NCP – malayalees.ch https://malayalees.ch Malayalam Online News Portal Fri, 05 May 2023 04:13:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png NCP – malayalees.ch https://malayalees.ch 32 32 എൻസിപി യുടെ സുപ്രധാന നേതൃയോഗം ഇന്ന്; സുപ്രിയ സുലെ വർക്കിംഗ് പ്രസിഡൻ്റാകാൻ സാധ്യത https://malayalees.ch/ncp-meeting-supriya-sule/ Fri, 05 May 2023 04:13:07 +0000 https://malayalees.ch/?p=80707 എൻസിപി യുടെ സുപ്രധാന നേതൃയോഗം ഇന്ന്. ശരദ് പവാർ അദ്ധ്യക്ഷപദം ഒഴിഞ്ഞതിനുശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്തുകയും പുതിയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പും ആണ് അജണ്ട. സുപ്രിയ സുലെ എൻസിപിയുടെ വർക്കിംഗ് പ്രസിഡന്റ് ആകാനണ് സാധ്യത. ശരദ് പവാർ അദ്ധ്യക്ഷ പദവിയിൽ നിന്ന് രാജി പിൻവലിയ്ക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് എൻസിപി ഇക്കാര്യം പരിഗണിയ്ക്കുന്നത്. വ്യത്യസ്ത പ്രതിപക്ഷ രാഷ്ട്രിയ പാർട്ടികൾക്ക് അജിത് പവാറിനോടുള്ള താത്പര്യം ഇല്ലായ്മ കൂടി പരിഗണിച്ചാണ് തിരുമാനം. (ncp meeting supriya sule)

അതേസമയം, സുപ്രിയ സുലെയെ വർക്കിംഗ് പ്രസിഡന്റ് ആക്കുന്നതിനൊടുള്ള തന്റെ വിയോജിപ്പ് അജിത് പവാർ ശരദ് പവാറിനെ അറിയിക്കും. മുംബൈയിലെ വൈ.ബി.ചവാൻ ഹാളിൽ ആണ് എൻ.സി.പി യോഗം നടക്കുക.

എൻസിപി യെ ഒപ്പം നിർത്താൻ ബി.ജെ.പി ശ്രമിച്ചിരുന്നെന്ന് ശരദ് പവാർ വെളിപ്പെടുത്തിയിരുന്നു. 2019 ൽ എൻസിപിയുമായി ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനായിരുന്നു ക്ഷണം. ആത്മകഥയുടെ പരിഷ്കരിച്ച പതിപ്പ് ‘ലോക് മഹ്ജെ സംഗതി’ യിലാണ് പവാറിന്റെ വെളിപ്പെടുത്തൽ. ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ താത്പര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു വ്യക്തമാക്കിയന്നും അദ്ദേഹം പറയുന്നു.

2015നു ശേഷമുണ്ടായ കാര്യങ്ങളാണ് ആത്മകഥയിൽ പ്രധാനമായും പങ്കുവയ്ക്കുന്നത്. എൻസിപിയിലെ ഒരു വിഭാഗം നേതാക്കൾ ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കണമെന്ന് 2019ൽ ആവശ്യം ഉന്നയിച്ചിരുന്നെന്നും ആത്‌മകഥയിൽ പറയുന്നു.

എൻസിപിക്കുള്ളിൽ ആഭ്യന്തര ഭിന്നത നിലനിൽക്കുന്നതിനിടയിലാണ് മുംബൈയിലെ കൊമേഴ്ഷ്യൽ ഹാളിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ എൻസിപി അധ്യക്ഷസ്ഥാനം താൻ ഒഴിയുകയാണ് എന്ന് ശരദ് പവാർ വ്യക്തമാക്കിയത്. പ്രഖ്യാപന ഘട്ടത്തിൽ തന്നെ സദസ്സിലും വേദിയിലുമുണ്ടായിരുന്ന പാർട്ടി പ്രവർത്തകരും നേതാക്കളും ശരദ് പവാറിനെ സമീപിക്കുകയും തീരുമാനത്തിൽ നിന്ന് പിന്മാറണം എന്ന നിർദ്ദേശിച്ചു. തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാൻ പവാറിന് മുന്നിൽ പാർട്ടി നേതാക്കളും സമ്മർദം ചെലുത്തുന്നുണ്ട്.

