NEET 2020 – malayalees.ch https://malayalees.ch Malayalam Online News Portal Thu, 27 Aug 2020 06:44:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png NEET 2020 – malayalees.ch https://malayalees.ch 32 32 വിദ്യാർഥികളുടെ ഒരു വർഷം നഷ്ടമാകും: നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെയ്ക്കില്ലെന്ന് കേന്ദ്രം https://malayalees.ch/neet-and-jee-wont-postponed/ Thu, 27 Aug 2020 06:43:56 +0000 https://malayalees.ch/?p=30910 സെപ്തംബറിൽ പരീക്ഷ നടന്നില്ലെങ്കിൽ വിദ്യാർഥികളുടെ ഒരു വർഷം നഷ്ടമാകുമെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി

നീറ്റ്, ജെഇഇ പരീക്ഷ മാറ്റിവെയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. സെപ്തംബറിൽ പരീക്ഷ നടന്നില്ലെങ്കിൽ വിദ്യാർഥികളുടെ ഒരു വർഷം നഷ്ടമാകുമെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. തുടർന്നുള്ള ബാച്ചുകളെയും പരീക്ഷ മാറ്റിവെയ്ക്കൽ ബാധിക്കും.

കണ്ടെയ്ൻമെന്‍റ് സോണിലുള്ള വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ് യാത്രാ പാസായി ഉപയോഗിക്കാമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

കോണ്‍ഗ്രസ് നാളെ 11 മണിക്ക് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധിക്കും. കോവിഡ് നിർദേശങ്ങൾ പാലിച്ചാകും പ്രതിഷേധം. ഓൺലൈൻ കാമ്പെയ്നും സംഘടിപ്പിക്കും. സ്പീക്ക് അപ്പ് ഫോർ സ്‌റ്റുഡന്റ് സേഫ്റ്റി എന്ന പേരിലാണ് കാമ്പെയിൻ സംഘടിപ്പിക്കുക. കോവിഡ് വ്യാപനം, ഗതാഗത പ്രശ്നങ്ങൾ, പല സംസ്ഥാനങ്ങളിലും തുടരുന്ന വെള്ളപ്പൊക്കം എന്നിവ വിദ്യാർഥികൾക്ക് പരീക്ഷക്ക് എത്താൻ തടസ്സമാണെന്നും സർക്കാർ വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കണം എന്നുമാണ് കോൺഗ്രസിന്‍റെ ആവശ്യം.

]]>
നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ നടത്തുന്നതിനെതിരെ പ്രതിപക്ഷങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ; നിലപാട് പറയാതെ കേരളം https://malayalees.ch/states-ruled-by-opposition-to-neet-and-jee-exams-kerala-without-saying-its-position/ Thu, 27 Aug 2020 06:25:23 +0000 https://malayalees.ch/?p=30893 കോവിഡ് കാലത്ത് പരീക്ഷ നടത്തുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നാണ് നിലപാട്

നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ നിയമപ്പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. കോവിഡ് കാലത്ത് പരീക്ഷ നടത്തുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നാണ് നിലപാട്. എന്നാൽ കേരളം ഇപ്പോഴും നിലപാട് വ്യക്തമാക്കിയിട്ടില്ല.

അക്കാദമിക് വർഷത്തെ ബാധിക്കുന്നതിനാൽ പരീക്ഷ മാറ്റാനാകില്ലെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വാദം. വിദ്യാർഥികൾ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കുന്നുണ്ട്. നീറ്റ് അടുത്ത മാസം 13നും ജെഇഇ മെയിൻ അടുത്ത മാസം ഒന്നു മുതൽ ആറു വരെയും നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. അഡ്മിറ്റ് കാർഡ് വിതരണവും ആരംഭിച്ചു. എന്നാൽ കോവിഡ് ഭീഷണി കണക്കിലെടുത്ത് പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ ഓൺലൈൻ ക്യാംപെയിൻ തുടരുകയാണ്. വിവിധ സംസ്ഥാന സർക്കാരുകളും ഇതേ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.

