NEWZEALAND – malayalees.ch https://malayalees.ch Malayalam Online News Portal Mon, 30 Jan 2023 05:04:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png NEWZEALAND – malayalees.ch https://malayalees.ch 32 32 ആവേശം വിതറി ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടി-20; ഇന്ത്യയുടെ വിജയം 6 വിക്കറ്റുകൾക്ക് https://malayalees.ch/india-won-against-new-zealand-on-second-t20/ Mon, 30 Jan 2023 05:03:44 +0000 https://malayalees.ch/?p=75270 ന്യൂസീലൻഡിനെതിരായ രണ്ടാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് വിജയം. അവസാന ഓവർ വരെ ആവേശം വിതറിയ മത്സരത്തിൽ ഇന്ത്യയുടെ ജയം 6 വിക്കറ്റിന്. ബോളർമാരുടെ സഹായത്താൽ വെറും 99 റണ്ണുകളിൽ കിവികളെ ഒതുക്കിയ ഇന്ത്യക്ക് അതെ നാണയത്തിൽ തന്നെ തിരിച്ചടി നൽകാൻ കിവികൾ ശ്രമിച്ചത് മത്സരത്തിന്റെ ആവേശം വർദ്ധിപ്പിച്ചു. കളിയിൽ നിലയുറപ്പിക്കും മുമ്ബ് ഓപ്പണർ ശുഭ്മൻ ഗില്ലിനെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. തുടർന്ന് ടീം സ്കോർ അൻപത് റണ്ണിലേക്ക് കയറുന്നതിന് മുൻപ് ഇഷാൻ കിഷനും രാഹുൽ തൃപ്‍തിയും കളം വിട്ടു. India won against new zealand on second t20

സൂര്യകുമാർ യാദവ് നടത്തിയ പോരാട്ടമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. മത്സരം അവസാനിക്കാൻ ഒരു പന്ത് മാത്രം ശേഷിക്കെ മൂന്ന് റണ്ണുകൾ ആവശ്യമായിരുന്ന ഇന്ത്യക്ക് ബൗണ്ടറിയിലൂടെ സൂര്യകുമാർ വിജയം നേടിക്കൊടുത്തു. അഞ്ച് സ്പിന്നർമാരെ കളത്തിലിറക്കി കളി പിടിക്കാനുള്ള ന്യൂസിലൻഡിന്റെ ശ്രമങ്ങൾ തകർന്നത് സൂര്യകുമാറിനെ ബാറ്റിങ്ങിന് മുന്നിലായിരുന്നു. മിഷേൽ ബ്രേസ്‌വെല്ലും ഗ്ലെൻ ഫിലിപ്സുമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ വരിഞ്ഞു മുറുക്കിയത്.

ഇന്ത്യയെ ബോളിങ്ങിന് അയച്ച ന്യൂസിലന്റിന്റെ പ്രതീക്ഷകളെ പവർപ്ലേയിൽ തന്നെ തകർത്താണ് നീലപ്പട തുടങ്ങിയത്. ചഹാൽ അടക്കം സ്പിന്നർമാരെ ഉപയോഗിച്ച ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ തന്ത്രം ഫലിക്കുന്നതാണ് മത്സരത്തിൽ കണ്ടത്. ഫിൻ അലനെ (11) ചഹാലും ഡെവൊൺ കോൺവേയെ (11) വാഷിംഗ്ടൺ സുന്ദറും ഗ്ലെൻ ഫിലിപ്സിനെ (5) ദീപക് ഹൂഡയും ഡാരിൽ മിച്ചലിനെ (8) കുൽദീപ് യാദവും മടക്കിയപ്പോൾ മാർക് ചാപ്മാൻ (14) റണ്ണൗട്ടായി. മൈക്കൽ ബ്രേസ്‌വെലിനെ (14) ഹാർദിക് പാണ്ഡ്യ മടക്കി അയച്ചു.

ഇന്ത്യയുടെ വിജയത്തോടെ പരമ്പര സമനിലയിലായി. പരമ്പരയിലെ നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഫെബ്രുവരി 1ന് അഹമ്മദാബാദിൽ വെച്ചു നടക്കും.

