Neymar – malayalees.ch https://malayalees.ch Malayalam Online News Portal Fri, 20 Oct 2023 04:36:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Neymar – malayalees.ch https://malayalees.ch 32 32 നെയ്മറിന്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട് https://malayalees.ch/neymar-injury-is-serious-says-medical-report/ Fri, 20 Oct 2023 04:36:10 +0000 https://malayalees.ch/?p=89743 ഫുട്‌ബോൾ സൂപ്പർ താരം നെയ്മറിന്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്. 6 മാസത്തിൽ കൂടുതൽ വിശ്രമം ആവശ്യമാണെന്നാണ് റിപ്പോർട്ട്. അൽഹിലാൽ ക്ലബ്ബിന്റെ ഈ സീസണും ബ്രസീലിൻറെ ലോകകപ്പ് യോഗ്യതാ റൌണ്ട് മത്സരങ്ങളിൽ പലതും താരത്തിന് നഷ്ടപ്പെടും. അടുത്ത മാസം ഇന്ത്യയിൽ മുംബെ സിറ്റിക്കെതിരായ അൽഹിലാലിന്റെ മത്സരത്തിൽ നെയ്മർ ഉണ്ടാകില്ല എന്നു ഉറപ്പായി. ( neymar’s injury is serious says medical report

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കഴിഞ്ഞ ദിവസം ഉറുഗ്വെക്കെതിരായ മത്സരത്തിലാണ് ബ്രസീൽ സൂപ്പർ താരം നെയ്മറിന് ഗുരുതരമായി പരുക്കേറ്റത്. താരത്തിന്റെ ഇടത് കാൽമുട്ടിൽന പൊട്ടലുണ്ട്. അടുത്ത ദിവസം ശസ്ത്രക്രിയക്ക് വിധേയനാകും. 6 മാസത്തിൽ കൂടുതൽ താരത്തിനു കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്.

സൗദിയിലെ അൽഹിലാൽ താരമായ നെയ്മറിന്റെ പരുക്ക് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. ഈ സീസണിൽ അൽ ഹിലാലിന് വേണ്ടി കളിക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്. എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ നവംബർ ആറിന് മുംബെയിൽ നടക്കുന്ന അൽഹിലാൽ – മുംബെ സിറ്റി മത്സരത്തിൽ നെയ്മർ ഉണ്ടാകുമെന്ന റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും പരുക്കോടെ അതിനുള്ള സാധ്യതയും ഇല്ലാതായി. നെയ്മറുമായുള്ള കരാർ നിലനിർത്തി പുതിയൊരു താരത്തെ അൽഹിലാൽ ക്ലബ്ബ് ഇറക്കാൻ സാധ്യത ഉണ്ടെന്നാണ് കായിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന്റെ അടുത്ത മത്സരങ്ങളും താരത്തിനു നഷ്ടമാകും. കോപ്പ അമേരിക്കയ്ക്ക് മുമ്പ് പരിക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷയെന്ന് ബ്രസീൽ ഫൂട്ബാൾ കോൺഫെഡറേഷൻ അറിയിച്ചു. പരുക്ക് മാനസികമായി ഏറെ വേദനിപ്പിക്കുന്നു എന്നും തന്റെ ജീവിതത്തിലെ മോശം സമയമാണ് ഇതെന്നും നെയ്മർ പ്രതികരിച്ചു. പരുക്ക് കാരണം 6 മാസത്തോളം പുറത്തിരുന്ന നെയ്മർ ഒരു മാസം മുമ്പാണ് കളത്തിൽ തിരിച്ചെത്തിയത്.

