NCB – malayalees.ch https://malayalees.ch Malayalam Online News Portal Wed, 17 May 2023 04:31:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png NCB – malayalees.ch https://malayalees.ch 32 32 കൊച്ചിയിൽ പുറംകടലിൽ 25000 കോടിയുടെ ലഹരിവേട്ട; പിടിയിലായ പാകിസ്താൻ പൗരൻ കാരിയർ എന്ന് എൻസിബി https://malayalees.ch/kochi-shore-drug-bust-ncb-says-pakistani-national-was-carrier/ Wed, 17 May 2023 04:20:50 +0000 https://malayalees.ch/?p=81340 കൊച്ചി പുറംകടലിൽ ലഹരിവേട്ടയ്ക്കിടെ പിടിയിലായ പാകിസ്താൻ പൗരൻ സുബൈർ മയക്കുമരുന്ന് കാരിയർ എന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. വൻ തുക പ്രതിഫലം വാങ്ങി സുബൈർ ലഹരി കടത്തിയത് പാകിസ്താനിലെ സംഘത്തിന് വേണ്ടി. എൻസിബി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ്.

132 ബാഗുകളിലായി കപ്പലിൽ സൂക്ഷിച്ചിരുന്ന ചെറിയ ബോക്സുകൾ. ഇങ്ങനെയുള്ള 2525 ബോക്സുകളിൽ ആയിരുന്നു രാസ ലഹരി കണ്ടെത്തിയത്. പിടികൂടിയ ലഹരിമരുന്നിന്റെ ആകെ മൂല്യം ഇരുപത്തയ്യായിരം കോടി രൂപ. പാക്കിസ്ഥാൻ സ്വദേശിയായ സുബൈർ ലഹരി കടത്തിയത് പാക്കിസ്ഥാനിലെ സംഘത്തിന് വേണ്ടിയെന്നാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. സുബൈർ കാരിയർ ആണ്. വലിയ തുക വാഗ്ദാനം നൽകിയതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇത്. റിമാൻഡിൽ കഴിയുന്ന സുബൈറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

കൊച്ചി പുറം കടലിൽ നിന്ന് പിടികൂടിയ 15,000 കോടി രൂപ വില വരുന്ന രാസ ലഹരി പാക്കിസ്ഥാൻ കാരനായ ഹാജി സലീമിന്റെ നേതൃത്വത്തിലുള്ള മാഫിയ സംഘത്തിന്റേതെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് വലിയതോതിൽ ലഹരിമരുന്ന് കടൽ വഴി മറ്റിടങ്ങളിലേക്ക് കടത്തുന്ന സംഘം ആണ് ഹാജി സലീമിന്റേത്. മറ്റ് രാജ്യാന്തര റാക്കറ്റുകളുടെ സഹായം ലഹരി മരുന്നു കടത്താൻ ഹാജി സലീമിന് ലഭിച്ചിട്ടുണ്ട്. ഈ സംഘങ്ങളെ കുറിച്ചും നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ അന്വേഷണം ആരംഭിച്ചു. ലഹരി മരുന്നുകൾ പാക്ക് ചെയ്തിരിക്കുന്നത് പാക്കിസ്ഥാനിൽ നിന്നാണെന്നും പാക്കറ്റുകളിൽ ഇത് സൂചിപ്പിക്കുന്ന അടയാളങ്ങളുണ്ടെന്നും എൻസിബി സൂപ്രണ്ട് എം ആർ അരവിന്ദ് ട്വന്റിനോട് പറഞ്ഞു.

ലഹരി എത്തിക്കാൻ ഉപയോഗിച്ച കപ്പൽ നാവികസേനയുടെ ഹെലികോപ്റ്ററും കപ്പലും പിന്തുടരുന്നത് അറിഞ്ഞ ലഹരി കടത്ത് സംഘം കടലിൽ മുക്കി. ഈ കപ്പൽ കണ്ടെത്താനുള്ള നീക്കവും അന്വേഷിച്ച് ഏജൻസികൾ ആരംഭിച്ചിട്ടുണ്ട്. നേവിയുടെ കൂടി സഹകരണത്തോടെ ആയിരിക്കും നടപടികൾ. മുക്കിയ കപ്പൽ കണ്ടെത്താൻ കഴിഞ്ഞാൽ കേസിൽ നിർണായ വിവരങ്ങൾ ആകും അന്വേഷണ സംഘത്തിന് ലഭിക്കുക. സംഭവത്തിൽ മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

