NIA Raid – malayalees.ch https://malayalees.ch Malayalam Online News Portal Tue, 09 May 2023 04:23:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png NIA Raid – malayalees.ch https://malayalees.ch 32 32 ഭീകരവാദ ഫണ്ടിംഗ്; ജമ്മുകശ്മീരിലെ ജമാഅത്തെ ഇസ്ലാമി സ്ഥാപനങ്ങളില്‍ എന്‍ഐഎ റെയ്ഡ് https://malayalees.ch/nia-raids-at-jamaat-e-islami-jammu-kashmir-offices/ Tue, 09 May 2023 03:58:25 +0000 https://malayalees.ch/?p=80909 ജമ്മുകശ്മീരിലെ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്. ഭീകരവാദ ഫണ്ടിംഗുമായി ബന്ധപ്പെടുത്തിയാണ് റെയ്ഡ്. ജമാഅത്തെ ഇസ്ലാമിയുടെ പന്ത്രണ്ട് സ്ഥാപനങ്ങളിലാണ് റെയ്ഡ് നടക്കുന്ന്.

ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. ജമ്മുവിലെ പിര്‍ പഞ്ചല്‍, ചെനാബ് താഴ്‌വര, ശ്രീനഗര്‍, അനന്ത്‌നാഗ്, കുപ്‌വാര, പൂഞ്ച്, രജൗരി, കിഷ്ത്വാര്‍ എന്നിവിടങ്ങളിലെ ജമാഅത്തെ ഇസ്ലാമിയുടെ ഓഫീസുകളില്‍ എന്‍ഐഎ സംഘമെത്തി.

വിവിധ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടതാണ് റെയ്ഡുകളെന്ന് എന്‍ഐഎ അറിയിച്ചു. കുല്‍ഗാമില്‍ റാംപോറ ഖിയാമോയില്‍ സ്ഥിതി ചെയ്യുന്ന നബി ഷെയ്ഖിന്റെ മകന്‍ റൗഫ് അഹമ്മദ് ഷെയ്ഖിന്റെ വസതിയിലാണ് റെയ്ഡ്. അനന്ത്‌നാഗില്‍ മുഹമ്മദ് ഇഖ്ബാല്‍ ഹാജിയുടെ വീട്ടിലും എന്‍ഐഎ സംഘമെത്തി.

]]>
സംസ്ഥാനത്ത് നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ https://malayalees.ch/popular-front-hartal-tomorrow-in-kerala/ Thu, 22 Sep 2022 12:53:00 +0000 https://malayalees.ch/?p=68471 പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിൻ്റെ ഭരണകൂട വേട്ടക്കെതിരെ നാളെ സംസ്ഥാനത്ത് ഹർത്താൽ നടത്തും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.

നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻഐഎ നടത്തിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടൽ കൊണ്ട് പോപുലർ ഫ്രണ്ടിനെ തകർക്കാനാവില്ല. പോപ്പുലർ
ഫ്രണ്ട് ചെയർമാൻ ഒ.എം.എ സലാം, ദേശീയ സെക്രട്ടറി വി.പി നാസറുദീൻ, സംസ്ഥാന പ്രസിഡൻ്റ് സി.പി മുഹമ്മദ് ബഷീർ, ദേശീയ സമിതിയംഗം പി കോയ തുടങ്ങി 14 നേതാക്കൾ കസ്റ്റഡിയിലാണ്.

ആർഎസ്എസ് ഫാഷിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു വരുന്ന പ്രസ്ഥാനമാണ് പോപ്പുലർ ഫ്രണ്ട്. ആർഎസ്എസ്സിൻ്റെ ഹിന്ദുത്വ രാഷ്ട്ര അജണ്ടയ്ക്ക് പോപുലർ ഫ്രണ്ട് തടസ്സമാണെന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പോപുലർ ഫ്രണ്ടിനെ വേട്ടയാടുന്നത്. ഹിന്ദുത്വ ഫാഷിസം രാജ്യത്തിന്റെ ഭരണഘടനയ്ക്കും മതേതരത്വത്തിനും ഉയർത്തുന്ന ഭീഷണിയെ ചൂണ്ടിക്കാണിക്കുന്ന പോപ്പുലർ ഫ്രണ്ടിനെ പകപോക്കൽ നടപടി എന്ന നിലയ്ക്കാണ് കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ ഭരണകൂടം അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു വേട്ടയാടൽ നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.

]]>
എന്‍ഐഎ റെയ്ഡ്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീര്‍ അറസ്റ്റില്‍ https://malayalees.ch/nia-raid-popular-front-leader-c-p-muhammed-basheer-arrested/ Thu, 22 Sep 2022 05:45:45 +0000 https://malayalees.ch/?p=68453 പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ ഓഫിസുകളിലേക്ക് എന്‍ഐഎ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് അറസ്റ്റ്. തിരുനാവായ എടക്കുളത്തെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. വന്‍ പൊലീസ് സന്നാഹത്തോടെയാണ് സംഘം മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ എത്തിയത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഇഡിയും എന്‍ഐഎയും എത്തിയത്.

