new born baby – malayalees.ch https://malayalees.ch Malayalam Online News Portal Tue, 23 Jan 2024 05:46:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png new born baby – malayalees.ch https://malayalees.ch 32 32 രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനനം; മുസ്ലീം ബാലന് ‘റാം റഹീം’ എന്ന് പേരിട്ട് മാതാപിതാക്കൾ https://malayalees.ch/born-on-ram-temple-inauguration-day-muslim-boy-named-ram-rahim/ Tue, 23 Jan 2024 05:46:05 +0000 https://malayalees.ch/?p=95112
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച മുസ്ലീം ബാലന് ‘റാം റഹീം’ എന്ന് പേരിട്ട് മാതാപിതാക്കൾ. ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിന്നാണ് മതസൗഹാർദ്ദത്തിന്റെ പ്രതീകമായ ഈ വാർത്ത പുറത്തുവരുന്നത്.

തിങ്കളാഴ്ചയാണ് ജില്ലാ വനിതാ ആശുപത്രിയിൽ ഫർസാന എന്ന യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച പേരക്കുട്ടിക്ക് മുത്തശ്ശി ഹുസ്ന ബാനു ‘റാം റഹീം’ എന്ന പേര് നൽകുകയായിരുന്നു. ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ സന്ദേശം നൽകാനാണ് ഈ പേരിട്ടതെന്ന് മുത്തശ്ശി. അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണെന്ന് ആശുപത്രിയുടെ ചുമതലയുള്ള ഡോ. നവീൻ ജെയിൻ പറഞ്ഞു.

കാൺപൂരിലെ ഗണേഷ് ശങ്കർ വിദ്യാർത്ഥി മെമ്മോറിയൽ മെഡിക്കൽ കോളജിൽ തിങ്കളാഴ്ച ജനിച്ച 25 നവജാത ശിശുക്കളിൽ പലർക്കും രാമനുമായി ബന്ധപ്പെട്ട പേരുകളാണ് മാതാപിതാക്കൾ നൽകിയതെന്ന് ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഡോ. സീമ ദ്വിവേദി. 25 ശിശുക്കളിൽ 10 പേർ പെൺകുട്ടികളും ബാക്കി ആൺകുട്ടികളുമാണ്.

രാഘവ്, രാഘവേന്ദ്ര, രഘു, രാമേന്ദ്ര എന്നിങ്ങനെ രാമന്റെ പര്യായങ്ങൾ ഉപയോഗിച്ച് അമ്മമാർ കുഞ്ഞുങ്ങൾക്ക് പേരിട്ടു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കുമ്പോൾ സിസേറിയൻ ചെയ്യണമെന്ന് നിരവധി ഗർഭിണികൾ അഭ്യർത്ഥിച്ചതായും ദ്വിവേദി. ഉത്തർപ്രദേശിലെ വിവിധ ആശുപത്രികളിൽ ജനിച്ച മിക്ക കുട്ടികൾക്കും അവരുടെ മാതാപിതാക്കൾ ശ്രീരാമന്റെയോ സീതാദേവിയുടെയോ പേരുകളാണ് നൽകിയിരിക്കുന്നത്.

]]>
പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയ സംഭവം; കൊലപാതക സാധ്യതയില്ലെന്ന് പ്രാഥമിക നിഗമനം https://malayalees.ch/new-born-baby-deadbody-found-swamp-rare-chance-of-murder/ Mon, 14 Aug 2023 05:08:03 +0000 https://malayalees.ch/?p=86113 പത്തനംതിട്ട പുളിക്കീഴില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് സാധ്യതയില്ലെന്ന് നിഗമനം. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകത്തിന് സാധ്യതയില്ലെന്ന പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കുഞ്ഞിന്റെ മാതാപിതാക്കളെ ഇതുവരെ കണ്ടെത്താനായില്ല. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുളിക്കീഴ് ജംഗ്ഷനിലെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിയെങ്കിലും സംഭവവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഒന്നും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. സമീപ പ്രദേശങ്ങളിലെ സിസിടിവികള്‍ കൂടി പരിശോധിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. മൃതദേഹം കണ്ട സ്ഥലത്ത് വീണ്ടും പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ ആയിട്ടില്ല.