]]>
ന്യൂസിലൻഡിനെതിരെ 177 റൺസ് വിജയലക്ഷ്യം; ഇന്ത്യക്ക് മോശം തുടക്കം https://malayalees.ch/india-vs-new-zealand-2/ Sat, 28 Jan 2023 04:49:55 +0000 https://malayalees.ch/?p=75184 ന്യൂസിലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് 177 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് കിവീസ് നേടിയത്. ഡാരിൽ മിച്ചൽ, ഡെവൺ കോൺവേ എന്നിവർ അർധസെഞ്ച്വറി നേടി. ഡാരിൽ മിച്ചൽ 30 പന്തിൽ പുറത്താകാതെ 59 റൺസ് നേടിയപ്പോൾ ഡെവൺ കോൺവേ 35 പന്തിൽ 52 റൺസ് നേടി.

ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദർ രണ്ട് വിക്കറ്റ് വീഴ്ത്തി. അതേസമയം അർഷ്ദീപ്, കുൽദീപ്, ശിവം മാവി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ഇന്ത്യയ്ക്ക് 3 വിക്കറ്റുകൾ നഷ്ടമായി. മൂന്ന് ഓവർ പിന്നിടുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 15 റൺസ് എടുത്തിട്ടുണ്ട്.

]]>
ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് തോൽവി, ന്യൂസിലൻഡ് ജയം 21 റൺസിന് https://malayalees.ch/washington-sundars-fifty-in-vain-as-india-lose-by-21-runs-against-nz/ Sat, 28 Jan 2023 04:46:11 +0000 https://malayalees.ch/?p=75180 റാഞ്ചിയിൽ നടന്ന ആദ്യ ടി20യിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് 21 റൺസിന്റെ തോൽവി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ടീമിന് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 155 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ന്യൂസിലൻഡ് 1-0ന് മുന്നിലെത്തി.

ഹാർദിക്കിന്റെ നായകത്വത്തിൽ ഇന്ത്യൻ ടീമിന്റെ രണ്ടാം തോൽവിയാണിത്. ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദർ 50 റൺസും സൂര്യകുമാർ യാദവ് 47 റൺസും നേടി. ഏഴ് ബാറ്റ്സ്മാൻമാർക്ക് രണ്ടക്കം തൊടാൻ പോലും കഴിഞ്ഞില്ല. ന്യൂസിലൻഡിനായി മൈക്കൽ ബ്രേസ്‌വെൽ, ലോക്കി ഫെർഗൂസൺ, മിച്ചൽ സാന്റ്‌നർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

അതേസമയം ഇന്ത്യൻ ബൗളർമാരുടെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. നാല് ഓവറിൽ 51 റൺസാണ് അർഷ്ദീപ് നൽകിയത്. ഉംറാൻ ഒരോവറിൽ 16 റൺസും മാവി രണ്ടോവറിൽ 19 റൺസും ഹാർദിക് മൂന്നോവറിൽ 33 റൺസും വഴങ്ങി. നേരത്തെ ന്യൂസിലൻഡിനായി ഡെവൺ കോൺവെ 52ഉം ഡാരിൽ മിച്ചൽ പുറത്താകാതെ 59ഉം റൺസെടുത്തു. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടക്കും.

]]>
അണ്ടർ 19 ലോകകപ്പ് സെമി; ന്യൂസീലൻഡിനെതിരെ ഇന്ത്യ പന്തെറിയും https://malayalees.ch/u19-womens-world-cup-semi-india-fielding/ Fri, 27 Jan 2023 09:23:11 +0000 https://malayalees.ch/?p=75113 അണ്ടർ 19 വനിതാ ടി-20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരെ ന്യൂസീലൻഡിനു ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഷഫാലി വർമ കിവീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ കുറേ കാലമായി ഐസിസി ടൂർണമെൻ്റുകളുടെ നോക്കൗട്ട് ഘട്ടത്തിൽ ഇന്ത്യയുടെ വഴിമുടക്കുന്ന ന്യൂസീലൻഡ് ശാപം തീർക്കാനാണ് ഷഫാലി വർമയുടെയും സംഘത്തിൻ്റെയും ശ്രമം.

ഗ്രൂപ്പ് ഒന്നിൽ ഇന്ത്യക്കും ഓസ്ട്രേലിയക്കും മൂന്ന് ജയം സഹിതം 6 പോയിൻ്റ് വീതം ഉണ്ടായിരുന്നു. എന്നാൽ, മികച്ച റൺ നിരക്ക് ഇന്ത്യയെ ഒന്നാമത് എത്തിക്കുകയായിരുന്നു. ഗ്രൂപ്പ് രണ്ടിൽ നാല് ജയം സഹിതം ഇംഗ്ലണ്ടിനും ന്യൂസീലൻഡിനും 8 പോയിൻ്റ് വീതമുണ്ട്. എന്നാൽ, റൺ നിരക്കിൽ ഇംഗ്ലണ്ട് ഒന്നാമതും ന്യൂസീലൻഡ് രണ്ടാമതും എത്തി.

