new covid strain – malayalees.ch https://malayalees.ch Malayalam Online News Portal Mon, 25 Jan 2021 04:22:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png new covid strain – malayalees.ch https://malayalees.ch 32 32 അതിവേഗ കോവിഡ്: ഇന്ത്യക്ക് ബ്രിട്ടന്റെ മുന്നറിയിപ്പ്, ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യൻ ആരോഗ്യ വിദഗ്ധർ https://malayalees.ch/new-uk-covid-strain-india-needs-to-stay-vigilant-say-experts/ Mon, 25 Jan 2021 04:22:30 +0000 https://malayalees.ch/?p=39098 അതിവേഗ കോവിഡ് വ്യാപനത്തെ കുറിച്ച് ഇന്ത്യക്കാർ ജാഗരൂകർ ആകണമെന്ന് ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധർ. ജനിതക മാറ്റം വന്ന കോവിഡ് കൂടുതൽ അപകടകരവും, മരണനിരക്ക് വലിയ തോതിൽ കൂടാൻ സാധ്യതയുള്ളതുമാണ് എന്ന പഠന റിപ്പോർട്ടുകൾ പുറത്തുവന്നതിന്റെ സാഹചര്യത്തിലാണ് ബ്രിട്ടീഷ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും, എന്നാൽ കരുതിയിരിക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധർ കൂട്ടിച്ചേർത്തു.

കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 150 പേർക്കാണ് ഇതുവരെ രാജ്യത്ത് അതിവേഗ കോവിഡ് സ്ഥിരീകരിച്ചത്. യു.കെയുമായുള്ള വ്യോമ ഗതാഗതം സ്തംഭിപ്പിക്കുകയും, വിമാനത്താവളങ്ങളിലെ സ്ക്രീനിംഗ് നടപടികൾ വർധിപ്പിക്കുകയും ചെയ്തതിന് ശേഷമുള്ള കണക്കാണ് ഇത്.

അതേസമയം, രാജ്യത്തെ മുഴുവനായുള്ള കോവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ട് എന്ന് തന്നെയാണ് കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ജനങ്ങൾ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യയിലെ ആരോഗ്യ വിദഗ്ധർ പറയുന്നു. ”ഭാവിയിൽ നേരിട്ടേക്കാവുന്ന ഒരു പ്രശ്നമാണ് അതിവേഗ കോവിഡ്. സാഹചര്യങ്ങൾ രൂക്ഷമാകാതിരിക്കാൻ എല്ലാവരും കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുക” ഡൽഹി ഫോർട്ടിസ് ആശുപത്രിയിലെ ശ്വാസകോശ വിദഗ്ധ റിച്ച സറീൻ പറഞ്ഞു.

]]>
ജനിതകമാറ്റം സംഭവിച്ച പലയിനം കൊറോണ വൈറസ് യു. എ.ഇയിൽ https://malayalees.ch/new-covid-strain-in-uae-all-we-know-so-far-2/ Sat, 16 Jan 2021 04:07:38 +0000 https://malayalees.ch/?p=38710 ജനിതകമാറ്റം സംഭവിച്ച പലയിനം കൊറോണ വൈറസിനെ യു. എ.ഇയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതരുടെ വെളിപ്പെടുത്തൽ. എന്നാൽ, ഈ വൈറസുകൾക്കെല്ലാം വാക്സിൻ ഫലപ്രദമാണ്. രാജ്യത്ത് പക്ഷെ, കോവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. ഇന്ന് 3,407 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു.

ജനിതകമാറ്റം സംഭവിച്ച പലയിനം കോറോണ വൈറസുകളെ യു. എ.ഇയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ദേശീയ കോവിഡ് മാനേജ്മെന്‍റ് കമിറ്റി ചെയർപേഴ്സൻ ഡോ. നവാൽ അൽ കഅബിയാണ് വ്യക്തമാക്കിയത്. സാർസ് വൈറസുകളിൽ ജനിതകമാറ്റം സാധാരണയാണ്. എന്നാൽ, ഇത്തരം വൈറസ് ബാധക്കുള്ള ചികിൽസയും പ്രതിരോധ രീതികളും സമാനമാണ്. നിലവിലെ വാക്സിനുകളും പുതിയ ഇനങ്ങളെ പ്രതിരോധിക്കും. ചൈനയുടെ സിനോഫോം വാക്സിൻ ഒമ്പത് മുതൽ ഒരുവർഷം വരെ വൈറസിനെ പ്രതിരോധിക്കുമെന്ന് യു.എ.ഇ അധികൃതർ വ്യക്തമാക്കി. നിലവിൽ 18 വയസിന് മുകളിലുള്ളവർക്കാണ് സിനോഫാം വാക്സിൻ നൽകുന്നത്.

