nigeria – malayalees.ch https://malayalees.ch Malayalam Online News Portal Fri, 10 Mar 2023 04:46:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png nigeria – malayalees.ch https://malayalees.ch 32 32 പ്രസിഡൻഷ്യൽ വോട്ട് വിവാദം; നൈജീരിയ സംസ്ഥാന ഗവർണർമാർക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു https://malayalees.ch/nigeria-postpones-state-elections-amid-dispute-over-presidential-vote/ Fri, 10 Mar 2023 04:46:41 +0000 https://malayalees.ch/?p=77735 നൈജീരിയയിൽ നിർണായകമായ സംസ്ഥാന ഗവർണർമാർക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിൽ തർക്കം തുടരുന്നതിനിടെയാണ് തീരുമാനം. ശനിയാഴ്ച നടക്കാനിരുന്ന തെരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്ക് നീട്ടുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഫെബ്രുവരി 25 ന് ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സാങ്കേതിക തകരാറുകൾ മൂലം പരാജയമായി മാറിയ ഡിജിറ്റൽ വോട്ടിംഗ് സംവിധാനം പുനഃക്രമീകരിക്കുന്നതിലെ പ്രശ്‌നങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് കമ്മീഷൻ പറഞ്ഞു. ഡിജിറ്റൽ വോട്ടിംഗ് സംവിധാനത്തിലെ തകരാറുകൾ വലിയ വിവാദങ്ങൾക്കും അന്താരാഷ്ട്ര വിമർശനത്തിനും വഴിവച്ചിരുന്നു.

അതേസമയം ഡിജിറ്റൽ ടാബ്‌ലെറ്റുകൾ പരിശോധിക്കണമെന്ന പ്രതിപക്ഷ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെയും ലേബർ പാർട്ടിയുടെയും അഭ്യർത്ഥന നേരത്തെ അപ്പീൽ കോടതി തള്ളിയിരുന്നു. പ്രസിഡൻഷ്യൽ പോളിംഗിന് ശേഷം പല പോളിംഗ് സ്റ്റേഷനുകളിൽ നിന്നുമുള്ള ഫലങ്ങൾ പൊതു വെബ്‌സൈറ്റിലേക്ക് കൈമാറിയിട്ടില്ലെന്നും, തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് ഭരണകക്ഷിയായ ഓൾ പ്രോഗ്രസീവ് കോൺഗ്രസ് പാർട്ടി ഫലങ്ങളിൽ കൃത്രിമം നടത്തിയെന്നുമാണ് ആരോപണം.

]]>
ക്രിസ്റ്റ്യാനോ പുറത്തിരുന്നു; നൈജീരിയക്കെതിരെ പോർച്ചുഗലിന് വമ്പൻ ജയം https://malayalees.ch/cristiano-ronaldo-portugal-won-nigeria/ Fri, 18 Nov 2022 11:02:40 +0000 https://malayalees.ch/?p=71524 ഖത്തർ ലോകകപ്പ് സൗഹൃദമത്സരത്തിൽ നൈജീരിയക്കെതിരെ പോർച്ചുഗലിന് വമ്പൻ ജയം. മടക്കമില്ലാത്ത നാല് ഗോളുകൾക്കാണ് പോർച്ചുഗൽ നൈജീരിയയെ വീഴ്ത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഗോൺസാലോ റാമോസ്, ജാവോ മരിയോ എന്നിവരും ഗോൾ ലിസ്റ്റിൽ ഇടം നേടി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ ഇറങ്ങിയത്. വയറ്റിൽ അണുബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ക്രിസ്റ്റ്യാനോ ഇന്നലെ ടീമിൽ ഉൾപ്പെടാതിരുന്നത്.

