Nepal earthquake – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Nov 2023 05:37:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Nepal earthquake – malayalees.ch https://malayalees.ch 32 32 നേപ്പാളിൽ ഭൂചലനം; 69 പേർ മരിച്ചു, നിരവധി കെട്ടിടങ്ങളിലും വീടുകളും തകർന്നു https://malayalees.ch/at-least-69-dead-in-nepal-after-6-4-magnitude-earthquake/ Sat, 04 Nov 2023 05:37:16 +0000 https://malayalees.ch/?p=90577 നേപ്പാളിലുണ്ടായ ഭൂചലനത്തിൽ 69 പേർ മരിച്ചു. ജാജർ കൊട്ടിലാണ് ഏറ്റവും കൂടുതൽ നാശ നഷ്ടം ഉണ്ടായത്. പ്രദേശത്ത് നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നിട്ടുണ്ട്. കെട്ടിടങ്ങൾക്കുള്ളിൽ ഇപ്പോഴും നിരവധി ആളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

10 കിലോമീറ്റർ ആഴത്തിൽ, റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. നേപ്പാളിലുണ്ടായ ഭൂചലനത്തെ തുടർന്ന് ഉത്തരേന്ത്യയിലും പലയിടങ്ങളിലും രാത്രി ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.

ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് നേപ്പാളിൽ ഇത്രയും ശക്തമായ ഭൂചലനം ഉണ്ടാകുന്നത്. കഴിഞ്ഞ മാസം മൂന്നാം തിയതി നേപ്പാളിൽ മൂന്ന് തുടർചലനങ്ങൾ ഉണ്ടായിരുന്നു. 4.6, 6.2 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനങ്ങൾക്ക് പിന്നാലെ ഡൽഹിയിലും ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.

]]>
നേപ്പാൾ ഭൂചലനം: എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ, മരണസംഖ്യ 125 ലേക്ക് ഉയർന്നു https://malayalees.ch/earthquake-in-nepal-kills-125-pm-modi-says-india-stands-in-solidarity/ Sat, 04 Nov 2023 05:11:44 +0000 https://malayalees.ch/?p=90553 ഭൂചലനത്തിൽ വലിയ നാശനഷ്ടം നേരിട്ട നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ. 2015ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണ് ഇന്നലെ രാത്രി ഉണ്ടായതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ദുരന്തന്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവർത്തനത്തിനായി ഇന്ത്യയുടെ സൈനിക ഹെലികോപ്റ്ററുകൾ നേപ്പാളിലെത്തി. ഭൂചലനത്തിൽ നാനൂറിലേറെ പേർക്ക് പരുക്കേൽക്കുകയും 125 പേർ ഇതുവരെ മരിച്ചെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്നലെ രാത്രി 11.30 യോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. വൈദ്യുതി വിതരണ സംവിധാനങ്ങളും ആശയവിനിമയ സംവിധാനങ്ങളും പലയിടത്തും താറുമാറായി. നേപ്പാൾ പ്രധാനമന്ത്രി ഭൂകമ്പ ബാധിത മേഖലകൾ സന്ദർശിക്കും.

അതേസമയം ഭൂകമ്പത്തിന്റെ പ്രകമ്പനം ഇന്ത്യയിൽ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടിരുന്നു. രാത്രി നടന്ന അപകടമായതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഈ മേഖലയിൽ ഒരു മാസത്തിനിടെയുണ്ടായ മൂന്നാമത്തെ ഭൂകമ്പമാണ്.അതിനിടെ ഇന്നലെയുണ്ടായ ദുരന്തത്തിൽ നേപ്പാൾ നൽഗഡ് ഡെപ്യൂട്ടി മേയറും കുടുംബവും മരിച്ചുവെന്ന് സ്ഥിരീകരണം വന്നു.

]]>