new zealand – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Nov 2022 08:09:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png new zealand – malayalees.ch https://malayalees.ch 32 32 ന്യൂസീലൻഡ് പര്യടനത്തിൽ ദ്രാവിഡിനു വിശ്രമം; ലക്ഷ്‌മൺ ഇന്ത്യൻ ടീം പരിശീലകനാവും https://malayalees.ch/vvs-laxman-india-coach-newzealand-tour/ Fri, 11 Nov 2022 07:41:41 +0000 https://malayalees.ch/?p=71083 ന്യൂസീലൻഡ് പര്യടനത്തിൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വിവിഎസ് ലക്ഷ്‌മൺ ഇന്ത്യൻ ടീം പരിശീലകനാവും. സ്ഥിരം പരിശീലകനായ രാഹുൽ ദ്രാവിഡിനു വിശ്രമം അനുവദിച്ചാണ് ലക്ഷ്‌മണെ ന്യൂസീലൻഡിലേക്ക് അയക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ഇന്ത്യ ന്യൂസീലൻഡിൽ കളിക്കുക. ഈ മാസം 18ന് പര്യടനം ആരംഭിക്കും.

ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, കെഎൽ രാഹുൽ തുടങ്ങിയ താരങ്ങൾക്കൊക്കെ പര്യടനത്തിൽ വിശ്രമം അനുവദിച്ചു. ദ്രാവിഡ് ഉൾപ്പെടെ മുഴുവൻ കോച്ചിംഗ് സ്റ്റാഫിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. മുൻ താരങ്ങളായ ഹൃഷികേശ് കനിത്കർ ബാറ്റിംഗ് പരിശീലകനായും സായ്‌രാജ് ബഹുതുലെ ബൗളിംഗ് പരിശീലകനായും ന്യൂസീലൻഡിലേക്ക് തിരിക്കും. സിംബാബ്‌വെ, അയർലൻഡ് പര്യടനങ്ങളിലും ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടന്ന ഏകദിന പരമ്പരയിലും ലക്ഷ്‌മൺ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്.

ഹാർദിക് പാണ്ഡ്യ ടി-20 ടീമിനെ നയിക്കുമ്പോൾ ശിഖർ ധവാനാണ് ഏകദിന ടീമിൻ്റെ നായകൻ. മലയാളി താരം സഞ്ജു സാംസൺ ഇരു സ്ക്വാഡുകളിലും ഉൾപ്പെട്ടിട്ടുണ്ട്. ഈ മാസം 18ന് വെല്ലിങ്ങ്ടണിൽ നടക്കുന്ന ടി-20 മത്സരത്തോടെ പര്യടനം ആരംഭിക്കും. 20, 22 തീയതികളിൽ ബേ ഓവലിലും നേപിയറിലുമാണ് അടുത്ത രണ്ട് മത്സരങ്ങൾ. നവംബർ 25ന് ഓക്ക്ലൻഡിലാണ് ആദ്യ ഏകദിന മത്സരം. 27ന് ഹാമിൽട്ടണിലും 30ന് ക്രൈസ്റ്റ്ചർച്ചിലും അടുത്ത മത്സരങ്ങൾ നടക്കും.

]]>
പുരുഷ-വനിതാ താരങ്ങൾക്ക് തുല്യ വേതനം; ചരിത്ര പ്രഖാപനവുമായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് https://malayalees.ch/new-zealand-crickets-new-agreement-to-offer-equal-pay-for-men-and-women-cricketers/ Tue, 05 Jul 2022 08:32:54 +0000 https://malayalees.ch/?p=64341 ചരിത്ര പ്രഖാപനവുമായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്. പുരുഷ-വനിതാ താരങ്ങൾക്ക് തുല്യ വേതനം നൽകുമെന്ന് ബോർഡ് പ്രഖ്യാപിച്ചു. എല്ലാ ഫോര്‍മാറ്റിലെ മത്സരങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും. ഇതുസംബന്ധിച്ച് കളിക്കാരുടെ സംഘടനയും സ്‌പോര്‍ട്‌സ് ഗവേണിങ് ബോഡിയും അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവച്ചു.