ഫോറന്‍സിക് പരിശോധനാഫലം വന്നതിനു ശേഷം മാത്രമേ സംഭവം കൊലപാതകമാണ് എന്ന് ഉറപ്പിക്കാന്‍ കഴിയൂ എന്നാണ് പൊലീസ് നിലപാട്. നാട്ടുകാരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് മുന്നോട്ടു പോവുകയാണ്. തിരുവല്ല ഡിവൈഎസ്പി എസ് അന്‍ഷാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

]]>
തലസ്ഥാനത്ത് നവജാത ശിശു വില്‍പന; കുഞ്ഞിനെ വിറ്റത് മൂന്ന് ലക്ഷം രൂപയ്ക്ക് https://malayalees.ch/new-baby-sold-for-money-at-thiruvananthapuram-html/ Fri, 21 Apr 2023 10:47:41 +0000 https://malayalees.ch/?p=80013 തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വില്‍പ്പന നടത്തി. പണം വാങ്ങിയാണ് കുഞ്ഞിനെ വിറ്റത്. പണം നല്‍കിയ കുഞ്ഞിനെ വാങ്ങിയ ആളില്‍ നിന്ന് കുട്ടിയെ പൊലീസ് വീണ്ടെടുത്തു. 11 ദിവസം പ്രായമുള്ള കുഞ്ഞിനെ വാങ്ങിയത് മൂന്ന് ലക്ഷം രൂപ നല്‍കിയെന്നാണ് വിവരം.

വീണ്ടെടുത്ത കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പറഞ്ഞു.

ഈ മാസം ഏഴിനാണ് കുഞ്ഞിനെ പ്രസവിച്ചത്. ഏപ്രില്‍ പത്തിനാണ് കരമന സ്വദേശി നവജാത ശിശുവിനെ വാങ്ങിയത്.

]]>
നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവം; അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും https://malayalees.ch/newborn-found-abandoned-in-bucket-in-chengannur/ Wed, 05 Apr 2023 05:10:00 +0000 https://malayalees.ch/?p=79142 ചെങ്ങന്നൂരില്‍ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കുട്ടിയെ ഉപേക്ഷിച്ചതിന് സിഡബ്ല്യുസിയുടെ നിർദേശ പ്രകാരം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രസവത്തെ തുടർന്നുള്ള അമിതസ്രാവം മൂലം യുവതി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തും.

ഇന്നലെ യുവതിയും അമ്മയും സംഭവത്തിൽ വ്യക്തതയില്ലാത്ത മറുപടിയാണ് പൊലീസിന് നൽകിയത്. അതേസമയം കുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിൽ ചികിത്സയിലാണ്. അതിതീവ്ര പരിചരണ വിഭാഗത്തിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. മാസം തികയാതെയാണ് കുട്ടി ജനിച്ചത്.

ആലപ്പുഴ ചെങ്ങന്നൂരില്‍ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിന് പൊലീസാണ് രക്ഷകനായത്. ജീവനോടെ മാതാവ് ബാത്‌റൂമിലെ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിനെ ചെങ്ങന്നൂര്‍ പൊലീസ് ആണ് ആശുപത്രിയില്‍ എത്തിച്ചത്. വീട്ടില്‍ പ്രസവിച്ച ശേഷം ആശുപത്രിയില്‍ എത്തിയ മാതാവാണ് മരിച്ചെന്ന് കരുതി കുഞ്ഞിനെ ബക്കറ്റില്‍ ഉപേക്ഷിച്ച വിവരം ആശുപത്രിയില്‍ അറിയിച്ചത്. ഉടന്‍ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് വീട്ടിലെത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

