nda – malayalees.ch https://malayalees.ch Malayalam Online News Portal Tue, 15 Aug 2023 05:53:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png nda – malayalees.ch https://malayalees.ch 32 32 പുതുപ്പള്ളിയിൽ യഥാർത്ഥ വികസനത്തിന് വേണ്ടിയുള്ള സംവാദമാണെങ്കിൽ എൻഡിഎ പങ്കെടുക്കുമെന്ന് ലിജിൻ ലാൽ https://malayalees.ch/puthuppally-debate-nda-lijin-lal/ Tue, 15 Aug 2023 05:52:57 +0000 https://malayalees.ch/?p=86178 പുതുപ്പള്ളിയിൽ യഥാർത്ഥ വികസനത്തിന് വേണ്ടിയുള്ള സംവാദം ആണെങ്കിൽ എൻഡിഎ പങ്കെടുക്കും എന്ന് സ്ഥാനാർത്ഥി ലിജിൻ ലാൽ. ചെളി വാരി എറിയാനുള്ള സംവാദങ്ങൾക്ക് താല്പര്യമില്ല എന്നും ലിജിൻ ലാൽ 24നോട് പറഞ്ഞു. പുതുപ്പള്ളിയിലെ വികസനം പറഞ്ഞ് സംവാദം നടത്താൻ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് യുഡിഎഫിനെ വെല്ലുവിളിച്ചിരുന്നു. (puthuppally debate lijin lal)

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മിത്ത് വിവാദം ചർച്ചയാക്കും എന്ന് എൻഡിഎ സ്ഥാനാർത്ഥി പറഞ്ഞു. മിത്ത് വിവാദം കെട്ടടങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും രണ്ടു നയമാണ് സിപിഐഎമ്മിന് എന്നും ലിജിൻ ലാൽ പറഞ്ഞു. രാഷ്ട്രീയ ചർച്ച അനിവാര്യമെങ്കിൽ അതിനും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻഡിഎ സ്ഥാനാർഥി കൂടി വന്നതോടെ പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് ചൂട് വർധിച്ചു. പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള തിരക്കിലാണ് ഇടത് വലത് മുന്നണി സ്ഥാനാർഥികൾ. രാവിലെ മൂവരും സ്വാതന്ത്ര്യ ദിന പരിപാടികളിൽ പങ്കെടുക്കും.

യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മാന്റെ പര്യടനം രാവിലെ ഏഴിന് പുതുപ്പള്ളിയിൽ നിന്ന് ആരംഭിക്കും. മണ്ഡലത്തിലെ ആറ് നാല് പഞ്ചായത്ത്കളിലാണ് ഇന്ന് പര്യടനം ഉണ്ടാവുക. പ്രധാന നേതാക്കൾ വിവിധ പരിപാടികളിൽ സംസാരിക്കും. ജെയ്ക് സി തോമസ് ഇന്നും സ്വകാര്യ സന്ദർശനങ്ങളിലാണ്. മന്ത്രി വിഎൻ വാസവനൊപ്പം പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ തേടുകയാണ് ജെയ്ക്. എൽഡിഎഫിന്റെ ബൂത്ത് തല യോഗങ്ങളിൽ പാർട്ടി സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നുണ്ട്. നാളെയാണ് ജെയ്ക് നാമനിർദേശ പത്രിക സമർപ്പിക്കുക. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ ഇന്നലെ മണ്ഡലത്തിൽ ആദ്യ പര്യടനം നടത്തി. ഇന്ന് പുതുപ്പള്ളിയിൽ നിന്ന് പര്യടനം പരിപാടികൾ ആരംഭിക്കും. കേന്ദ്ര മന്ത്രിമാർ അടക്കം ലിജിന് വേണ്ടി പ്രചാരണത്തിനെത്തും.