ടൂർണമെൻ്റിൽ ഓസ്ട്രേലിയയോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. ദക്ഷിണാഫ്രിക്ക, യുഎഇ, സ്കോട്ട്ലൻഡ്, ശ്രീലങ്ക എന്നീ ടീമുകൾ ഇന്ത്യക്ക് മുന്നിൽ വീണു. ആധികാരികമായായിരുന്നു ഇന്ത്യയുടെ യാത്ര. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യൻ താരങ്ങൾ മികച്ചുനിന്നു. എന്നാൽ, ഒരു കളി പോലും പരാജയപ്പെടാതെ എത്തുന്ന കിവീസ് യുവനിര ഇന്ത്യക്ക് കനത്ത വെല്ലുവിളിയാകുമെന്നുറപ്പ്.

ടീമുകൾ:

India : Shafali Verma, Shweta Sehrawat, Soumya Tiwari, Gongadi Trisha, Richa Ghosh, Hrishita Basu, Titas Sadhu, Mannat Kashyap, Archana Devi, Parshavi Chopra, Sonam Yadav

New Zealand: Anna Browning, Emma McLeod, Georgia Plimmer, Isabella Gaze, Izzy Sharp, Emma Irwin, Kate Irwin, Paige Loggenberg, Natasha Codyre, Kayley Knight, Abigail Hotton

]]>
അണ്ടർ 19 വനിതാ ലോകകപ്പ്: സെമിയിൽ ഇന്ന് ഇന്ത്യക്ക് ന്യൂസീലൻഡിൻ്റെ കടമ്പ https://malayalees.ch/u19-womens-world-cup-india-newzealand-semifinal/ Fri, 27 Jan 2023 04:29:13 +0000 https://malayalees.ch/?p=75091 അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ന് ആദ്യ സെമി. ഇന്നത്തെ മത്സരത്തിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മത്സരം ആരംഭിക്കുക. സൂപ്പർ സിക്സ് ഗ്രൂപ്പ് ഒന്നിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരായ ന്യൂസീലൻഡിനെയാണ് നേരിടുക. കഴിഞ്ഞ കുറേ കാലമായി ഐസിസി ടൂർണമെൻ്റുകളുടെ നോക്കൗട്ട് ഘട്ടത്തിൽ ഇന്ത്യയുടെ വഴിമുടക്കുന്ന ന്യൂസീലൻഡ് ശാപം തീർക്കാനാണ് ഷഫാലി വർമയുടെയും സംഘത്തിൻ്റെയും ശ്രമം.

ഗ്രൂപ്പ് ഒന്നിൽ ഇന്ത്യക്കും ഓസ്ട്രേലിയക്കും മൂന്ന് ജയം സഹിതം 6 പോയിൻ്റ് വീതം ഉണ്ടായിരുന്നു. എന്നാൽ, മികച്ച റൺ നിരക്ക് ഇന്ത്യയെ ഒന്നാമത് എത്തിക്കുകയായിരുന്നു. ഗ്രൂപ്പ് രണ്ടിൽ നാല് ജയം സഹിതം ഇംഗ്ലണ്ടിനും ന്യൂസീലൻഡിനും 8 പോയിൻ്റ് വീതമുണ്ട്. എന്നാൽ, റൺ നിരക്കിൽ ഇംഗ്ലണ്ട് ഒന്നാമതും ന്യൂസീലൻഡ് രണ്ടാമതും എത്തി.

ടൂർണമെൻ്റിൽ ഓസ്ട്രേലിയയോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. ദക്ഷിണാഫ്രിക്ക, യുഎഇ, സ്കോട്ട്ലൻഡ്, ശ്രീലങ്ക എന്നീ ടീമുകൾ ഇന്ത്യക്ക് മുന്നിൽ വീണു. ആധികാരികമായായിരുന്നു ഇന്ത്യയുടെ യാത്ര. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യൻ താരങ്ങൾ മികച്ചുനിന്നു. എന്നാൽ, ഒരു കളി പോലും പരാജയപ്പെടാതെ എത്തുന്ന കിവീസ് യുവനിര ഇന്ത്യക്ക് കനത്ത വെല്ലുവിളിയാകുമെന്നുറപ്പ്.

