NEDUMBASSERY AIRPORT – malayalees.ch https://malayalees.ch Malayalam Online News Portal Fri, 03 Feb 2023 10:46:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png NEDUMBASSERY AIRPORT – malayalees.ch https://malayalees.ch 32 32 നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ്ണവേട്ട; കടത്താൻ ശ്രമിച്ചത് അടിവസ്ത്രത്തിൽ പോക്കറ്റ് ഉണ്ടാക്കി https://malayalees.ch/gold-hunt-in-nedumbassery/ Fri, 03 Feb 2023 10:42:12 +0000 https://malayalees.ch/?p=75607 നെടുമ്പാശ്ശേരിയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ദുബൈയിൽ നിന്ന് കടത്താൻ ശ്രമിച്ച സ്വർണമാണ് കൊച്ചിയിൽ ഇന്ന് കസ്റ്റഡിയിൽ എടുത്തത്. പിടിച്ചെടുത്ത 543 ഗ്രാം സ്വർണത്തിന്റെ മൂല്യം 27 ലക്ഷം രൂപയാണെന്ന് അധികൃതർ അറിയിച്ചു. എറണാകുളം സ്വദേശിയായ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു.

അടിവസ്ത്രത്തിൽ പോക്കറ്റുണ്ടാക്കി അതിൽ സ്വർണം വച്ചശേഷം പോക്കറ്റാണെന്ന് മനസിലാകാത്ത വിധത്തിൽ ചേർത്ത് തയ്ക്കുകയായിരുന്നു. ഇയാളിൽ സംശയം തോന്നിയ കസ്റ്റംസ് കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. അശോകൻ ഇതിന് മുൻപ് സ്വർണ്ണം കടത്തിയിട്ടുണ്ടോയെന്ന് കസ്റ്റംസ് പരിശോധിക്കും. നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണ്ണകടത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കുകയാണ് കസ്റ്റംസ്.

]]>
ക്യാപ്‌സ്യൂൾ രൂപത്തിൽ മലദ്വാരത്തിലൊളിപ്പ് സ്വർണക്കടത്ത്; പാലക്കാട് സ്വദേശി റഷീദ് പിടിയിൽ https://malayalees.ch/import-of-gold-in-capsule-form/ Mon, 19 Dec 2022 04:16:04 +0000 https://malayalees.ch/?p=73025 ക്യാപ്‌സ്യൂളുകൾ രൂപത്തിൽ മലദ്വാരത്തിലൊളിപ്പ് ദോഹയിൽ നിന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് വഴി സ്വർണം കടത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പാലക്കാട് സ്വദേശി റഷീദ് ആണ് കസ്റ്റമസ് പരിശോധനയിൽ പിടിയിലായത്.

ഇയാളിൽ നിന്ന് 1069.63 ഗ്രാം സ്വർണം കണ്ടെത്തി. 4 ക്യാപ്‌സ്യൂളുകളുടെ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. എഐയൂ ബാച്ചിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

]]>
നെടുമ്പാശേരിയിൽ 58 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് പേർ പിടിയിൽ https://malayalees.ch/gold-seized-at-kochi-airport/ Mon, 12 Dec 2022 13:36:06 +0000 https://malayalees.ch/?p=72714 നെടുമ്പാശേരി വിമാനത്താവളത്തിൽ 58 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് പേർ പിടിയിൽ. തൃശൂർ മതിലകം സ്വദേശി മുഹമ്മദ് തൃശൂർ സ്വദേശി തോമസ് എന്നിവരാണ് പിടിയിലായത്. ദുബായിൽ നിന്നുമാണ് ഇരുവരുമെത്തിയത്.

മുഹമ്മദ് ഹാൻഡ് ബാഗിനകത്താണ് കാപ്സ്യൂൾ രൂപത്തിലാക്കി 278 ഗ്രാം സ്വർണം ഒളിപ്പിച്ചത്. തോമസ് ശരീരത്തിലാണ് നാല് കാപ്സ്യൂളുകളാക്കി 1186 ഗ്രാം സ്വർണം ഒളിപ്പിച്ചത്.

]]>
‘ബ്ലാക്ക് ലേബലിൽ’ ഗോൾഡ്; ജോണി വാക്കർ കുപ്പിയിൽ ഒളിപ്പിച്ച് സ്വർണക്കടത്ത് https://malayalees.ch/gold-smuggling-attempt-nedumbassery-airport/ Thu, 10 Nov 2022 04:19:28 +0000 https://malayalees.ch/?p=71003 നെടുമ്പാശേരി വിമാനത്താവളത്തിൽ മദ്യ കുപ്പിയിൽ ഒളിപ്പിച്ചു കടത്തിയ സ്വർണം പിടികൂടി. ജോണി വാക്കർ ബ്ലാക്ക് ലേബൽ മദ്യകുപ്പിയിൽ കടത്തിയ സ്വർണ്ണമാണ് പിടികൂടിയത്. 73 പവൻ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

സ്വർണം പേസ്റ്റ് രൂപത്തിലാക്കി ടേപ്പുകൊണ്ട് കുപ്പിയിൽ ഒട്ടിച്ചു കടത്താനായിരുന്നു ശ്രമം. ദുബായിൽനിന്നെത്തിയ യാത്രക്കാരനാണ് ഇത്തരത്തിൽ സ്വർണം കടത്താൻ ശ്രമിച്ചത്. നെടുമ്പാശേരി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ സ്വർണക്കടത്തു തടയുന്നതിനുള്ള പരിശോധനകൾ കസ്റ്റംസ് കർശനമാക്കിയിരുന്നു. ഇതോടെയാണു സ്വർണം കടത്താൻ പുതിയ വഴികളുമായി സ്വർണക്കടത്തു സംഘങ്ങൾ ‍രംഗത്തിറങ്ങിയത്.

]]>
നെടുമ്പാശേരി വിമാനത്താവളത്തിൽ അഞ്ചര കിലോ സ്വർണം പിടികൂടി https://malayalees.ch/gold-seized-in-nedumbasserry/ Fri, 15 Oct 2021 04:12:36 +0000 https://malayalees.ch/?p=51012 നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബായ്- ചെന്നൈ വിമാനത്തിൽ എത്തിയ അഞ്ച് യാത്രക്കാരിൽ നിന്ന് അഞ്ചര കിലോ സ്വർണമാണ് പിടികൂടിയത്. രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് വിവരം.

ദുബായ് വിമാനത്തിൽ ചെന്നൈയിലും അവിടെ നിന്ന് കൊച്ചിയിൽ എത്തുകയും ചെയ്തവരാണ് പിടിയിലായത്. മൂന്ന് പേരിൽ നിന്ന് 355 ഗ്രാം സ്വർണവും മറ്റ് രണ്ട് പേരിൽ നിന്ന് ബാക്കി സ്വർണവും പിടികൂടി. ഡിആർഐ പിടികൂടിയ സ്വർണത്തിന് പുറമേ ഉടമസ്ഥനില്ലാതെ 573 ഗ്രാം സ്വർണവും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.

]]>