]]>
‘ഔറേലിയ ചാന്‍ സുക്കര്‍ബര്‍ഗ്’; മൂന്നാമത്തെ കുഞ്ഞിനെ സ്വീകരിച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗും കുടുംബവും https://malayalees.ch/mark-zuckerberg-announces-his-third-kid-name/ Sat, 25 Mar 2023 09:01:32 +0000 https://malayalees.ch/?p=78604 ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് ഫേസ്ബുക്ക് സഹസ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. തനിക്കും ഭാര്യ പ്രിസില്ല ചാനിനും ഒരു മകള്‍ കൂടി ജനിച്ചിരിക്കുന്ന വാര്‍ത്ത സുക്കര്‍ബര്‍ഗ് തന്നെയാണ് സോഷ്യല്‍ മിഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഔറേലിയ എന്നാണ് മൂന്നാമത്തെ പെണ്‍കുഞ്ഞിന് കുടുംബം പേരിട്ടിരിക്കുന്നത്.

‘ഈ ലോകത്തേക്ക് സ്വാഗതം, ഔറേലിയ ചാന്‍ സുക്കര്‍ബര്‍ഗ്, നീ ഒരനുഗ്രമാണ്’ എന്നാണ് മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

2012ല്‍ വിവാഹിതരായ മാര്‍ക്കിനും പ്രിസില്ലയ്ക്കും മക്‌സിമ ചാന്‍ സുക്കര്‍ബര്‍ഗ് (7), ഓഗസ്റ്റ് ചാന്‍ സുക്കര്‍ബര്‍ഗ് (5) എന്നീ മക്കള്‍ കൂടിയുണ്ട്. ഹാര്‍ഡ്വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ സുക്കര്‍ബര്‍ഗിന്റെ സഹപാഠിയായിരുന്നു പ്രിസില്ല. 2022 സെപ്തംബറില്‍ പ്രിസില്ല, തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച വിവരം ഇരുവരും സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചിരുന്നു.

]]>
തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം: പ്രാഥമിക റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് https://malayalees.ch/primary-inquiry-report-in-thangam-hospital-mother-and-new-born-child-death/ Fri, 08 Jul 2022 04:41:24 +0000 https://malayalees.ch/?p=64469 പാലക്കാട്‌ തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പാലക്കാട് ഡിഎംഒ പ്രാഥമിക റിപ്പോർട്ട് കൈമാറി. ആരോഗ്യമന്ത്രിക്കാണ് റിപ്പോർട്ട് കൈമാറിയത്. അമ്മയ്ക്കും കുഞ്ഞിനും ലഭിച്ച ചികിത്സ, പരിചരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് നൽകിയത്. കൂടുതൽ പരിശോധനകൾക്ക് ശേഷം വിശദമായ റിപ്പോർട്ട് നൽകുമെന്ന് പാലക്കാട് ഡിഎംഒ അറിയിച്ചു.
തങ്കം ആശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

പാലക്കാട് തങ്കം ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴിയെടുത്തിരുന്നു. ആശുപത്രി ജീവനക്കാരുടെയും മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. ചികിത്സാപിഴവെന്ന പരാതിയിലാണ് നടപടി. അമ്മയും കുഞ്ഞും മരിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു യുവതി കൂടി ചികിത്സാപിഴവിനെ തുടർന്ന് മരിച്ചുവെന്നാരോപിച്ച് പാലക്കാട് തങ്കം ആശുപത്രിക്കെതിരെ വീണ്ടും പരാതി വരുന്നത്. കോങ്ങാട് ചെറായ ചെറപ്പറ്റ സ്വദേശിനി കാര്‍ത്തികയാണ് (27) മരിച്ചത്. അനസ്‌തേഷ്യ നല്‍കുന്നതിനിടയില്‍ സംഭവിച്ച പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതുചൂണ്ടിക്കാട്ടി പാലക്കാട് സൗത്ത് പൊലീസിന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