]]>
ഇന്ത്യ – ന്യൂസീലൻഡ് ആദ്യ ടി-20 ഇന്ന്; പൃഥ്വി ഷാ കളിച്ചേക്കില്ല https://malayalees.ch/india-newzealand-first-t20-today/ Fri, 27 Jan 2023 04:24:36 +0000 https://malayalees.ch/?p=75088 ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. റാഞ്ചി ഝാർഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം. ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യ ടി-20 പരമ്പരയും നേടാനാണ് ഇറങ്ങുന്നത്. എന്നാൽ, ടി-20 പരമ്പരയെങ്കിലും നേടി മുഖം രക്ഷിക്കുകയാവും കിവീസിൻ്റെ ലക്ഷ്യം.

ഏറെക്കാലത്തിനു ശേഷം മുംബൈ ബാറ്റർ പൃഥ്വി ഷാ ടീമിൽ ഇടം നേടിയെങ്കിലും ഇന്ന് കളിച്ചേക്കില്ല. ശുഭ്മൻ ഗില്ലും ഇഷാൻ കിഷനും ചേർന്നാവും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക എന്ന് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കിൽ പൃഥ്വി ഷാ പുറത്തിരിക്കും. ശ്രീലങ്കക്കെതിരെ തകർത്തടിച്ച രാഹുൽ ത്രിപാഠി മൂന്നാം നമ്പറിൽ തുടരും. ചഹാലിനു പകരം കുൽദീപ് യാദവ് കളിച്ചേക്കും.

]]>
സെഞ്ച്വറി തിളക്കത്തിൽ ഗില്ലും രോഹിതും, ന്യൂസിലൻഡിന് 386 റൺസ് വിജയലക്ഷ്യം https://malayalees.ch/rohit-sharma-shubman-gill-centuries-propel-india-to-385-9-vs-new-zealand/ Tue, 24 Jan 2023 13:39:45 +0000 https://malayalees.ch/?p=74975 ഇന്ത്യയ്‌ക്കെതിരായ അവസാന ഏകദിനത്തിൽ ന്യൂസിലൻഡിന് 386 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം. ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രോഹിത് ശർമ്മയുടെയും ശുഭ്മാൻ ഗില്ലിന്റെയും സെഞ്ച്വറികളുടെ മികവിലാണ് ടീം വമ്പൻ സ്‌കോറിലേക്ക് എത്തിയത്. അവസാന ഘട്ടത്തിൽ ഹാർദിക് പാണ്ഡ്യ നേടിയ 54 റൺസും ടീമിനെ തുണച്ചു.

ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ ടോം ലാഥം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് 212 റൺസിന്റെ പടുകൂറ്റൻ പാട്ണർഷിപ്പ് പടുത്തുയർത്തി. രോഹിത് ശർമ്മ 85 പന്തിൽ 101 റൺസെടുത്ത് പുറത്തായപ്പോൾ ശുഭ്മാൻ ഗിൽ 78 പന്തിൽ 112 റൺസെടുത്തു.

രോഹിത് ശർമ്മയുടെ കരിയറിലെ 30-ാം സെഞ്ച്വറിയാണിത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ റിക്കി പോണ്ടിങ്ങിന് തുല്യമായി രോഹിത് ശർമ്മ. ഏകദിന ക്രിക്കറ്റിലെ നാലാം സെഞ്ചറിയാണു ഗില്ലിന്റേത്. ഒരു ഘട്ടത്തിൽ സ്കോർ 500 മുകളിൽ ഏറ്റുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബൗളർമാർ നല്ലരീതിയിൽ തിരിച്ചുവരവ് നടത്തി. രോഹിത്തും ഗില്ലും പുറത്തായതോടെ റൺ ഒഴുക്ക് കുറഞ്ഞു.

വിരാട് കോലി(36) ഇഷാന്‍ കിഷൻ(24) സൂര്യകുമാര്‍ യാദവ്(14) എന്നിവർ അധികം വൈകാതെ കൂടാരം കയറി. വിക്കറ്റ് നഷ്ടമില്ലാതെ 212 റണ്‍സെന്ന നിലയില്‍ നിന്ന് ഇന്ത്യ 293 ന് അഞ്ച് എന്ന സ്‌കോറിലേക്ക് നിലംപൊത്തി. ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനമാണ് അവസാന ഓവറുകളില്‍ ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായകമായത്. ഹാർദിക് പാണ്ഡ്യ 38 പന്തിൽ 54 റൺസ് നേടി.