]]>
‘സ്വാഗതം മകളേ, നീ ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടവൾ’; നെയ്മറിനും കാമുകിക്കും പെൺകുഞ്ഞ് പിറന്നു https://malayalees.ch/neymar-his-girlfriend-bruna-biancardi-blessed-with-a-baby-girl/ Sat, 07 Oct 2023 05:12:02 +0000 https://malayalees.ch/?p=89029 ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനും കാമുകി ബ്രൂണ ബിയാൻകാർഡിക്കും പെൺകുഞ്ഞ് പിറന്നു. ഇരുവരും ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തങ്ങൾക്ക് പെൺകുഞ്ഞ് പിറന്നുവെന്ന സന്തോഷ വാർത്ത പങ്കുവെച്ചത്.

‘ഞങ്ങളുടെ മാവി ഞങ്ങളുടെ ജീവിതം പൂർത്തിയാക്കാൻ വന്നു, സ്വാഗതം മകളേ!, നീ ഇതിനോടകം തന്നെ ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടവൾ’.- നെയ്മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ബ്രൂണയും നെയ്നമറുമൊത്തുള്ള ചിത്രത്തിന് താഴെ നിരവധി പേരാണ് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ മാസമാണ് സൂപ്പര്‍താരം നെയ്മര്‍ തന്‍റെ കാമുകി ബ്രൂണ ഗര്‍ഭിണിയാണെന്ന വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവെയ്ക്കുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും മോഡലുമാണ് ബ്രൂണ ബിയന്‍കാര്‍ഡി.

അതേസമയം നെയ്മറുടെ രണ്ടാമത്തെ കുഞ്ഞാണിത്. ആദ്യ കാമുകി കരോലീന ഡാന്‍റാസില്‍ നെയ്മര്‍ക്ക് 12 വയസുള്ള മകനുണ്ട്. ഡേവി ലൂക്കയെന്നാണ് മകന്‍റെ പേര്.

]]>
നെയ്മർ ഇന്ത്യയിൽ കളിച്ചേക്കും; എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അൽ ഹിലാലും മുംബൈ സിറ്റിയും ഒരേ ഗ്രൂപ്പിൽ https://malayalees.ch/neymar-to-come-to-india/ Thu, 24 Aug 2023 11:30:57 +0000 https://malayalees.ch/?p=86723 ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്ത. ബ്രസീലിയൻ സെൻസേഷൻ നെയ്മർ ജൂനിയർ ഇന്ത്യയിൽ കളിച്ചേക്കും. 2023-24 എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അൽ-ഹിലാലും മുംബൈ സിറ്റി എഫ്.സിയും ഗ്രൂപ്പ് ‘ഡി’യിൽ. ഇരു ക്ലബ്ബുകളും ഒരേ ഗ്രൂപ്പിലായതോടെ നെയ്മർ ഇന്ത്യയിലെത്താനുള്ള സാധ്യതയും വർധിച്ചു. പൂനെയിലാണ് അൽ-ഹിലാൽ മുംബൈ സിറ്റി പോരാട്ടം.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയോ നെയ്മറോ ഇന്ത്യയിലേക്ക് വരുമെന്ന് ഉറപ്പായിരുന്നു. സൂപ്പർ താരങ്ങളിൽ ആരാവും എത്തുക എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകർ. ഈ കാത്തിരിപ്പിന് കൂടിയാണ് വിരാമമായിരിക്കുന്നത്. റൊണാൾഡോ വരില്ല പകരം സുൽത്താൻ ഇന്ത്യയിലെത്തും. ആദ്യമാണ് നെയ്മർ ഇന്ത്യയില്‍ ഔദ്യോഗിക മത്സരത്തില്‍ പന്ത് തട്ടുന്നത്.

2022 ഡിസംബറിൽ ഗോവയിൽ നടന്ന റെഡ് ബുൾ നെയ്മർ ജൂനിയേഴ്സ് ഫൈവ് വേൾഡ് ഫൈനൽ മത്സരത്തിനാണ് നെയ്മർ അവസാനമായി ഇന്ത്യയിൽ എത്തിയത്. മുംബൈ സിറ്റിക്കും അൽ ഹിലാലിനും ഒപ്പം ഇറാന്റെ എഫ്‌സി നസാജി മസന്ദരനും ഉസ്‌ബെക്കിസ്ഥാൻ ക്ലബ് നവബഹോറും ഗ്രൂപ്പ് ഡിയിൽ ഇടം നേടിയിട്ടുണ്ട്.