കേന്ദ്ര പദ്ധതികൾ പുതുപ്പള്ളിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥി ജി ലിജിൻ ലാൽ പറഞ്ഞിരുന്നു. പുതുപ്പള്ളിയിൽ വികസനം തന്നെയാണ് ചർച്ചയാകുകയെന്നും സഹതാപ തരംഗമില്ലെന്നും ജി ലിജിൻ ലാൽ ട്വന്റിഫോറിനോട് പറഞ്ഞു. സ്ഥാനാർത്ഥികളെ ആരേയും നിസാരക്കാരായി കാണുന്നില്ലെന്ന് ലിജിൻ ലാൽ പറഞ്ഞു. പുതുപ്പള്ളിയിൽ മാറ്റമുണ്ടാകണമെന്നാണ് ആക്രമിക്കുന്നത്. ബൂത്തുതലം മുതൽ ശക്തമായ പ്രചാരണം നടത്തുമെന്നും ലിജിൻ ലാൽ ട്വന്റിഫോറിനോട് പറഞ്ഞു.

]]>
നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു https://malayalees.ch/nitish-kumar-resigns-bihar-cm/ Tue, 09 Aug 2022 12:38:56 +0000 https://malayalees.ch/?p=66152 നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. ആര്‍ജെഡിയുടെ പിന്തുണ കത്ത് നിതീഷ് കുമാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. ആര്‍ജെഡിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകും. ഉപമുഖ്യമന്ത്രി, സ്പീക്കര്‍ മുതലായ സ്ഥാനങ്ങള്‍ നിതീഷ് കുമാര്‍ ആര്‍ജെഡിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിതീഷ് കുമാറിന്റെ രാജി ഗവര്‍ണര്‍ സ്വീകരിച്ചിട്ടുണ്ട്. നിതീഷ് കുമാര്‍ ബിഹാറിന്റെ കാവല്‍ മുഖ്യമന്ത്രിയായി തുടരും. ബിഹാറില്‍ ആര്‍ജെഡിക്ക് 80 സീറ്റുകളും ബിജെപിക്ക് 77 സീറ്റുകളും ജെഡിയുവിന് 55 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റുകളുമാണുള്ളത്. ബിജെപിയുമായി മാസങ്ങളായി ജെഡിയു അകല്‍ച്ചയിലാണ്. ഈ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലേതിന് സമാനമായി ബിജെപി വിമത നീക്കം നടത്തി നിതീഷ് കുമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന ആശങ്ക നിതീഷ് കുമാറിനുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷ് കുമാറിന്റെ രാജി.

ബിഹാറിലെ എന്‍ഡിഎ സഖ്യത്തിലെ ഉലച്ചിലിന്റെ ഭാഗമായാണ് നിതീഷ് കുമാര്‍ രാജി വച്ചത്. ജെഡിയു എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് നിതീഷ് കുമാറാണ് എംഎല്‍എമാരെ അറിയിച്ചിരുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മുന്നോട്ടുപോയാല്‍ ബിഹാറിലെ ജനങ്ങള്‍ തങ്ങളെ തള്ളിക്കളഞ്ഞേക്കുമെന്ന് ഭയക്കുന്നതായി നിതീഷ് കുമാര്‍ അറിയിച്ചിരുന്നു. ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപിക്കെതിരെ നിതീഷ് നിലപാട് കടുപ്പിച്ചിരുന്നത്.

ബിജെപിക്ക് 16 മന്ത്രിമാരാണ് നിതീഷ് കുമാര്‍ മന്ത്രിസഭയിലുള്ളത്. ബിജെപി നേതാക്കള്‍ ഇപ്പോള്‍ പാട്‌നയിലെത്തിയിട്ടുണ്ടെന്നാണ് വിവരം. 16 മന്ത്രിമാരും ഉടന്‍ രാജിവയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് രാവിലെ തന്നെ ബിജെപി നേതൃത്വം നിതീഷ് കുമാറുമായി ചര്‍ച്ച നടത്താനെത്തിയിരുന്നു. എന്നാല്‍ ഈ അനുനയനീക്കങ്ങളെല്ലാം പാളുകയായിരുന്നു.

ഏതാനും മാസങ്ങളായി ബിജെപിയും ജെഡിയുവും തമ്മില്‍ വലിയ അകല്‍ച്ചയാണ് നിലനില്‍ക്കുന്നത്. പ്രത്യേകിച്ച് അഗ്‌നിപഥ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ അകല്‍ച്ച സൃഷ്ടിച്ചിരുന്നു. കൂടാതെ സ്പീക്കറെ മാറ്റണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് ബിജെപി വഴങ്ങിയിരുന്നില്ല. ഇതും നിതീഷ് കുമാറിനെ ചൊടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

