nepal – malayalees.ch https://malayalees.ch Malayalam Online News Portal Fri, 08 Apr 2022 11:26:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png nepal – malayalees.ch https://malayalees.ch 32 32 ശ്രീലങ്കയ്ക്ക് പിന്നാലെ നേപ്പാള്‍ സമ്പദ് വ്യവസ്ഥയും സമ്മര്‍ദത്തിലെന്ന് റിപ്പോര്‍ട്ട്; പെട്രോളിയം, വൈദ്യുതി ഇറക്കുമതി പ്രതിസന്ധിയില്‍ https://malayalees.ch/nepal-think-about-reducing-petroleum-import/ Fri, 08 Apr 2022 11:26:23 +0000 https://malayalees.ch/?p=59777 ശ്രീലങ്കയ്ക്ക് പിന്നാലെ നേപ്പാള്‍ സമ്പദ് വ്യവസ്ഥയും സമ്മര്‍ദത്തിലെന്ന് റിപ്പോര്‍ട്ട്. സമ്പദ് വ്യവസ്ഥ ഞെരുക്കത്തിലായതോടെ പെട്രോളിയം, വൈദ്യുതി എന്നിവയുടെ ഇറക്കുമതിയിലുള്‍പ്പെടെ നേപ്പാള്‍ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുകയാണ്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയും യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നതുമാണ് സമ്മര്‍ദത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

വൈദ്യുതിയുടേയും പെട്രോളിന്റേയും വില ഉയര്‍ന്നതിനാല്‍ ഇവയുടെ ഇറക്കുമതി പ്രതിസന്ധിയിലാകുകയായിരുന്നു. പെട്രോളിയത്തിന്റെ ഇറക്കുമതി അന്‍പത് ശതമാനത്തോളം കുറയ്ക്കാനാണ് നേപ്പാള്‍ കേന്ദ്രബാങ്ക് ആലോചിച്ച് വരുന്നതെന്ന് നേപ്പാളിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയുടെ വകയില്‍ പ്രതിമാസം 24 മുതല്‍ 29 ബില്യണാണ് നേപ്പാള്‍ ഇന്ത്യയ്ക്ക് നല്‍കുന്നത്. ഇത് പ്രതിമാസം 12 മുതല്‍ 13 ബില്യണ്‍ വരെയായി പരിമിതപ്പെടുത്താനാണ് നേപ്പാള്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

വൈദ്യുതിക്കായും നേപ്പാള്‍ ഇന്ത്യയെയാണ് പ്രധാനമായി ആശ്രയിക്കുന്നത്. ഉയര്‍ന്ന വില നല്‍കി ഇനിയും വൈദ്യുതി വാങ്ങിയാല്‍ സമ്പദ് വ്യവസ്ഥ അസ്ഥിരമാകുമോ എന്ന ആശങ്കയിലാണ് നേപ്പാള്‍ ഭരണകൂടം വൈദ്യുതി ഇറക്കുമതി കുറയ്ക്കാനും ആലോചിച്ച് വരുന്നത്.

രാജ്യത്തെ ബിസിനസുകള്‍ തകര്‍ച്ചയുടെ വക്കിലെത്തിയതോടെ നേപ്പാള്‍ രാഷ്ട്ര ബാങ്ക് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് അഞ്ച് ശതമാനം പലിശ നിരക്കില്‍ 153 ബില്യണ്‍ റീഫിനാന്‍സ് ചെയ്തിട്ടുണ്ട്.

]]>
ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് ട്രെയിൻ; യാത്രയെ കുറിച്ച് അറിയേണ്ടതെല്ലാം https://malayalees.ch/india-to-nepal-train-details/ Sat, 02 Apr 2022 11:28:55 +0000 https://malayalees.ch/?p=59485 നേപ്പാൾ സന്ദർശിക്കാൻ ഇനി വിമാന ടിക്കറ്റ് എന്ന കടമ്പ വേണ്ട. കുറഞ്ഞ ചെലവിൽ ട്രെയിൻ ടിക്കറ്റെടുത്ത് നേപ്പാളിലേക്ക് പോകാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാന മന്ത്രി ഷേർ ബഹദൂറും ചേർന്ന് ഈ ക്രോസ്-ബോർഡർ പാസഞ്ചർ ട്രെയിന്റെ ഫഌഗ് ഓഫ് ഇന്ന് നിർവഹിക്കും.