അധ്യക്ഷ സ്ഥാനമൊഴിയുമെങ്കിലും സജീവ രാഷ്ട്രീയത്തിൽ നിന്ന് പവാർ വിട്ടുനിൽക്കില്ല. പുതിയ അധ്യക്ഷ സ്ഥാനം ആർക്ക് നൽകണമെന്ന് തീരുമാനിക്കാൻ കമ്മിറ്റി രൂപീകരിക്കുമെന്നും പവാർ പറഞ്ഞു. സമിതിയിൽ സുപ്രിയ സുലെ, അജിത് പവാർ, പ്രഫുൽ പട്ടേൽ, ജയന്ത് പാട്ടീൽ, അനിൽ ദേശ്മുഖ്, രാജേഷ് ടോപെ, ഛഗൻ ഭുജ്ബൽ തുടങ്ങിയ മുതിർന്ന അംഗങ്ങൾ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

]]>
പ്രചാരണങ്ങള്‍ അസത്യം, എന്‍സിപിക്കൊപ്പം തുടരുമെന്ന് അജിത് പവാര്‍ https://malayalees.ch/ajit-pawar-says-he-will-continue-with-ncp-html/ Tue, 18 Apr 2023 11:22:48 +0000 https://malayalees.ch/?p=79824 എന്‍സിപി വിടുമെന്ന അഭ്യൂഹം തള്ളി എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും എന്‍സിപിക്കൊപ്പം തുടരുമെന്നും അജിത് പവാര്‍ വ്യക്തമാക്കി.

എന്‍സിപിയില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കിംവദന്തികളൊന്നും സത്യമല്ല. താന്‍ എന്‍സിപിയില്‍ തന്നെ തുടരും. എന്‍സിപിക്കൊപ്പമാണ് തന്റെ യാത്ര. തെറ്റായ പ്രചാരണങ്ങള്‍ മൂലം പ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലാണ്. അധികാരത്തിലായാലും പ്രതിപക്ഷത്തായാലും തങ്ങളുടെ അസ്തിത്വം തങ്ങളുടേത് തന്നെയെന്നും അജിത് പവാര്‍ വ്യക്തമാക്കി.

അജിത് പവാറും 30ഓളം എംഎല്‍എമാരും എന്‍ഡിഎയുടെ ഭാഗം ആകാനുള്ള നീക്കങ്ങള്‍ തുടങ്ങിയെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ആര് പോയാലും മഹാവികാസ് അഖാഡി ശക്തമായ് തന്നെ മഹാരാഷ്ട്രയില്‍ ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെയും ശരത് പവാറിന്റെയും വിഷയത്തിലുള്ള പ്രതികരണം.

മഹാരാഷ്ട്രയില്‍ എന്‍സിപിയെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ അഭ്യൂഹങ്ങള്‍ എതാണ്ട് ഒരു മാസമായ് ശക്തമാണ്. അജിത് പവാര്‍ മറുകണ്ടം ചാടുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. 53 എംഎല്‍എമാരാണ് എന്‍സിപിയ്ക്കുള്ളത്. ഇതില്‍ മുപ്പത്തഞ്ചോളം പേര്‍ അജിത്ത് പവാറിനൊപ്പം എന്‍ഡിഎയില്‍ എത്തുമെന്നാണ് വിവരം. അജിത് പവാറിന്റെ മുന്നണി പ്രവേശത്തില്‍ ബിജെപിയും ശിവസേന ഷിംഗ്‌ഡേ വിഭാഗവും കരുതലോടെ ആണ് ഇപ്പോഴും പ്രതികരിക്കുന്നത്.

]]>
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നത് ബി.ജെ.പി ശീലമാക്കുന്നു: എന്‍.സി.പി https://malayalees.ch/bjp-in-habit-of-using-investigative-agencies-to-target-politicians-nationalist-congress-party/ Fri, 25 Jun 2021 13:07:28 +0000 https://malayalees.ch/?p=46069 കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നത് ബി.ജെ.പിയുടെ ശീലമാണെന്ന് എന്‍.സി.പി. മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ അനില്‍ ദേശ്മുഖിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍.സി.പി നേതാക്കളുടെ പ്രസ്താവന.

അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഉപയോഗിക്കുന്ന ശീലം ബി.ജെ.പിക്കുണ്ട്. ഇപ്പോള്‍ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് അവരുടെ സംസ്ഥാന കമ്മിറ്റികള്‍ പ്രമേയം പാസാക്കുകയാണ്. അവര്‍ക്കിപ്പോള്‍ വേറെ ഒരു പണിയുമില്ല-മഹാരാഷ്ട്ര എന്‍.സി.പി അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ പറഞ്ഞു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, ഗതാഗത മന്ത്രി അനില്‍ പരബ് എന്നിവര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര ബി.ജെ.പി കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. അനില്‍ ദേശ്മുഖിനെതിരായ സി.ബി.ഐ അന്വേഷണത്തെ എന്‍.സി.പി എം.പി സുപ്രിയ സുലെ അപലപിച്ചു. ദേശീയ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് അടിയന്തരാവസ്ഥക്കാലത്ത് മാത്രം കണ്ടിരുന്ന പ്രവണതയാണെന്ന് അവര്‍ പറഞ്ഞു.

