nida fathima – malayalees.ch https://malayalees.ch Malayalam Online News Portal Sat, 24 Dec 2022 10:38:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png nida fathima – malayalees.ch https://malayalees.ch 32 32 സ്വപ്നങ്ങൾ ബാക്കിയാക്കി നിദ യാത്രയായി; മൃതദേഹം സംസ്‌കരിച്ചു https://malayalees.ch/nida-fathima-funeral/ Sat, 24 Dec 2022 10:37:12 +0000 https://malayalees.ch/?p=73376 നാഗ്പൂരിൽ മരിച്ച കേരള സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കാക്കാഴം മുസ്ലീം ജമാത്ത്പള്ളിയിൽ സംസ്‌കരിച്ചു. മരണകാരണം കണ്ടെത്തുന്നതിന് അന്വേഷണം ഊർജിതമാക്കാൻ ശക്തമായ ഇടപെടൽ നടത്തുമെന്ന് എ എം ആരിഫ് എം പി വ്യക്തമാക്കി.

സ്വപ്നങ്ങൾ ബാക്കിയാക്കി നിദ മടങ്ങുമ്പോൾ അവസാനമായി ഒരു നോക്ക് കാണാൻ നാട് ഒന്നാകെയെത്തിയിരുന്നു. സഹപാഠികൾക്കും അധ്യാപകർക്കും അത്രമേൽ പ്രിയ്യപ്പെട്ടവളായിരുന്നു ഈ പത്തുവയസുകാരി.

നിതയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിശദാമ്ശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. കൃത്യമായ അന്വേഷണം ഉണ്ടാകുമെന്ന് സർക്കാർ പ്രതിനിധികൾ കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഇന്ത്യൻ ഒളിപിക് അസോസിയേഷൻ ദേശീയ സൈക്കിൾ ഫെഡറഷനോട് റിപ്പോർട്ട് ആവശ്യപ്പെടും.

]]>
കണ്ണീരോടെ വിട; കേരള സൈക്കിൾ പോളോ താരം നിദാ ഫാത്തിമയുടെ സംസ്‌കാരം ഇന്ന് https://malayalees.ch/nida-fathima-funeral-today/ Sat, 24 Dec 2022 04:12:40 +0000 https://malayalees.ch/?p=73330 നാഗ്പൂരിൽ മരിച്ച കേരള സൈക്കിൾ പോളോ താരം നിദാ ഫാത്തിമയുടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. പിതാവ് ഷിഹാബുദ്ദീൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഒപ്പം ജനപ്രതിനിധികളുമെത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. നിദയുടെ മൃതദേഹം നിദ പഠിച്ചിരുന്ന നീർക്കുന്നം സ്‌കൂളിൽ ആദ്യം പൊതുദർശനത്തിന് വെക്കും ഇതിനുശേഷം വീട്ടിലേക്ക് കൊണ്ടുപോകും. അമ്പലപ്പുഴ കാക്കാഴം ജുമാമസ്ജിദിലാണ് സംസ്‌കാരം.

പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. നിദയുടെ രക്ത സാമ്പിളുകൾ മൂന്നു ലാബുകളിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യ വിഷബാധയല്ലെന്നാണ് ടീം അധികൃതർ നൽകുന്ന വിവരം.

ആശുപത്രിക്കെതിരെ കുടുംബം നൽകിയ പരാതിയിൽ കൃത്യമായ അന്വേഷണം ഉണ്ടാകും. സംസ്ഥാന സർക്കാരും മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഇന്ത്യൻ ഒളിപിക് അസോസിയേഷൻ ദേശീയ സൈക്കിൾ ഫെഡറഷനോട് റിപ്പോർട്ട് ആവശ്യപ്പെടും.

]]>
നിദ ഫാത്തിമയുടെ മരണം; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് വി ശിവൻകുട്ടി https://malayalees.ch/nida-fatima-death-updates/ Fri, 23 Dec 2022 10:19:28 +0000 https://malayalees.ch/?p=73323 ദേശീയ സൈക്കിൾ പോളോ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ എത്തിയ കേരള ടീം അംഗം നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് കത്തയച്ചു. കുട്ടിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ല എന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് എല്ലാ സഹകരണവും കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി കത്തിൽ അറിയിച്ചു.

ഇതിനിടെ നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ മലയാളി വിദ്യാർഥിനി മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നു. വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ഉറപ്പ് നൽകി. വിഷയം കേരളത്തിൽ നിന്നുള്ള എംപിമാർ ലോക്സഭയിൽ ഉന്നയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ സംഘത്തിന് താമസ ഭക്ഷണ സൗകര്യങ്ങൾ നിഷേധിച്ചതും ഛർദ്ദിയെ തുടർന്ന് അതിലൊരു കുട്ടി മരണപ്പെട്ടതും സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് എഎം ആരിഫ് എംപിയും ബെന്നി ബെഹനാൻ എംപിയുമാണ് ലോക്സഭയിൽ ആവശ്യപ്പെട്ടത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ എംഎം ആരിഫ് എംപി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി കൂടിക്കാഴ്ച നടത്തി. സഹായധനം അടക്കമുള്ള കാര്യങ്ങളിൽ ഉറപ്പ് കിട്ടിയതായി അദ്ദേഹം പറഞ്ഞു. ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ നിദ ഇന്നലെയാണ് മരിച്ചത്.

]]>