ട്രെയിനിനെ കുറിച്ച്

1937 ൽ ബ്രിട്ടീഷുകാരാണ് ആദ്യമായി ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് സർവീസ് ആംഭിച്ചത്. പിന്നീട് 2001 ലെ പ്രളയത്തിന് പിന്നാലെ ട്രയിൻ സർവീസ് നിർത്തലാക്കുകയായിരുന്നു. ബിഹാറിലെ ജയ്‌നഗറിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നേപ്പാളിലെ ജാനക്പൂരിലാണ് ചെന്നുനിൽക്കുക.

എട്ട് സ്റ്റേഷനുകളിലൂടെ 47 റോഡ് ക്രോസിംഗുകൾ, 15 പ്രധാനപ്പെട്ട പാലങ്ങൾ, 127 ചെറിയ പാലങ്ങൾ എന്നിവ കടന്നാണ് ട്രെയിൻ നേപ്പാളിൽ എത്തുന്നത്. 1000 രൂപ മുതലാകും ട്രയിൻ ടിക്കറ്റ് വില ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ട്. പതിനൊന്ന് മണിക്കൂറിലേറെ സമയമെടുത്താകും ട്രെയിൻ നേപ്പാളിൽ എത്തുക.

യാത്ര ചെയ്യാനായി കൈയിൽ കരുതേണ്ട രേഖകൾ

-പാസ്‌പോർട്ട്
-കേന്ദ്ര/സംസ്ഥാന സർക്കാരിന്റെ ഫോട്ടോ ഐഡന്റിറ്റി പ്രൂഫ്
-തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഫോട്ടോ ഐഡി കാർഡ്
-ഇന്ത്യൻ എംബസി നൽകുന്ന എമർജൻസി സർട്ടിഫിക്കറ്റ്/ഐഡന്റിറ്റി സർട്ടിഫിക്കറ്റ്
-65 വയസിന് മുകളിലും 15 വയസിൽ താഴെയുമുള്ള വ്യക്തികൾക്ക് വയസും ഐഡന്റിറ്റിയും തെളിയിക്കുന്നതിനായി പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയിലേതെങ്കിലും വേണം.

]]>
രാജ്യാന്തര ഗോൾ നേട്ടത്തിൽ പെലെയെ മറികടന്ന് ഇന്ത്യയുടെ സുനിൽ ഛേത്രി; സാഫ് കപ്പിൽ ഇന്ത്യ ഫൈനലിലേക്ക് https://malayalees.ch/india-will-face-nepal-on-final-saffcup/ Thu, 14 Oct 2021 04:04:30 +0000 https://malayalees.ch/?p=50949 രാജ്യാന്തര ഗോൾ നേട്ടത്തിൽ പെലെയെ മറികടന്ന് ഇന്ത്യയുടെ സുനിൽ ഛേത്രി. രാജ്യാന്തര ഫുട്ബോളിൽ സുനിൽ ഛേത്രി ഇതുവരെ 79 ഗോൾ നേടി. സാഫ് കപ്പിൽ മാലിദ്വീപിന് എതിരായ മത്സരത്തിലാണ് സുനിൽ ഛേത്രിയുടെ നേട്ടം. സാഫ് കപ്പിലെ ഇന്ന് നടന്ന നിർണായക മത്സരത്തിൽ ആതിഥേയരായ മാലിദ്വീപിനെ തകർത്ത് ഇന്ത്യ ഫൈനലിലേക്ക്. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ 3-1നായിരുന്നു ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ ഫൈനലിലേക്ക് മുന്നേറി.ശനിയാഴ്ച്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ നേപ്പാളിനെ നേരിടും.