]]>
ഇന്ത്യയ്ക്കെതിരായ കനത്ത പരാജയം; ഐസിസി റാങ്കിങ്ങിൽ ആദ്യ സ്ഥാനം നഷ്ടപ്പെട്ട് ന്യൂസീലൻഡ് https://malayalees.ch/newzealand-lost-india-icc-rankings/ Mon, 23 Jan 2023 08:54:52 +0000 https://malayalees.ch/?p=74890 ഇന്ത്യക്കെതിരായ ഏകദിന പരമ്പര അടിയറ വച്ച ന്യൂസീലൻഡിന് ഐസിസി റാങ്കിങ്ങിൽ ആദ്യ സ്ഥാനം നഷ്ടപ്പെട്ടു. രണ്ടാം മത്സരത്തിലേറ്റ കനത്ത പരാജയമാണ് ന്യൂസീലൻഡിന് തിരിച്ചടിയായത്. രണ്ടാം മത്സരത്തിനു മുൻപ് 115 റേറ്റിംഗുമായി ന്യൂസീലൻഡാണ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. മത്സരത്തിനു ശേഷം ന്യൂസീലൻഡ് 113 പോയിൻ്റുമായി രണ്ടാം സ്ഥാനത്തേക്കിറങ്ങി.

നിലവിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള ടീമുകൾക്കും 113 പോയിൻ്റാണ് ഉള്ളത്. ആദ്യ സ്ഥാനത്ത് ഇംഗ്ലണ്ടും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ് ഉള്ളത്. രണ്ടാം ഏകദിനത്തിനു മുൻപ് 112 റേറ്റിംഗുമായി ഇന്ത്യ നാലാമതായിരുന്നു.

രണ്ടാം ഏകദിനത്തിൽ ഇന്ത്യ 9 വിക്കറ്റിനാണ് വിജയിച്ചത്. ന്യൂസീലൻഡിനെ 108 റൺസിന് ചുരുട്ടിക്കൂട്ടിയ ഇന്ത്യ രോഹിത് ശർമയുടെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 21ആം ഓവറിലെ ആദ്യ പന്തിൽ വിജയത്തിലെത്തി. രോഹിത് ശർമ (51) ഇന്ത്യയുടെ ടോപ്പ് സ്കോററായപ്പോൾ ശുഭ്മൻ ഗിലും (40 നോട്ടൗട്ട്) തിളങ്ങി.

ടോസ് നേടിയ ഇന്ത്യ ന്യൂസിലന്റിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി തിളങ്ങിയ മത്സരത്തിൽ കിവിപ്പട 34.3 ഓവറിൽ 109 റണ്ണുകളിൽ ഒതുങ്ങുകയായിരുന്നു.

]]>
ഹോക്കി ലോകകപ്പ്; ന്യൂസീലൻഡിനോട് തോറ്റ് ഇന്ത്യ പുറത്ത് https://malayalees.ch/hockey-world-cup-india-lost-newzealand/ Mon, 23 Jan 2023 04:43:06 +0000 https://malayalees.ch/?p=74866 ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ കാണാതെ ഇന്ത്യ പുറത്ത്. ഇന്ന് നടന്ന ക്രോസോവർ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ പരാജയം. നിശ്ചിത സമയത്ത് 3-3 എന്ന സ്കോറിന് സമനില പാലിച്ച മത്സരത്തിൻ്റെ ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിന് ഇന്ത്യ മുട്ടുമടക്കുകയായിരുന്നു. രണ്ട് ഗോളിന് മുന്നിൽ നിന്നതിനു ശേഷമാണ് ഇന്ത്യ വീണത്. ക്വാർട്ടറിൽ ന്യൂസീലൻഡ് ബെൽജിയത്തെ നേരിടും.

17ആം മിനിട്ടിൽ ലളിത് കുമാറിലൂടെ ഇന്ത്യയാണ് ലീഡെടുത്തത്. 24ആം മിനിട്ടിൽ പെനാൽറ്റി കോർണറിൽ നിന്ന് സുഖ്ജീത് സിംഗ് ഇന്ത്യയുടെ ലീഡുയർത്തി. 28ആം മിനിട്ടിൽ ന്യൂസീലൻഡ് ഒരു ഗോൾ മടക്കി. 41ആം മിനിട്ടിൽ വരുൺ കുമാറിലൂടെ ഇന്ത്യ വീണ്ടും ലീഡുയർത്തി. എന്നാൽ മൂന്ന് മിനിട്ടുകൾക്കുള്ളിൽ ന്യൂസീലൻഡ് തിരിച്ചടിച്ചു. 52ആം മിനിട്ടിൽ അവർ സമനില പിടിക്കുകയും ചെയ്തു. 55ആം മിനിട്ടിൽ ഹർമൻപ്രീതിൻ്റെ ഒരു ശ്രമം ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയി. തുടർന്ന് ഷൂട്ടൗട്ട്. ഷൂട്ടൗട്ടിൽ 3-3 എന്ന സ്കോറിൽ സമനില ആയതോടെ കളി സഡൻ ഡെത്തിലേക്ക്.

