ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

]]>