newborn baby – malayalees.ch https://malayalees.ch Malayalam Online News Portal Tue, 04 Apr 2023 12:08:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png newborn baby – malayalees.ch https://malayalees.ch 32 32 മരിച്ചെന്ന് കരുതി മാതാവ് ബക്കറ്റില്‍ ഉപേക്ഷിച്ച ചോരക്കുഞ്ഞിന്റെ രക്ഷകനായി പൊലീസ്; സംഭവം ചെങ്ങന്നൂരില്‍ https://malayalees.ch/police-saved-newborn-baby-in-chengannur/ Tue, 04 Apr 2023 12:08:21 +0000 https://malayalees.ch/?p=79126 ആലപ്പുഴ ചെങ്ങന്നൂരില്‍ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിന് പോലീസ് രക്ഷകനായി. ജീവനോടെ മാതാവ് ബാത്‌റൂമിലെ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിനെ ചെങ്ങന്നൂര്‍ പൊലീസ് ആണ് ആശുപത്രിയില്‍ എത്തിച്ചത്. വീട്ടില്‍ പ്രസവിച്ച ശേഷം ആശുപത്രിയില്‍ എത്തിയ മാതാവാണ് മരിച്ചെന്ന് കരുതി കുഞ്ഞിനെ ബക്കറ്റില്‍ ഉപേക്ഷിച്ച വിവരം ആശുപത്രിയില്‍ അറിയിച്ചത്. ഉടന്‍ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് വീട്ടിലെത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

ഉച്ചയ്ക്ക് 1.30ഓടെയാണ് ചെങ്ങന്നൂര്‍ ഉഷാ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ പൊലീസ് യുവതിയുടെ വീട്ടിലേക്ക് പാഞ്ഞെത്തുകയും ബക്കറ്റില്‍ ഉപേക്ഷിച്ച കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. കുഞ്ഞിനെ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയാണ്. മാസം തികയുന്നതിന് മുന്‍പേ പ്രസവം നടക്കുകയായിരുന്നുവെന്നും യുവതിയ്ക്ക് അമിത രക്തസ്രാവമുണ്ടായെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം.

ബക്കറ്റില്‍ നിന്ന് ജീവന്റെ തുടിപ്പ് കണ്ടെത്തിയതോടെ ഒരു നിമിഷം പോലും വൈകാതെയാണ് ചോരക്കുഞ്ഞിനേയും എടുത്ത് ചെങ്ങന്നൂര്‍ സിഐ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലേക്ക് ഓടിയത്. മരിച്ചെന്ന് കരുതി കൈയിലെടുത്ത കുഞ്ഞ് അനങ്ങുന്നത് കണ്ട് ഉടന്‍ തന്നെ പൊലീസ് തൊട്ടടുത്തുള്ള മാമന്‍ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ച് പ്രാഥമിക ചികിത്സ ഉറപ്പാക്കിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് കുഞ്ഞിനെ മാറ്റുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു. യുവതി വീട്ടില്‍ പ്രസവിക്കാനിടയായ സാഹചര്യവും കുഞ്ഞിനെ ഉപേക്ഷിച്ചതിനുള്ള കാരണവും സംബന്ധിച്ച് പൊലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്.

]]>
തൊടുപുഴയിൽ പ്രസവിച്ച ഉടൻ കുഞ്ഞിനെ മാതാവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി https://malayalees.ch/mother-killed-her-newborn-baby-thodupuzha/ Thu, 11 Aug 2022 04:39:43 +0000 https://malayalees.ch/?p=66243 തൊടുപുഴ കരിമണ്ണൂരിൽ നവജാത ശിശുവിനെ പ്രസവിച്ച ഉടൻ മാതാവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലപ്പെടുത്തി ടുത്തി. അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്. വീട്ടിൽ വച്ചാണ് സംഭവമുണ്ടയാത്. മാതാവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

]]>
തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ https://malayalees.ch/thankam-hospital-death-will-be-investigated-by-special-team/ Tue, 05 Jul 2022 04:29:50 +0000 https://malayalees.ch/?p=64317 തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ. പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റ് വിവരങ്ങളും കിട്ടിയ ശേഷം അന്വേഷണം തുടങ്ങും. മരണത്തിൽ ചികിത്സാ പിഴവുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഡിഎംഒ വ്യക്തമാക്കി.