അതിനിടെ തങ്കം ആശുപത്രിക്കെതിരായ ആരോപണങ്ങൾ ആവർത്തിക്കുകയാണ് മരിച്ച ഐശ്വര്യയുടെ കുടുംബം. ഐശ്വര്യയുടെ ആരോഗ്യത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ കൃത്യമായ വിവരങ്ങളൊന്നും നൽകിയില്ലെന്ന് ഭ‍ര്‍ത്താവ് പറഞ്ഞു. അനുമതി പത്രങ്ങളിൽ ചികിത്സയുടെ പേര് പറഞ്ഞു നിർബന്ധപൂർവം ഒപ്പു വാങ്ങി. ഗർഭപാത്രം നീക്കിയത് പോലും അറിഞ്ഞിരുന്നില്ല. ആശുപത്രി അധികൃതരോട് അങ്ങോട്ട് ചോദിച്ചപ്പോഴാണ് അക്കാര്യം അറിയിച്ചത്. ഗർഭപാത്രം നീക്കിയപ്പോൾ രക്തസ്രാവം നിന്നുവെന്ന് പറഞ്ഞ ഡോക്ടർമാർ, പിന്നെ എങ്ങനെയാണ് മരണ കാരണം രക്തസ്രവം എന്ന് പറയുന്നതെന്നും കുടുംബം ചോദിക്കുന്നു.

]]>
പാലക്കാട് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചു; കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തു; ചികിത്സാപിഴവെന്ന് ആരോപണം https://malayalees.ch/woman-and-infant-died-during-delivery-thankam-hospital/ Mon, 04 Jul 2022 07:56:40 +0000 https://malayalees.ch/?p=64280 പാലക്കാട് ചികിത്സാ പിഴവിനെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചെന്ന് പരാതി. പാലക്കാട് തങ്കം ആശുപത്രിയിലാണ് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചത്. തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്. ഇന്നലെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തതായും പരാതിയുണ്ട്. സംഭവത്തിൽ ആശുപത്രിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.

പൂർണ ആരോഗ്യവതിയായ പെൺകുട്ടിയാണ് പ്രസവത്തിനിടെ മരിച്ചത്. സിസേറിയൻ നടത്താൻ തങ്ങൾ തയാറായിരുന്നുവെങ്കിലും ആശുപത്രി അധികൃതർ അതിന് വിസമ്മതിച്ചുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഐശ്വര്യയുടെ ആരോഗ്യനില വഷളയാപ്പോൾ പോലും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്.

ആശുപത്രി പരിസരത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. ബന്ധുക്കൾ ബോധരഹിതരായി വീണു. ഇതിന് മുൻപും ആശുപത്രിയിൽ സമാന മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.

]]>
അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം https://malayalees.ch/attappadi-new-born-baby-dead-2/ Fri, 26 Nov 2021 08:15:08 +0000 https://malayalees.ch/?p=53087 പാലക്കാട് അട്ടപ്പാടിയിൽ മൂന്ന് ദിവസം മാത്രമായ കുഞ്ഞ് മരിച്ചു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഗീതു- സുനീഷ് ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയിലെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ പത്താമത്തെ മരണവും. പ്രസവത്തെ തുടർന്ന് ഒരു മാതാവും മരിക്കുന്ന സാഹചര്യമുണ്ടായി.

ഇന്ന് മരിച്ച ആൺകുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നാണ് മരണമെന്നാണ് പറയുന്നത്. അതേസമയം തുടരെയുള്ള ശിശുമരണങ്ങളിൽ വിശദമായ റിപ്പോർട്ട് വേണ്ടിവരും. നാല് ദിവസത്തിനിടെ മൂന്ന് കുഞ്ഞുങ്ങൾ മരിച്ചത് അതീവ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.

]]>