nipah – malayalees.ch https://malayalees.ch Malayalam Online News Portal Wed, 15 Sep 2021 13:23:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png nipah – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയം; ചാത്തമംഗലം ഒൻപതാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി തുടരും: മുഖ്യമന്ത്രി https://malayalees.ch/c-m-pinarayi-vijayan-on-nipah-situation-kerala/ Wed, 15 Sep 2021 13:23:38 +0000 https://malayalees.ch/?p=49622 സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപ സ്ഥിരീകരിച്ച ചാത്തമംഗലം ഒൻപതാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി തുടരുമെന്നും മെഡിക്കല്‍ ബോര്‍ഡിന്റേയും വിദഗ്ധ സമിതിയുടേയും നിര്‍ദേശ പ്രകാരമാണ് തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധനാ ഫലം കൂടി കഴിഞ്ഞ ദിവസം നെഗറ്റീവായി. ഇതോടെ 143 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും എല്ലാവരും ജാഗ്രത തുടരണമെന്നുംആരോഗ്യ മന്ത്രി ആവശ്യപ്പെട്ടിരുന്നു.

മറ്റ് നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞ സാഹചര്യത്തിലും കോഴിക്കോട് കണ്ടെന്‍മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

]]>
മംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണം; സ്രവം പുനെ എൻഐവി യിലേക്ക് അയച്ചു https://malayalees.ch/symptoms-of-nipah-found-karnataka/ Tue, 14 Sep 2021 04:07:51 +0000 https://malayalees.ch/?p=49534 മംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകി കർണാടക സർക്കാർ. വെൻലോക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് രോഗ ലക്ഷണം അനുഭവപ്പെട്ടത്. പരിശാധനകൾക്കായി ഇയാളുടെ സ്രവം പുനെ എൻ ഐ വി യിലേക്ക് അയച്ചു. കേരളത്തിൽ നിന്നെത്തിയ ഒരാളുമായി ഇയാൾ സമ്പർക്കത്തിലേർപ്പെട്ടെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഗോവയിലേക്ക് അടുത്തിടെ ഇയാൾ യാത്രചെയ്തിട്ടുണ്ടെന്നും കേരളത്തിൽ നിന്നും തിരിച്ചെത്തിയ ഒരാളുമായും ഇയാൾ സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നും കർണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കേരളത്തിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് വലിയ തോതിലുള്ള ക്രമീകരണങ്ങൾ കർണാടക ആരോഗ്യ വകുപ്പ് സ്വീകരിച്ചിരുന്നു. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പരിശോധന ഫലം പുറത്തുവരുമ്പോഴേക്കും ഇയാളുടെ റൂട്ട് മാപ്പ് തയാറാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

]]>
വീണ്ടും ആശ്വാസ വാർത്ത; 16 പേർക്ക് കൂടി നിപ നെ​ഗറ്റീവ് https://malayalees.ch/16-tested-nipah-negative/ Wed, 08 Sep 2021 12:51:18 +0000 https://malayalees.ch/?p=49283 നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 16 പേരുടെ പരിശോധനാ ഫലം കൂടി നെ​ഗറ്റീവ്. ഇതോടെ 46 പേരുടെ ഫലമാണ് ഇതുവരെ നം​ഗറ്റീവായത്.

265 പേരാണഅ സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 12 പേർ രോ​ഗലക്ഷണമുള്ളവരാണ്.
4995 വീടുകളിൽ സർവേ നടത്തി. 27536 ആളുകളിൽ നിന്ന് വിവരശേഖരണം നടത്തി.
44 പേർക്ക് പനി ലക്ഷണമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സമ്പർക്ക പട്ടികയിലുള്ള 265 പേരേയും ദിവസം മൂന്ന് തവണ ഫോൺ വഴി ബന്ധപ്പെടുന്നുണ്ടെന്ന് ആരോ​ഗ്യ മന്ത്രി അറിയിച്ചു.

നിപ പശ്ചാത്തലത്തിൽ പഴങ്ങൾ നന്നായി കഴുകി വൃത്തിയാക്കി കഴിക്കാമെന്ന് ആരോ​ഗ്യ മന്ത്രി പറഞ്ഞു. എന്നാൽ വവ്വാൽ, പക്ഷികൾ കടിച്ച പഴങ്ങൾ കഴിക്കരുതെന്ന് ചൂണ്ടിക്കാട്ടി. പ്രദേശത്തെ വവ്വാലുകളെ പരിശോധിക്കാൻ പുണെയിലെ സംഘം നാളെ എത്തും. ഭോപ്പാൽ എൻവിഎൽ ടീം തലവൻ എത്തിയിട്ടുണ്ട്.

അതേസമയം, കണ്ടെയ്ൻമെന്റ് സോൺ ഒഴികെ ഉളള കോഴിക്കോട് താലൂക്കിലെ സ്ഥലങ്ങളിൽ നാളെ മുതൽ കൊവിഡ് വാക്സിനേഷൻ പുനരാരംഭിക്കും.

]]>