ചൈനയിൽ 12 വയസിന് താഴെയുള്ളവർക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ച പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. വിജയകരമാണെങ്കിൽ കുട്ടികളിലേക്കും വാക്സിനേഷൻ വ്യാപിപ്പിക്കാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു. 3,407 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ യു എ ഇയിൽ മൊത്തം രോഗബാധിതർ 2,46,376 ആയി. ഏഴ് മരണം കൂടി റിപ്പോർട്ട് ചെയ്തപ്പോൾ മരണസംഖ്യ 733 ലെത്തി. ഇന്ന് 3,168 പേർക്ക് രോഗം ഭേദമായി. രോഗമുക്തരുടെ എണ്ണം 2,18,988 ലെത്തി. ഇന്ന് 1,38,154 പേർ കൂടി വാക്സിൻ സ്വീകരിച്ചു. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 16,65,987 ആയി.

]]>
ജനിതക മാറ്റം വന്ന കൊറോണ വൈറസ്: രാജ്യത്തെ വ്യത്യസ്ത സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു https://malayalees.ch/indian-states-to-impose-more-restrictions-in-the-wake-of-new-covid-strain/ Thu, 24 Dec 2020 04:34:31 +0000 https://malayalees.ch/?p=37456
യു.കെയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുന്നു. കർണാടക, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതുസംബന്ധിച്ച അറിയിപ്പുകൾ നൽകി കഴിഞ്ഞു.

ഇന്ന് മുതൽ ജനുവരി രണ്ട് വരെ കർണാടകയിൽ രാത്രി കാല കർഫ്യു പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചു. “ഡിസംബർ 23 മുതൽ ജനുവരി രണ്ട് വരെ രാത്രി 10 മുതൽ രാവിലെ 6 മണിവരെ സംസ്ഥാനത്ത് കർഫ്യു നടപ്പിലാക്കും. ഈ സമയത്ത് അത്യാവശ്യ സർവീസുകളൊഴിച്ചുള്ള ഒരു വാഹനവും നിരത്തിലിറങ്ങാൻ അനുവദിക്കില്ല.” കർണാടക മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് കർണാടകയിൽ എത്തുന്ന യാത്രക്കാരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് കർണാടക ആരോഗ്യ മന്ത്രി ഡോക്ടർ കെ.സുധാകർ പറഞ്ഞു.

മഹാരാഷ്ട്ര മുനിസിപ്പൽ പരിധികളിൽ മാത്രം ഏർപ്പെടുത്തിയിരുന്ന കർഫ്യു ഇനി മുതൽ മറ്റ്സ്ഥലങ്ങളിലേക്കും കൂടി വ്യാപിപ്പിക്കുമെന്ന് മഹാരാഷ്ട്ര സർക്കാരും അറിയിച്ചു. ആവശ്യാർഥം കർഫ്യു ഏർപ്പെടുത്താൻ സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടർമാർക്കും ഗവൺമെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ എത്തുന്ന വിദേശയാത്രക്കാർക്ക് മണിക്കൂറുകൾ കൊണ്ട് കോവിഡ് പരിശോധന ഫലം ലഭ്യമാക്കാൻ വേണ്ട സൗകര്യങ്ങൾ ഡൽഹി വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഡിസംബർ എട്ടിന് ശേഷം യു.പിയിലെത്തുന്ന എല്ലാ അന്താരാഷ്‌ട്ര യാത്രക്കാർക്കും നിർബന്ധിത കോവിഡ് പരിശോധന നടപ്പിലാക്കുമെന്ന് ഉത്തർ പ്രദേശ് സർക്കാരും അറിയിച്ചിട്ടുണ്ട്. യു.കെയിൽ നിന്ന് ഇന്ത്യയിൽ എത്തിയ 20 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്

]]>