NEET – malayalees.ch https://malayalees.ch Malayalam Online News Portal Mon, 29 Aug 2022 08:02:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png NEET – malayalees.ch https://malayalees.ch 32 32 നീറ്റ് പിജി കൗൺസിലിങിന് സ്റ്റേ ഇല്ല; ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രിംകോടതി https://malayalees.ch/neet-pg-counselling-supreme-court/ Mon, 29 Aug 2022 08:02:38 +0000 https://malayalees.ch/?p=67247 നീറ്റ് പിജി കൗൺസിലിങ് തടയില്ലെന്ന് സുപ്രിംകോടതി. വ്യാഴാഴ്ച മുതലുള്ള കൗൺസിലിംഗുമായി മുന്നോട്ടുപോകാം. ഹർജിയിൽ ഇടപെടാനില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ഹിമ കോലിയുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ചുരുങ്ങിയ സമയപരിധിക്കുള്ളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൃത്യമായി ബോധപ്പെടുത്താൻ ഹർജിക്ക് സാധിച്ചില്ല എന്നാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൻ്റെ നിഗമനം. ഇതിൻ്റെ അടിസ്ഥാനത്തിൽ സെപ്തംബർ ഒന്നിന് ആരംഭിക്കുന്ന കൗൺസിലിംഗ് തടയാൻ സാധിക്കില്ല എന്നാണ് കോടതി നിലപാട്. കൗൺസിലിംഗുമായി മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു.

]]>
നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളെ അപമാനിച്ച സംഭവം: അന്വേഷണം സ്വകാര്യ ഏജന്‍സിയിലേക്ക് https://malayalees.ch/neet-row-inquiry-to-star-securities/ Fri, 22 Jul 2022 04:23:06 +0000 https://malayalees.ch/?p=65224 കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷ വിവാദത്തില്‍ പൊലീസ് അന്വേഷണം സ്വകാര്യ ഏജന്‍സിയിലേക്ക് നീളും. തിരുവനന്തപുരത്തെ സ്റ്റാര്‍ സെക്യൂരിറ്റീസിനെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയും സ്റ്റാര്‍ സെക്യൂരിറ്റിസും തമ്മിലുള്ള കരാര്‍ എങ്ങനെ വിവിധ ഉപകരാറുകളായി എന്ന് പൊലീസ് പരിശോധിക്കും. സ്റ്റാര്‍ സെക്യൂരിറ്റിസ് ഏറ്റെടുത്ത കരാര്‍ കരുനാഗപ്പള്ളിയിലെ വിമുക്ത ഭടന്‍ വഴി മഞ്ഞപ്പാറ സ്വദേശിയായ ജോബിയിലേക്ക് എത്തുകയായിരുന്നു. കേസില്‍ കഴിഞ്ഞ ദിവസം പ്രതികളായി അറസ്റ്റ് ചെയ്ത ഏഴുപേര്‍ക്കും കോടതി ജാമ്യമനുവദിച്ചിരുന്നു. ഇത് അന്വേഷണത്തില്‍ തിരിച്ചടി ആവില്ല എന്നാണ് പൊലീസ് പറയുന്നത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണസംഘവും ഉടന്‍ കൊല്ലത്തെത്തും.

കഴിഞ്ഞ ദിവസമാണ് കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷ എഴുതിച്ചത്. തുടര്‍ന്ന് വലിയ മാനസിക സമ്മര്‍ദത്തിലായിരുന്നു വിദ്യാര്‍ത്ഥിനികള്‍. തുടര്‍ന്ന് നിരവധി പേരാണ് നടപടിക്കെതിരെ രംഗത്ത് വന്നത്. മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടിരുന്നു.

]]>
നീറ്റ് പിജി സാമ്പത്തിക സംവരണം ഇന്ന് സുപ്രീംകോടതിയിൽ https://malayalees.ch/neet-pg-counselling-case-in-supreme-court/ Wed, 05 Jan 2022 04:26:15 +0000 https://malayalees.ch/?p=55037 അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിലെ സാമ്പത്തിക സംവരണ മാനദണ്ഡം ചോദ്യം ചെയ്ത പൊതുതാൽപര്യ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. നീറ്റ് പിജി കൗണ്‍സിലിംഗ് വൈകുന്നതിൽ റസിഡൻറ് ഡോക്ടർമാർ പ്രതിഷേധമുയർത്തുന്നതിനിടെ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയായിരുന്നു.