]]>
ഔദ്യോഗിക പ്രഖ്യാപനമെത്തി; നെയ്‌മർ ഇനി അൽ ഹിലാലിൻ്റെ താരം https://malayalees.ch/neymar-signed-al-hilal-official-announcement/ Wed, 16 Aug 2023 04:50:45 +0000 https://malayalees.ch/?p=86226 ബ്രസീൽ സൂപ്പർ താരം നെയ്‌മർ ഇനി സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിൽ കളിക്കും. ഇക്കാര്യം ക്ലബ് ക്ലബ് തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജർമനിൽ നിന്നാണ് നെയ്‌മർ സൗദി ക്ലബിനൊപ്പം ചേരുന്നത്. സമകാലിക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ നെയ്‌മർ യൂറോപ്പ് വിട്ട് സൗദിയിലേക്ക് പോകാൻ തീരുമാനിച്ചത് ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചിരുന്നു.

രണ്ട് വർഷത്തേക്കാണ് അൽ ഹിലാലിൽ നെയ്‌മറിൻ്റെ കരാർ. 100 മില്ല്യൺ ഡോളർ ട്രാൻസ്ഫർ ഫീ നൽകിയാണ് നെയ്‌മറെ അൽ ഹിലാൽ പിഎസ്ജിയിൽ നിന്ന് സ്വന്തമാക്കിയത്.

2017ലാണ് നെയ്മർ ബാർസയിൽ നിന്ന് പിഎസ്ജിയിലേക്ക് റെക്കോർഡ് ട്രാൻസ്ഫറിലൂടെ എത്തുന്നത്. 243 മില്യൺ ഡോളറായിരുന്നു ട്രാൻസ്ഫർ തുക. ബാഴ്സലോണയ്ക്കായി കളിച്ച 186 മത്സരങ്ങളിൽ നിന്ന് നെയ്മർ 181 ഗോളുകൾ നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് കിരീടം എന്ന സ്വപ്നം ലക്ഷ്യമിട്ടാണ് പണമെറിഞ്ഞ് നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത്. എന്നാൽ, കവാനി എംബാപ്പെ എന്നിവരുമായി ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് നെയ്മർ ക്ലബിൽ നിന്ന് അകലാൻ തുടങ്ങിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

സീസണിലെ ട്രാൻസ്ഫർ മാർക്കറ്റിൽ ഒട്ടേറെ വമ്പൻ താരങ്ങളെ അൽ ഹിലാൽ ക്ലബിലെത്തിച്ചിരുന്നു. റൂബൻ നെവെസ്, സെർജി മിലിങ്കോവിച്ച്-സാവിച്, മാൽകോം, കലിദൂ കൗലിബാലി തുടങ്ങി യൂറോപ്യൻ താരങ്ങളൊക്കെ നിലവിൽ അൽ ഹിലാലിൻ്റെ താരങ്ങളാണ്.

ഈ വർഷമാദ്യം പോർച്ചുഗൽ സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിൽ എത്തിയതാണ് സൗദി ഫുട്ബോളിൽ വിപ്ലവത്തിനു തുടക്കമിട്ടത്. ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ കരീം ബെൻസെമ, സൈദിയോ മാനെ, എൻഗോളോ കാൻറെ, റിയാദ് മെഹ്റസ് ഫബിഞ്ഞോ, ഹെൻഡേഴ്സൺ തുടങ്ങിയ താരങ്ങളും സൗദി ലീഗിലെത്തി. യൂറോപ്യൻ ക്ലബുകൾക്ക് നൽകാൻ കഴിയാത്ത, കനത്ത ശമ്പളമെറിഞ്ഞാണ് സൗദി ക്ലബുകൾ താരങ്ങളെ ആകർഷിക്കുന്നത്.