വീട് മുഴുവന്‍ പരിശോധന നടത്തിയ ശേഷം ഏഴ് മണിയോടെയാണ് സി പി മുഹമ്മദ് ബഷീറിനെ അറസ്റ്റ് ചെയ്തത്. വിവരമറിഞ്ഞ് സ്ഥലത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. പുത്തനത്താണിയില്‍ റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തു.

കേരളത്തില്‍ 39 കേന്ദ്രങ്ങളിലാണ് ഒരേസമയം എന്‍ഐഎ റെയ്ഡ് നടക്കുന്നത്. 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടന്നു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസ് ഉള്‍പ്പെടെ 14 ഓഫിസുകളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നാണ് എന്‍ഐഎ പറയുന്നത്. എന്‍ഐഎ ഡയറക്ടര്‍ ദിന്‍കര്‍ ഗുപ്ത നേരിട്ടാണ് റെയ്ഡ് ഏകോപിപ്പിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ അബൂബക്കര്‍, നസറുദീന്‍ എളമരം എന്നിവര്‍ എന്‍ഐഎ കസ്റ്റഡിയിലായിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇവരെ എന്‍ഐഎ സ്‌പെഷ്യല്‍ കോടതികളില്‍ ഹാജരാക്കും.

]]>
25 വീടുകളിലും 14 ഓഫിസുകളിലും ഒരേ സമയം എന്‍ഐഎ റെയ്ഡ്; നിരവധി നേതാക്കള്‍ കസ്റ്റഡിയില്‍ https://malayalees.ch/nia-raid-popular-front-sdpi-office/ Thu, 22 Sep 2022 04:43:47 +0000 https://malayalees.ch/?p=68443 കേരളത്തില്‍ 39 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടന്നു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസ് ഉള്‍പ്പെടെ 14 ഓഫിസുകളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നാണ് എന്‍ഐഎ പറയുന്നത്. എന്‍ഐഎ ഡയറക്ടര്‍ ദിന്‍കര്‍ ഗുപ്ത നേരിട്ടാണ് റെയ്ഡ് ഏകോപിപ്പിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ അബൂബക്കര്‍, നസറുദീന്‍ എളമരം എന്നിവര്‍ എന്‍ഐഎ കസ്റ്റഡിയിലായിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇവരെ എന്‍ഐഎ സ്‌പെഷ്യല്‍ കോടതികളില്‍ ഹാജരാക്കും.

പിഎഫ്‌ഐ ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുറഹ്മാന്റെ കളമശേരിയിലെ വീട്ടില്‍ ഉള്‍പ്പെടെയാണ് റെയ്ഡ് നടക്കുന്നത്. എസ്ഡിപിഐ ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്റെ വീട്ടിലും എന്‍ഐഎ പരിശോധന നടത്തുന്നുണ്ട്. പത്തനംതിട്ടയില്‍ പിഎഫ്‌ഐ ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. അടൂരിലും പെരുമ്പിലാവിലും എസ്ഡിപിഐ ഓഫിസുകളില്‍ റെയ്ഡ് നടക്കുന്നുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങള്‍ നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലാണ്. തൃശൂര്‍ ജില്ലയിലെ തെക്കഞ്ചേരിയിലെ യൂണിറ്റി ഹൗസിലും എന്‍ഐഎ റെയ്ഡ് നടത്തുന്നുണ്ട്. പാലക്കാട് പട്ടാമ്പിയില്‍ സംസ്ഥാന സമിതി അംഗം റൗഫിന്റെ വീട്ടിലും പരിശോധന നടന്നുവരികയാണ്. കോഴിക്കോട് കരുവംപൊയിലില്‍ പിഎഫ്‌ഐ സ്ഥാപകനേതാവ് ഇ അബൂബക്കറിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. ദേശീയ സമിതി അംഗം കോഴിക്കോട് കാരന്തൂര്‍ സ്വദേശി പി കോയ കസ്റ്റഡിയിലായി.

]]>
രാജ്യവ്യാപക എന്‍ഐഎ റെയ്ഡില്‍ നൂറോളം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; പ്രതിഷേധവുമായി എസ്ഡിപിഐയും പിഎഫ്‌ഐയും https://malayalees.ch/more-than-100-arrested-in-nia-raid/ Thu, 22 Sep 2022 04:38:14 +0000 https://malayalees.ch/?p=68432 സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍ഐഎ റെയ്ഡ് പുരോഗമിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, വയനാട് തുടങ്ങിയ ഇടങ്ങളിലും കേന്ദ്ര ഏജന്‍സികള്‍ പരിശോധന നടത്തുകയാണ്. തിരുവനന്തപുരത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസിലാണ് റെയ്ഡ്. രാവിലെ 3. 30ഓടെയാണ് റെയ്ഡ് ആരംഭിച്ചത്.