പ്രസവത്തെതുടർന്ന് നവജാതശിശുവും അമ്മയും മരിച്ച സംഭവത്തിൽ ആശുപത്രിക്കും ഡോക്ടർമാർക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും. ചികിത്സാ പിഴവിന് ഇന്നലെ പൊലീസ് മൂന്ന് ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു. പ്രിയദർശിനി, നിള, അജിത് എന്നീ ഡോക്ടർമാർക്കെതിരെയാണ് ചികിത്സാപിഴവിന് പൊലീസ് കേസെടുത്തത്. തങ്കം ആശുപത്രിക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കും കേസെടുത്തു.

പ്രസവത്തെ തുടർന്നുണ്ടായ അമിതമായ രക്തസ്രാവമെന്നാണ് മരണത്തിനിടയാക്കിയതെന്ന് ഐശ്വര്യയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തങ്കം ആശുപത്രി അതികൃതർ ഇന്ന് മാധ്യമങ്ങളെ കണ്ട് ആശുപത്രി വാദം വിശദീകരിക്കും. രാവിലെ 11ന് പാലക്കാട് പ്രസ് ക്ലബ്ബിലാണ് വാർത്താസമ്മേളനം.

ഇന്നലെ ഡോക്ടർമാരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കുടുംബം നിലപാടെടുത്തതോടെ സംഘർഷഭരിതമായിരുന്നു ആശുപത്രി പരിസരം. പിന്നീട് പാലക്കാട് ഡിവൈഎസ്പിയും ആർഡിഓയും അടക്കം സ്ഥലത്തെത്തിയാണ് കുടുംബത്തെ അനുനയിപ്പിച്ചത്.തൃശൂർ മെഡിക്കൽ കോളേജിൽവെച്ച് പോസ്റ്റ്മോർട്ടം നടത്തിയ ഐശ്വര്യയുടെ മൃതദേഹം തത്തമംഗലത്തെ ഭർത്താവിന്റെ വീട്ടിൽ സംസ്‌ക്കരിച്ചു.

]]>
ഡോക്ടറെത്തിയില്ല; കണ്ണൂര്‍ പാനൂരില്‍ പ്രസവ ശുശ്രൂഷ കിട്ടാതെ കുഞ്ഞ് മരിച്ചു https://malayalees.ch/new-born-baby-dies-shortly-after-birth/ Thu, 10 Sep 2020 12:39:43 +0000 https://malayalees.ch/?p=31633 കണ്ണൂര്‍ പാനൂരില്‍ നവജാത ശിശു മരിച്ചു. മാണിക്കോത്ത് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. എട്ട് മാസം ഗർഭിണിയായിരുന്ന സമീറയ്ക്ക് രാവിലെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് പാനൂർ സി.എച്ച്.സി യിൽ വിവരമറിയിച്ചിരുന്നു. എന്നാൽ കോവിഡ് കാലമായതിനാൽ വീട്ടിലെത്താൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. പാനൂര്‍ സി. എച്ച്.സിയിലെ ഡോക്ടറെയും നഴ്സിനെയും സ്ഥലം മാറ്റിയിട്ടുണ്ട്.

ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുട്ടി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. സമീറയ്ക്ക് പ്രസവ തിയതി അടുത്തിരുന്നില്ല. എട്ടാംമാസത്തിലാണ് പ്രസവം എന്നതിനാല്‍ മാസം തികയാതെയായിരുന്നു കുഞ്ഞിന്‍റെ ജനനം.

ഇന്ന് രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ സമീപത്തുള്ള പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ ചെന്ന് ഡോക്ടറോട് സഹായം ആവശ്യപ്പെട്ടിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ വീട്ടില്‍ വരാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍ അറിയിച്ചത്. ഇതിനിടയില്‍ സമീറയുടെ പ്രസവം നടക്കുകയും കുഞ്ഞ് മരിച്ചു പോവുകയുമായിരുന്നു. ഡോക്ടര്‍ കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. തലശ്ശേരി ആശുപത്രിയിലായിരുന്നു യുവതി ഗര്‍ഭകാല ചികിത്സതേടിയിരുന്നത്. പെട്ടെന്ന് അവിടെ എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ അടിയന്തിര സഹായം എന്ന നിലയ്ക്കാണ് ബന്ധുക്കള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ സമീപിച്ചത്.

സംഭവം ശ്രദ്ധയില്‍ പെട്ട ആരോഗ്യമന്ത്രി പാനൂര്‍ സി. എച്ച്. സിയിലെ ഡോക്ടറെയും നഴ്സിനെയും സ്ഥലം മാറ്റികൊണ്ട് ഉത്തരവിട്ടിട്ടുണ്ട്. സംഭവം വേദനാജനകമാണെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.

]]>