]]>
നെയ്‌മറും സൗദിയിലേക്ക്; അൽ ഹിലാൽ ക്ലബുമായി കരാറിലെത്തി https://malayalees.ch/neymar-to-saudi-agreement-with-al-hilal/ Mon, 14 Aug 2023 04:59:36 +0000 https://malayalees.ch/?p=86107
പിഎസ്‌ജി വിടുമെന്നുറപ്പിച്ച സൂപ്പർതാരം നെയ്‌മർ സൗദി ​പ്രോ ലീഗിലേക്ക്. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തി. താരത്തിന്റെ വൈദ്യ പരിശോധന ഉടൻ. രണ്ട് വർഷത്തേക്കാണ് കരാർ. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തിയതായി ഫ്രഞ്ച് മാധ്യമം ‘ലെ ക്വിപ്’ റിപ്പോർട്ട് ചെയ്തു.

‘അൽ ഹിലാലുമായി രണ്ട് വർഷത്തെ കരാറിലാണ് നെയ്മർ ധാരണയിലെത്തിയത്. ബ്രസീലിയൻ സ്‌ട്രൈക്കറുടെ കൈമാറ്റം സംബന്ധിച്ച നിബന്ധനകൾ പി.എസ്.ജിയും സൗദി ക്ലബും ചർച്ച ചെയ്യുന്നു’, റിപ്പോർട്ടിൽ പറയുന്നു.

2017ൽ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം യൂറോക്കാണ് നെയ്മർ പി.എസ്.ജിയിൽ എത്തിയത്. 112 മത്സരങ്ങളിൽ ക്ലബിനായി 82 ഗോളുകൾ നേടിയിട്ടുണ്ട്. പി.എസ്.ജിയിൽനിന്ന് സീസണിന്റെ തുടക്കത്തിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കയിലെ ഇന്റർ മയാമിയിലേക്ക് ചേക്കേറിയിരുന്നു. മറ്റൊരു സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസേമ, സാദിയോ മാനെ, എൻഗോളോ കാന്റെ, റിയാദ് മെഹ്‌റസ് തുടങ്ങിയ പ്രമുഖ താരങ്ങൾ സൗദിയിലേക്ക് ചേക്കേറിയതിന് പിന്നാലെ നെയ്മറും സൗദിയിലെത്തുമെന്ന വാർത്ത ഗൾഫിലെ ആരാധകർ ആകാംക്ഷയോടെയാണ് കാണുന്നത്.

അൽ ഹിലാലും അമേരിക്കൻ മേജർ സോക്കർ ലീഗ്‌ ക്ലബുകളും മുൻ ക്ലബ് ബാഴ്‌സലോണയുമാണ് താരത്തിനായി രംഗത്തെത്തിയത്. 2017ൽ ലോക ഫുട്‌ബോളിലെ സർവകാല റെക്കോഡ്‌ തുകയ്‌ക്കാണ്‌ ബ്രസീലുകാരൻ ബാഴ്‌‌സയിൽനിന്ന്‌ പിഎസ്‌ജിയിലേക്ക്‌ എത്തിയത്‌. 2021 കോടി രൂപയായിരുന്നു പ്രതിഫലം. ഫ്രഞ്ച്‌ ക്ലബ്ബിനായി 173 മത്സരത്തിൽനിന്ന്‌ 118 ഗോളും 77 അവസരങ്ങളും ഒരുക്കി.

]]>
പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് ബംഗ്ലാവില്‍ കൃത്രിമ തടാകം നിര്‍മ്മിച്ചു; നെയ്മറിന് 28 കോടി രൂപ പിഴ https://malayalees.ch/neymar-hit-with-rs-28-crore-fine-for-environmental-violations/ Wed, 05 Jul 2023 08:35:36 +0000 https://malayalees.ch/?p=83850 ബ്രസീലിയന്‍ ഫുട്‌ബോള്‍ താരത്തിന് 28 കോടി രൂപ പിഴ. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് റിയോ ഡി ജനീറോയില്‍ കൃത്രിമ തടാകം നിര്‍മ്മിച്ചതിനാണ് പിഴ ഈടാക്കിയത്. വിഷയത്തില്‍ ഇതുവരെ താരം പ്രതികരിച്ചിട്ടില്ല. 2016ലാണ് നെയ്മര്‍ ഈ വസതി സ്വന്തമാക്കിയത്.