]]>
രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ദ്രൗപതി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു https://malayalees.ch/draupadi-murmu-submits-nomination-papers/ Fri, 24 Jun 2022 08:08:59 +0000 https://malayalees.ch/?p=63844 എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, എന്‍ ഡി എ സഖ്യകക്ഷി നേതാക്കളെ കൂടാതെ ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രതിനിധികളും പത്രികാ സമര്‍പ്പണത്തിനെത്തി. വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറലിനാണ് പത്രിക നല്കിയത്. നാല് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ബി.ജെ.പി യുടെ ദേശീയ നേത്യനിര ഒന്നടങ്ങം ചടങ്ങിന്റെ ഭാഗമായിരുന്നു.

നാമനിര്‍ദ്ധേശ പത്രിക സമര്‍പ്പിക്കാനെത്തിയ ദ്രൗപുദി മുര്‍മ്മു പാര്‍ലമെന്റ് മന്ദിരത്തിലെ ഗാന്ധി പ്രതിമയിലും ഡോ.ബി.ആര്‍. അംബേദ്ക്കറിന്റെ പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തി. ഒഡിഷയില്‍ നിന്നുള്ള ഗോത്രവര്‍ഗനേതാവും ജാര്‍ഖണ്ഡ് മുന്‍ഗവര്‍ണറുമാണ് ദ്രൗപദി മുര്‍മു. ഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് ദ്രൗപദി മുര്‍മുവിന്റെ പേരിന് അംഗീകാരം നല്‍കിയത്. രാജ്യത്ത് ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിതയാണ്.

അതേസമയം സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് സര്‍ക്കാര്‍ z കാറ്റഗറി സെക്യൂരിറ്റി എര്‍പ്പെടുത്തി. ദ്രൗപദി മുര്‍മ്മു പ്രതിപക്ഷ നിരയിലെ വോട്ട് ഭിന്നിപ്പിയ്ക്കുന്നത് ഒഴിവാക്കാനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാന്‍ കോണ്‍ഗ്രസ് തിരുമാനിച്ചിട്ടുണ്ട്. ജെ.എം.എം അടക്കമുള്ള പാര്‍ട്ടികളുമായ് കോണ്‍ഗ്രസ് ഇതിന്റെ ഭാഗമായ് ചര്‍ച്ച നടത്തും

]]>
രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും https://malayalees.ch/draupadi-murmu-will-file-nomination-today/ Fri, 24 Jun 2022 04:41:55 +0000 https://malayalees.ch/?p=63824 എന്‍ഡിഎയുടെ രാഷ്ട്രപതിസ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദ്രൗപദി മുര്‍മുവിനെ അനുഗമിക്കും. എന്‍ഡിഎ സഖ്യകക്ഷികള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും ചടങ്ങില്‍ ക്ഷണമുണ്ട്.

പത്രികയില്‍ പ്രധാനമന്ത്രി മോദിയാകും മുര്‍മുവിന്റെ പേര് നിര്‍ദേശിക്കുക. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ പിന്താങ്ങും. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറും ആദിവാസി ഗോത്ര വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവുമാണ് ദ്രൗപദി മുര്‍മു. ഒഡീഷ സ്വദേശിയാണ് ദ്രൗപതി മുര്‍മ്മു.

ഒഡീഷിയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ നിന്നുമാണ് മുര്‍മു സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അതിന് മുമ്പ് അധ്യാപികയായിരുന്നു. മയൂര്‍ഭഞ്ചിലെ റൈരംഗ്പൂരില്‍ നിന്ന് (2000, 2009) ബിജെപി ടിക്കറ്റില്‍ അവര്‍ രണ്ടുതവണ എംഎല്‍എയായിട്ടുണ്ട്. 2000ത്തില്‍ അധികാരത്തിലെത്തിയ ബി.ജെ.പി-ബി.ജെ.ഡി സഖ്യസര്‍ക്കാരിന്റെ കാലത്ത് അവര്‍ വാണിജ്യം, ഗതാഗതം, തുടര്‍ന്ന് ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2009ല്‍ ബി.ജെ.ഡി ഉയര്‍ത്തിയ വെല്ലുവിളിക്കെതിരെ ബി.ജെ.പി പരാജയപ്പെട്ടപ്പോഴും അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞു.

