night curfew – malayalees.ch https://malayalees.ch Malayalam Online News Portal Thu, 30 Dec 2021 04:17:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png night curfew – malayalees.ch https://malayalees.ch 32 32 ഒമിക്രോൺ ജാഗ്രത; രാത്രികാല നിയന്ത്രണം ഇന്ന് മുതൽ https://malayalees.ch/omicron-night-curfew/ Thu, 30 Dec 2021 04:17:38 +0000 https://malayalees.ch/?p=54774 രാജ്യത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. ഡിസംബർ 30 മുതൽ ജനുവരി 2 വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികൾക്ക് കർശന നിയന്ത്രണമാണ്.

അതേസമയം ശബരിമല -ശിവഗിരി തീർത്ഥാടകരെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം. കടകൾ രാത്രി 10 മണിയ്ക്ക് അടയ്ക്കണം. ആൾക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ല എന്നും നിർദേശമുണ്ട്.

വാഹനപരിശോധന കർശനമാക്കും. ലംഘിക്കുന്നർക്കെതിരെ കർശന കർശനമായ നിയമ നടപടി സ്വീകരിക്കും. അതേസമയം രാജ്യത്തെ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരുന്നു.

]]>
ഒമിക്രോൺ; ഡൽഹിയിൽ നാളെ മുതൽ രാത്രികാല കർഫ്യൂ https://malayalees.ch/delhi-imposes-night-curfew-from-monday/ Mon, 27 Dec 2021 04:16:44 +0000 https://malayalees.ch/?p=54617 ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളായി കൊവിഡ് കേസുകൾ വർധിച്ചിരുന്നു. ഞായറാഴ്ച, ഡൽഹിയിൽ 290 പുതിയ കൊവിഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ തന്നെ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.

അതേസമയം കേരളത്തിൽ 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. വിദേശത്ത് നിന്നെത്തിയ 16 പേർക്കും സമ്പർക്കത്തിലൂടെ മൂന്നുപേർക്കുമാണ് ഒമിക്രോൺ ബാധിച്ചത്. എറണാകുളം 11, തിരുവനന്തപുരം ആറ്, തൃശൂർ, കണ്ണൂർ ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്താകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 57 ആയി.

]]>
മധ്യപ്രദേശിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി https://malayalees.ch/madhya-pradesh-night-curfew/ Fri, 24 Dec 2021 04:12:11 +0000 https://malayalees.ch/?p=54546 മധ്യപ്രദേശിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെ കർഫ്യൂ ഏർപ്പെടുത്തിയത്. ഇതുവരെ ഒരു ഒമിക്രോൺ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൻ എന്ന നിലയിലാണ് നടപടി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. (Madhya Pradesh Night Curfew)

അതേസമയം, കേരളത്തിൽ 5 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം വിമാനത്താവളത്തിലെത്തിയ 4 പേർക്കും കോഴിക്കോട് സ്വദേശിയായ ഒരാൾക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യുകെയിൽ നിന്നുമെത്തിയ രണ്ടു പേർക്കും (28, 24) അൽബാനിയയിൽ നിന്നുമെത്തിയ ഒരാൾക്കും (35) നൈജീരിയയിൽ നിന്നുമെത്തിയ പത്തനംതിട്ട സ്വദേശിയ്ക്കുമാണ് (40) എറണാകുളത്ത് എത്തിയവരിൽ രോഗം സ്ഥിരീകരിച്ചത്.

യുകെയിൽ നിന്നും എറണാകുളത്തെത്തിയ 28 വയസുകാരൻ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് ഒമിക്രോൺ സ്ഥിരീകരിച്ചയാൾ (21) ബാംഗളൂർ എയർപോർട്ടിൽ നിന്നും കോഴിക്കോട് എത്തിയതാണ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 17 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 10 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്.

