Nehru – malayalees.ch https://malayalees.ch Malayalam Online News Portal Thu, 17 Aug 2023 07:07:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Nehru – malayalees.ch https://malayalees.ch 32 32 ‘പേരിലല്ല, കർമത്തിലാണ് കാര്യം’; നെഹ്റു മ്യൂസിയത്തിന്റെ പേര് മാറ്റത്തിൽ രാഹുൽ ഗാന്ധി https://malayalees.ch/nehru-known-for-work-not-just-name-rahul-gandhi/ Thu, 17 Aug 2023 07:07:22 +0000 https://malayalees.ch/?p=86311 നെഹ്റു മ്യൂസിയത്തിന്റെ പുനർനാമകരണത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. കർമങ്ങളിലൂടെയാണ് നെഹ്റു അറിയപ്പെടുന്നത്. പേരിൽ മാത്രമല്ലെന്നും കോൺഗ്രസ് എംപി. അതേസമയം രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ലഡാക്കിലേക്ക് പുറപ്പെട്ടു.

“നെഹ്‌റു ജിയുടെ ഐഡന്റിറ്റി അദ്ദേഹത്തിന്റെ പ്രവൃത്തികളാണ്, അദ്ദേഹത്തിന്റെ പേരല്ല” ലഡാക്കിലേക്കുള്ള യാത്രാമധ്യേ വിമാനത്താവളത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. ഡൽഹിയിലെ തീൻ മൂർത്തി മാർഗിലുള്ള നെഹ്റു മ്യൂസിയം, ‘പ്രൈംമിനിസ്റ്റേർസ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി’ എന്നാണ് പുനർനാമകരണം ചെയ്തത്. പേരു മാറ്റാനുള്ള തീരുമാനം ജൂണിലാണ് സർക്കാർ കൈക്കൊണ്ടത്.

നെഹ്റുവിന്‍റെ മാത്രമല്ല, എല്ലാ പ്രധാനമന്ത്രിമരുടെയും സംഭാവനകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കി ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കണമെന്ന നരേന്ദ്ര മോദിയുടെ നിര്‍ദേശം പരിഗണിച്ചാണ് നവീകരിച്ചതെന്ന് പിഎംഎംഎല്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ്ചെയര്‍മാന്‍. സംഭവത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുകയാണ്.

ലഡാക്കിൽ ഇന്നും നാളെയുമായി രണ്ട് ദിവസത്തെ പര്യടനം രാഹുൽ ഗാന്ധി നടത്തുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഇതിനിടയിൽ പല പരിപാടികളിലും പങ്കെടുക്കും. എന്നാൽ, അദ്ദേഹത്തിന്റെ പരിപാടികളൊന്നും പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. രാഹുൽ സെപ്റ്റംബർ രണ്ടാം വാരം മുതൽ യൂറോപ്പ് പര്യടനം നടത്തിയേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ബെൽജിയം, നോർവേ, ഫ്രാൻസ് എന്നീ മൂന്ന് രാജ്യങ്ങളാണ് അദ്ദേഹത്തിന്റെ സന്ദർശനം.

ഇതിനിടയിൽ യൂറോപ്യൻ യൂണിയൻ എംപിമാർ, ഇന്ത്യൻ പ്രവാസികൾ, സർവകലാശാലാ വിദ്യാർഥികൾ എന്നിവരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

]]>
നെഹ്റു കുടുംബത്തെ ദുർബലപ്പെടുത്താനുള്ള നീക്കത്തിന് കൂട്ടുനിൽക്കില്ല; കെ മുരളീധരൻ https://malayalees.ch/will-not-cooperate-with-the-move-to-weaken-nehru-family-k-muralidharan/ Thu, 01 Sep 2022 04:36:38 +0000 https://malayalees.ch/?p=67401 നെഹ്റു കുടുംബത്തെ ദുർബലപ്പെടുത്തുന്ന ഒരു നീക്കത്തിനും കോൺഗ്രസ് കൂട്ടുനിൽക്കില്ലെന്ന് കെ മുരളീധരൻ എം പി. നെഹ്റു കുടുംബമാണ് കോൺഗ്രസിന്റെ അവസാനവാക്ക്. കോൺഗ്രസിൽ ജനാധിപത്യം ഉണ്ടെന്നതിന് തെളിവാണ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചിലർ മുന്നോട്ടുവരുന്നത്. ജനാധിപത്യ മത്സരങ്ങൾ മുൻപും പാർട്ടിയിൽ ഉണ്ടായിട്ടുണ്ടെന്നും കെ മുരളീധരൻ 24 നോട് പറഞ്ഞു.

നെഹ്റു ഫാമിലി ഒരു മതേതര കുടുംബമാണ്. രാജ്യത്തിൻറെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ പാരമ്പര്യം പേറുന്ന കുടുംബമാണ് നെഹ്റു കുടുംബം. അങ്ങനെയുള്ള ഒരു കുടുംബത്തെ സാധാരണ കുടുംബമായി പരിഗണിക്കുന്നത് ശരിയല്ല. ഒരു കോൺഗ്രസുകാരനും അങ്ങനെ കരുതാൻ സാധിക്കില്ലെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു.

നെഹ്റു കുടുംബത്തെ ദുർബലപ്പെടുത്താൻ ഇന്ത്യയിലെ ഒരു കോൺഗ്രസ് പ്രവർത്തകനും അനുവദിക്കില്ല. കോൺഗ്രസ് തലപ്പത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും നെഹ്റു കുടുംബമാണ് പാർട്ടിയുടെ കരുത്ത്. ജനാധിപത്യ പാർട്ടികളിൽ മത്സരം മുൻപും ഉണ്ടായിട്ടുണ്ട്. പാർട്ടിയിലെ അന്തിമ വാക്ക് നെഹ്റു കുടുംബത്തിൻ്റെ ആണെന്നും കെ മുരളീധരൻ എം പി കൂട്ടിച്ചേർത്തു.

]]>