എംഎല്‍എ ആകുന്നതിന് മുമ്പ്, 1997 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് റായ്രംഗ്പൂര്‍ നഗര്‍ പഞ്ചായത്തിലെ കൗണ്‍സിലറായും ബിജെപിയുടെ പട്ടികവര്‍ഗ മോര്‍ച്ചയുടെ വൈസ് പ്രസിഡന്റായും മുര്‍മു സേവനമനുഷ്ഠിച്ചു. 2015ല്‍ ഝാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണറായി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു.

]]>
തൃക്കാക്കരയില്‍ എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പോകും: എ എന്‍ രാധാകൃഷ്ണന്‍ https://malayalees.ch/%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%a1%e0%b4%bf%e0%b4%8e/ Sat, 21 May 2022 12:13:54 +0000 https://malayalees.ch/?p=62172 തൃക്കാക്കരയില്‍ എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍. പിണറായി സര്‍ക്കാരിനേല്‍ക്കുന്ന തിരിച്ചടിയാകും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കരയില്‍ തന്നെ ക്യാംപ് ചെയ്യുന്നത് പരാജയ ഭീതികൊണ്ടാണ്. സര്‍ക്കാര്‍ ഇക്കാലം കൊണ്ട് യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്നും എ എന്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ ക്രമസമാധാന നില ആകെ തകര്‍ന്നെന്ന് എ എന്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. പൊലീസ് സ്റ്റേഷന്‍ കയറി വരെ അക്രമികള്‍ പൊലീസുകാരെ ആക്രമിക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിക്കപ്പെട്ട ആനുകൂല്യങ്ങളില്‍ എണ്‍പത് ശതമാനത്തോളം ഒരു സമുദായത്തിന് മാത്രം നല്‍കി സര്‍ക്കാര്‍ നീതികേട് കാണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ സര്‍ക്കാര്‍ ഭരണനേട്ടത്തിനുള്ള അംഗീകാരം തൃക്കാക്കരയിലെ ജനങ്ങള്‍ നല്‍കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുമുന്നണിയുള്ളത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തൃക്കാക്കരയില്‍ നൂറുമേനി കൊയ്‌തെടുക്കാനാകുമന്നാണ് നേതാക്കള്‍ വിശ്വസിക്കുന്നത്. എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ ഏതുവിധത്തിലാണ് പ്രതിരോധിക്കേണ്ടതെന്നത് സംബന്ധിച്ച ആശയക്കുഴപ്പവും സര്‍ക്കാരിനെ വലയ്ക്കുന്നുണ്ട്. തൃക്കാക്കരയെ നൂറ് സീറ്റ് നേടാനുള്ള സുവര്‍ണാവസരമായാണ് തങ്ങള്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് സര്‍ക്കാരിന് മുന്നില്‍ വലിയ അഭിമാനപ്രശ്‌നം തന്നെയാകുന്നുണ്ട്.

]]>
നാഷണൽ ഡിഫൻസ് അക്കാദമിയിൽ സ്ത്രീകൾക്ക് ഈ വർഷം പ്രവേശനം നൽകണം: സുപ്രിംകോടതി https://malayalees.ch/sc-on-womens-entrance-in-nda/ Wed, 22 Sep 2021 08:36:51 +0000 https://malayalees.ch/?p=49938 നാഷണൽ ഡിഫൻസ് അക്കാദമിയിൽ സ്ത്രീകൾക്ക് ഈ വർഷം പ്രവേശനം നൽകണമെന്ന് സുപ്രിംകോടതി. 2022 മെയ് മാസത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയിൽ വനിതകൾക്ക് അവസരം നൽകാമെന്ന കേന്ദ്ര നിലപാട് സുപ്രിംകോടതി അംഗീകരിച്ചില്ല. കേന്ദ്ര സർക്കാർ നിലപാട് വനിതകൾക്ക് നല്ല സന്ദേശം നൽകുന്നതല്ലെന്നും സുപ്രിംകോടതി വിമർശിച്ചു. വനിതകൾക്ക് പ്രവേശനം നൽകാനുള്ള നടപടികൾ ഈ വർഷം തന്നെ ആരംഭിക്കണമെന്നും കോടതി അറിയിച്ചു.