സുപ്രീം കോടതിയെ സമീപിക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ നിർദേശിച്ചു. നിയമ നടപടികൾ ഏകോപിപ്പിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പഞ്ചാബ് അഡ്വക്കറ്റ് ജനറൽ അതുൽ നന്ദയെ ചുമതലപ്പെടുത്തി.

ബംഗാൾ, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പുതുച്ചേരി മുഖ്യമന്ത്രിമാരാണ് സോണിയ വിളിച്ച യോഗത്തിൽ പങ്കെടുത്തത്. ഒഡീഷ, ഡൽഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും പരീക്ഷകൾ മാറ്റമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നീറ്റും ജെഇഇയും ഇപ്പോൾ നടത്തരുതെന്ന് സിപിഎം കേന്ദ്ര നേതൃത്വം പരസ്യമായി നിലപാടെടുത്തിട്ടുണ്ടെങ്കിലും നിയമപോരാട്ടത്തിൽ കേരള സർക്കാരും പങ്കാളിയാകുമോയെന്ന് വ്യക്തമല്ല. കോൺഗ്രസ് നാളെ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധിക്കും. അതിനിടെ, പരീക്ഷകൾക്ക് വേണ്ട ഒരുക്കങ്ങൾ നടത്താൻ നിർദേശിച്ച് ആരോഗ്യമന്ത്രാലയ സെക്രട്ടറി സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചു.

]]>
നീറ്റ് പരീക്ഷാ തീയതിയില്‍ മാറ്റമില്ലെന്ന സുപ്രീംകോടതി വിധി പ്രവാസികളെ വലക്കുന്നു https://malayalees.ch/supreme-court-verdict-on-neet-exam-date-and-expats/ Sat, 22 Aug 2020 05:13:11 +0000 https://malayalees.ch/?p=30644 നീറ്റ് പരീക്ഷാ തീയതിയില്‍ മാറ്റമില്ലെന്ന സുപ്രീംകോടതി വിധി പ്രവാസി വിദ്യാർഥികളെയും രക്ഷിതാക്കളെയും വലക്കുന്നു. സെപ്റ്റംബർ 13നാണ് പരീക്ഷ. നാട്ടിൽ കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ മക്കളെ തനിച്ചയക്കുന്നതിന്‍റെ വിഷമത്തിലാണ് മിക്ക രക്ഷിതാക്കളും.

പരീക്ഷാ തീയതി നീട്ടുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസി കുട്ടികളും രക്ഷിതാക്കളും. എന്നാൽ സുപ്രിംകോടതി വിധിയോടെ മക്കളെ പരീക്ഷക്കള നാട്ടിലേക്ക് അയക്കാനുള്ള ഓട്ടത്തിലാണിപ്പോൾ ഭൂരിഭാഗം രക്ഷിതാക്കളും.

യു.എ.ഇയിൽ നിന്ന് മാത്രം 1135 പേരാണ് നീറ്റിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നു കൂടിയാകുമ്പോൾ ഏതാണ്ട് മുവായിരത്തിലേറെ വരും. ഇവരിൽ നല്ലൊരു പപങ്കും പല കാരണങ്ങളാൽ ഗൾഫിൽ തന്നെ കുടുങ്ങിയിരിക്കുകയാണ്. കീം എൻട്രൻസ് ദുബൈയിൽ വിജയകരമായി നടന്നതാണ്. എന്തുകൊണ്ട് നീറ്റും സമാനരീതിയിൽ പാടില്ലെന്നാണ് രക്ഷിതാക്കളുടെ ചോദ്യം.

രണ്ടാഴ്ചക്കാലം നാട്ടിലെ ക്വാറന്‍റൈന്‍ പൂർത്തീകരിച്ചു വേണം പ്രവാസി വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ. ഗൾഫിൽ കേന്ദ്രം വേണമെന്ന ആവശ്യം ചില രക്ഷിതാക്കൾ കേന്ദ്ര സർക്കാറിന്‍റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നത്. നീറ്റ് പരീക്ഷയുടെ അവ്യക്തതയിൽ പ്രവാസി വിദ്യാർഥികളിൽ പലരും വിദേശ സർവകലാശാലകളിൽ ചേരാൻ നിർബന്ധിതമാകുന്ന സാഹചര്യമാണുള്ളത്.

]]>