]]>
കൊവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നല്‍കി നേപ്പാളും; ഇന്ത്യയില്‍ നിന്ന് കയറ്റുമതി https://malayalees.ch/nepal-approves-covishield-vaccine-exports-from-india/ Sat, 16 Jan 2021 03:52:41 +0000 https://malayalees.ch/?p=38688 കൊവിഷീല്‍ഡ് വാക്‌സിന് നേപ്പാളും അംഗീകാരം നല്‍കി. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്‌സിന്‍ നേപ്പാളിലും ലഭ്യമാക്കും. കൊവിഷീല്‍ഡ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത് സെറം ഇന്‍സ്റ്റിസ്റ്റ്യൂട്ടാണ്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയാണ് ആസ്ട്രസെനക കൊവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിച്ചത്.

ഇന്ത്യയില്‍ നിന്ന് 20 ലക്ഷം കൊവിഡ് വാക്‌സിന്‍ നേപ്പാളിന് കൈമാറുമെന്നും വിവരം. വാക്‌സിന്‍ കൈമാറ്റം സംബന്ധിച്ച കരാറുകള്‍ അന്തിമ ഘട്ടത്തിലാണ്. ബംഗ്ലാദേശ്, ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ കയറ്റുമതി ഉണ്ടാകുമെന്ന് വിവരം.

അതേസമയം ഇന്ത്യ- നേപ്പാള്‍ വിദേശകാര്യ മന്ത്രി തല ചര്‍ച്ച ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. തല്‍സമയം തന്നെയാണ് വാക്‌സിന് നേപ്പാള്‍ ഡ്രഗ് കണ്‍ട്രോള്‍ ബോര്‍ഡ് അടിയന്തര അംഗീകാരം നല്‍കിയതും. നേപ്പാള്‍ ഇന്ത്യയെ വാക്‌സിന്‍ ഉത്പാദനത്തില്‍ അഭിനന്ദിച്ചതായും വാക്‌സിനുകള്‍ നേപ്പാളിലേക്ക് വേഗം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുവെന്നും വിദേശകാര്യ മന്ത്രാലയം അധികൃതര്‍ പറഞ്ഞു.

]]>
ശരിക്കുള്ള അയോധ്യ നേപ്പാളില്‍, ശ്രീരാമന്‍ നേപ്പാളി: വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി https://malayalees.ch/lord-ram-is-nepali-not-indian-says-nepal-prime-minister-kp-sharma-oli/ Tue, 14 Jul 2020 05:03:58 +0000 https://malayalees.ch/?p=28468 സാംസ്കാരികമായ കടന്നുകയറ്റവും അടിച്ചമര്‍ത്തലും ഇന്ത്യ നടത്തുന്നുവെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

യഥാര്‍ഥ അയോധ്യ ഇന്ത്യയിലല്ലെന്നും നേപ്പാളിലാണെന്നുമുള്ള വിവാദ പ്രസ്​താവനയുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലി. ശ്രീരാമന്‍ ഇന്ത്യക്കാരനല്ല, നേപ്പാളിയാണെന്നും അദ്ദേഹം പറഞ്ഞെന്ന് വാർത്താ​ ഏജൻസിയായ എഎൻഐ റി​പ്പോർട്ട്​ ചെയ്​തു.

