New Year celebrations – malayalees.ch https://malayalees.ch Malayalam Online News Portal Sat, 31 Dec 2022 10:26:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png New Year celebrations – malayalees.ch https://malayalees.ch 32 32 ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ അപകടം; വർക്കലയിൽ യുവാവ് മുങ്ങി മരിച്ചു https://malayalees.ch/youth-drowned-in-varkal/ Sat, 31 Dec 2022 10:25:45 +0000 https://malayalees.ch/?p=73725 വർക്കലയിൽ യുവാവ് മുങ്ങി മരിച്ചു. ബെംഗളൂരു സ്വദേശി അരൂപ് ഡെ (33) ആണ് മരിച്ചത്. കുടുംബത്തിനൊപ്പമാണ് ന്യൂ ഇയർ ആഘോഷിക്കാൻ എത്തിയത്. മിറക്കിൾ ബെ റിസോർട്ടിനു സമീപമാണ് സംഭവം ഉണ്ടായത്. കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു.

]]>
പുതുവത്സരാഘോഷങ്ങൾക്കൊരുങ്ങി യുഎഇ https://malayalees.ch/uae-is-gearing-up-for-new-year-celebrations/ Fri, 30 Dec 2022 04:18:57 +0000 https://malayalees.ch/?p=73642 പുതുവത്സരാഘോഷങ്ങൾക്കൊരുങ്ങി യുഎഇ. പൊതുജനങ്ങൾക്ക് സു​ഗമമായി ആഘോഷപരിപാടികളിൽ പങ്കെടുക്കാനായി ​ഗതാ​ഗതനിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ ദുബായ് ആർടിഎയും അബു​ദാബി പൊലീസും പുറത്തിറക്കി. ദുബായ് മെട്രൊ 43 മണിക്കൂർ തുടർച്ചയായി സർവീസ് നടത്തും .

പുതുവത്സരാഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ സർവസജ്ജമായിരിക്കുകയാണ് രാജ്യം. ട്രാം ദുബായ് മെട്രൊ തുടങ്ങിയ പൊതു ​ഗതാ​ഗത സംവിധാനങ്ങൾ അധിക സമയം സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മെട്രൊയുടെ ഗ്രീൻ ലൈനിൽ ശനിയാഴ്ച രാവിലെ 5മുതൽ തുടങ്ങുന്ന സർവീസ്​ ജനുവരി രണ്ടിന്​ അർധരാത്രിവരെ തുടരും. ശനിയാഴ്ച രാവിലെ 6 മുതൽ തിങ്കളാഴ്ച പുലർച്ചെ 1 വരെ ദുബൈ ട്രാമും സർവീസ് നടത്തും.

ആഘോഷ സ്ഥലങ്ങളിലേക്ക്​ എല്ലാ സന്ദർശകരുടേയും സുഗമമായ യാത്ര ഉറപ്പാക്കാൻ സാധ്യമായ നടപടികളെല്ലാം കൈക്കൊണ്ടതായി​ അധികൃതർ പറഞ്ഞു. പുതുവത്സരാഘോഷങ്ങളിൽ സുരക്ഷ കണക്കിലെടുത്ത് 10000ത്തോളം ക്യാമറകളും ന​ഗരത്തിന്റെ വിവിധയിടങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. അബൂദബിയിൽ ചില പ്രധാന റോഡുകളിൽ ട്രക്കുകളും ചരക്കുവാഹനങ്ങളടക്കമുള്ള വലിയ വാഹനങ്ങൾക്കും വിലക്കേർപ്പെടുത്തി. ഡിസംബർ 31 ശനിയാഴ്ച രാവിലെ 7 മുതൽ ജനുവരി 1 ഞായറാഴ്ച രാവിലെ 7 വരെയാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുന്നത്.

തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രക്കുകൾ, ഹെവി വാഹനങ്ങൾ, വലിയ ബസുകൾ എന്നിവയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ശൈഖ് സായിദ് പാലം, ശൈഖ് ഖലീഫ പാലം, മുസഫ പാലം, സെക്ഷൻ ബ്രിഡ്ജ് എന്നിവയെല്ലാം വിലക്കിന്റെ പരിധിയിൽ ഉൾപ്പെടും.

]]>
സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം https://malayalees.ch/strict-control-over-new-year-celebrations-in-the-state/ Thu, 31 Dec 2020 05:17:23 +0000 https://malayalees.ch/?p=37772 കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ന് രാത്രി പത്തുമണിക്ക് ശേഷം ആഘോഷങ്ങൾ പാടില്ല. പൊതുകൂട്ടായ്മകൾ അനുവദിക്കില്ല. സാമൂഹ്യ അകലവും മാസ്‌കും നിര്‍ബന്ധമാണ്. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നിയമ നടപടിയെടുക്കും. ജില്ലാ കലക്ടർമാരും പോലീസ് മേധാവികളും നിയന്ത്രണങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. സംസ്ഥാന ദുരന്ത നിവാരണ വിഭാഗം ആണ് ഉത്തരവിറക്കിയത്.

കോഴിക്കോട് ജില്ലയിലെ ബീച്ചുകളിൽ വൈകുന്നേരം 6 മണി വരെ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. കോഴിക്കോട് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ആഘോഷാവസരങ്ങളില്‍ ആളുകള്‍ കൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാലാണ് പുതുവത്സര വേളയില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടിരിക്കുന്നത്. ഡിസംബര്‍ 31 മുതല്‍ ജനുവരി നാല് വരെ ബീച്ചുകളില്‍ പ്രവേശനം 6 മണി വരെ മാത്രമാക്കി ചുരുക്കി. ബീച്ചുകളില്‍ എത്തുന്നവര്‍ 7 മണിക്ക് മുന്‍പ് തിരിച്ചു പോകണം. പൊതു സ്ഥലത്തെ ആഘോഷങ്ങള്‍ക്കും നിയന്ത്രണം. കോവിഡ് മാനദണ്ഡം പാലിച്ചില്ലെങ്കില്‍ നടപടിയെന്നും ജില്ല കലക്ടര്‍ വ്യക്തമാക്കി.

കൊച്ചിൻ കാർണിവലുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

]]>