NEYYATTINKARA – malayalees.ch https://malayalees.ch Malayalam Online News Portal Mon, 03 Jul 2023 04:39:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png NEYYATTINKARA – malayalees.ch https://malayalees.ch 32 32 നെയ്യാറ്റിൻകരയിൽ ഭാര്യാമാതാവിനെ മരുമകൻ തലക്കടിച്ച് കൊന്നു https://malayalees.ch/son-in-law-kills-mother-in-law-neyyattinkara/ Mon, 03 Jul 2023 04:25:23 +0000 https://malayalees.ch/?p=83673 നെയ്യാറ്റിൻകരയിൽ ഭാര്യാമാതാവിനെ മരുമകൻ തലക്കടിച്ച് കൊന്നു. കടകുളം സ്വദേശി തങ്കം (65) ആണ് മരുമകൻ റോബർട്ടിൻ്റെ അടിയേറ്റ് മരിച്ചത്.

ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കൊ
വെളുപ്പിനായിരുന്നു മരണം. റോബർട്ട് ഭാര്യ പ്രീതയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് തങ്കത്തിനെ ഇരുമ്പ് ദണ്ഡ് എടുത്ത് തലക്കടിച്ചത്.

]]>
നവജാത ശിശുവിന്റെ കൈ എല്ല് പൊട്ടി, ചലനശേഷി നഷ്ടപ്പെട്ടു; ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ ചികിത്സാപിഴവ് https://malayalees.ch/2023-05-03-medical-malpractice-during-delivery-in-general-hospital-neyyattinkara-html/ Wed, 03 May 2023 07:44:26 +0000 https://malayalees.ch/?p=80620 നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ ചികിത്സാ പിഴവുണ്ടായതായി പരാതി. നവജാത ശിശുവിന്റെ കൈയുടെ എല്ല് പൊട്ടിയെന്നും ഇടത് കൈക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നുമാണ് പരാതി. നഴ്സുമാരാണ് പ്രസവം എടുത്തതെന്നും ആരോപണമുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 27 നാണ് നെയ്യാറ്റിൻകരയിലെ ജനറൽ ആശുപത്രിയിൽ വെച്ച് നെയ്യാറ്റിൻകര അവണാകുഴി സ്വദേശി പ്രജിത്തിന്റെ ഭാര്യ കാവ്യയുടെ പ്രസവം നടന്നത്.

ജനിച്ച ശേഷം കുഞ്ഞിന് ഇടത് കൈ അനക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇക്കാര്യം അറിയിച്ചപ്പോൾ രണ്ടാഴ്ച കഴിഞ്ഞാൽ ശരിയാകുമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. അവിടെയുള്ള മറ്റൊരു ഡോക്ടറാണ് മറ്റൊരു ആശുപത്രിയിൽ കാണിക്കാൻ പറ‌ഞ്ഞത്. അങ്ങനെ എസ് എ ടി ആശുപത്രിയിൽ ചികിത്സ തേടി. കുഞ്ഞിനെ പ്രസവത്തിനിടെ ശ്രദ്ധയില്ലാതെ വലിച്ചെടുത്തതാണ് കൈ എല്ല് പൊട്ടാൻ കാരണമായതെന്നാണ് ആശുപത്രിയിൽ നിന്നും പറഞ്ഞത്. സംഭവത്തിൽ കുടുംബം ആരോഗ്യമന്ത്രിക്കും പരാതി നൽകിയിയിട്ടുണ്ട്.

]]>
മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി പെണ്‍കുട്ടിയുടെ കരണത്തടിച്ചു; യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു https://malayalees.ch/man-attacks-girl-in-thiruvananthapuram/ Tue, 28 Feb 2023 08:19:23 +0000 https://malayalees.ch/?p=77028 തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ത്ഥിനിക്ക് യുവാവിന്റെ മര്‍ദനം. മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി പെണ്‍കുട്ടിയുടെ കരണത്തടിച്ചു. ആനാവൂര്‍ സ്വദേശിയായ ഷിനോജ് ആണ് മര്‍ദിച്ചത്. മര്‍ദിച്ച ശേഷം കാറില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു.

യുവാവിനെയും ഒപ്പമുണ്ടായിരുന്നയാളെയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. നെയ്യാറ്റിന്‍കര കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മർദന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

]]>
നെയ്യാറ്റിൻകരയിൽ നിർമ്മാണത്തിലിരുന്ന ഓഡിറ്റോറിയം തകർന്നുവീണു; നാലുപേർക്ക് പരുക്ക് https://malayalees.ch/auditorium-collapse-neyyattinkara/ Wed, 09 Nov 2022 10:46:21 +0000 https://malayalees.ch/?p=70981 നെയ്യാറ്റിൻകര ചെമ്പൂരിൽ നിർമ്മാണത്തിലിരുന്ന ഓഡിറ്റോറിയം തകർന്നുവീണ് നാല് പേർക്ക് പരുക്കേറ്റു. സതീഷ് കുമാർ, സുരേഷ് കുമാർ, സുധീഷ് കുമാർ നളിനകുമാർ എന്നിവർക്കാണ് പരുക്കേറ്റത്. ബഥേൽ എന്ന ഓഡിറ്റോറിയം ആണ് തകർന്നത്.

ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

]]>
അതിര്‍ത്തി തര്‍ക്കത്തിനിടെ അയല്‍വാസികള്‍ കമ്പുകൊണ്ട് കുത്തി; ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു https://malayalees.ch/woman-attacked-by-neighbors-died-in-neyyattinkara/ Thu, 13 Oct 2022 12:18:22 +0000 https://malayalees.ch/?p=69553 നെയ്യാറ്റിന്‍കരയില്‍ കമ്പ് കൊണ്ട് കുത്തേറ്റ വീട്ടമ്മ മരിച്ചു. മരുതംകോട് സ്വദേശി വിജയ കുമാരിയാണ് മരിച്ചത്. കഴുത്തില്‍ കമ്പ് കൊണ്ട് കുത്തേറ്റ് വിജയമ്മ ചികിത്സയിലായിരുന്നു. 50 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ തുടരുകയായിരുന്നു. അതിര്‍ത്തി തര്‍ക്കത്തിനിടെയാണ് അയല്‍വാസികള്‍ കമ്പ് കൊണ്ട് കുത്തിയത്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് വിജയകുമാരിയെ അയല്‍ക്കാര്‍ ആക്രമിച്ചത്. റബറിന്റെ കമ്പ് ഉപയോഗിച്ച് അയല്‍വാസികളായ രണ്ട് യുവാക്കള്‍ ഇവരുടെ കഴുത്തില്‍ കുത്തുകയായിരുന്നു. രക്തംവാര്‍ന്ന് വിജയ കുമാരി വീടിന് സമീപം കിടക്കുന്നതുകണ്ട മകളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

വീട്ടമ്മയുടെ കഴുത്തില്‍ ഏകദേശം 6 സെന്റീമീറ്ററോളം ആഴത്തില്‍ മരക്കമ്പ് തുളച്ചുകയറിയിരുന്നു. വീട്ടമ്മയെ കുത്തിയ അനീഷ്, നിഖില്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

]]>
നെയ്യാറ്റിന്‍കരയില്‍ വീട് കയറി ആക്രമണം; ഒരാൾക്ക് വെട്ടേറ്റു https://malayalees.ch/goon-attack-again-in-tvm/ Mon, 13 Dec 2021 08:20:52 +0000 https://malayalees.ch/?p=53900 തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിന്‍കരയില്‍ വീട് കയറി നടത്തിയ ആക്രമണത്തില്‍ ആറാലുംമൂട് സ്വദേശി സുനിലിന് വെട്ടേറ്റു. ഇന്നലെ രാത്രി 12മണിയോടെയാണ് ആക്രമണം. ഇരുകൂട്ടർക്കും ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

പരിക്കേറ്റ സുനിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ല. ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സുനിലിനും പ്രതികൾക്കുമെതിരെ ഒന്നിലധികം ക്രിമിനൽ കേസുകൾ നിലനില്കുന്നുണ്ട്.

ഒരു മരണ വീട്ടിൽ വെച്ച് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. അതിനെ തുടർന്ന് നേരിയ തോതിൽ സംഘർഷം നിലനിന്നിരുന്നു. ഇതിന് പകരം വീട്ടാൻ എത്തിയവരാണ് ആക്രമിച്ചതെന്നാണ് പൊലീസ് നിഗമനം.

]]>
കനത്ത മഴ; നെയ്യാറ്റിന്‍കരയില്‍ നിരവധി വീടുകൾക്ക് നാശനഷ്ടം https://malayalees.ch/houses-collapsed-in-neyyattinkara/ Thu, 21 Oct 2021 09:08:36 +0000 https://malayalees.ch/?p=51327 തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ നെയ്യാറ്റിന്‍കരയില്‍ നിരവധി വീടുകൾക്ക് നാശനഷ്ടം. പത്തിലധികം വീടുകള്‍ ഇടിഞ്ഞ് വാസയോഗ്യമല്ലാതെയായി. ചില വീടുകളിലെ ചുമരിൽ വിള്ളൽ വീണു. കുടുംബങ്ങളെ നേരത്തെ തന്നെ ചെങ്കലിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. നെയ്യാര്‍ ഡാം തുറന്നതും കനത്തമഴയും നെയ്യാറിന്‍റെ തീരത്ത് വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടുമുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ്.

ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. തെക്കൻ തമിഴ്‌നാടിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് ശക്തമായ മഴയ്ക്ക് കാരണം. മലയോര മേഖലകളിലും ദുരന്ത സാധ്യതാ മേഖലകളിലും അതീവ ജാഗ്രതാ നിർദേശമുണ്ട്.

]]>