netherlands – malayalees.ch https://malayalees.ch Malayalam Online News Portal Thu, 27 Oct 2022 11:16:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png netherlands – malayalees.ch https://malayalees.ch 32 32 ടി-20 ലോകകപ്പ്: നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം https://malayalees.ch/t20-world-cup-india-won-netherlands/ Thu, 27 Oct 2022 11:16:33 +0000 https://malayalees.ch/?p=70304 ടി-20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം. 56 റൺസിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ മുന്നോട്ടുവച്ച 180 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നെതർലൻഡ്സ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 123 റൺസ് നേടി. 20 റൺസെടുത്ത ടിം പ്രിംഗിൾ ആണ് നെതർലൻഡ്സിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി നാല് ബൗളർമാർ 2 വിക്കറ്റ് വീതം വീഴ്ത്തി.

മൂന്നാം ഓവറിൽ ഭുവനേശ്വർ കുമാർ വിക്രംജിത് സിംഗിൻ്റെ (1) കുറ്റി തെറിപ്പിക്കുമ്പോൾ സ്കോർബോർഡിൽ വെറും 11 റൺസ്. തുടർന്ന് കൃത്യമായ ഇടവേളകളിൽ നെതർലൻഡ്സിന് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. അപകടകാരിയായ മാക്സ് ഒഡോവ്ഡിനെ (16) ക്ലീൻ ബൗൾഡാക്കിയ അക്സർ പട്ടേൽ ബാസ് ഡെ ലീഡിനെ (16) ഹാർദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. ആദ്യ പവർ പ്ലേയിൽ 2 വിക്കറ്റിന് 27 റൺസ് മാത്രമേ നെതർലൻഡ്സിന് നേടാനായുള്ളൂ.

കോളിൻ അക്കർമാൻ (17), ടോം കൂപ്പർ (9) എന്നിവരെ അശ്വിൻ ഒരു ഓവറിൽ വീഴ്ത്തി. അക്കർമാനെ അക്സറും കൂപ്പറിനെ ഹൂഡയും പിടികൂടുകയായിരുന്നു. ഒരു ബൗണ്ടറിയും സിക്സറുമായി സ്കോർബോർഡ് ചലിപ്പിക്കാൻ ശ്രമിച്ച ടിം പ്രിംഗിളിനെ (20) ഷമിയുടെ പന്തിൽ കോലി പിടികൂടി. സ്കോട്ട് എഡ്വാർഡ്സ് (5) ഭുവിയുടെ പന്തിൽ ഹൂഡ പിടിച്ച് പുറത്തായി. ലോഗൻ വാൻ ബീക്കിനെ (3) കാർത്തികിൻ്റെ കൈകളിലെത്തിച്ച അർഷ്ദീപ് സിംഗ് ഫ്രെഡ് ക്ലാസനെ (0) വിക്കറ്റിനു മുന്നിൽ കുരുക്കി. ഷാരിസ് അഹ്‌മദ് (16), പോൾ വാൻ മീക്കരൻ (14) എന്നിവർ നോട്ടൗട്ടാണ്.

മത്സരത്തിൽ നെതർലൻഡ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 2 നഷ്ടപ്പെടുത്തി 179 റൺസ് നേടി. 44 പന്തുകളിൽ 62 റൺസ് നേടി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രോഹിത് ശർമ (53), സൂര്യകുമാർ യാദവ് (51 നോട്ടൗട്ട്) എന്നിവരും ഇന്ത്യക്കായി തിളങ്ങി.

]]>
ടി-20 ലോകകപ്പ്: നെതർലൻഡിനെ വീഴ്ത്തി ശ്രീലങ്ക സൂപ്പർ 12ൽ https://malayalees.ch/t20-world-cup-srilanka-won-netherlands/ Thu, 20 Oct 2022 08:37:29 +0000 https://malayalees.ch/?p=69922 ടി-20 ലോകകപ്പിൽ ശ്രീലങ്ക സൂപ്പർ 12ൽ. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ നെതർലൻഡിനെ 16 റൺസിനു വീഴ്ത്തിയാണ് ശ്രീലങ്ക സൂപ്പർ 12 ഉറപ്പിച്ചത്. ശ്രീലങ്ക മുന്നോട്ടുവച്ച 163 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നെതർലൻഡ്സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് മാത്രമേ നേടാനായുള്ളൂ. ശ്രീലങ്കക്കായി ബാറ്റിംഗിൽ കുശാൽ മെൻഡിസും (79 റൺസ്) ബൗളിംഗിൽ വനിന്ദു ഹസരങ്കയും (3 വിക്കറ്റ്) തിളങ്ങി.