നാഷണൽ ഡിഫൻസ് അക്കാദമിയിൽ ലിംഗ വിവേചനം എന്ന് ചൂണ്ടിക്കാട്ടി കൊണ്ട് സമർപ്പിച്ച പൊതു താത്പര്യ ഹർജിയാണ് സുപ്രിംകോടതി ഇന്ന് പരിഗണിച്ചത്. അടുത്ത വർഷം എൻ.ഡി.എ പരീക്ഷയിൽ വനിതകൾക്ക് അവസരം നൽകാമെന്നും 2023 ഓടുകൂടി വനിതകളുടെ ആദ്യ ബാച്ചിന് പ്രവേശനം നൽകാമെന്നുമാണ് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നത്. ജസ്റ്റിസ് എസ്.കെ. കോൾ അധ്യക്ഷനായ ബഞ്ച് കേന്ദ്ര സർക്കാരിന്റെ ഈ നിലപാടിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. ഈ വർഷം നവംബർ 14ന് നടക്കാനിരിക്കുന്ന എൻ.ഡി.എ പരീക്ഷയിൽ തന്നെ വനിതകൾക്ക് അവസരം നൽകണമെന്ന് സുപ്രിംകോടതി നിർദേശിച്ചു.

]]>
നാഷണൽ ഡിഫൻസ് അക്കാദമിയിലെ വനിത പ്രവേശനം; സുപ്രിംകോടതി ഇന്ന് പരിഗണിക്കും https://malayalees.ch/nda-woman-entry/ Wed, 22 Sep 2021 04:08:52 +0000 https://malayalees.ch/?p=49908 നാഷണൽ ഡിഫൻസ് അക്കാദമിയിലെ വനിത പ്രവേശന വിഷയം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അടുത്ത വർഷം മെയ് മാസം നടത്തുന്ന പ്രവേശന പരീക്ഷയിൽ വനിതകൾക്ക് പരീക്ഷയെഴുതാമെന്ന നിലപാട് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

ആദ്യ ബാച്ചിന് 2023 ജനുവരിയിൽ പ്രവേശനം നൽകാൻ കഴിയുന്ന രീതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. വനിതകളുടെ പരിശീലനത്തിനായി പ്രതിരോധ മേഖലയിലെ വിദഗ്ധർ അടങ്ങുന്ന പഠനസംഘത്തെ നിയോഗിച്ചതായും കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എൻഡിഎ പ്രവേശനത്തിലെ ലിംഗവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ കുഷ് കൽറ സമർപ്പിച്ച പൊതുതാൽപര്യഹർജിയാണ് സുപ്രിംകോടതിക്ക് മുന്നിലുള്ളത്.

ഓഗസ്റ്റ് 18ന് സുപ്രിംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നാഷണല്‍ ഡിഫന്‍സ് അക്കാദമി പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്കി. ഇതേട തുടർന്നാണ് ഇന്ത്യൻ സായുധ സേനകളിലേക്കുള്ള സ്ഥിരം നിയമനത്തിനുള്ള പഠനവും പരിശീലനവും നൽകുന്ന എന്‍ഡിയിലൂടെ സ്ഥിരം കമ്മീഷന്‍ പദവിയിലേക്ക് വനിതകളെ നിയമിക്കാന്‍ കേന്ദ്രസർക്കാർ തീരുമാനിക്കുന്നത്.

]]>
പരസ്യ പ്രചാരണം അവസാനിച്ചു; കേരളം ഇനി വിധിയെഴുത്തിലേക്ക്… https://malayalees.ch/campaign-ends-in-kerala/ Mon, 05 Apr 2021 04:05:33 +0000 https://malayalees.ch/?p=42453 2021 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചാരണത്തിന് തിരശീല വീണു. കൊട്ടിക്കലാശം പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിനാല്‍ ഒരു മണ്ഡലത്തില്‍ത്തന്നെ നിരവധി സ്ഥലങ്ങളിലായാണ് മുന്നണികള്‍ പരസ്യ പ്രചാരണം അവസാനിച്ചത്. പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും പരസ്യ പ്രചാരണത്തിന്‍റെ അവസാന നിമിഷങ്ങള്‍ അതി ഗംഭീരമായ രീതിയിലാണ് കൈകാര്യം ചെയ്തത്. ഇനി ഒരു ദിനം നിശബ്ദ പ്രചാരണം. ശേഷം, ഏപ്രില്‍ ആറിന് കേരളം പോളിങ് ബൂത്തിലേക്ക്.