പ്രധാനമന്ത്രിയുടെ വസതിയില്‍ സാംസ്കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശര്‍മ ഓലി. സാംസ്കാരികമായ കടന്നുകയറ്റവും അടിച്ചമര്‍ത്തലും ഇന്ത്യ നടത്തുന്നുവെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ആരോപിച്ചു. ശാസ്ത്ര രംഗത്ത് നേപ്പാള്‍ നല്‍കിയ സംഭാവനകളെ വിലകുറച്ചാണ് കാണുന്നത്. ബിര്‍ഗുഞ്ച് ജില്ലയുടെ പശ്ചിമ ഭാഗത്താണ് അയോധ്യ. കാഠ്മണ്ഡുവില്‍ നിന്ന് 135 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. വസ്തുതകളിലും സംസ്കാരത്തിലും കടന്നുകയറ്റമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യയുടെ അതിര്‍ത്തി മേഖലകള്‍ അനധികൃതമായി കൂട്ടിച്ചേര്‍ത്ത്​ നേപ്പാൾ പുതിയ ഭൂപടം തയാറാക്കിയത്​ വിവാദമായിരുന്നു. കാലാപാനി, ലിംപിയാധുര, ലിപൂലേക് എന്നീ പ്രദേശങ്ങളെയാണ് നേപ്പാള്‍ ഭൂപടത്തിൽ ഉള്‍പ്പെടുത്തിയത്. നേപ്പാളില്‍ കോവിഡ് പടരാന്‍ കാരണം ഇന്ത്യയാണെന്നും ഇന്ത്യയിലെ വൈറസാണ്​ ചൈനയുടേതിനേക്കാൾ ഭീകരമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തുകയുണ്ടായി. മാത്രമല്ല ദൂരദർശൻ ഒഴികെയുള്ള ഇന്ത്യൻ ചാനലുകളുടെ സംപ്രേഷണം നേപ്പാളിൽ നിരോധിച്ചു. നേപ്പാളിന്റെ താൽപര്യങ്ങൾ ഹനിക്കുന്ന വാർത്തകൾ സംപ്രേഷണം ചെയ്യുന്നെന്ന്​ ആരോപിച്ചായിരുന്നു നിരോധനം. ഇന്ത്യക്കെതിരായ വിവാദ പരാമര്‍ശങ്ങളുടെ തുടര്‍ച്ചയാണ് അയോധ്യ സംബന്ധിച്ച അവകാശവാദം.

]]>
വിവാദ ഭൂപടത്തിന് അംഗീകാരം നല്‍കാനുള്ള ബില്‍ നേപ്പാള്‍ പാര്‍ലമെന്റില്‍ https://malayalees.ch/nepal-menstruation-hut-death-2/ Mon, 01 Jun 2020 06:02:07 +0000 https://malayalees.ch/?p=26336 ഇന്ത്യന്‍ ഭൂപടത്തില്‍ പെട്ട ലിംപിയാദുരെ, കാലാപനി, ലിപുലേഖ് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് നേപ്പാളിന്റെ പുതിയ ഭൂപടം.

ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയുള്ള വിവാദ ഭൂപടത്തിന് അംഗീകാരം നല്‍കുന്ന ഭരണഘടനാ ഭേദഗതി ബില്‍ നേപ്പാള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നേപ്പാള്‍ നിയമ മന്ത്രി ശിവ മായ തുംബഹന്‍ഗെയാണ് ബില്‍ പാര്‍ലമെന്റിന് മുമ്പാകെ വെച്ചത്. നേപ്പാളിലെ ഗോത്ര വിഭാഗമായ മദേശികളുടെ കക്ഷികള്‍ ബില്ലിനെ എതിര്‍ക്കുന്നുണ്ട്.

നേപ്പാള്‍ ഭരണഘടനയുടെ മൂന്നാം ഷെഡ്യൂളില്‍ പെടുന്ന ഭൂപടം മാറ്റുകയാണ് ഭേദഗതിയുടെ ലക്ഷ്യം. ഇന്ത്യന്‍ ഭൂപടത്തില്‍ പെട്ട ലിംപിയാദുരെ, കാലാപനി, ലിപുലേഖ് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് നേപ്പാളിന്റെ പുതിയ ഭൂപടം. ഏതാണ്ട് 370 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ ഭൂപടം മെയ് 20നാണ് നേപ്പാള്‍ പുറത്തിറക്കിയത്.

നേപ്പാള്‍ മെയ് 20ന് പുറത്തിറക്കിയ ഭൂപടം

പ്രധാന പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസിന്റെ പിന്തുണയുള്ളതിനാല്‍ ബില്ലിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്നാണ് നേപ്പാള്‍ സര്‍ക്കാരിന്റെ പ്രതീക്ഷ. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ നയതന്ത്ര സംഭാഷണത്തിലൂടെയാണ് പരിഹരിക്കേണ്ടതെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു. പ്രദേശിക അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലുള്ള നേപാളിന്റെ നടപടികള്‍ ഇന്ത്യ അംഗീകരിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

]]>