]]>
‘ജസീന്ത ചില പുരുഷന്മാരില്‍ നിന്ന് നേരിട്ടത് വളരെ നിന്ദ്യമായ പെരുമാറ്റം’; അപലപിച്ച് ക്രിസ് ഹിപ്കിന്‍സ് https://malayalees.ch/hipkins-asks-men-to-speak-up-about-abhorrent-treatment-of-jacinda-ardern/ Mon, 23 Jan 2023 04:35:45 +0000 https://malayalees.ch/?p=74854 ന്യൂസിലന്‍ഡിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പിച്ച ശേഷമുള്ള ആദ്യ പൊതുസമ്മേളനത്തില്‍ പുരുഷമേധാവിത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ക്രിസ് ഹിപ്കിന്‍സ്. ലോകം ആരാധിക്കുന്ന വനിതാ നേതാവ് ജസീന്ത ആര്‍ഡനെ അംഗീകരിക്കാന്‍ പല പുരുഷ നേതാക്കള്‍ക്കും മടിയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജസീന്ത രാജ്യത്തെ പല പുരുഷന്മാരില്‍ നിന്നും നേരിട്ടത് വളരെ നിന്ദ്യമായ പെരുമാറ്റമാണ്. ജസീന്ത ഒരു സ്ത്രീയാണെന്നതിനാല്‍ അവരോട് ബഹുമാനക്കുറവ് കാണിച്ചവര്‍ ഈ രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് എതിരായാണ് ചിന്തിക്കുന്നത്. വനിതാ നേതാക്കള്‍ക്ക് പുരുഷ നേതാക്കള്‍ക്ക് ലഭിക്കുന്ന തുല്യ അംഗീകാരവും ബഹുമാനവും തന്നെ ലഭിക്കേണ്ടതുണ്ട്. ജസീന്ത നേരിട്ട ഈ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ഇത് നാം അഭിമുഖീകരിക്കേണ്ട വിഷയമാണെന്നും ക്രിസ് ഹിപ്കിന്‍സ് പറഞ്ഞു. (Hipkins asks men to speak up about abhorrent treatment of Jacinda Ardern)

ജസീന്ത ആര്‍ഡന്റെ രാജിപ്രഖ്യാപനത്തിന് ശേഷം ക്രിസ് ഹിപ്കിന്‍സ് അടുത്ത പ്രധാനമന്ത്രിയാകുമെന്ന് സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കുള്ള ഏക നാമനിര്‍ദേശം ക്രിസ് ഹിപ്കിന്‍സ് മാത്രമായിരുന്നു. രാജി പ്രഖ്യാപിച്ച ജസീന്ത ആര്‍ഡന്‍ ഔദ്യോഗികമായി സ്ഥാനമൊഴിയുന്നതോടെ ക്രിസ് ഹിപ്കിന്‍സ് ന്യൂസിലന്റിന്റെ പുതിയ പ്രധാനമന്ത്രിയാകും. വ്യാഴാഴ്ചയായിരുന്നു ജസീന്തയുടെ രാജിപ്രഖ്യാപനം.

ലേബര്‍ പാര്‍ട്ടി അംഗം മൈക്കല്‍ വുഡ് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ നിര്‍ദേശിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ക്രിസിന്റെ പേര് മാത്രമാണ് അവസാനം മുന്നിലേക്കെത്തിയത്. നിലവില്‍ ന്യൂസിലന്റ് മന്ത്രിസഭയില്‍ പൊലീസ് വകുപ്പും വിദ്യാഭ്യാസ വകുപ്പും കൈകാര്യം ചെയ്യുകയാണ് ക്രിസ് ഹിപ്കിന്‍സ്. ജസീന്തയുടെ വിശ്വസ്തരായ സഹപ്രവര്‍ത്തകരില്‍ ഒരാളായിരുന്ന ക്രിസ്, കൊവിഡ് പ്രതിസന്ധി സമയത്ത് മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി. 44 കാരനായ ക്രിസ് 2008 മുതല്‍ പാര്‍ലമെന്റ് അംഗമാണ്.

]]>