കരാര്‍ അനുസരിച്ച്, വനിതകളുടെ ആഭ്യന്തര കരാറുകളുടെ എണ്ണം 54ല്‍ നിന്ന് 72 ആയി വര്‍ധിക്കും. കളിച്ച മത്സരങ്ങളുടെ എണ്ണം, മത്സരിച്ച ഫോര്‍മാറ്റുകള്‍, പരിശീലനത്തിനും കളിക്കുന്നതിനും ചെലവഴിച്ച സമയം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും പ്രതിഫലം നിര്‍ണയിക്കുക. ഇത് പുരുഷ, വനിതാ താരങ്ങള്‍ക്ക് ഒരേ തരത്തില്‍ ബാധകമായിരിക്കും. ആറ് പ്രധാന ക്രിക്കറ്റ് അസോസിയേഷനുകളാണ് കളിക്കാരുടെ സംഘടനയുമായി കരാറില്‍ എത്തിയത്.

അതേസമയം ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപനം ലോകമെമ്പാടുമുള്ള വനിതാ ക്രിക്കറ്റ് താരങ്ങളെ ബാധിക്കും. വനിതാ ക്രിക്കറ്റ് താരങ്ങളുടെ കരാറുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകളിലും സമ്മർദ്ദം വർധിപ്പിക്കും. ഇന്ത്യയിലും വനിതാ ക്രിക്കറ്റ് താരങ്ങളുടെ മാച്ച് ഫീസ് വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഒരേ തരത്തിലുള്ള ടൂർണമെന്റിന് സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത മാച്ച് ഫീകളാണ് നൽകുന്നത്. ഇതിൽ വനിതാ ക്രിക്കറ്റ് താരങ്ങൾക്കിടയിലും അതൃപ്തിയുണ്ട്.

]]>
ന്യൂസീലൻഡിനെതിരെ 141നു പുറത്ത്; ഇംഗ്ലണ്ടിന് 9 റൺസ് ലീഡ് https://malayalees.ch/newzealand-141-all-out-england/ Fri, 03 Jun 2022 12:36:51 +0000 https://malayalees.ch/?p=62863 ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 141 നു പുറത്ത്. ആദ്യ ഇന്നിംഗ്സിൽ 132നു പുറത്തായ ഇംഗ്ലണ്ടിനെതിരെ 9 റൺസിൻ്റെ ലീഡാണ് ഇംഗ്ലണ്ടിനു ലഭിച്ചത്. 43 റൺസെടുത്ത സാക് ക്രൗളി ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോററായി. ന്യൂസീലൻഡിനായി ടിം സൗത്തി നാലും ട്രെൻ്റ് ബോൾട്ടും മൂന്നും വിക്കറ്റ് വീഴ്ത്തി.

ഗംഭീരമായ തുടക്കമാണ് ഇംഗ്ലണ്ടിനു ലഭിച്ചത്. അലക്സ് ലീസും (25) സാക്ക് ക്രൗളിയും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് 59 റൺസ് പടുത്തുയർത്തി. ഈ സഖ്യം വേർപിരിഞ്ഞതിനു ശേഷം ഇംഗ്ലണ്ടിനു ബാറ്റിംഗ് തകർച്ച നേരിട്ടു. ബാക്കിയുള്ള 9 താരങ്ങളിൽ ജോ റൂട്ട് മാത്രമാണ് ഇരട്ടയക്കം കടന്നത്. റൂട്ട് 11 റൺസെടുത്തു.

ആദ്യ ഇന്നിംഗ്സിൽ ന്യൂസീലൻഡിനായി 42 റൺസെടുത്ത കോളിൻ ഡി ഗ്രാൻഡ്‌ഹോമാണ് ടോപ്പ് സ്കോററായത്. ഒരു റൺസെടുത്തപ്പോൾ വിൽ യങിനെ (1) നഷ്ടമായ ന്യൂസീലൻഡിന് കൃത്യമായ ഇടവേളകളിൽ തിരിച്ചടി നേരിട്ടു. 7 വിക്കറ്റ് നഷ്ടത്തിൽ 45 എന്ന നിലയിൽ തകർന്ന ന്യൂസീലൻഡിനെ ടിം സൗത്തിയും (26), കോളിൻ ഡി ഗ്രാൻഡ്‌ഹോമും ചേർന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. 41 റൺസാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്.

രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡിന് വിൽ യങിനെയും (14) കെയിൻ വില്ല്യംസണെയും (15) നഷ്ടമായിക്കഴിഞ്ഞു.

]]>
ടി-20 പരമ്പര സ്വന്തമാക്കി ഇന്ത്യ; ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു https://malayalees.ch/t20-india-beat-new-zealand-by-7-wickets/ Sat, 20 Nov 2021 04:37:44 +0000 https://malayalees.ch/?p=52793 ന്യൂസിലൻഡിനെതിരായ ടി-ട്വന്റി പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനെ ഇന്ത്യ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. 154 റണ്‍സ് വിജയലക്ഷ്യം 16 പന്തുകൾ ഇന്ത്യ ശേഷിക്കെ മറികടന്നു. ഓപ്പണര്‍മാരായ കെ എല്‍ രാഹുലിന്‍റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും അര്‍ധസെഞ്ചുറികളാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്.

49 പന്തില്‍ 65 റണ്‍സെടുത്ത രാഹുല്‍ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രോഹിത് 36 പന്തില്‍ 55 റണ്‍സടിച്ച് വിജയത്തിനരികെ പുറത്തായി. പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവ്(1) നിരാശപ്പെടുത്തിയെങ്കിലും വെങ്കടേഷ് അയ്യരും റിഷഭ് പന്തും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ബൗളർമാരാണ് കിവീസിനെ ചെറിയ സ്‌കോറിലൊതുക്കിയത്. ഓപണിങ് ബാറ്റ്‌സ്മാൻമാരായ മാർട്ടിൻ ഗുപ്ട്ടിലും ഡാരിയൽ മിറ്റ്ച്ചലും ചേർന്ന് മികച്ച തുടക്കമാണ് കിവീസിന് നൽകിയത്. നാല് ഓവറിൽ തന്നെ കിവീസ് 50 റൺസ് കടന്നിരുന്നു. 15 ബോളിൽ 31 റൺസെടുത്ത് നിൽക്കവെ ചഹർ, ഗുപ്റ്റലിനെ വീഴ്ത്തി. മാർക്ക് ചാപ്‌മെനെ 21 റൺസിൽ നിൽക്കവെ അക്‌സർ പട്ടേലും മടക്കി. ഗ്ലേൻ ഫിലിപ്‌സ് 34 ഉം സീഫേര്‍ട്ട് 13 റൺസും നേടി.

]]>
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: മഴ മാറി മാനം തെളിഞ്ഞു; ആദ്യ ലോക കിരീടത്തിൽ മുത്തമിട്ട് ന്യൂസീലൻഡ് https://malayalees.ch/new-zealand-won-wtc-final-vs-india/ Thu, 24 Jun 2021 04:25:05 +0000 https://malayalees.ch/?p=45976 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രഥമ കിരീടം ന്യൂസീലൻഡിന്. പൂർണമായും മഴ മാറിനിന്ന റിസർവ് ദിനത്തിൽ ഇന്ത്യ മുന്നോട്ടുവച്ച 139 റൺസിൻ്റെ വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ, 7.1 ഓവറുകൾ ബാക്കിനിർത്തി കിവീസ് മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ടെയ്‌ലറും വില്ല്യംസണും ചേർന്ന കൂട്ടുകെട്ടാണ് കിവീസിനെ ജയത്തിലേക്ക് നയിച്ചത്. വില്ല്യംസൺ 52 റൺസെടുത്തപ്പോൾ ടെയ്‌ലർ 47 റൺസ് നേടി. ഇന്ത്യക്കായി ആർ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി. ന്യൂസീലൻഡിൻ്റെ ആദ്യ ഐസിസി ലോക കിരീടമാണ് ഇത്.