ആഡംബര ബംഗ്ലാവിലെ തടാക നിര്‍മ്മാണത്തില്‍ ശുദ്ധജല സ്രോതസ്സ്, പാറ, മണല്‍ എന്നിവ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തിന് പിഴ നല്‍കിയത്. ബ്രസീലിലെ റിയോ ഡി ജനീറോ സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്തുള്ള മംഗരാതിബ പട്ടണത്തിലാണ് നെയ്മറിന്റെ ആഢംബര കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

ഹെലിപാഡ്, ജിം, സ്പാ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചാണ് കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. തടാകത്തിന്റെ നിര്‍മ്മാണം അനധികൃതമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇതിന്റെ നിര്‍മ്മാണം അധികൃതര്‍ തടഞ്ഞിരുന്നു. തടാകത്തിന്റെ നിര്‍മാണത്തിലൂടെ വനനശീകരണത്തിനും സ്വഭാവിക നദിയുടെ ഗതി മാറ്റുന്നതിനും പാറകള്‍ നശിപ്പിക്കുന്നതിനും കാരണമാകുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടര ഏക്കറിലാണ് നെയ്മറിന്റെ വസതി സ്ഥിതി ചെയ്യുന്നത്.

]]>
നെയ്മറുടെ ഫ്രീ കിക്ക് കണ്ട് കണ്ണു തള്ളി എംബാപ്പെ; വിഡിയോ https://malayalees.ch/kylian-mbappes-reaction-to-neymars-freekick/ Tue, 31 Jan 2023 08:17:39 +0000 https://malayalees.ch/?p=75394 ഫ്രഞ്ച് ലീഗ് വൺ മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ നെയ്മറിന്റെ ഫ്രീകിക്ക് കണ്ട് കണ്ണു തള്ളി എംബാപ്പെ. ഫ്രീകിക്ക് പരിശീലിക്കുമ്പോൾ ഒരു ഷോട്ട് വലയിൽ കയറി, ഇതുകണ്ടു ഞെട്ടി നിൽക്കുന്ന എംബപ്പെയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നെയ്മറിന്റെ ഫ്രീകിക്ക് ശ്രമം ബാറിനു തൊട്ടുതാഴെക്കൂടി വലയിലെത്തിയതാണ് എംബാപ്പെയെ അമ്പരപ്പിച്ചത്. എംബപ്പെ നെയ്മറെ കൗതുകത്തോടെ നോക്കി നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

പിഎസ്ജി– റെയിംസ് മത്സരത്തിനു മുൻപായിരുന്നു നെയ്മറുടെ ഫ്രീകിക്ക് പരിശീലനം. പെനൽറ്റി ബോക്സിനു പുറത്തു നിന്നുള്ള ബ്രസീൽ താരത്തിന്റെ ഫ്രീകിക്ക് ഗോൾ വലയുടെ മുകളിൽ ഇടതു ഭാഗത്താണു പതിച്ചത്. പന്ത് തടയാൻ ഗോൾ കീപ്പറുടെ ഭാഗത്തു നിന്ന് ഒരു ശ്രമവും ഉണ്ടായില്ല.

അതേസമയം റെയിംസിനെതിരായ പോരാട്ടത്തിൽ പിഎസ്ജി സമനിലയിൽ കുരുങ്ങി.
ലീ​ഗിൽ 20 കളികളിൽ നിന്ന് 48 പോയിന്റുമായി പിഎസ്ജി തന്നെയാണ് പട്ടികയിൽ ഒന്നാമത്. ലെൻസ് 45 പോയിന്റും മാഴ്സ 43 പോയിന്റുമായി തൊട്ടുപിന്നിൽ.

