night-curfew – malayalees.ch https://malayalees.ch Malayalam Online News Portal Fri, 31 Dec 2021 04:12:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png night-curfew – malayalees.ch https://malayalees.ch 32 32 പുതുവത്സരം; സംസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും https://malayalees.ch/night-curfew-in-new-year-night-kerala-strict-restrictions-for-dj-party/ Fri, 31 Dec 2021 04:12:10 +0000 https://malayalees.ch/?p=54822 പുതുവത്സരം പ്രമാണിച്ച് സംസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും. ഒമിക്രോൺ കണക്കിലെടുത്ത് ഞായറാഴ്ച വരെയാണ് രാത്രികാല നിയന്ത്രണം. പത്ത് മണിക്ക് ശേഷം പൊലീസ് പരിശോധന ശക്തമാക്കും. പുറത്ത് ഇറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതണം.

ഹോട്ടലുകളും റസ്റ്റോറൻറുകളും ബാറുകളും ക്ലബ്ബുകളും പത്ത് മണിയോടെ അടക്കണം. ആൾക്കൂട്ടങ്ങൾ ഒത്ത് ചേരുന്ന ഒരു പരിപാടിയും പത്ത് മണിക്ക് ശേഷം അനുവദിക്കില്ല. അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാകൂ. ദേവാലയങ്ങൾക്കും നിയന്ത്രണം ബാധകമാണ്.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം പ്രാബല്യത്തിൽ വന്നത്. ഇന്നലെ പിഴ അടക്കമുള്ള കടുത്ത നടപടികൾ മിക്കയിടങ്ങളിലും പൊലീസ് ഒഴിവാക്കിയിരുന്നെങ്കിലും, ഇന്ന് വിട്ടുവീഴ്ചയുണ്ടാകില്ല.

]]>
ഒമിക്രോൺ; സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം https://malayalees.ch/omicron-diffusion-night-curfew-in-the-state-for-four-days/ Mon, 27 Dec 2021 13:14:24 +0000 https://malayalees.ch/?p=54644 ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തുന്നു. ഈ മാസം 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം. പുതുവർഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക.

കടകൾ രാത്രി 10 മണിയ്ക്ക് അടയ്ക്കണം. ആൾക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ല എന്നും നിർദ്ദേശമുണ്ട്. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോ​ഗത്തിലാണ് തീരുമാനമായത്. സംസ്ഥാനത്ത് രാത്രി കാല കർഫ്യൂ ഏർപ്പെടുത്തേണ്ടെന്നും അവലോകന യോ​ഗത്തിൽ തീരുമാനമായി.

വാഹനപരിശോധന കർശനമാക്കും. ആൾക്കൂട്ടവും അനാവശ്യയാത്രയും അനുവദിക്കില്ല. ലംഘിക്കുന്നർക്കെതിരെ കർശന കർശനമായ നിയമ നടപടി സ്വീകരിക്കും. അതേസമയം രാജ്യത്തെ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.

]]>
ഒമിക്രോൺ രോ​ഗവ്യാപനം കൂടിയ മേഖലകളിൽ നൈറ്റ് കർ‍ഫ്യു; കൂടുതൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി https://malayalees.ch/night-curfew-in-omicron-high-density-areas/ Fri, 24 Dec 2021 08:24:05 +0000 https://malayalees.ch/?p=54573 ഒമിക്രോൺ രോ​ഗവ്യാപനം കൂടിയ മേഖലകളിൽരാത്രികാല കർ‍ഫ്യു ഏർപ്പെടുത്താൻ നിർദേശം. നിർദേശം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ. സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി. സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ വ്യാപനം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഡൽഹിയിൽ നടന്നു.

കൊവിഡ് നിയന്ത്രണത്തിൽ സംസ്ഥാനങ്ങൾക്കുള്ള പിന്തുണ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ നിരക്ക് കൂട്ടാനും നിർദേശം നൽകി. വാക്‌സിനേഷൻ കുറഞ്ഞ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയക്കാൻ തീരുമാനം.

പുതിയ കൊവിഡ് വകഭേദത്തിൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പരിശോധന, നിരീക്ഷണം, സമ്പർക്ക പട്ടിക എന്നിവ കൃത്യമായി പിന്തുടരാൻ നിർദേശം. ടെലി മെഡിസിൻ ഉൾപ്പെടെയുള്ള സമാന്തര ചികിത്സാ രീതികൾ അവലംബിക്കണം. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. ആഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണം. പോസിറ്റിവിറ്റി നിരക്ക് കൂടിയാല്‍ ആ പ്രദേശത്തെ ഉടന്‍ കണ്ടയെന്‍റ്മെന്‍റ് സോണായി പ്രഖ്യാപിക്കണം. കണ്ടെയന്‍റ്മെന്റ് സോണുകളിലെ വീടുകള്‍ തോറും രോഗ നിര്‍ണ്ണയ പരിശോധന നടത്തണം.

ഉടന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വാക്സിനേഷന്‍ നിരക്ക് കുറഞ്ഞ ജില്ലകളില്‍ പ്രതിരോധ കുത്തിവയ്പിന്‍റെ വേഗം കൂട്ടണം. ദേശീയ ശരാശരിയേക്കാള്‍ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളില്‍ വീടുകളില്‍ കൂടിയെത്തി വാക്സിനേഷന്‍ നല്‍കി നിരക്ക് കൂട്ടണമെന്നും നിർദേശം നൽകി. അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായ സംവിധാനങ്ങള്‍ക്കായി കേന്ദ്രപാക്കേജിലെ പണം ചെലവഴിക്കാം. പ്രവര്‍ത്തന പുരോഗതി ഓരോ ദിവസവും ആരോഗ്യസെക്രട്ടറിമാര്‍ വിലയിരുത്തി കേന്ദ്രത്തെ അറിയിക്കണം.

]]>