nipah kozhikode – malayalees.ch https://malayalees.ch Malayalam Online News Portal Tue, 19 Sep 2023 07:18:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png nipah kozhikode – malayalees.ch https://malayalees.ch 32 32 നിപ ആശങ്ക ഒഴിയുന്നു: 49 പരിശോധനാഫലം കൂടി നെഗറ്റീവ് https://malayalees.ch/nipah-allays-worries-49-more-tests-negative/ Tue, 19 Sep 2023 07:18:49 +0000 https://malayalees.ch/?p=88001
കോഴിക്കോട് ജില്ലയിൽ നിപ ആശങ്ക അകലുന്നു. 49 ഫലങ്ങൾ കൂടി നെഗറ്റീവ്. പുതിയ പോസിറ്റീവ് കേസൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ഹൈ റിസ്ക് ലിസ്റ്റിലുള്ള 2 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. അവസാന രോഗിയുമായി സമ്പർക്കം പുലർത്തിയവർക്കാണ് രോഗലക്ഷണങ്ങൾ.

രോഗലക്ഷണങ്ങൾ കണ്ടെത്തിയ ആരോഗ്യപ്രവർത്തകരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വവ്വാലുകളിൽ നിന്നും ശേഖരിച്ച 14 സാമ്പിളുകളും നെഗറ്റീവാണ്. ഇവ വീണ്ടും പരിശോധിക്കും. ഇന്നലെ പുറത്തുവന്ന 71 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. രോഗ ബാധയെത്തുടർന്ന് ആദ്യം കണ്ടൈൻമെന്‍റ് സോൺ പ്രഖ്യാപിച്ച വടകര താലൂക്കിലെ 9 പഞ്ചായത്തുകളിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചു.

തിങ്കളാഴ്ച വൈകീട്ട് ആരോഗ്യ മന്ത്രി വീണാ ജോർജ് നിപ കൺട്രോൾ റൂമിലെ പ്രവർത്തനങ്ങൾ സാമൂഹ്യ മാധ്യമത്തിലൂടെ വിശദീകരിച്ചിരുന്നു. ആ​ദ്യ​രോ​ഗി​ക്ക് നി​പ ബാ​ധ​യേ​റ്റ​ത് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ നി​ന്നു​ത​ന്നെ​യെ​ന്ന് ക​ണ്ടെ​ത്ത​ൽ. നി​പ ബാ​ധി​ച്ച് മ​രി​ച്ച മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ ക​ള്ളാ​ട് സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​ത് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.

]]>
നിപ നിയന്ത്രണം മറികടന്ന് അത്‌ലറ്റിക് അസോസിയേഷൻ്റെ സെലക്ഷന്‍ ട്രയല്‍; നൂറോളം കുട്ടികളും രക്ഷിതാക്കളും സ്ഥലത്തെത്തി https://malayalees.ch/selection-trial-of-athletic-association-in-balussery/ Sat, 16 Sep 2023 04:36:15 +0000 https://malayalees.ch/?p=87842 നിപ നിയന്ത്രണം മറികടന്ന് അത്‌ലറ്റിക് അസോസിയേഷൻ്റെ സെലക്ഷന്‍ ട്രയല്‍. ബാലുശേരി കിനാലൂര്‍ ഉഷ സ്‌കൂളിലാണ് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ സെലക്ഷന്‍ ട്രയല്‍ നടത്തുന്നത്. നിയന്ത്രണം മറികടന്ന് ട്രയൽസിൽ പങ്കെടുക്കാൻ നൂറോളം കുട്ടികളും രക്ഷിതാക്കളും സ്ഥലത്തെത്തി.നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ബാലുശേരി പൊലീസ് സ്ഥലത്തെത്തി.

നിപ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം. ജില്ലയിലെ വിദ്യാലയങ്ങൾക്ക് അടുത്ത ശനിയാഴ്ചവരെ അവധി. ജില്ലയിലെ സ്കൂളുകൾക്ക് ശനിയാഴ്ചവരെ ഓൺലൈൻ ക്ലാസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. രോഗബാധിത മേഖലകളിൽ കേന്ദ്രസംഘത്തിന്റെ പരിശോധന ഇന്നും തുടരും. കോഴിക്കോട് നഗരത്തിൽ നിപ്പാ കേസുകൾ റിപ്പോർട്ട്‌ ചെയ്തതോടെ നഗരത്തിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലയിലെ വിദ്യാലയങ്ങൾക്ക് അടുത്ത ശനിയാഴ്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ സ്കൂളുകൾക്ക് ശനിയാഴ്ചവരെ ഓൺലൈൻ ക്ലാസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. രോഗബാധിത മേഖലകളിൽ കേന്ദ്രസംഘത്തിന്റെ പരിശോധന ഇന്നും തുടരും.