റെയ്ഡില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ വാര്‍ത്താകുറിപ്പ് ഇറക്കിയതിന് പിന്നാലെ വ്യാപക പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ആര്‍എസ്എസ് ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. റെയ്ഡ് നടക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

എന്‍ഐഎ റെയ്ഡ് ഭരണകൂട ഭീകരതയെന്ന് പോപുലര്‍ ഫ്രണ്ട് പ്രതികരിച്ചു. തൃശൂരില്‍ പിഎഫ്‌ഐ ജില്ലാ ഓഫീസിലാണ് പരിശോധന. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പ്രാഥമിക വിവരം.

എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. തിരുവനന്തപുരം മണക്കാട് പിഎഫ്‌ഐ ഓഫീസില്‍ നിന്ന് മൂന്നുമൊബൈലുകളും ആറ് ലഘുലേഖകളും രണ്ട് പുസ്തകങ്ങളും പിടിച്ചെടുത്തു. കോട്ടയം മുണ്ടക്കയത്ത് എന്‍ഐഎ റെയ്ഡില്‍ എസ്ഡിപിഐ ജില്ലാ നേതാക്കളടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

എസ്ഡിപിഐ നേതാക്കളുടെ വീടുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും ലാപ്‌ടോപും പിടിച്ചെടുത്തു. വയനാട് മാനന്തവാടിയിലെ പിഎഫ്‌ഐ കേന്ദ്രത്തിലും പരിശോധന നടക്കുന്നുണ്ട്. കൊല്ലം അഞ്ചലില്‍ നിരവധി ഡോക്യുമെന്റുകള്‍ പിടിച്ചെടുത്തു.

പോപുലര്‍ ഫ്രണ്ടിനെതിരായ രാജ്യവ്യാപക എന്‍ഐഎ റെയ്ഡില്‍ നൂറോളം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കേരളം , യുപി ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ഭീകരവാദ ഫണ്ടിംഗ്, ആയുധ പരിശീലന ക്യാമ്പ് എന്നിവ നടത്തിയവര്‍ക്കെതിരെയാണ് റെയ്ഡ്. നിരോധിത സംഘടനകളിലേക്ക് ആളെ ചേര്‍ത്തവര്‍ക്ക് എതിരെയും റെയ്‌ഡെന്ന് എന്‍ഐഎ അറിയിച്ചു,.

]]>
ഗ്രേറ്റര്‍ കശ്മീര്‍ എന്‍.ഐ.എ റെയ്ഡ്: മാധ്യമപ്രവര്‍ത്തനം വേട്ടക്ക് കാരണമാക്കുന്നതായി പ്രസ് ക്ലബ് https://malayalees.ch/pci-condemns-nia-raid-on-greater-kashmir-office/ Mon, 02 Nov 2020 04:41:20 +0000 https://malayalees.ch/?p=34269 കശ്മീരിലെ മാധ്യമസ്ഥാപനമായ ഗ്രേറ്റര്‍ കശ്മീര്‍ ഓഫീസിലുണ്ടായ എന്‍.ഐ.എ റെയ്ഡിനെ അപലപിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ. പത്രമോഫീസില്‍ ഉണ്ടായ റെയ്ഡ് ആശങ്കയുണര്‍ത്തുന്നതാണെന്ന് പ്രസ് ക്ലബ് അറിയിച്ചു. ഗ്രേറ്റര്‍ കശ്മീര്‍ ഓഫീസുള്‍പ്പടെ ജമ്മു കശ്മീരിലെ പത്തിടങ്ങളിലാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്.

ഗ്രേറ്റര്‍ കശ്മീര്‍ ഓഫീസ് റെയ്ഡ് നടത്തിയ അന്വേഷണ സംഘം, മാധ്യമപ്രവര്‍ത്തകരുടെ ലാപ്‌ടോപ്പുകളും ഹാര്‍ഡ് ഡിസ്‌കുകളും പരിശോധിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തനം നടത്തി എന്നുള്ളതാണ് ഗ്രേറ്റര്‍ കശ്മീര്‍ ഓഫീസ് പരിശോധിക്കാനുള്ള കാരണമെന്ന് പ്രസ് ക്ലബ് കുറ്റപ്പെടുത്തി.

വിദേശ ഫണ്ട് കൈപറ്റുന്ന എന്‍.ജി.ഓകളുടെയും ചാരിറ്റബിള്‍ ട്രസ്റ്റുകളുടെയും ഇടപാടുകള്‍ പരിശോധിക്കുകയായിരുന്നു റെയ്ഡിന്റെ ലക്ഷ്യമെന്ന് എന്‍.ഐ.എയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിഘടന പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സാമ്പത്തിക സഹായം സ്വീകരിക്കുന്നുവെന്ന പേരിലാണ് എന്‍.ഐ.എയുടെ പരിശോധന.

ഗ്രേറ്റര്‍ കശ്മീരിനെ കൂടാതെ എ.എഫ്.പിയുടെ കശ്മീര്‍ കറസ്‌പോണ്ടന്റ് പര്‍വേസ് ബുഖാരിയുടെ ഓഫീസിലും റെയ്ഡ് നടന്നു.

]]>