Newyork – malayalees.ch https://malayalees.ch Malayalam Online News Portal Tue, 27 Jun 2023 10:25:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Newyork – malayalees.ch https://malayalees.ch 32 32 സ്കൂളുകൾക്ക് ദീപാവലി അവധി പ്രഖ്യാപിച്ച് ന്യൂയോർക്ക് https://malayalees.ch/new-york-declares-diwali-as-school-holiday/ Tue, 27 Jun 2023 10:24:49 +0000 https://malayalees.ch/?p=83398 ദീപാവലി ദിനത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ന്യൂയോർക്ക്. സിറ്റി മേയർ എറിക് ആഡംസ് തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ ദക്ഷിണേഷ്യൻ സമൂഹത്തിന്റെ ആവശ്യം കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം പ്രസിഡന്റ് ബൈഡനും ഭാര്യയും വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ചിരുന്നു.

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇനി മുതൽ ന്യൂയോർക്ക് നഗരത്തിലെ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് എറിക് പറഞ്ഞു. ഗവർണർ ഈ തീരുമാനത്തിൽ ഒപ്പ് വയ്ക്കുന്നതോടെ അവധി പ്രാബല്യത്തിൽ വരും. ഗവർണർ കാത്തി ഹോച്ചുൾ ബില്ലിൽ ഒപ്പുവക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് മേയർ കൂട്ടിച്ചേർത്തു.

സ്കൂൾ അവധി കലണ്ടറിലെ “ബ്രൂക്ലിൻ-ക്വീൻസ് ഡേ” എന്നതിന് പകരമാണ് പുതിയ ദീപാവലി അവധി. അന്ധകാരത്തിനു മേൽ വെളിച്ചം നേടിയ വിജയത്തിന്റെ സ്മരണയ്ക്കായി ആയിരക്കണക്കിന് ന്യൂയോർക്കുകാർ ഓരോ വർഷവും ദീപാവലി ആഘോഷിക്കാറുണ്ട്. അതേസമയം ഈ വർഷം ദീപാവലി ആഘോഷിക്കുന്നത് നവംബർ 12 ഞായറാഴ്ചയാണ്. അതിനാൽ തന്നെ 2024 ലെ സ്കൂളുകൾക്ക് ആദ്യമായി ദീപാവലി അവധി ലഭിക്കുക.

]]>
ഹൃദ്‌രോഗം മൂലം പിതാവ് മരിച്ചു പിന്നാലെ പട്ടിണി കിടന്ന് രണ്ട് വയസുകാരനായ മകനും https://malayalees.ch/2year-old-boy-starved-to-death-after-father-passed-away/ Fri, 18 Nov 2022 04:14:30 +0000 https://malayalees.ch/?p=71490 ന്യൂയോര്‍ക്കിൽ ഹൃദ്‌രോഗം മൂലം അന്‍പത്തൊന്‍പതുകാരനായ പിതാവ് മരിച്ചതിന് പിന്നാലെ പട്ടിണി കിടന്ന് 2 വയസുകാരന്‍ മരിച്ചു. ഡേവിഡ് കോണ്‍ഡേ എന്ന 59കാരനും രണ്ട് വയസുള്ള മകന്‍ ഡേവിഡ് കോണ്‍ഡേ ജൂനിയറിനേയും കഴിഞ്ഞ ഫെബ്രുവരിയിലാണ് ന്യൂയോര്‍ക്കിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡേവിഡിന്‍റേത് ഹൃദയസംബന്ധിയായ തകരാറുകളേ തുടര്‍ന്നുള്ള സ്വാഭാവിക മരണമാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതിന് പിന്നാലെ മകന് ഭക്ഷണം ലഭിക്കാതെ പട്ടിണി മരണം സംഭവിക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