എറണാകുളത്ത് ഒമിക്രോൺ സ്ഥീരീകരിച്ചവർ ഡിസംബർ 15, 19, 20 തീയതികളിലാണ് എത്തിയത്. പത്തനംതിട്ട സ്വദേശി ഡിസംബർ 14നാണ് നൈജീരിയയിൽ നിന്നും എറണാകുളത്തെത്തിയത്. ഹോം ക്വാറന്റൈനിലായ ഇദ്ദേഹത്തിന് 18നാണ് കോവിഡ് സ്ഥിരീകരിച്ചത്. അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളും സമ്പർക്ക പട്ടികയിലുണ്ട്.

കോഴിക്കാട് രോഗം സ്ഥിരീകരിച്ചയാൾ ഡിസംബർ 17ന് ബാംഗ്ലൂർ എയർപോർട്ടിൽ എത്തിയ ശേഷം 19ന് കോഴിക്കോട് എത്തുകയായിരുന്നു. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ അയച്ചു. അതിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. എല്ലാവരും ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വരുന്നു.

]]>
നിയന്ത്രണം കടുപ്പിക്കും; സംസ്ഥാനത്ത് ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ https://malayalees.ch/night-curfew-to-begins-in-kerala/ Mon, 30 Aug 2021 04:20:18 +0000 https://malayalees.ch/?p=48783 സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായുള്ള രാത്രികാല കര്‍ഫ്യൂ ഇന്നു മുതല്‍ ആരംഭിക്കും. രാത്രി പത്തു മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യു. കര്‍ഫ്യൂ സമയത്ത് സഞ്ചാരം കര്‍ശനമായി തടയും. എന്നാല്‍ ആശുപത്രിയാത്ര, ചരക്ക് വാഹനങ്ങള്‍, അവശ്യ മേഖല സേവന മേഘലയിലുള്ളവര്‍,മരണത്തെ തുടര്‍ന്നുള്ള യാത്രഎന്നിവയ്ക്കു ഇളവ് ഉണ്ടാകും.

കൂടാതെ വിമാനം,ട്രയിന്‍, ദീര്‍ഘ ദൂര സര്‍വീസുകള്‍ നടത്തുന്ന പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവയില്‍ യാത്ര ചെയ്യുന്നവർക്ക് തടസമില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൊവിഡ് അവലോകനയോഗമാണ് രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ഇതിനിടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഐഎഎസ് ഉദ്യോഗസ്ഥർക്ക് പുറമേ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ജില്ലകളിലേക്ക് നിയമിച്ചു. എല്ലാ ജില്ലകളിലും അഡീഷണല്‍ എസ്.പിമാര്‍ കൊവിഡ് നിയന്ത്രണങ്ങളുടെ ജില്ലാതല നോഡല്‍ ഓഫീസര്‍മാരായിരിക്കും. ഇവര്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

]]>
സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ തുടങ്ങി; പരിശോധന ഊർജ്ജിതമാക്കി പൊലീസ് https://malayalees.ch/covid-19-restrictions-night-curfew-kerala/ Wed, 21 Apr 2021 04:12:42 +0000 https://malayalees.ch/?p=43186 കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നു മുതൽ ഏർപ്പെടുത്തിയ രാത്രികാല കർഫ്യു ആരംഭിച്ചു. രാത്രി 9 മുതൽ പുലർച്ചെ 5 വരെയാണ് കര്‍ഫ്യൂ.

അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങൾക്കല്ലാതെ വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നതെങ്കിലും ആദ്യ ദിവസമായ ഇന്ന് ബോധവൽക്കരണത്തിനാണ് ഊന്നൽ നൽകിയത്.

9 മണി മുതൽ പുലർച്ചെ 5 മണിവരെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം, ഒത്തുകൂടൽ ,ആഘോഷങ്ങൾ,പുറത്തിറങ്ങി നടക്കൽ തുടങ്ങി സകല പ്രവർത്തനങ്ങളും നിരോധിച്ചു. നാളെ മുതൽ ശക്തമായ നടപടിയെടുക്കുമെന്നും വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ നാളെ രാവിലെ 11 ന് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.