]]>
കാപ്പന് പാലാ സീറ്റ് നൽകുമെന്ന് ചെന്നിത്തല https://malayalees.ch/chennithala-offers-pala-seat-for-mani-c-kaapn/ Sat, 13 Feb 2021 04:37:35 +0000 https://malayalees.ch/?p=40125 മാണി സി കാപ്പനെ യു ഡി എഫിലേക്ക് സ്വാഗതം ചെയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാപ്പൻ യു ഡി എഫി ലേക്ക് വന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് നൽകുമെന്നും ചെന്നിത്തല പറഞ്ഞു. കാപ്പൻ തനിച്ചുവന്നാലും എൻസിപി ഒന്നിച്ചുവന്നാലും യുഡിഎഫ് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പാലാ സീറ്റിനെ ചൊല്ലി എൻസിപി യിൽ ഉടലെടുത്ത തർക്കം ക്ലൈമാക്സിലേക്കെത്തുമ്പോൾ എൻ സി പി ഇടത് മുന്നണിയിൽ തുടരുമെന്നാണ് സൂചന. പാലാ സീറ്റ്‌ നൽകാത്തത് അനീതി ആണെന്ന് വിലയിരുത്തിയെങ്കിലും ദേശീയ തലത്തിലെ വിശാല സാഹചര്യമാണ് മുന്നണി മാറ്റത്തിൽ നിന്ന് പാർട്ടിയെ പിന്നോട്ട് വലിക്കുന്നത്. സിപിഎം ഉൾപ്പെടെ ദേശീയ തലത്തിൽ കോൺഗ്രസ്‌ ഇതര പ്രതിപക്ഷ ചേരി ശക്തിപ്പെടുമ്പോൾ ശരദ് പവാറിനെ ഉയർത്തിക്കാട്ടുന്നതിൽ സിപിഎമ്മും മുഖ്യ പങ്കാളിയാണ്.

അതിനാൽ കോൺഗ്രസ് മുൻ കൈയ്യിലുള്ള മുന്നണിയിലേക്ക് പോകുന്നത് ഈ ഘട്ടത്തിൽ ഉചിതമാകില്ലെന്ന് ദേശീയ അധ്യക്ഷൻ നിലപാടെടുത്തതായാണ് സൂചന. അതേസമയം മാണി സി കാപ്പൻ കൂട്ടുരും ഞായറാഴ്ച യുഡിഎഫിന് ചേരും.

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര പാലായിൽ എത്തുമ്പോഴാകും മാണി സി കാപ്പൻ യുഡിഎഫിന്റെ ഭാഗമാവുക. എൻ സി പി യിലെ ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും തൻറെ കൂടെ ഉണ്ടെന്നാണ് മാണി സി കാപ്പന്റെ അവകാശവാദം. ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക തീരുമാനം ഉടനുണ്ടാകും. ഇതോടെ എൻസിപിയുടെ പിളർപ്പും ഔദ്യോഗികമാകും

]]>
എല്‍ഡിഎഫ് വിട്ടു; യുഡിഎഫ് ഘടക കക്ഷിയാകുമെന്ന് മാണി സി കാപ്പന്‍ https://malayalees.ch/mani-c-kappan/ Sat, 13 Feb 2021 04:16:23 +0000 https://malayalees.ch/?p=40101 എല്‍ഡിഎഫ് വിട്ടെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍. യുഡിഎഫില്‍ ഘടക കക്ഷിയാകും. എന്‍സിപി എല്‍ഡിഎഫ് വിടുമോയെന്ന് ശരദ് പവാറും പ്രഫുല്‍ പട്ടേലും ഇന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതിന് ശേഷമായിരിക്കും പുതിയ പാര്‍ട്ടി രൂപീകരിക്കണോ എന്ന് തീരുമാനിക്കുകയെന്നും കൊച്ചിയില്‍ മടങ്ങിയെത്തിയ മാണി സി കാപ്പന്‍ വ്യക്തമാക്കി.