9ആം മിനിട്ടിൽ തന്നെ പോർച്ചുഗൽ മുന്നിലെത്തി. ഡിയോഗോ ഡാലോട്ടിൻ്റെ അസിസ്റ്റിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസാണ് ഗോൾ നേടിയത്. 35ആം മിനിട്ടിൽ പോർച്ചുഗലിന് അനുകൂലമായ പെനാൽറ്റി. ബെർണാഡോ സിൽവയുടെ ക്രോസിൽ നൈജീരിയൻ താരത്തിൻ്റെ കൈ തട്ടിയതിനു ലഭിച്ച പെനാൽറ്റി ബ്രൂണോ ഗോളാക്കി മാറ്റി. 81ആം മിനിട്ടിൽ ലഭിച്ച നൈജീരിയക്ക് ലഭിച്ച പെനാൽറ്റി ഇമ്മാനുവൽ ഡെന്നിസ് പാഴാക്കി. അടുത്ത മിനിട്ടിലാണ് പോർച്ചുഗലിൻ്റെ നാലാം ഗോൾ വന്നത്. റാഫേൽ ഗുറേറോയുടെ അസിസ്റ്റിൽ നിന്ന് അരങ്ങേറ്റക്കാരനായ ഗോൺസാലോ റാമോസ് പോർച്ചുഗലിൻ്റെ മൂന്നാം ഗോൾ നേടി. 2 മിനിട്ടിനു ശേഷം ജാവോ മരിയോയിലൂടെ പോർച്ചുഗൽ ഗോൾവേട്ട പൂർത്തിയാക്കി. ഗോൺസാലോ റാമോസ് ആണ് ഗോളിനു വഴിയൊരുക്കിയത്.

ഉറുഗ്വെ, ദക്ഷിണ കൊറിയ, ഘാന എന്നീട് ടീമുകൾക്കൊപ്പം ലോകകപ്പിൽ ഗ്രൂപ്പ് എച്ചിലാണ് പോർച്ചുഗൽ ഉൾപ്പെട്ടിരിക്കുന്നത്. നവംബർ 24നാണ് പോർച്ചുഗലിന്റെ ലോകകപ്പിലെ ആദ്യ മത്സരം. ഘാനയാണ് എതിരാളികൾ. 29ന് ഉറുഗ്വെയെയും ഡിസംബർ 2ന് ദക്ഷിണ കൊറിയയെയും പോർച്ചുഗൽ നേരിടും.

]]>
ഇക്വറ്റോറിയ ഗിനിയ തടവിലാക്കിയ മലയാളികൾ ഉൾപ്പെടെയുള്ള നാവികരെ നൈജീരിയിലേക്ക് മാറ്റുന്നത് വൈകുന്നു https://malayalees.ch/equatorial-guinea-delays-transfer-of-sailors-including-malayalees-to-nigeria/ Fri, 11 Nov 2022 04:25:48 +0000 https://malayalees.ch/?p=71066 ഇക്വറ്റോറിയ ഗിനിയ തടവിലാക്കിയ മലയാളികൾ ഉൾപ്പെടെയുള്ള നാവികരെ നൈജീരിയിലേക്ക് മാറ്റുന്നത് വൈകുന്നു. നാവികരെ കപ്പലിലേക്ക് മാറ്റിയെങ്കിലും യന്ത്രത്തകരാർ മൂലം യാത്ര വൈകുകയാണ്.

ഗിനിയൻ പ്രാദേശിക സമയം രാത്രി 10 മണിയോടെ നാവികരെ ചെറുബോട്ടിൽ ലൂബ പോർട്ടിൽ നിന്ന് അവരുടെ കപ്പലിലേക്ക് എത്തിച്ചു. എന്നാൽ യന്ത്രത്തകരാർ മൂലം കപ്പലിന് യാത്ര തുടരാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. രാവിലെ യന്ത്രത്തകരാർ പരിഹരിച്ചാൽ നാവികരെ നൈജീരിയയിലേക്ക് കൊണ്ട് പോകും.

ഇതിന് സാധിച്ചില്ലെങ്കിൽ നൈജീരിയയിൽ നിന്നെത്തിയ ടഗ് ബോട്ട് കപ്പലിനേയും വഹിച്ച് യാത്ര തിരിക്കും. കപ്പൽ ജീവനക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നൽകുമെന്ന് നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഗിനിയയിലെ എംബസി അധികൃതർക്ക് ഉറപ്പു നൽകി. ഇന്നലെ വേൾഡ് മലയാളി ഫെഡറേഷന്റെയും നൈജീരിയയിലെ കേരള സമാജത്തിന്റെയും ട്വന്റിഫോറിന്റെയും നേതൃത്വത്തിൽ
ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിരുന്നു.

ഹെൽപ്പ് ഡെസ്ക് പ്രതിനിധികളും ഗിനിയ എംബസി പ്രതിനിധികളും നാവികരെ സന്ദർശിക്കുകയും ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്തു. നൈജീരിയയിലേക്കെത്തുന്ന നാവികർക്ക് എല്ലാ സഹായങ്ങളും ചെയ്യുന്നതിന് ഹെൽപ്പ് ഡെസ്ക് പ്രവർത്തകർ സജ്ജമാണ്.

]]>