പ്രമുഖ നേതാക്കള്‍ പങ്കെടുത്ത റാലികളില്‍ വലിയ ജന പങ്കാളിത്തം പ്രകടമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ മണ്ഡലമായ ധര്‍മ്മടത്താണ് പരസ്യ പ്രചാരണം അവസാനിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി കോഴിക്കോടും നേമത്തും റോഡ് ഷോയില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ റാലിയിലും വലിയ ജനപിന്തുണ ലഭിച്ചു.

ഏപ്രില്‍ അഞ്ചിന് നിശബ്ദ പ്രചാരണത്തിന് തയാറെടുക്കുകയാണ് മുന്നണികളും സ്ഥാനാര്‍ഥികളും. തുടര്‍ഭരണം സംഭവിക്കുമോ, അതോ യുഡിഎഫ് ഭരത്തിലെത്തുമോ എന്നറിയാന്‍ മെയ് രണ്ട് വരെ കാത്തിരിക്കേണ്ടതുണ്ട്.

]]>
ആരാ ഈ അസംബന്ധം പറയുന്നത്?’ യോഗിയുടെ സി.എ.എ പരാമര്‍ശം ചോദ്യംചെയ്ത് നിതീഷ് കുമാര്‍ https://malayalees.ch/nitish-kumar-against-yogi-adityanaths-caa-comment/ Thu, 05 Nov 2020 08:01:26 +0000 https://malayalees.ch/?p=34509 ബിഹാറില്‍ ബിജെപിയുടെ താരപ്രചാരകനായ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിനെതിരെ പരസ്യ പ്രതിഷേധവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍‍. നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കുമെന്ന യോഗിയുടെ പ്രസ്താവനയെയാണ് നിതീഷ് പരസ്യമായി ചോദ്യംചെയ്തത്.

‘ആരാണ് ഈ വിദ്വേഷ പ്രചാരണം നടത്തുന്നത്?, ആരാണ് ഈ അസംബന്ധം പറയുന്നത്? ആരാണ് ആളുകളെ പുറത്താക്കാന്‍ പോകുന്നത്? ഒരാളും അത് ചെയ്യാന്‍ ധൈര്യപ്പെടില്ല. എല്ലാവരും ഈ രാജ്യത്തുള്ളവരാണ്. എല്ലാവരും ഇന്ത്യക്കാരാണ്’ – പ്രചാരണ റാലിയില്‍ നിതീഷ് പറഞ്ഞു.

ഐക്യവും സാഹോദര്യവുമാണ് ഞങ്ങളുടെ ലക്ഷ്യം. അങ്ങനെയേ പുരോഗതിയുണ്ടാവൂ. വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം ഭിന്നിപ്പുണ്ടാക്കുക എന്നതാണ്. അവര്‍ക്ക് വേറെ പണിയൊന്നുമില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

യോഗി ആദിത്യനാഥിന്‍റെ പേര് പറയാതെയാണ് നിതീഷ് നിലപാട് വ്യക്തമാക്കിയത്. കതിഹാറിലെ റാലിയിലാണ് യോഗി ആദിത്യനാഥ്, നുഴഞ്ഞുകയറ്റ പ്രശ്‌നത്തിന് മോദിജി ഒരു പരിഹാരം കണ്ടെത്തിയെന്ന് പറഞ്ഞത്- ‘പൗരത്വ ഭേദഗതി നിയമം ഉപയോഗിച്ച് പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ അതിക്രമത്തിനിരയാകുന്ന ന്യൂനപക്ഷങ്ങളുടെ സുരക്ഷ മോദി ഉറപ്പുവരുത്തി. അതോടൊപ്പം രാജ്യസുരക്ഷക്ക് ഭീഷണിയായ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും. രാജ്യ സുരക്ഷയും പരമാധികാരവും കുഴപ്പത്തിലാക്കുന്ന ആരെയും ഞങ്ങള്‍ സഹിക്കില്ല’- എന്നാണ് യോഗി പറഞ്ഞത്.