മോശം തുടക്കമാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. നെതർലൻഡ്സ് കൃത്യമായി പന്തെറിഞ്ഞതോടെ റൺ വരണ്ടു. സമ്മർദ്ദത്തിൽ പാത്തും നിസങ്ക (21 പന്തിൽ 14) വേഗം പുറത്തായി. ധനഞ്ജയ ഡിസിൽവ നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങി. മൂന്നാം വിക്കറ്റിൽ ചരിത് അസലങ്കയും കുശാൽ മെൻഡിസും ചേർന്ന് 60 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. അസലങ്ക (30 പന്തിൽ 31 റൺസ്) പുറത്തായതിനു പിന്നാലെ കുശാൽ മെൻഡിസ് 34 പന്തുകളിൽ ഫിഫ്റ്റിയിലെത്തി. ഫിഫ്റ്റിക്ക് ശേഷം അവസാന ഓവറുകളിൽ മെൻഡിസ് നടത്തിയ കൂറ്റനടികളാണ് ശ്രീലങ്കയെ 160 കടത്തിയത്. ഭാനുക രജപക്സെയും (13 പന്തിൽ 19) മികച്ചുനിന്നു. 44 പന്തുകളിൽ 79 റൺസെടുത്ത മെൻഡിസ് അവസാന ഓവറിൽ പുറത്താവുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ നെതർലൻഡിനും മോശം തുടക്കമാണ് ലഭിച്ചത്. 7 റൺസ് മാത്രം നേടിയ വിക്രംജിത്ത് സിംഗ് 4ആം ഓവറിൽ പുറത്തായതിനു പിന്നാലെ തുടർച്ചയായ ഇടവേളകളിൽ നെതർലൻഡിനു വിക്കറ്റ് നഷ്ടമായി. നെതർലൻഡിൻ്റെ 6 താരങ്ങളാണ് ഒറ്റയക്കത്തിൽ പുറത്തായത്. സ്കോട്ട് എഡ്വാർഡ്സ് (15 പന്തിൽ 21), ബസ് ഡെ ലീഡ് (10 പന്തിൽ 14) എന്നിവർ ഭേദപ്പെട്ടുനിന്നപ്പോൾ 53 പന്തുകളിൽ 71 റൺസെടുത്ത് പുറത്താവാതെ നിന്ന ഓപ്പണർ മാക്സ് ഒഡോവ്ഡ് ആണ് നെതർലൻഡിൻ്റെ ടോപ്പ് സ്കോറർ.

ജയത്തോടെ മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവുമായി ശ്രീലങ്ക സൂപ്പർ 12ൽ എത്തി. ഇന്ന് യുഎഇക്കെതിരായ മത്സരത്തിൽ വിജയിച്ചാൽ ശ്രീലങ്കയ്ക്കൊപ്പം നമീബിയ അടുത്ത റൗണ്ടിലെത്തും.

]]>
യൂറോ കപ്പ്: ഓറഞ്ച് പടയ്ക്ക് ഞെട്ടൽ; പോർച്ചുഗലിനും മടങ്ങാം https://malayalees.ch/portugal-and-netherlands-lost-in-euro-cup/ Mon, 28 Jun 2021 04:22:11 +0000 https://malayalees.ch/?p=46086 യൂറോ കപ്പ് പ്രീക്വാർട്ടർ പോരാട്ടങ്ങളിൽ നെതർലൻഡിനും പോർച്ചുഗലിനും പരാജയം. നെതർലൻഡിനെ ചെക്ക് റിപ്പബ്ലിക്ക് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയപ്പോൾ ബെൽജിയം പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിനു വീഴ്ത്തി. ജയത്തോടെ ഇരു ടീമുകളും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