റസിഡൻറ് ഡോക്ടർമാരുടെ ആശങ്കകൾ ന്യായമാണെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. നീറ്റ് പിജി കൗണ്‍സിലിംഗിൽ സുപ്രീംകോടതി നിലപാട് നിർണായകമാകും. ഈ അധ്യയന വർഷം സാമ്പത്തിക സംവരണ മാനദണ്ഡങ്ങളിൽ മാറ്റമില്ലെന്നും 8 ലക്ഷം രൂപയെന്ന വാർഷിക വരുമാന പരിധി നിലനിർത്തുമെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.

3 അംഗ ഉന്നത സമിതിയുടെ 90 പേജുള്ള റിപ്പോർട്ട് കേന്ദ്രം കോടതിക്ക് കൈമാറിയിട്ടുണ്ട്. മുന്നാക്കകാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നീറ്റ് അഖിലേന്ത്യാ ക്വാട്ടയിൽ 10 ശതമാനം സംവരണമാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നത്. മുന്നാക്ക സംവരണം നടപ്പാക്കുന്നതിനെ ചൊല്ലിയുള്ള നിയമതര്‍ക്കത്തെ തുടര്‍ന്ന് നീറ്റ് കൗണ്‍സിലിംഗ് സുപ്രീംകോടതി മാറ്റിവെച്ചിരിക്കുകയായിരുന്നു.

]]>
കോവിഡ് ജാഗ്രതയില്‍ ഇന്ന് മുതല്‍ ജെ.ഇ.ഇ പരീക്ഷകള്‍ https://malayalees.ch/joint-entrance-examination-main-2020-today/ Tue, 01 Sep 2020 06:09:37 +0000 https://malayalees.ch/?p=31115 കോവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാതലത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന ഹരജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു

ജെ.ഇ.ഇ മെയിന്‍ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. 660 കേന്ദ്രങ്ങളിലായി എട്ടര ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. 13 പ്രധാന പരീക്ഷാ കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. ഈ മാസം ആറിന് പരീക്ഷ അവസാനിക്കും. സെപ്റ്റംബർ 13 മുതലാണ് നീറ്റ് പരീക്ഷ.

കോവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാതലത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന ഹരജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. മഹാമാരിയുടെ പശ്ചാതലത്തിൽ പരീക്ഷ നടത്തുന്നത് അപകടകരമാണെന്ന് ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളിലെ മന്ത്രിമാർ വെള്ളിയാഴ്ച്ച കോടതിയെ അറിയിക്കുകയുണ്ടായി. എന്നാൽ പരീക്ഷ നടത്താൻ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി കോടതിയെ അറിയിക്കുകയായിരുന്നു.

കോവിഡ് കാരണം നേരത്തെ രണ്ടു തവണ ജെ.ഇ.ഇ മാറ്റി വെച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരീക്ഷാ കേന്ദ്രങ്ങൾ പ്രവർത്തിക്കുകയെന്ന് എൻ.ടി.എ ഡയറക്ടർ വിനീത് ജോഷി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. 12 മുതല്‍ 24 വരെ പരീക്ഷാര്‍ഥികള്‍ മാത്രമേ ഒരു മുറിയില്‍ ഉണ്ടാവുകയുള്ളു. പരീക്ഷാർഥികൾക്കായി സൗകര്യങ്ങളൊരുക്കി കൊടുക്കണമെന്ന് കേന്ദ്ര വിദ്യഭ്യാസമന്ത്രി രമേശ് പൊക്രിയാൽ സംസ്ഥാനങ്ങളോട് അഭ്യർഥിച്ചു.

പരീക്ഷാര്‍ഥികള്‍ക്കായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍: https://jeemain.nta.nic.in/WebInfo/Handler/FileHandler.ashx?i=File&ii=667&iii=Y

]]>
നീറ്റ് ; വിദേശത്ത് നിന്ന് നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ഉറപ്പാക്കണമെന്ന് സുപ്രിംകോടതി https://malayalees.ch/neet-supreme-court-directed-travel-for-students/ Mon, 24 Aug 2020 12:58:15 +0000 https://malayalees.ch/?p=30753 നീറ്റ് പരീക്ഷ എഴുതാന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് വന്ദേഭാരത് വിമാനങ്ങളില്‍ യാത്ര ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം. ക്വാറന്റീന്‍ കാലയളവില്‍ ഇളവ് ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാം. നീറ്റ് പരീക്ഷയ്ക്ക് വിദേശ രാജ്യങ്ങളില്‍ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി നിര്‍ദേശം.