നിതീഷിന്‍റെ പരസ്യ പ്രതികരണത്തിലൂടെ ബിഹാറിലെ എന്‍ഡിഎയിലെ ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. നേരത്തെ തന്നെ ബിജെപിയുടെ പോസ്റ്ററുകളില്‍ നിതീഷിന് ഇടമില്ല. ബിജെപിയും എന്‍ഡിഎയില്‍ നിന്ന് പുറത്തുപോയ എല്‍ജെപിയും കൂടി ജെഡിയുവിനെ കാലുവാരുകയാണോ എന്ന സംശയവും പാര്‍ട്ടിക്കുള്ളിലുണ്ട്

]]>
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി https://malayalees.ch/no-place-for-arrogance-falsehood-and-breaking-of-promises-in-a-rulers-life-says-sonia-gandhi-in-her-vijaya-dashami-message/ Mon, 26 Oct 2020 08:45:54 +0000 https://malayalees.ch/?p=33899 കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അഭിപ്രായ വ്യത്യാസങ്ങളെ ഭീകരവാദം അല്ലെങ്കിൽ ദേശവിരുദ്ധ പ്രവർത്തനം എന്ന് മുദ്ര കുത്തുന്നു. ദേശസുരക്ഷ അപകടത്തിലാണെന്ന വ്യാജ പ്രചാരണത്തിലൂടെ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെയും സിവിൽ സൊസൈറ്റി നേതാക്കളെയും ലക്ഷ്യമിട്ട് അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുകയാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

ദേശീയ ദിനപത്രം ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ ഇന്ത്യൻ ജനാധിപത്യം പൊള്ളയാകുന്നു എന്ന ലേഖനത്തിലാണ് കേന്ദ്ര സർക്കാരിനെ സോണിയ ഗാന്ധി രൂക്ഷമായി വിമർശിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലിക അവകാശം അടിച്ചമർത്തലിലൂടെയും ഭയപ്പെടുത്തലിലൂടെയും ഇല്ലാതാക്കുകയാണ്. അഭിപ്രായവ്യത്യാസങ്ങളെ ഭീകരവാദം അല്ലെങ്കിൽ ദേശവിരുദ്ധ പ്രവർത്തനം എന്ന് മുദ്രകുത്തുന്നു.

ജെ.എന്‍.യുവിലെ വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി ആരംഭിച്ച നീക്കം സാമൂഹ്യപ്രവർത്തകർ പണ്ഡിതന്മാർ തുടങ്ങിയവരെ അറസ്റ്റ് ചെയ്യുന്നതിൽ എത്തി. രാഷ്ട്രീയ എതിരാളികളെയും സിവിൽ സൊസൈറ്റി നേതാക്കളെയും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ വിവിധ സ്ഥാപനങ്ങളെയും അന്വേഷണ ഏജൻസികളെയും ദുരുപയോഗിക്കുന്നു. സിഎഎ സമരങ്ങൾ, ശാഹീൻ ബാഗ്, ഡൽഹി കലാപം, ഹഥറാ സ് പ്രതിഷേധം എന്നിവയിലെല്ലാം ഇതേ നീക്കം ഉണ്ടായി.

ദേശസുരക്ഷയ്ക്ക് വ്യാജ ഭീഷണികൾ പ്രഖ്യാപിച്ച് യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ്. മോദി സർക്കാരും ബിജെപിയും എല്ലാ രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും പിന്നിൽ ഗൂഢാലോചന ആവിഷ്കരിക്കുന്നു. സ്വാതന്ത്ര്യത്തിന്‍റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും അടിസ്ഥാന തത്വങ്ങളെ ദുർബലപ്പെടുത്തുന്നത് രാഷ്ട്രീയത്തെയും സമൂഹത്തെയും വിഷമയമാക്കും . അധികാര ഉപയോഗം ഭരണഘടന മാനദണ്ഡങ്ങൾ അനുസരിച്ചും സ്ഥാപിതമായ ജനാധിപത്യ വ്യവസ്ഥകൾ മാനിച്ചും വേണം. ഭരണഘടനയും സ്വാതന്ത്ര്യ സമരവും വിഭാവനം ചെയ്ത ജനാധിപത്യം അക്ഷരത്തിലും അർത്ഥത്തിലും പിന്തുടരുമ്പോൾ മാത്രമേ ജനാധിപത്യം അഭിവൃദ്ധിപ്പെടുകയുള്ളുവെന്നും സോണിയ ഗാന്ധി ലേഖനത്തിൽ പറയുന്നു.

]]>