]]>
ഉയർന്ന വേതനം; നെയ്മറെ വിൽക്കാൻ പിഎസ്ജി തയ്യാറെന്ന് റിപ്പോർട്ട് https://malayalees.ch/psg-willing-to-listen-to-offers-for-neymar/ Sat, 07 Jan 2023 04:17:12 +0000 https://malayalees.ch/?p=74104 ബ്രസീൽ സൂപ്പർ താരം നെയ്മറെ വിൽക്കാൻ പാരീസ് സെന്റ് ജെർമെയ്ൻ തയ്യാറാണെന്ന് റിപ്പോർട്ട്. നെയ്മറുടെ മാര്‍ക്കറ്റ് പ്രൈസ് കുറച്ചാണ് വില്‍പ്പനയ്ക്ക് വയ്ക്കുന്നത്. പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ക്രിസ്റ്റോഫ് ഗാൽറ്റിയറിന്റെ ടീം ആരംഭിച്ചതായി സ്പാനിഷ് മാധ്യമമായ ‘ഫിചാഹിസ്’ റിപ്പോർട്ട് ചെയ്യുന്നു.

2025 വരെ കരാറുണ്ടെങ്കിലും ഉയർന്ന വേതനമാണ് നെയ്മറുടെ വില്‍പ്പനയ്‌ക്ക് പിന്നിലെന്നാണ് ക്ലബ് പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണിലും നെയ്മറിനെ വിൽക്കാൻ പിഎസ്ജി തയ്യാറായിരുന്നു. എന്നാൽ 150 മില്യൻ യൂറോ എന്ന ഭീമൻ തുക കാരണം ആരും മുന്നോട്ടുവന്നിരുന്നില്ല. ഇത്തവണ വില കുറയ്ക്കാനും ക്ലബ് ഒരുക്കമാണ്.

30 കാരനായി 50 മുതല്‍ 60 മില്യണ്‍ യൂറോയ്‌ക്ക് ഇടയിലുള്ള വിലയാണ് പിഎസ്‌ജി പ്രതീക്ഷിക്കുന്നത്. മൂന്ന് പ്രീമിയർ ലീഗ് ക്ലബ്ബുകൾ നെയ്മറെ കണ്ണുവച്ചിട്ടുണ്ടെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ന്യൂകാസിൽ യുണൈറ്റഡ്, ചെൽസി, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ടീമുകൾ നെയ്മറെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാല്‍ നെയ്മറെ വില്‍ക്കാന്‍ ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

നെയ്മറെ ഒഴിവാക്കിയില്ലെങ്കില്‍ ക്ലബ് വിടുമെന്ന് എംബാപ്പെ ഭീഷണി മുഴക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇരുതാരങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരസ്യമായ കാര്യമാണ്. 2017ൽ സ്‌പാനിഷ്‌ ക്ലബ് ബാഴ്‌സലോണയില്‍ നിന്നും 222 മില്യൺ യൂറോയുടെ റെക്കോഡ് തുകയ്‌ക്കാണ് നെയ്മറെ പിഎസ്‌ജി കൂടാരത്തിലെത്തിച്ചത്.

]]>
നെയ്മർ സിറ്റിയിലേക്കെന്ന് അഭ്യൂഹം; തള്ളി ഗ്വാർഡിയോള https://malayalees.ch/neymar-manchester-city-pep-guardiola/ Wed, 20 Jul 2022 12:44:07 +0000 https://malayalees.ch/?p=65147 പിഎസ്ജിയുടെ ബ്രസീൽ സൂപ്പർ താരം നെയ്മർ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്ന് അഭ്യൂഹം. ബെർണാഡോ സിൽവയെ പിഎസ്ജിയ്ക്ക് കൈമാറി നെയ്മറെ ക്ലബിലെത്തിക്കാൻ സിറ്റി ശ്രമിക്കുന്നു എന്നാണ് ചില ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, റിപ്പോർട്ടുകൾ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള തള്ളി.

