Nepal Tara Air – malayalees.ch https://malayalees.ch Malayalam Online News Portal Tue, 31 May 2022 08:11:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Nepal Tara Air – malayalees.ch https://malayalees.ch 32 32 നേപ്പാളിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ബോക്സ് കണ്ടെത്തി https://malayalees.ch/nepal-flight-crash-black-box-found/ Tue, 31 May 2022 08:11:41 +0000 https://malayalees.ch/?p=62691 നേപ്പാളിൽ അപകടത്തിൽ പെട്ട താരാ എയറിന്റെ ബ്ലാക്ബോക്സ് കണ്ടെത്തി. അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം കാഠ്മണ്ഡുവിൽ നടത്തും. അപകടകാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങി. പത്ത് വർഷത്തിനിടെ നേപ്പാളിലുണ്ടായ 19
വിമാനാപകടങ്ങളിൽ അഞ്ചിലും ഉൾപ്പെട്ടത് താരാ എയറിന്റെ വിമാനമാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.

കാണാതായി 19 മണിക്കൂറിന് ശേഷമാണ് താര എയർ ഇരട്ട എഞ്ചിൻ വിമാനം മുസ്താങിൽ തകർന്ന നിലയിൽ കണ്ടെത്തിയത്. ഇന്ത്യൻ കുടുംബമടക്കം 22 പേരും മരിച്ചെന്ന സ്ഥിരീകരണവും പിന്നാലെയെത്തി. മോശം കാലാവസ്ഥയും വിമാനത്തിന്റെ സാങ്കേതിക തകരാറും അപകടകാരണമായെന്നാണ് നിഗമനം. 10 മൃതദേഹം ഇന്നലെ കാഠ്മണ്ഡുവിലേക്ക് എയർലിഫ്റ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് 12 മൃതദേഹം കൂടി കാഠ്മണ്ഡുവിലെത്തിച്ചത്.

Meike Graf Grit , Uwe Willner എന്നിവരാണ് മരിച്ച ജർമ്മനിക്കാർ. നേപ്പാൾ സ്വദേശി രഞ്ജൻ കുമാർ ഗോലെയും ഏഴംഗ കുടുംബവും മുക്തിനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കാണ് താരാ എയറിൽ കയറിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ ബന്ധുക്കൾക്ക് വിട്ടുനൽകും.

ഒട്ടും സുരക്ഷിതമല്ല നേപ്പാളിലെ വിമാന യാത്രയെന്ന പരാതി നേരത്തെയും ഉയർന്നതാണ്. അന്താരാഷ്ട്രതലത്തിൽ ആകാശ വിലക്കും നിലവിലുണ്ട്. പത്തുവർഷത്തെ കണക്ക് പരിശോധിച്ചപ്പോൾ അതിൽ കൂടുതൽ അപകടങ്ങളും താരാ എയറിന്റെ പേരിലാണെന്ന് കണ്ടെത്തി. 2016ൽ ഇതേ റൂട്ടിൽ താരാ എയർ വിമാനം അപകടത്തിൽ പെട്ട് 23 പേരാണ് മരിച്ചത്. 43 വർഷം പഴക്കമുള്ള വിമാനമാണ് ഇത്തവണ അപകടത്തിൽ പെട്ടതെന്നതിനാൽ, വിമാനത്തിന്റെ കാലപ്പഴക്കവും സാങ്കേതിക തികവും അടക്കം അന്വേഷണ കമ്മീഷൻ പരിശോധിക്കും.

ബ്ലാക്ബോക്സിന്റെ വിശദ പരിശോധനയ്ക്ക് ശേഷമേ അപകടകാരണം സംബന്ധിച്ച് വ്യക്തമായ നിഗമനത്തിലെത്താനാകൂ എന്ന് കമ്മീഷൻ അറിയിച്ചു.

]]>
നേപ്പാളിലെ വിമാന ദുരന്തം; വിമാനാവശിഷ്ടം കണ്ടെത്തി, വിമാനത്തിലെ 22 യാത്രക്കാരും മരിച്ചു https://malayalees.ch/plane-crash-in-nepal-the-wreckage-was-found-and-all-22-passengers-on-board-were-killed/ Mon, 30 May 2022 04:33:46 +0000 https://malayalees.ch/?p=62614 നേപ്പാളില്‍ തകര്‍ന്ന് വീണ താര എയര്‍സിന്റെ 9 എന്‍എഇടി വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. വിമാനത്തിലെ 22 യാത്രക്കാരും മരിച്ചുവെന്നാണ് പുറത്തുവരുന്ന പ്രാഥമിക നിഗമനം. വിമാനത്തിലുണ്ടായിരുന്നവരുടെ ദാരുണാന്ത്യം സ്ഥിരീകരിക്കുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.

വിമാനം പൂര്‍ണമായി തകര്‍ന്നു കിടക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ലക്ഷ്യ സ്ഥാനത്തിറങ്ങാന്‍ ആറു മിനിട്ട് ശേഷിക്കെ വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് നിഗമനം. സനോസര്‍ എന്ന പറയുന്ന പ്രദേശത്താണ് വിമാനം തകര്‍ന്ന് വീണത്. അല്‍പ്പമുമ്പാണ് നേപ്പാള്‍ ആര്‍മിയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം പുനരാരംഭിച്ചത്. കൃത്യമായി ഈ സ്ഥലം ലൊക്കേറ്റ് ചെയ്ത ശേഷം കാല്‍നടയായി ഒരു സംഘവും വ്യോമ മാര്‍ഗം ഒരു സംഘവും പ്രദേശത്തെത്തുകയായിരുന്നു. അവര്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

മുംബൈയിലെ നാലംഗ കുടുംബം അടക്കം 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെയാണ് നേപ്പാളിലെ പൊക്കാറയില്‍ നിന്ന് ജോംസമിലേക്ക് 22 യാത്രക്കാരുമായി പോകുകയായിരുന്ന വിമാനം കാണാതായത്. 10.15 ന് ടേക്ക് ഓഫ് ചെയ്ത വിമാനം 15 മിനിറ്റ് പിന്നിട്ടതോടെ കാണാതാകുകയായിരുന്നു.

22 യാത്രക്കാരില്‍ അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവ് ത്രിപാഠി എന്നിവരാണ് ഇന്ത്യക്കാര്‍. മുംബൈ സ്വദേശികളായ നാല് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. നാല് ഇന്ത്യക്കാരെ കൂടാതെ 13 നേപ്പാള്‍ സ്വദേശികളും രണ്ട് ജര്‍മ്മന്‍ പൗരന്മാരും 3 നേപ്പാള്‍ സ്വദേശികളായ ക്യാബിന്‍ ക്രൂവുമാണ് വിമാനത്തിലുണ്ടായിരുന്നത്. സൈന്യം തിരച്ചില്‍ തുടരുന്നതിനിടെ ഇന്നലെ വൈകിട്ടോടെ വിമാനാവശിഷ്ടങ്ങള്‍ കണ്ടതായി ഗ്രാമീണര്‍ അറിയിച്ചു. മുസ്തങ്ങിലെ കോവാങ് എന്ന സ്ഥലത്താണ് വിമാനം കണ്ടെത്തിയത്. ഇതനുസരിച്ച് സംഭവ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരും സൈന്യവും പുറപ്പെട്ടെങ്കിലും മോശം കാലാവസ്ഥ കാരണം ഇന്നലെ രക്ഷാ പ്രവര്‍ത്തനം നിര്‍ത്തി വച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കുകയായിരുന്നു.

]]>