nelliyampathy – malayalees.ch https://malayalees.ch Malayalam Online News Portal Tue, 05 Oct 2021 04:20:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png nelliyampathy – malayalees.ch https://malayalees.ch 32 32 കനത്ത മഴ: അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മണ്ണിടിച്ചിൽ https://malayalees.ch/attappady-nelliyampathy-landslide/ Tue, 05 Oct 2021 04:20:32 +0000 https://malayalees.ch/?p=50485 കനത്ത മഴയിൽ അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മണ്ണിടിച്ചിൽ. രണ്ടിടത്തും റോഡ് ഗതാഗതം തടസപ്പെട്ടു. ( attappady nelliyampathy landslide )

അട്ടപ്പാടിയിൽ കാരറ-ഗൂളിക്കടവ് റോഡിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. നാട്ടുകാർ എത്തി മണ്ണ് നീക്കുകയാണ്. നെല്ലിയാമ്പതിയിൽ കുണ്ടറചോലയ്ക്ക് സമീപമാണ് മണ്ണിടിച്ചൽ ഉണ്ടായത്. ശക്തമായ കാറ്റിലും മഴയിലുമാണ് മണ്ണിടിച്ചൽ ഉണ്ടായത്. നെല്ലിയാമ്പതിയിൽ റോഡ് ഗതാഗതം തടസപ്പെട്ടു.

പാലക്കാട് ജില്ലയിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇന്ന് ജില്ലയിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി. ഇടുക്കിയിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു.

ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് നാളെയും മഴ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല.

]]>
നെല്ലിയാമ്പതി ഭൂമിക്കേസ്; സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിവച്ച് സുപ്രിംകോടതി https://malayalees.ch/nelliyampathy-land-case-supreme-court-order/ Fri, 03 Sep 2021 08:31:54 +0000 https://malayalees.ch/?p=49017 നെല്ലിയാമ്പതി ഭൂമിക്കേസില്‍ ബിയാട്രിക്‌സ് എസ്റ്റേസ്റ്റ് ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിവച്ച് സുപ്രിംകോടതി. ജോസഫ് ആന്റ് കമ്പനിക്ക് അനുകൂലമായുള്ള ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദുചെയ്തു. പാട്ടക്കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് 246.26 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്.

ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് വിധി തയാറാക്കിയത്. ജോസഫ് ആന്റ് കമ്പനിക്ക് അനുകൂലമായുള്ള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

2002ലാണ് നെല്ലിയാമ്പതിയിലെ ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകായിരുന്നു. സിംഗിള്‍ ബെഞ്ചില്‍ നിന്ന് സര്‍ക്കാരിന് അനുകൂലമായ വിധിയുണ്ടായെങ്കിലും ഡിവിഷന്‍ ബെഞ്ച് വിധി സര്‍ക്കാരിന് തിരിച്ചടി നല്‍കി. അതിനുശേഷമാണ് കേസ് സുപ്രിംകോടതിയിലേക്കെത്തിയത്.

1953ലാണ് സംസ്ഥാന സര്‍ക്കാരും ജോസഫ് ആന്റ് കമ്പനിയും തമ്മില്‍ പാട്ടക്കരാറുണ്ടാക്കുന്നത്. അതിനുശേഷം അമ്പതേക്കര്‍ ഭൂമി കമ്പനി മറിച്ചുവിറ്റെന്നും ഇത് കരാര്‍ ലംഘനമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.

]]>