നാളെ മാണി സി കാപ്പന്‍ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കും. ഏഴ് ജില്ലാ പ്രസിഡന്‍റുമാരുടെ പിന്തുണ തനിക്കുണ്ടെന്ന് മാണി സി കാപ്പന്‍ അവകാശപ്പെട്ടു. 17 സംസ്ഥാന ഭാരവാഹികളില്‍ 9 ഭാരവാഹികളും കൂടെയുണ്ടാകും. നാളത്തെ ജാഥയിൽ അവരെല്ലാം പങ്കെടുക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

ദേശീയ നേതൃത്വം ആര്‍ക്കൊപ്പമാണെന്ന കാര്യം മാണി സി കാപ്പന്‍ വ്യക്തമാക്കിയിട്ടില്ല. പാലാ സീറ്റിന്‍റെ കാര്യത്തിൽ നടന്നത് അനീതിയാണെങ്കിലും ഇടത് മുന്നണിയിൽ നിന്ന് വിട്ടുപോരേണ്ടതില്ലെന്ന് എന്‍സിപി ദേശീയ നേതൃത്വം തീരുമാനിച്ചതായാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.

]]>
പാലയിൽ തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പൻ https://malayalees.ch/ncps-change-of-front-final-decision-today/ Thu, 11 Feb 2021 08:24:12 +0000 https://malayalees.ch/?p=40018 എൻ.സി.പി ഇടത് മുന്നണി വിടുന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടാവും. ശരത് പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷവും പാലയിൽ തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പൻ ആവർത്തിച്ചു. അതേസമയം മുന്നണി മാറ്റം പാർട്ടി ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു.

പിളർപ്പിന്‍റെ സൂചനകൾ എൻ.സി.പിയിൽ സജീവമാവുകയാണ്. മുന്നണി മാറ്റ സാധ്യതയിൽ മാണി സി. കാപ്പനും എ.കെ ശശീന്ദ്രനും രണ്ട് തട്ടിൽ തുടരുകയാണ്. ദേശീയ അധ്യക്ഷൻ ശരത് പവാറുമായി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരനുമൊത്ത് കൂടിക്കാഴ്ച നടത്തിയ ശേഷവും പാല സീറ്റിൽ മത്സരിക്കുമെന്ന് ആവർത്തിക്കുകയായിരുന്നു മാണി സി. കാപ്പൻ. പാല തരില്ലെന്നാണല്ലൊ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതെന്നും കാപ്പൻ പറഞ്ഞു.

എൽ.ഡി.എഫ് വിടുന്നതിനെ കുറിച്ച് എൻ.സി.പിയുടെ ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ ചർച്ച നടത്തിയിട്ടില്ലെന്നും അഭ്യൂഹങ്ങളുടെ പിന്നാലെ പോകേണ്ടതില്ലെന്നുമായിരുന്നു മന്ത്രി എ. കെ ശശീന്ദ്രന്‍റെ പ്രതികരണം. സീറ്റുകളിൽ വിട്ട് വീഴ്ച വേണ്ടിവരുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ അത്ഭുതപ്പെടേണ്ടതില്ലെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

കേരളത്തിന്‍റെ ചുമതലയുളള ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലുമായി നാളെ ചർച്ച തുടരും. അന്തിമ തീരുമാനം ദേശീയ നേതൃത്വം നാളെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

എന്നാല്‍ മാണി സി. കാപ്പൻ കോണ്‍ഗ്രസ്സിലേക്ക് വന്നാല്‍ കൈപ്പത്തി ചിഹ്നം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കാപ്പന് താത്പര്യമുണ്ടെങ്കിൽ ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കാമെന്നും മുല്ലപ്പള്ളി പറഞ്ഞു. മുന്നണിമാറ്റത്തിൽ എൻ.സി.പി നിർണായക തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം

]]>
എന്തു വന്നാലും പാലാ വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ https://malayalees.ch/ncp-on-pala-and-kuttanad/ Sat, 02 Jan 2021 13:35:52 +0000 https://malayalees.ch/?p=37933 എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ. എൻ.സി.പി ജയിച്ച ഒരു സീറ്റും ആർക്കും കൊടുക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.സി.പിയെ വേണ്ട വിധത്തിൽ പരിഗണിച്ചില്ലെന്നും മാണി സി. കാപ്പൻ പ്രതികരിച്ചു.

പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എല്‍.ഡി.എഫില്‍ ധാരണയായതുമായി ബന്ധപ്പെട്ടാണ് മാണി സി. കാപ്പന്‍റെ പ്രതികരണം. ജോസ് കെ. മാണി വിഭാഗത്തിനെ മുന്നണിയിലെടുക്കുമ്പോള്‍ തന്നെ, പാലാ സീറ്റ് ഇടതുമുന്നണി അവര്‍ക്ക് കൊടുക്കും എന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. കെ. എം മാണിയുടെ അഭിമാന മണ്ഡലമാണ് പാല. പാല സീറ്റിന് ജോസിന് ലഭിക്കും എന്ന ധാരണയുടെ പുറത്താണ്, ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നതും. ഇടതുമുന്നണിക്കിടയില്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും സിപിഎമ്മിനും സിപിഐയ്ക്കുമിടയില്‍ ഇത് സംബന്ധിച്ച് ധാരണയായതായാണ് സൂചന.

പാലാ സീറ്റിന്‍റെ കാര്യത്തിൽ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നായിരുന്നു എ. കെ ശശീന്ദ്രന്‍റെ പ്രതികരണം. മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ല. എൽ.ഡി.എഫിനെ ക്ഷീണിപ്പിക്കുന്ന ഒന്നും പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല. സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുക്കുന്നതിനോട് യോജിപ്പില്ല. മുന്നണി വിപുലീകരിക്കുമ്പോൾ ചെറിയ നഷ്ടങ്ങൾ പാർട്ടികൾക്ക് സംഭവിക്കും. അത് സ്വാഭാവികമാണെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

]]>
ഡല്‍ഹിയിലിരുന്ന് കൃഷി നോക്കിനടത്താനാവില്ല, കഠിനാധ്വാനികളാണത് ചെയ്യുന്നത് https://malayalees.ch/agriculture-cant-be-run-sitting-in-delhi-sharad-pawar/ Wed, 30 Dec 2020 03:59:49 +0000 https://malayalees.ch/?p=37701 കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. കാര്‍ഷിക നിയമം സംബന്ധിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം തേടാതിരുന്നതിനെയും ശരദ് പവാര്‍ വിമര്‍ശിച്ചു.

ഡല്‍ഹിയിലിരുന്നുകൊണ്ട് കൃഷി നോക്കിനടത്താനാവില്ല. ഗ്രാമങ്ങളില്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടേതാണ് കൃഷി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് കൂടുതല്‍ ഉത്തരവാദിത്തമെന്നും ശരദ് പവാര്‍ പറഞ്ഞു. മന്‍മോഹന്‍ സിങിന്‍റെ കാലത്തും കാര്‍ഷിക നിയമം കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നെന്നും രാഷ്ട്രീയ സമ്മര്‍ദം കാരണമാണ് നടക്കാതെ പോയതെന്നുമുള്ള കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിങ് തോമറുടെ ആരോപണം ശരദ് പവാര്‍ തള്ളി.

കാര്‍ഷിക മേഖലയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് താനും മന്‍മോഹന്‍ സിംഗും കരുതിയിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ നടപ്പാക്കിയ പോലെയുള്ളതല്ല. അന്ന് സംസ്ഥാന കൃഷിമന്ത്രിമാരോടും വിദഗ്ധരോടും നിരന്തരം ചര്‍ച്ച നടത്തിയിരുന്നു. അവരുടെ ആശങ്കകള്‍ പരിഗണിച്ചാണ് അന്ന് സര്‍ക്കാര്‍ മുന്നോട്ടുപോയതെന്നും ശരദ് പവാര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ട പരിഗണന നല്‍കിയിരുന്നെങ്കില്‍ പ്രശ്നം ഇങ്ങനെ നീണ്ടുപോകുമായിരുന്നില്ല. സര്‍ക്കാര്‍ പറയുന്നത് പ്രതിഷേധക്കാര്‍ ഹരിയാന, പഞ്ചാബ്, വെസ്റ്റേണ്‍ ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് മാത്രമുള്ളവരാണെന്നാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ എങ്ങനെയാണ് ജനങ്ങളെ കേള്‍ക്കില്ലെന്ന് പറയാന്‍ കഴിയുകയെന്നും ശരദ് പവാര്‍ ചോദിച്ചു.

]]>
പാലായിൽ എൻ.സി.പി തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പൻ https://malayalees.ch/mani-c-kappan-said-that-the-ncp-will-contest-in-pala/ Thu, 17 Dec 2020 08:18:43 +0000 https://malayalees.ch/?p=37093 പാലാ നിയമസഭ സീറ്റിന്‍റെ കാര്യത്തിൽ വിട്ടുവീഴ്‍ച്ചക്കില്ലെന്ന് ആവർത്തിച്ച് മാണി സി. കാപ്പൻ. സിറ്റിങ് സീറ്റായ പാലായിൽ എൻ.സി.പി തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പൻ പറഞ്ഞു.