അനായാസമായിരുന്നു ന്യൂസീലൻഡിൻ്റെ കിരീടധാരണം. ഇക്കാലമത്രയും കയ്യിൽ നിന്ന് വഴുതിപ്പോയ ലോക കിരീടം എങ്ങനെയും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ കിവീസ് അച്ചടക്കത്തോടെയാണ് കളിച്ചത്. ഏകദിന ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയെ കീഴടക്കി ഫൈനലിലെത്തി, ഫൈനലിൽ ഇംഗ്ലണ്ടിനോട് നേരിയ മാർജിനിൽ പരാജയപ്പെട്ടതിൻ്റെ നിരാശ കഴുകിക്കളയുന്ന വിജയമായി ഇത്. നിർണായക മത്സരത്തിൽ ഫോമിലേക്കുയർന്ന ടീമിലെ രണ്ട് സീനിയർ താരങ്ങൾ കളിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ ഇന്ത്യ പൂർണമായും ബാക്ക്ഫൂട്ടിലായിക്കഴിഞ്ഞിരുന്നു. എവേ ടെസ്റ്റുകളിലെ മോശം പ്രകടനം കഴുകിക്കളഞ്ഞ നായകൻ കെയിൻ വില്ല്യംസണിൻ്റെ ഫോം കിവീസിൻ്റെ ആത്മവിശ്വാസത്തിൻ്റെയും വിജയദാഹത്തിൻ്റെയും ഉദാഹരണമായി.

53 ഓവറിൽ 139 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡിനായി ഓപ്പണർമാരായ ടോം ലാതവും ഡെവോൺ കോൺവേയും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 33 റൺസാണ് കണ്ടെത്തിയത്. ലാതമിനെ (9) പുറത്താക്കി അശ്വിനാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക്‌ത്രൂ നൽകിയത്. അശ്വിനെ ക്രീസ് വിട്ടിറങ്ങി പ്രഹരിക്കാനൊരുങ്ങിയ ലാതമിനെ പന്ത് സ്റ്റമ്പ് ചെയ്യുകയായിരുന്നു. 11 റൺസ് എടുക്കുന്നതിനിടെ കോൺവേയും മടങ്ങി. 19 റൺസെടുത്ത താരത്തെ അശ്വിൻ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു.

മൂന്നാം വിക്കറ്റിൽ ക്രീസിൽ ഒരുമിച്ച വില്ല്യംസണും ടെയ്‌ലറും ടീമിൽ ഏറ്റവുമധികം അനുഭവസമ്പത്തുള്ള താരങ്ങളെന്ന സ്ഥാനം കൃത്യമായി അരക്കിട്ടുറപ്പിച്ചു. വിജയലക്ഷ്യം കൃത്യമായി മനസ്സിലാക്കി ബാറ്റ് വീശിയ ഇരുവരും ചേർന്ന് റൺസാണ് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. വല്ലപ്പോഴും ലഭിച്ച ചില അവസരങ്ങൾ ഇന്ത്യക്ക് മുതലാക്കാൻ കഴിയാതിരുന്നത് മാറ്റിനിർത്തിയാൽ വില്ല്യംസണും ടെയിലറും ആധികാരികമായാണ് ബാറ്റ് വീശിയത്. വിജയലക്ഷ്യത്തിലേക്ക് 6 റൺസ് മാത്രം ആവശ്യമായിരിക്കെ വില്ല്യംസൺ ഫിഫ്റ്റി നേടി. 46ആം ഓവറിൽ അഞ്ചാം പന്തിൽ മുഹമ്മദ് ഷമിക്കെതിരെ ബൗണ്ടറി നേടിയ റോസ് ടെയ്‌ലറാണ് കിവീസിനെ വിജയതീരമണച്ചത്. ഇരുവരും ചേർന്ന് വിക്കറ്റിൽ അപരാജിതമായ 96 റൺസാണ് കൂട്ടിച്ചേർത്തത്.

]]>