നീറ്റ് പരീക്ഷയ്ക്ക് വിദേശത്ത് പരീക്ഷ കേന്ദ്രം അനുവദിക്കാനാകില്ല. ഓണ്‍ലൈന്‍ പരീക്ഷയ്ക്കും ഉത്തരവിടാനാകില്ലെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കി. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വന്ദേഭാരത് വിമാനങ്ങളില്‍ യാത്ര ഉറപ്പാക്കേണ്ടതുണ്ട്. കോടതിയിലുണ്ടായിരുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. പൊതുജനാരോഗ്യം കണക്കിലെടുക്കുമ്പോള്‍ ക്വാറന്റീന്‍ കാലയളവില്‍ ഇളവിന് ഉത്തരവിടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനിടെയാണ് കേരളത്തിലെ കൊവിഡ് സാഹചര്യം ഉയര്‍ന്നുവന്നത്. പ്രതിദിനം 2000ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമല്ലേയെന്ന് കോടതി ചോദിച്ചു. കേരളം ഇപ്പോഴാണ് കൊവിഡിന്റെ ആഘാതം അറിഞ്ഞു തുടങ്ങുന്നത്. ഇതിന് ഒരുകാരണം വിദേശത്ത് നിന്ന് ആള്‍ക്കാര്‍ വരുന്നത് കൊണ്ടാകാമെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതിനാല്‍ ക്വാറന്റീന്‍ കാലയളവിലെ ഇളവ്, സാഹചര്യം വിലയിരുത്തി അതത് സംസ്ഥാന സര്‍ക്കാരുകളാണ് തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി.

]]>
വിദ്യാര്‍ഥികളുടെ ജീവന്‍ അപകടത്തിലാകും; നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്ന് മമതാ ബാനര്‍ജി https://malayalees.ch/will-put-students-lives-at-risk-mamata-banerjee-urges-centre-to-postpone-jee-neet/ Mon, 24 Aug 2020 08:04:22 +0000 https://malayalees.ch/?p=30735 ഇത് രണ്ടാം തവണയാണ് പരീക്ഷ നീട്ടിവയ്ക്കണമെന്ന് മമത കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്

കോവിഡ് വ്യാപനം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നീറ്റ്,ജെ.ഇ.ഇ പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടത്തുകയാണെങ്കില്‍ അത് വിദ്യാര്‍ഥികളുടെ ജീവന് തന്നെ ഭീഷണിയാണെന്ന് മമതാ ട്വീറ്റ് ചെയ്തു. ഇത് രണ്ടാം തവണയാണ് പരീക്ഷ നീട്ടിവയ്ക്കണമെന്ന് മമത കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്.

2020 സെപ്റ്റംബർ അവസാനത്തോടെ സർവകലാശാലകളിലും കോളേജുകളിലും ടെർമിനൽ പരീക്ഷകൾ പൂർത്തിയാക്കണമെന്ന യുജിസി മാർഗ്ഗനിർദ്ദേശങ്ങൾക്കെതിരെ പ്രധനാമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ താന്‍ പറഞ്ഞിരുന്നതായും മമതയുടെ ട്വീറ്റില്‍ പറയുന്നു. സെപ്റ്റംബറിൽ നീറ്റ്, ജെഇഇ 2020 നടത്താനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർദ്ദേശത്തിനെതിരെ ഇതിന്‍റെ അപകടസാധ്യത വീണ്ടും വിലയിരുത്താനും സാഹചര്യം വീണ്ടും അനുകൂലമാകുന്നതുവരെ ഈ പരീക്ഷകൾ മാറ്റിവയ്ക്കാനും ഞാൻ വീണ്ടും കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ എല്ലാ വിദ്യാർത്ഥികൾക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടത് ഞങ്ങളുടെ കടമയാണന്നും മമത ട്വീറ്റ് ചെയ്തു.

സെപ്തംബര്‍ 1 മുതല്‍ ആറ് വരെയാണ് ജെ.ഇ.ഇ പരീക്ഷ. നീറ്റ് പരീക്ഷ സെപ്തംബര്‍ 13നാണ്. പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. നീറ്റ് പരീക്ഷയില്‍ തിയതില്‍ മാറ്റമില്ലെന്ന സുപ്രിം കോടതി വിധ പ്രവാസി വിദ്യാര്‍ഥികളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. രണ്ടാഴ്ചക്കാലം നാട്ടിലെ ക്വാറന്‍റൈന്‍ പൂർത്തീകരിച്ചു വേണം പ്രവാസി വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ.

