new-zealand – malayalees.ch https://malayalees.ch Malayalam Online News Portal Tue, 08 Feb 2022 04:33:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png new-zealand – malayalees.ch https://malayalees.ch 32 32 ഞങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് തിരികെ തരൂ; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ന്യൂസിലാന്‍റിലും പ്രതിഷേധം https://malayalees.ch/after-canada-new-zealand-truckers-block-streets-to-protest-covid-curbs/ Tue, 08 Feb 2022 04:33:48 +0000 https://malayalees.ch/?p=56643 കാനഡക്ക് പിന്നാലെ കോവിഡ് നിയന്ത്രണങ്ങള്‍ക്കും വാക്സിനേഷനുമെതിരെ പ്രതിഷേധവുമായി ന്യൂസിലാന്‍റും. കാനഡയിലെ സമാനമായ പ്രകടനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചൊവ്വാഴ്ച വെല്ലിംഗ്ടണിലെ ന്യൂസിലാന്‍റിലെ പാർലമെന്‍റിന് സമീപം ട്രക്കുകളുടെയും ക്യാമ്പർ വാനുകളുടെയും ഒരു സംഘം തെരുവുകൾ തടഞ്ഞു.

‘ഞങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങൾക്ക് തിരികെ തരൂ’, ‘നിർബന്ധം സമ്മതമല്ല’ തുടങ്ങിയ സന്ദേശങ്ങള്‍ എഴുതിയ വാഹനങ്ങൾ ദ ബീഹൈവ് എന്നറിയപ്പെടുന്ന പാർലമെന്‍റ് മന്ദിരത്തിന് ചുറ്റുമുള്ള തെരുവുകളിൽ പാർക്ക് ചെയ്തിരുന്നു. ആയിരത്തിലധികം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. അവകാശങ്ങള്‍ ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് വെല്ലിംഗ്ടൺ സ്വദേശിയായ സ്റ്റു മെയിൻ പറഞ്ഞു. “ഞാൻ കുത്തിവെപ്പ് എടുത്തിട്ടുണ്ട്, പക്ഷേ വാക്സിനേഷൻ നിർബന്ധമാക്കുന്നതിന് ഞാൻ എതിരാണ്,” അദ്ദേഹം എഎഫ്പിയോട് പറഞ്ഞു. വാക്സിനെടുക്കാന്‍ ഇഷ്ടമില്ലാത്തവരെ എന്തിനാണ് നിര്‍ബന്ധിക്കുന്നതെന്നും സ്റ്റു മെയിന്‍ ചോദിക്കുന്നു. സമാധാനപരമായി നടന്ന പ്രകടനത്തില്‍ ഇതുവരെ അറസ്റ്റുകളോ അനിഷ്ട സംഭവങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂരിപക്ഷം ന്യൂസിലാന്‍റുകാരും സര്‍ക്കാരിന്‍റെ വാക്സിനേഷൻ പ്രോഗ്രാമിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ജസീന്ത ആർഡേൺ പ്രതിഷേധക്കാരുമായി ചർച്ചയിൽ ഏർപ്പെടാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ആവര്‍ത്തിച്ചു. “ന്യൂസിലാന്‍റുകാരില്‍ 96 ശതമാനവും പുറത്തു പോയി വാക്സിനേഷൻ എടുത്തിട്ടുണ്ട്, ഇത് അധിക പരിരക്ഷ നൽകിയതിനാൽ ഇപ്പോൾ കുറച്ച് നിയന്ത്രണങ്ങളോടെ ജീവിക്കാൻ ഞങ്ങളെ പ്രാപ്തരാക്കുന്നു,” അവർ റേഡിയോ ന്യൂസിലാന്‍റിനോട് പറഞ്ഞു.

ആരോഗ്യം, നിയമപാലനം, വിദ്യാഭ്യാസം, പ്രതിരോധം എന്നിങ്ങനെ ന്യൂസിലാന്‍റിലെ ചില മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാണ്. റസ്‌റ്റോറന്‍റുകളിലും സ്‌പോർട്‌സ് പരിപാടികളിലും ആരാധന കേന്ദ്രങ്ങളിലും പ്രവേശിക്കുന്നതിന് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ പൊതുഗതാഗതം, സൂപ്പർമാർക്കറ്റുകൾ, സ്കൂളുകൾ, ആരോഗ്യ സേവനങ്ങൾ എന്നിവയ്ക്ക് ഇത് ആവശ്യമില്ല.

]]>
‘പരമ്പര നേടാന്‍ കോലിപ്പട’; ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റ് ഇന്നുമുതല്‍ https://malayalees.ch/india-vs-new-zealand-2nd-test-india-looking-to-seal-the-series/ Fri, 03 Dec 2021 04:12:19 +0000 https://malayalees.ch/?p=53421 ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം. ഇന്ത്യന്‍ നിരയില്‍ നായകന്‍ വിരാട് കോലി തിരിച്ചെത്തുന്നതാണ് ശ്രദ്ധേയം. മുംബൈയിൽ രാവിലെ 9.30നാണ് മത്സരം. മത്സരത്തിന് മഴ ഭീഷണി ഉയര്‍ത്തുന്നുണ്ട്.

രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ പിരിഞ്ഞിരുന്നു.കാണ്‍പൂര്‍ ടെസ്റ്റിനിടെ കഴുത്തിലെ പരിക്ക് അലട്ടിയിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ വൃദ്ധിമാന്‍ സാഹ കളിക്കാന്‍ സജ്ജമെന്ന് വിരാട് കോലി വ്യക്തമാക്കിയിട്ടുണ്ട്. മുംബൈയിലെ കാലാവസ്ഥ കൂടി പരിഗണിച്ചാവും പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുക എന്നും കോലി പറഞ്ഞു.

വിരാട് കോലി ടീമിലേക്ക് മടങ്ങിയെത്തുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റമുറപ്പ്. ആരാവും വിരാട് കോലിക്ക് വഴിമാറുക എന്ന ആകാംക്ഷ നിലനില്‍ക്കുന്നു. മോശം ഫോമിൽ തുടരുന്ന അജിങ്ക്യ രഹാനെ പുറത്താകും എന്നാണ് പ്രതീക്ഷിക്കുന്നത്. കാണ്‍പൂരില്‍ ഗംഭീര അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യരെ മാറ്റിനിര്‍ത്തുന്നതിനെ കുറിച്ച് ഇന്ത്യന്‍ മാനേജ്‌മെന്‍റിന് ചിന്തിക്കാനാവില്ല.

മോശം ഫോം ഓപ്പണര്‍ മായങ്ക് അഗര്‍വാളിനും മധ്യനിര താരം ചേതേശ്വര്‍ പൂജാരയ്‌ക്കും സമ്മര്‍ദം നല്‍കുന്നു. പേസര്‍ ഇശാന്ത് ശര്‍മ്മയുടെ ഫോമും കോലിയെ ചിന്തിപ്പിക്കും. അതേസമയം രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ സ്‌പിന്‍ ത്രയത്തിന്‍റെ മിന്നും ഫോം ടീമിന് വലിയ പ്രതീക്ഷയാണ്.

]]>
പാകിസ്താൻ പര്യടനത്തിൽ നിന്ന് ന്യൂസിലൻഡിന് പിന്നാലെ ഇംഗ്ലണ്ടും പിൻമാറി https://malayalees.ch/england-call-off-pakistan-tour-after-new-zealand/ Tue, 21 Sep 2021 09:01:25 +0000 https://malayalees.ch/?p=49875 പാകിസ്താൻ പര്യടനത്തിൽ നിന്ന് ന്യൂസിലൻഡിന് പിന്നാലെ ഇംഗ്ലണ്ടും പിൻമാറി. സുരക്ഷാ കാരണങ്ങളാലാണ് ഇംഗ്ലണ്ടിന്റെ പിൻമാറ്റം. ഒക്ടോബറിലാണ് പരമ്പര നടക്കേണ്ടത്. ഒക്ടോബറിൽ രണ്ട് ടി20 മത്സരങ്ങൾക്കായി ഇംഗ്ലണ്ട് പാകിസ്താനിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ താരങ്ങളുടേയും സപ്പോർട്ട് സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

ന്യൂസീലൻഡിനു പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തിൽ നിന്ന് പിന്മാറിയേക്കുമെന്ന വാർത്ത വന്നിരുന്നു, എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. അടുത്ത മാസം നടത്താനിരിക്കുന്ന പര്യടനത്തിൽ നിന്ന് ഇംഗ്ലണ്ട് പിന്മാറിയേക്കുമെന്നായിരുന്നു റിപ്പോർട്ട്.

പാകിസ്താനിൽ എത്തി മത്സരം തുടങ്ങുന്നതിന് തൊട്ടു മുൻപാണ് ന്യൂസിലൻഡ് ടീം കഴിഞ്ഞയാഴ്ച നാട്ടിലേക്ക് മടങ്ങിയത്. എന്നാൽ ഈ വർഷമാദ്യം ദക്ഷിണാഫ്രിക്ക പാകിസ്ഥാനിൽ കളിച്ചിരുന്നു.

പാകിസ്താൻ പര്യടനത്തിൽ നിന്ന് പിൻമാറാനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ തീരുമാനം മുൻനായകൻ മൈക്കൽ വോൺ സ്വാഗതം ചെയ്തു. താരങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും മത്സരങ്ങൾ യുഎഇയിൽ നടത്താൻ ശ്രമിക്കണമെന്നും വോൺ പറഞ്ഞു.

അതേസമയം, പര്യടനത്തിൽ നിന്ന് പിന്മാറിയ ന്യൂസീലൻഡിനെതിരെ ഐസിസിക്ക് പരാതി നൽകുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിൻ്റെ നടപടിക്കെതിരെ ഐസിസിയെ സമീപിക്കുമെന്ന് പിസിബി ചെയർമാൻ റമീസ് രാജ പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് റമീസ് രാജ മുന്നറിയിപ്പ് നൽകിയത്.

]]>