]]>
സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ https://malayalees.ch/night-curfew-in-state-from-today/ Tue, 20 Apr 2021 04:07:52 +0000 https://malayalees.ch/?p=43123 കൊവിഡ് അതിതീവ്ര വ്യാപനം ബാധിച്ചിരിക്കെ സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ രാത്രി കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു. പൊതുഗതാഗതത്തിനും ചരക്കു നീക്കത്തിനും കര്‍ഫ്യൂ ബാധകമല്ല. കൂട്ട പരിശോധനയില്‍ ശേഖരിച്ച ശേഷിക്കുന്ന സാമ്പിളുകളുടെ ഫലം ഇന്ന് പുറത്ത് വരും. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു.

രാത്രി ഒന്‍പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുത്.അനാവശ്യ യാത്രകളും രാത്രി കാലത്തെ കൂട്ടംചേരലുകളും അനുവദിക്കില്ല. പൊലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ , മാധ്യമ പ്രവര്‍ത്തകര്‍, പാല്‍- പത്ര വിതരണം, രാത്രി ഷിഫ്റ്റില്‍ ജോലി നോക്കുന്നവര്‍, മെഡിക്കല്‍ സ്റ്റോര്‍, ആശുപത്രി, പെട്രോള്‍ പമ്പുകള്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഇളവ് ഉണ്ടാകും. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ കേസ് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരും.

ഷോപ്പിംഗ് മാളുകള്‍ക്കും സിനിമാശാലകള്‍ക്കും പ്രവര്‍ത്തനാനുമതി രാത്രി 7.30 വരെയാണ്. ട്യൂഷന്‍ സെന്റുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല. ട്യൂഷന്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി നടത്താനാണ് നിര്‍ദേശം. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മീറ്റിംഗുകള്‍, ട്രെയിനിംഗുകള്‍, മറ്റു പരിപാടികള്‍ എല്ലാം കഴിയുന്നതും ഓണ്‍ലൈന്‍ വഴി ആക്കണം. ആരാധനാലയങ്ങളില്‍ കൂട്ടംചേരലുകള്‍ ഒഴിവാക്കണം. പതിവ് ആരാധനകളും ഉത്സവങ്ങളും ഓണ്‍ലൈനായി നടത്തണം.

കടകളും മറ്റ് സ്ഥാപനങ്ങളും കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കുകയാണെങ്കില്‍ രണ്ട് ദിവസം അടപ്പിക്കും. നിയമ ലംഘനത്തിന്റെ തീവ്രതയനുസരിച്ച് പൊലീസിനോ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്കോ കടകള്‍ അടപ്പിക്കുന്ന ദിവസങ്ങള്‍ വര്‍ധിപ്പിക്കാം. ഹോട്ടലുകളില്‍ ഒന്‍പത് മണിക്ക് ശേഷം പാഴ്‌സല്‍ പോലും അനുവദിക്കില്ല. ഇന്നും നാളെയും ആയി പ്രത്യേക കാമ്പയിനും സംഘടിപ്പിച്ചിട്ടുണ്ട്.രണ്ടാഴ്ചത്തേക്കാണ് നിലവില്‍ നിയന്ത്രണങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.

]]>
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ https://malayalees.ch/kerala-declares-night-curfew-from-tomorrow/ Mon, 19 Apr 2021 12:23:42 +0000 https://malayalees.ch/?p=43108 സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. രാത്രി 9 മണി രാവിലെ 5 മണി വരെയായിരിക്കും കർഫ്യൂ. രണ്ടാഴ്ച്ചത്തേക്കാണ് കർഫ്യൂ. പൊതു ഗതാഗതത്തിന് നിയന്ത്രണമില്ല. മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളു. വർക്ക് ഫ്രം ഹോം നടപ്പിലാക്കാനും നിർദേശമുണ്ട്. അതിനിടെ, ഇക്കുറി പൂരം ചടങ്ങുകളിൽ മാത്രം ഒതുക്കാനും തീരുമാനമായി. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. പൂരം നടത്തിപ്പുകാർ, സംഘാടകർ, ആനപാപ്പാന്മാർ എന്നിവർക്ക് മാത്രമാകും പ്രവേശനം.

]]>