അതേസമയം നിപ ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ള കൂടുതൽ ആളുകളുടെ പരിശോധന ഫലം ഇന്ന് പുറത്തു വരും. ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. ഇതുവരെ സ്ഥിരീകരിച്ച നിപ കേസുകൾ ആറാണ്. രണ്ട് പേർ മരിച്ചു. നാല് പേർ ചികിത്സയിലാണ്. 83 പേരുടെ പരിശോധനാ ഫലം ഇതുവരെ നെഗറ്റീവായി. നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. അതേസമയം നിപ ആദ്യം റിപ്പോർട്ട്‌ ചെയ്ത മേഖലയിൽ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടി ആരംഭിച്ചു.

]]>
നിപയില്‍ മുന്‍കരുതല്‍; വയനാട്ടിലും നിയന്ത്രണം https://malayalees.ch/control-in-people-enter-to-wayanad-ahead-of-nipah-cases-rise/ Thu, 14 Sep 2023 04:50:36 +0000 https://malayalees.ch/?p=87716 കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വയനാട്ടിലും നിയന്ത്രണം. വയനാട് മാനന്തവാടി പഴശി പാര്‍ക്കിലേക്ക് പ്രവേശനം വിലക്കി. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നുള്ളവര്‍ വയനാട്ടില്‍ എത്തുന്നത് തടയാന്‍ നിര്‍ദേശമുണ്ട്.

തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തുകളില്‍ അധികൃതര്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി. വയനാട്ടില്‍ കണ്‍ട്രോള്‍ റൂം തുറന്നു- 04935 240390 എന്നീ നമ്പരില്‍ ബന്ധപ്പെടാം. ജില്ലയില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ഒത്ത് ചേരുന്ന സ്ഥലങ്ങളിലും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കും.

വവ്വാലുകള്‍ കൂടുതലായി കാണപ്പെടുന്ന മാനന്തവാടി പഴശ്ശി പാര്‍ക്കിലേയ്ക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ താല്‍ക്കാലികമായി നിര്‍ത്തി വച്ചു. കോഴിക്കോട് ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നും ജോലിയ്ക്കായും, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായും ജില്ലയിലേയ്ക്ക് വരുന്നവര്‍ നിലവില്‍ താമസിക്കുന്ന സ്ഥലത്ത് തന്നെ തുടരേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ക്ലാസ്സുകള്‍ നടത്തുന്നതിനുള്ള ക്രമീകരണം ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ സ്വീകരിക്കേണ്ടതാണ്.

തൊണ്ടര്‍നാട് , വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുന്നതിനും, ബോധവല്‍ക്കരണപരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ആരോഗ്യവകുപ്പ് അധികൃതര്‍ക്കും, ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും നിര്‍ദേശം നല്‍കി. നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നപക്ഷം ചികിത്സ ഉറപ്പ് വരുത്തുന്നതിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആവശ്യമായ പ്രത്യേക ക്രമീകരണങ്ങള്‍ സജ്ജീകരിക്കും. ജില്ലയുടെ അതിര്‍ത്തികളില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നല്‍കും.
വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളുമായി പൊതുജനങ്ങള്‍ സമ്പര്‍ക്കം ഒഴിവാക്കേണ്ടതാണ്. വവ്വാലുകള്‍ ഭക്ഷിച്ച പഴങ്ങള്‍ ഭക്ഷിക്കുകയോ, വവ്വാലുകളെ ശല്യപ്പെടുത്തുകയോ ചെയ്യരുത്. പട്ടികവര്‍ഗ്ഗകോളനികളില്‍ പ്രത്യേക നിപ ജാഗ്രത ബോധവല്‍ക്കരണം നടത്തുന്നതിന് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

]]>