]]>
നീറ്റ് പരീക്ഷാ തീയതിയില്‍ മാറ്റമില്ലെന്ന സുപ്രീംകോടതി വിധി പ്രവാസികളെ വലക്കുന്നു https://malayalees.ch/supreme-court-verdict-on-neet-exam-date-and-expats/ Sat, 22 Aug 2020 05:13:11 +0000 https://malayalees.ch/?p=30644 നീറ്റ് പരീക്ഷാ തീയതിയില്‍ മാറ്റമില്ലെന്ന സുപ്രീംകോടതി വിധി പ്രവാസി വിദ്യാർഥികളെയും രക്ഷിതാക്കളെയും വലക്കുന്നു. സെപ്റ്റംബർ 13നാണ് പരീക്ഷ. നാട്ടിൽ കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ മക്കളെ തനിച്ചയക്കുന്നതിന്‍റെ വിഷമത്തിലാണ് മിക്ക രക്ഷിതാക്കളും.

പരീക്ഷാ തീയതി നീട്ടുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസി കുട്ടികളും രക്ഷിതാക്കളും. എന്നാൽ സുപ്രിംകോടതി വിധിയോടെ മക്കളെ പരീക്ഷക്കള നാട്ടിലേക്ക് അയക്കാനുള്ള ഓട്ടത്തിലാണിപ്പോൾ ഭൂരിഭാഗം രക്ഷിതാക്കളും.

യു.എ.ഇയിൽ നിന്ന് മാത്രം 1135 പേരാണ് നീറ്റിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നു കൂടിയാകുമ്പോൾ ഏതാണ്ട് മുവായിരത്തിലേറെ വരും. ഇവരിൽ നല്ലൊരു പപങ്കും പല കാരണങ്ങളാൽ ഗൾഫിൽ തന്നെ കുടുങ്ങിയിരിക്കുകയാണ്. കീം എൻട്രൻസ് ദുബൈയിൽ വിജയകരമായി നടന്നതാണ്. എന്തുകൊണ്ട് നീറ്റും സമാനരീതിയിൽ പാടില്ലെന്നാണ് രക്ഷിതാക്കളുടെ ചോദ്യം.

രണ്ടാഴ്ചക്കാലം നാട്ടിലെ ക്വാറന്‍റൈന്‍ പൂർത്തീകരിച്ചു വേണം പ്രവാസി വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ. ഗൾഫിൽ കേന്ദ്രം വേണമെന്ന ആവശ്യം ചില രക്ഷിതാക്കൾ കേന്ദ്ര സർക്കാറിന്‍റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നത്. നീറ്റ് പരീക്ഷയുടെ അവ്യക്തതയിൽ പ്രവാസി വിദ്യാർഥികളിൽ പലരും വിദേശ സർവകലാശാലകളിൽ ചേരാൻ നിർബന്ധിതമാകുന്ന സാഹചര്യമാണുള്ളത്.

]]>
നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് സുപ്രീംകോടതി https://malayalees.ch/supreme-court-wont-defer-neet-jee/ Mon, 17 Aug 2020 12:42:06 +0000 https://malayalees.ch/?p=30347 സെപ്റ്റംബറില്‍ നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവ നീട്ടിവെയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തളളി. വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ സാധിക്കില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായുളള ബെഞ്ച് ഹര്‍ജി തളളിയത്. കോ​വി​ഡ് പ്ര​തി​സ​ന്ധി ചി​ല​പ്പോ​ള്‍ ഒ​രു വ​ര്‍​ഷം വ​രെ തൂ​ട​ര്‍​ന്നേ​ക്കാ​മെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തു​വ​രെ കാ​ത്തി​രി​ക്കാ​നാ​ണോ ഹ​ര്‍​ജി​ക്കാ​രു​ടെ തീ​രു​മാ​ന​മെ​ന്ന് ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര ചോ​ദി​ച്ചു. പ​രീ​ക്ഷ മാ​റ്റി​യാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി അ​പ​ക​ട​ത്തി​ലാ​കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

സെപ്റ്റംബറില്‍ നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് നീട്ടണമെന്ന് ആവശ്യപ്പെട്ട് 11 വിദ്യാര്‍ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. നീണ്ടക്കാലത്തേയ്ക്ക് കുട്ടികളുടെ ഭാവി അപകടത്തിലാക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടാണ് സുപ്രീംകോടതി വിദ്യാര്‍ഥികളുടെ ഹര്‍ജി തളളിയത്.

]]>