“ക്ഷമിക്കണം. വാർത്ത സത്യമല്ല. നിങ്ങൾക്ക് ലഭിച്ച വിവരം തെറ്റാണ്. നെയ്മർ ഒരു അസാമാന്യ താരമാണ്. അറിഞ്ഞിടത്തോളം നല്ല ഒരു മനുഷ്യനുമാണ്. എന്നാൽ ഈ വാർത്ത ശരിയല്ല. എല്ലാ സമ്മറിലും സിറ്റി 150 താരങ്ങളെ സ്വന്തമാക്കുമെന്ന് റിപ്പോർട്ടുകൾ വരാറുണ്ട്.”- ഗ്വാർഡിയോള പറഞ്ഞു.

പിഎസ്ജി പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയറിന് ബെർണാഡോ സിൽവയിൽ താത്പര്യം ഉണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നെയ്മറെ നൽകി സിൽവയെ പിഎസ്ജി ടീമിലെത്തിക്കും എന്ന റിപ്പോർട്ടുകൾ ശക്തമായത്. എന്നാൽ ബെർണാഡോ സിൽവയെ വിടാൻ ഗ്വാർഡിയോളയ്ക്ക് താത്പര്യം ഇല്ല.

പിഎസ്ജിയിൽ എംബാപ്പെയും നെയ്മറും തമ്മിലുള്ള ബന്ധം മോശമാണെന്നാണ് റിപ്പോർട്ടുകൾ. നെയ്മറെ ഒഴിവാക്കണം എന്ന് എംബാപ്പെ ആവശ്യപ്പെട്ടെന്നും ഇത് പിഎസ്ജി മാനേജ്‌മെന്റ് അംഗീകരിച്ചു എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ തന്റെ പദ്ധതികളിൽ നെയ്മർ ഉണ്ടെന്നാണ് പരിശീലകൻ ഗാൾട്ടിയർ പ്രതികരിച്ചത്.

]]>
എംബാപ്പെയോടൊപ്പം പി.എസ്.ജിയില്‍ തുടരാനാണ് ആഗ്രഹമെന്ന് നെയ്‍മര്‍ https://malayalees.ch/neymar-commits-future-to-psg/ Mon, 01 Feb 2021 12:17:26 +0000 https://malayalees.ch/?p=39455 കൂടാതെ മറ്റൊരു പി.എസ്.ജി സൂപ്പർ താരമായ എംബാപ്പെയും പി.എസ്.ജിയിൽ തന്നെ തുടരണമെന്നാണ് തന്റെ ആഗ്രഹം

ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി.എസ്.ജിയിൽ തന്നെ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. നിലവിൽ താൻ പി.എസ്.ജിയിൽ ഒരുപാട് സംതൃപ്തനായണെന്നും ഒരുപാടുമാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും നെയ്മർ പറഞ്ഞു. അതുകൊണ്ട് തന്നെ പി.എസ്.ജിയിൽ തന്നെ തുടരാനാണ് താല്‍പര്യമെന്നും നെയ്മർ പറഞ്ഞു.

കൂടാതെ മറ്റൊരു പി.എസ്.ജി സൂപ്പർ താരമായ എംബപ്പേയും പി.എസ്.ജിയിൽ തന്നെ തുടരണമെന്നാണ് തന്റെ ആഗ്രഹം. നീണ്ട കാലം ഫുട്ബോൾ കളിക്കുകയും സന്തോഷവാനായിരിക്കുകയും ചെയ്യുകയെന്നത് പ്രധാനപ്പെട്ട കാര്യമെന്നും നെയ്മർ പറഞ്ഞു.

നെയ്മർ തന്റെ പഴയ ക്ലബായ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോവുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.

]]>