2019 ഒക്ടോബര്‍ 29നാണ് ഡേവിഡ് ജൂനിയര്‍ ജനിച്ചത്. ജനന സമയത്തെ ചില തകരാറുകള്‍ മൂലം അടുത്തിടെ മാത്രമായിരുന്നു ഡേവിഡ് ജൂനിയര്‍ നടക്കാന്‍ ആരംഭിച്ചത്. നിരവധി ശസ്ത്രക്രിയകള്‍ക്കും പരിശീലനത്തിനും ശേഷമായിരുന്നു ഇത്. സ്ഥിരമായുള്ള പരിശോധനകള്‍ക്ക് മകനുമായി എത്താറുള്ള ഡേവിഡിനെ കാണാതെ വന്നതിനേ തുടര്‍ന്ന് പൊലീസ് വിട്ടീലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിനുള്ളില്‍ മല്‍പ്പിടുത്തമോ മറ്റ് ആക്രമണമോ അടയാളങ്ങളും കാണാനില്ലായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ മരണത്തില്‍ പ്രത്യേക അന്വേഷണം നടന്നത്. അപാര്‍ട്ട്മെന്‍റിലെ കിടപ്പുമുറിയിലായിരുന്നു ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തുന്നതിന് രണ്ട് ദിവസം മുന്‍പായിരിക്കാം മരണം സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. അമ്മ, അമ്മയുടെ അമ്മ, ആറ് സഹോദരന്മാര്‍ എന്നിവരടങ്ങുന്നതാണ് ഡേവിഡിന്‍റെ കുടുംബം.

]]>
പത്ത് വയസുകാരന്റെ കൈത്തണ്ടയില്‍ ടാറ്റൂ ചെയ്തു; മാതാവും ടാറ്റൂ ആര്‍ട്ടിസ്റ്റും അറസ്റ്റില്‍ https://malayalees.ch/mother-arrested-for-tattooing-her-kids-hand/ Mon, 14 Nov 2022 06:32:00 +0000 https://malayalees.ch/?p=71251 പത്ത് വയസുകാരന് ടാറ്റൂ അടിപ്പിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. ന്യൂയോര്‍ക്കിലെ ഹൈലാന്‍ഡിലാണ് സംഭവം. പ്രാഥമിക വിദ്യാലയത്തില്‍ പഠിക്കുന്ന 10 വയസുകാരനായ ആണ്‍കുട്ടി, സ്‌കൂളിലെ നഴ്‌സിങ് ഓഫീസിലെത്തി വാസ്‌ലിന്‍ ചോദിച്ചപ്പോഴാണ് കുട്ടിയുടെ കൈത്തണ്ടയില്‍ ടാറ്റൂ അടിച്ചത് ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് നഴ്‌സ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അമ്മയുടെ അനുമതിയോടെ അയല്‍വാസിയാണ് കയ്യില്‍ ടാറ്റൂ അടിച്ചതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. മാതാപിതാക്കളുടെ അനുമതിയോടെയോ അല്ലാതെയോ ടാറ്റൂ അടിക്കുന്നതില്‍ നിന്ന് 18 വയസില്‍ താഴെയുള്ള കുട്ടികളെ വിലക്കുന്നതാണ് ന്യൂയോര്‍ക്കിലെ നിയമം. സംഭവത്തില്‍ കുട്ടിയുടെ അമ്മ ക്രിസ്റ്റല്‍ തോമസ്(33), ലൈസന്‍സില്ലാത്തതിന് ടാറ്റൂ ആര്‍ട്ടിസ്റ്റ് ഓസ്റ്റിന്‍ സ്മിത്ത് (20) എന്നിവര്‍ അറസ്റ്റിലായി.

കുട്ടിയുടെ കയ്യിലെ ടാറ്റൂ ചിത്രം സോഷ്യല്‍ മിഡിയയിലും വാര്‍ത്തകളിലും നിറഞ്ഞതോടെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ടാറ്റൂ ചെയ്യുന്ന പ്രായത്തില്‍ മിനിമം പ്രായം ബാധകമല്ലെങ്കിലും ചില സംസ്ഥാനങ്ങളില്‍ അത് വ്യാത്യാസപ്പെട്ടിരിക്കുന്നുവെന്ന് ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂയോര്‍ക്കില്‍ 18 വയസിന് താഴെയുള്ളവര്‍ ടാറ്റൂ അടിക്കുന്നതിന് കര്‍ശന വിലക്കുണ്ട്. അതേസമയം യുഎസില്‍ ഒഹായോ, വെസ്റ്റ് വെര്‍ജിനിയ, വെര്‍മണ്ട് തുടങ്ങിയ സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അനുമതിയോടെ ടാറ്റൂ ചെയ്യാം.

അതിനിടെ കുട്ടികള്‍ ടാറ്റൂ ചെയ്യുന്നത് അനുവദിക്കുന്ന നിയമം പുനപരിശോധിക്കണമെന്ന് ഡോ. കോറ ബ്രൂണര്‍ പറയുന്നു. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണ്‍ മെഡിക്കല്‍ സെന്ററിലെ പീഡിയാട്രീഷ്യനും പ്രൊഫസറുമാണ് ഡോ. കോറ ബ്രൂണര്‍. 18 വയസാകുന്നതിന് മുന്‍പ് കുട്ടികള്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ശരീരത്തില്‍ ആജീവനാന്തമുള്ള അടയാളമാണ് ടാറ്റൂ എന്നും കോറ ബ്രൂണര്‍ പറഞ്ഞു.

