Newzealand cricket team – malayalees.ch https://malayalees.ch Malayalam Online News Portal Tue, 05 Jul 2022 08:33:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Newzealand cricket team – malayalees.ch https://malayalees.ch 32 32 പുരുഷ-വനിതാ താരങ്ങൾക്ക് തുല്യ വേതനം; ചരിത്ര പ്രഖാപനവുമായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് https://malayalees.ch/new-zealand-crickets-new-agreement-to-offer-equal-pay-for-men-and-women-cricketers/ Tue, 05 Jul 2022 08:32:54 +0000 https://malayalees.ch/?p=64341 ചരിത്ര പ്രഖാപനവുമായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്. പുരുഷ-വനിതാ താരങ്ങൾക്ക് തുല്യ വേതനം നൽകുമെന്ന് ബോർഡ് പ്രഖ്യാപിച്ചു. എല്ലാ ഫോര്‍മാറ്റിലെ മത്സരങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും. ഇതുസംബന്ധിച്ച് കളിക്കാരുടെ സംഘടനയും സ്‌പോര്‍ട്‌സ് ഗവേണിങ് ബോഡിയും അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവച്ചു.

കരാര്‍ അനുസരിച്ച്, വനിതകളുടെ ആഭ്യന്തര കരാറുകളുടെ എണ്ണം 54ല്‍ നിന്ന് 72 ആയി വര്‍ധിക്കും. കളിച്ച മത്സരങ്ങളുടെ എണ്ണം, മത്സരിച്ച ഫോര്‍മാറ്റുകള്‍, പരിശീലനത്തിനും കളിക്കുന്നതിനും ചെലവഴിച്ച സമയം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും പ്രതിഫലം നിര്‍ണയിക്കുക. ഇത് പുരുഷ, വനിതാ താരങ്ങള്‍ക്ക് ഒരേ തരത്തില്‍ ബാധകമായിരിക്കും. ആറ് പ്രധാന ക്രിക്കറ്റ് അസോസിയേഷനുകളാണ് കളിക്കാരുടെ സംഘടനയുമായി കരാറില്‍ എത്തിയത്.

അതേസമയം ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപനം ലോകമെമ്പാടുമുള്ള വനിതാ ക്രിക്കറ്റ് താരങ്ങളെ ബാധിക്കും. വനിതാ ക്രിക്കറ്റ് താരങ്ങളുടെ കരാറുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകളിലും സമ്മർദ്ദം വർധിപ്പിക്കും. ഇന്ത്യയിലും വനിതാ ക്രിക്കറ്റ് താരങ്ങളുടെ മാച്ച് ഫീസ് വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഒരേ തരത്തിലുള്ള ടൂർണമെന്റിന് സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത മാച്ച് ഫീകളാണ് നൽകുന്നത്. ഇതിൽ വനിതാ ക്രിക്കറ്റ് താരങ്ങൾക്കിടയിലും അതൃപ്തിയുണ്ട്.

]]>
ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന വിജയം https://malayalees.ch/england-won-2nd-test-against-newzealand/ Wed, 15 Jun 2022 04:25:29 +0000 https://malayalees.ch/?p=63374 ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന വിജയം. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ബെയർ സ്റ്റോ ആണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. അവസാന ദിനം ജയിക്കണമെങ്കിൽ 299 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. സെഞ്ചുറി നേടിയ ബെയർസ്റ്റോയും അർദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്കും ചേർന്നാണ് സമനിലയിലവസാനിക്കുമായിരുന്ന ടെസ്റ്റിനെ ജയത്തിലേക്കെത്തിച്ചത്.

ഓപ്പണർ അലക്സ് ലീസ് (44) ഒഴികെയുള്ള മുൻ നിര ബാറ്റർ മാരെല്ലാം പെട്ടന്ന് പുറത്തായി. ആദ്യ ഇന്നിങ്ങ്സിലെ സെഞ്ചൂറിയൻമാരായ ഓലി പോപ്പും (18), ജോ റൂട്ടും (3) ടീം സ്കോർ നൂറ് തികക്കുന്നതിന് മുമ്പ് കൂടാരം കയറി. ഇതോടെ ന്യൂസിലാന്റിനും വിജയ പ്രതീക്ഷയായി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ബെയർ സ്റ്റോയും ബെൻ സ്റ്റോക്കുംചേർന്നാണ് സമനിലയിലവസാനിക്കുമായിരുന്ന ടെസ്റ്റിനെ ജയത്തിലേക്കെത്തിച്ചത്.

അവസാന സെഷനിൽ ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത് 160 റൺസ്. എന്നാൽ 77 പന്തിൽ സെഞ്ചുറി തികച്ച ബെയർസ്റ്റോയും ബെൻ സ്റ്റോക്കും ആ വെല്ലുവിളിയും മറി കടന്നു.92 പന്തിൽ 136 റൺസെടുത്ത ബെയർ സ്റ്റോ ഏഴ് സിക്സുകളും 14 ബൗണ്ടറികളും നേടി. 70 പന്തിൽ 75 റൺസെടുത്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്കും 15 പന്തിൽ 12 റൺസെടുത്ത ഫോക്ക്സും പുറത്താകാതെ നിന്നു. ബെൻ സ്റ്റോക്കിന്റെ ബാറ്റിൽ നിന്ന് നാല് സിക്സും 10 ഫോറുമാണ് അതിർത്തി കടന്നത്. സ്കോർ ന്യൂസിലാന്റ് – 553, 284. ഇംഗ്ലണ്ട് – 539, 299-5. ജയത്തോടെ ഇംഗ്ലണ്ട് മൂന്ന് മൽസരങ്ങളുടെ പരമ്പര 2-0 ന് സ്വന്തമാക്കി.

]]>