രണ്ടാം പകുതിയിൽ പ്രതിരോധ താരം ഡി ലിറ്റ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതാണ് നെതർലൻഡിൻ്റെ വിധിയെഴുതിയത്. തുടക്കം മുതൽ തന്നെ ഉയരക്കൂടുതൽ കൊണ്ട് നെതർലൻഡ് മുന്നേറ്റങ്ങളെ സമർത്ഥമായി തടഞ്ഞുനിർത്തിയ ചെക്ക് എതിരാളികൾ 10 പേരായി ചുരുങ്ങിയതിൻ്റെ ആനുകൂല്യം മുതലെടുത്ത് ആക്രമണങ്ങൾ മെനയുകയായിരുന്നു. പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും അടിക്കാൻ ആദ്യ പകുതിയിൽ ഹോളണ്ടിനായില്ല. ചെക്ക് മുന്നേറ്റ താരം പാട്രിക്ക് ഷിക്കിൻ്റെ ആക്രമണം തടയുന്നതിനായി പന്ത് കൈകൊണ്ട് തൊട്ടതിന് 54ആം മിനിട്ടിൽ ഡിലിറ്റ് കളം വിട്ടു. ഇതോടെ ഡച്ച് നിര പ്രതിരോധത്തിലായി. അവസരം മുതലെടുത്ത് ചെക്ക് നിരന്തരം ആക്രമണങ്ങൾ മെനഞ്ഞു. 68ആം മിനിട്ടിൽ അവർ ആദ്യ ഗോൾ നേടി. കോർണറിൽ നിന്ന് തോമസ് കലാസ് നൽകിയ പന്ത് തോമസ് ഹോൾസ് ഹെഡ് ചെയ്ത് ഗോൾ വല ചലിപ്പിക്കുകയായിരുന്നു. 80ആം മിനിട്ടിൽ ചെക്ക് അടുത്ത ഗോളടിച്ചു. തോമസ് ഹോൾസിൻ്റെ അസിസ്റ്റിൽ നിന്ന് പീറ്റർ ഷിക്ക് ആണ് ഗോൾ നേടിയത്. ടൂർണമെൻ്റിൽ ഷിക്കിൻ്റെ നാലാം ഗോളാണ് ഇത്. ക്വാർട്ടറിൽ ചെക്ക് റിപ്പബ്ലിക്ക് ഡെന്മാർക്കിനെ നേരിടും.

രണ്ടാം മത്സരത്തിൽ കളംനിറഞ്ഞു കളിച്ചിട്ടും ബെൽജിയത്തിനെതിരെ പരാജയപ്പെട്ട് മടങ്ങാനായിരുന്നു നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിൻ്റെ വിധി. പോസ്റ്റിലേക്ക് 23 വട്ടം നിറയൊഴിച്ചിട്ടും അവർക്ക് ഒരുതവണ പോലും കോർട്ട്വായെ കീഴ്പ്പെടുത്താനായില്ല. 1989നു ശേഷം പോർച്ചുഗലിനെതിരെ ബെൽജിയം നേടുന്ന ആദ്യ വിജയമാണിത്. അതിനു ശേഷം നടന്ന അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും ബെൽജിയം പരാജയപ്പെടുകയായിരുന്നു.

കരുതലോടെ തുടങ്ങിയ ഇരു ടീമുകളും ആദ്യ പകുതി പ്രതിരോധത്തിൽ ഊന്നിയാണ് കളിച്ചത്. 25ആം മിനിട്ടിൽ ക്രിസ്ത്യാനോയ്ക്ക് ലഭിച്ച ഫ്രീകിക്ക് കോർട്ട്വാ കുത്തിയകറ്റി. 42ആം മിനിട്ടിൽ ബെൽജിയം ലീഡെടുത്തു. ബോക്സിനു പുറത്തുനിന്ന് തോർഗൻ ഹസാർഡിൻ്റെ ഒരു പവർഫുൾ ഷോട്ട് റൂയി പട്രീഷിയോയെ മറികടന്ന് വലതുളച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബെൽജിയം സ്റ്റാർ പ്ലയർ കെവിൻ ഡി ബ്രുയ്നെ പരുക്കേറ്റ് പുറത്തുപോയി. സമനില ഗോൾ കണ്ടെത്താൻ പോർച്ചുഗൽ പൂർണമായും ആക്രമണത്തിലേക്ക് മാറി. നിരന്തരമുള്ള ആക്രമണങ്ങളൊക്കെ ബെൽജിയം പ്രതിരോധവും കോർട്ട്വായും ചേർന്ന് നിഷ്പ്രഭമാക്കിക്കൊണ്ടിരുന്നു. 87ആം മിനിട്ടിൽ പരുക്കേറ്റ ഏദൻ ഹസാർഡും പുറത്തുപോയി. ജയത്തോടെ ബെൽജിയം ക്വാർട്ടറിലേക്ക്.

]]>