ന്യൂയോര്‍ക്കില്‍ 2018ലും 10വയസിന് താഴെയുള്ള കുട്ടിക്ക് വീട്ടില്‍ വച്ച് ടാറ്റൂ ചെയ്ത്തിന് നിക്കി ജെ ഡിക്കിന്‍സണ്‍ എന്ന സ്ത്രീയെ അറസ്റ്റുചെയ്തിരുന്നു.

]]>
ന്യൂയോർക്കിൽ സ്കൂളിന് സമീപം വെടിവെപ്പ്; ഒരു വിദ്യാർത്ഥിനി കൊല്ലപ്പെട്ടു https://malayalees.ch/one-teenager-dead-2-wounded-in-shooting-outside-high-school-in-new-york/ Sat, 09 Apr 2022 04:17:20 +0000 https://malayalees.ch/?p=59787 ന്യൂയോർക്കിലെ ബ്രോങ്ക്‌സ് സ്‌കൂളിന് സമീപം വെടിവെപ്പ്. സംഭവത്തിൽ ഒരു കൗമാരക്കാരി കൊല്ലപ്പെടുകയും രണ്ട് വിദ്യാർത്ഥികൾക്ക് പരുക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

16 വയസ്സുള്ള പെൺകുട്ടിയാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. നെഞ്ചിൽ വെടിയേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കാലിന് പരുക്കേറ്റ് മറ്റൊരു പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. 17 വയസ്സുള്ള ആൺകുട്ടിക്ക് നിതംബത്തിൽ വെടിയേറ്റതായും പൊലീസ് പറഞ്ഞു.

സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞതായും ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

]]>
ഐഡ ചുഴലിക്കാറ്റ്; ന്യൂയോർക്കിൽ വൻ നാശനഷ്ടം; മരണം 46 ആയി https://malayalees.ch/newyork-ida-storm/ Fri, 03 Sep 2021 03:57:52 +0000 https://malayalees.ch/?p=48989 ഐഡ ചുഴലിക്കാറ്റിനെ തുടർന്ന് അമേരിക്കയിലെ ന്യൂയോർക്ക്, ന്യൂജേഴ്സി നഗരങ്ങളിൽ പ്രകൃതി ക്ഷോഭം രൂക്ഷം. ഐഡ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒരു ഇന്ത്യൻ വംശജൻ ഉലപ്പെടെ 46 പേര് മരിച്ചു. വടക്ക് കിഴക്കൻ അമേരിക്കയിലും ഐഡ ചുഴലിക്കാറ്റ് നാശം വിതച്ചിരിക്കുകയാണ്. ഫെഡറൽ ഭരണകൂടം ന്യൂയോർക്ക് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനങ്ങൾക്കെതിരെ ലോകം ജാഗ്രത പാലിക്കണമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി.

ഐഡ ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശ നഷ്ടം ഉണ്ടാക്കിയ ഒരു കാലാവസ്ഥ ദുരന്തമാകാൻ സാധ്യതയുണ്ടെന്ന് യുണൈറ്റഡ് നേഷൻസ് അറിയിച്ചിരുന്നു. എന്നാൽ മുൻകരുതലുകൾ എടുത്തതിനെ തുടർന്ന് ദുരന്തത്തിൽ മരണ നിരക്ക് കുറയ്ക്കാൻ കഴിഞ്ഞെന്നും ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി.

നാലാം കാറ്റ​ഗറി ചുഴലിക്കാറ്റാണ് ഐഡ ചുഴലിക്കാറ്റ്. ഐഡ മിസ്സിസ്സിപ്പിയിലും ലൂസിയാനയിലും ആഞ്ഞടിക്കുകയായിരുന്നു. 209 കിലോമീറ്റർ വേഗതയിലാണ് ഐഡ വീശിയടിച്ചത്. ഇതിന് മുന്നോടിയായ ജാഗ്രത നിർദ്ദേശം നൽകിയതിനെ തുടർന്ന് നഗരത്തിൽ നിന്നും ആളുകൾ കൂട്ടമായി പലായനം ചെയ്തിരുന്നു.

]]>