തനിക്ക് കിട്ടിയ ഭൂരിപക്ഷം തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ചില്ല. ഇപ്പോഴത്തെ സൂചനകൾ ജോസ് കെ മാണിക്ക് അനുകൂലമല്ലെന്നും കാപ്പൻ പറഞ്ഞു.

എന്‍.സി.പിയില്‍ വോട്ട് ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും കാപ്പന്‍ പറഞ്ഞു. പാലായില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷം കുറഞ്ഞു. ഭൂരിപക്ഷം എന്‍.സി.പിക്കാണ്. പാലാ നിയോജകമണ്ഡലത്തില്‍ എന്‍.സി.പിയോട് കാണിച്ചത് അനീതിയാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. എല്‍.ഡി.എഫിന്‍റെ കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ ഫലമാണ് പാലാ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ വിജയം. പക്ഷെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കിട്ടിയ മേല്‍ക്കൈ ഈ തെരഞ്ഞെടുപ്പില്‍ കിട്ടിയില്ലെന്നും കാപ്പന്‍ പറഞ്ഞു.

]]>
ഇടത് മുന്നണിക്കൊപ്പം തന്നെ, പാലാ വിട്ടുകൊടുക്കില്ല: മാണി സി കാപ്പന്‍ https://malayalees.ch/mani-c-kappan-about-jose-k-mani-ldf-entry/ Wed, 14 Oct 2020 08:56:21 +0000 https://malayalees.ch/?p=33290 ഇടത് മുന്നണിക്കൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍. യുഡിഎഫിലേക്ക് എന്ന ചര്‍ച്ച അടിസ്ഥാന രഹിതമാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

പാലാ സീറ്റ് സംബന്ധിച്ച് മുന്നണിയിൽ ചർച്ച നടന്നിട്ടില്ല. അതുകൊണ്ട് പ്രതികരിക്കുന്നില്ല. പാലാ സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറല്ല. ഉപാധികളില്ലാതെയാണ് മുന്നണിയിലേക്ക് വരുന്നതെന്ന് ജോസ് കെ മാണി പറഞ്ഞിട്ടുണ്ട്. ജോസ് കെ മാണിയെ മുന്നണിയിലേക്ക് ഹൃദയം തുറന്ന് സ്വീകരിക്കുന്നുവെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

ഇട്ടാവട്ടത്ത് കളിക്കുന്ന ചെറിയ പാർട്ടി അല്ല എന്‍സിപി. അഖിലേന്ത്യാ പാർട്ടി ആണ്. കേരളാ കോണ്‍ഗ്രസ് ജയക്കാത്ത സീറ്റുകളില്‍ അവകാശവാദം ഉന്നയിക്കാന്‍ ആകില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഇന്നാണ് പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രഖ്യാപനം ജോസ് കെ മാണി നടത്തി. ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെക്കും. രാഷ്ട്രീയ ധാർമികത ഉയർത്തിപിടിക്കാനാണ് രാജിയെന്ന് ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.

38 വര്‍ഷത്തിന് ശേഷമാണ് കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റം. ദീര്‍ഘകാലത്തെ യുഡിഎഫ് ബന്ധമാണ് അവസാനിപ്പിച്ചത്. മതേതര നിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടത് മുന്നണിയാണെന്ന് ജോസ് കെ മാണി പറഞ്ഞു.

ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ യുഡിഎഫ് മുന്നണിയില്‍ നിന്ന് പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാനാകില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. എം.എല്‍.എമാര്‍ ഉള്‍പ്പെടെ മാണിക്കൊപ്പം നിന്നവരെ കോണ്‍ഗ്രസ് അപമാനിച്ചു. ഒരു ചര്‍ച്ചയ്ക്ക് പോലും കോണ്‍ഗ്രസ് ഇതുവരെ തയ്യാറായില്ല. തിരിച്ചെടുക്കാന്‍ ഒരു ഫോര്‍മുല പോലും മുന്നോട്ട് വെച്ചില്ല. പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാനും ശ്രമം ഉണ്ടായി. കോണ്‍ഗ്രസ് ജോസഫിനൊപ്പമാണ് നിന്നത്. ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ മാണി ആരോപിച്ചു.

]]>