]]>
“നിങ്ങളെന്നെ രാജ്യാന്തര മയക്കുമരുന്ന് മാഫിയ ആക്കിയില്ലേ?”; ആര്യൻ ഖാന്റെ ചോദ്യം വെളിപ്പെടുത്തി അന്വേഷണോദ്യോഗസ്ഥൻ https://malayalees.ch/aryan-khan-response-ncb-drug-probe/ Sat, 11 Jun 2022 08:30:01 +0000 https://malayalees.ch/?p=63245 ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെ ചോദ്യം ചെയ്ത സന്ദർഭം വെളിപ്പെടുത്തി എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് സിംഗ്. നിങ്ങളെന്നെ രാജ്യാന്തര മയക്കുമരുന്ന് മാഫിയ ആക്കിയില്ലേ? എന്ന് ആര്യൻ ഖാൻ ചോദിച്ചതായി അദ്ദേഹം ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

“സർ, നിങ്ങളെന്നെ രാജ്യാന്തര മയക്കുമരുന്ന് മാഫിയ ആക്കിയില്ലേ? ഞാൻ മയക്കുമരുന്ന് കടത്തിന് പണം ഇറക്കുന്നുണ്ടെന്ന് നിങ്ങൾ പറഞ്ഞു. ഈ കേസുകളൊക്കെ അസംബന്ധമാണ്. എന്നിൽ നിന്ന് മയക്കുമരുന്നൊന്നും കണ്ടെത്തിയില്ല. എന്നെ അറസ്റ്റും ചെയ്തില്ല. നിങ്ങൾ എന്നോട് ചെയ്തത് വലിയ തെറ്റാണ്. അതെൻ്റെ സല്പേരിനെ ബാധിച്ചു. ഞാനെന്തിനാണ് ആഴ്ചകളോളം ജയിലിൽ കിടന്നത്. ശരിക്കും ഞാനത് അർഹിച്ചിരുന്നോ?”- ആര്യൻ ഖാൻ ചോദിച്ചതായി സഞ്ജയ് സിംഗ് പറഞ്ഞു.

ആര്യൻ ഖാനുമായി ബന്ധപ്പെട്ട കേസിൽ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ മുൻ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം കൊടുത്തിരുന്നു. മയക്കുമരുന്ന് പരിശോധനയിൽ വീഴ്ച വരുത്തിയെന്ന് കാരണം കാട്ടിയാണ് സ്ഥലം മാറ്റിയത്. വാങ്കഡെയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രസർക്കാർ ശുപാർശ ചെയ്തിരുന്നു. ചെന്നൈയിലേക്കാണ് സ്ഥലം മാറ്റിയത്.

ആര്യൻ ഖാൻ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളിൽപ്പെട്ട ഉദ്യോഗസ്ഥനാണ് സമീർ വാങ്കഡെ. ആര്യൻ ഖാനെ കസ്റ്റഡിയിലെടുത്തയുടൻ വൈദ്യ പരിശോധന നടത്തിയില്ലെന്നതുൾപ്പെടെ വാങ്കഡെയുടെ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. വിഡിയോ ചിത്രീകരിക്കാതെയാണ് റെയിഡ് നടത്തിയതെന്നായിരുന്നു ആര്യൻ ഖാൻ കേസിൽ വാങ്കഡെയ്‌ക്കെതിരായ മറ്റൊരു ആരോപണം.

ഷാരൂഖ് ഖാനിൽ നിന്നും പണം തട്ടാൻ അന്നത്തെ സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ പദ്ധതിയിട്ടിരുന്നെന്ന് സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. ഇത് വിവാദമായതോടെയാണ് അന്വേഷണം എൻസിബിയുടെ പ്രത്യേകസംഘം ഏറ്റെടുത്തത്.

ആര്യൻ ഖാൻ ഉൾപ്പെടെ ആറു പേർക്കെതിരെ തെളിവില്ലെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കോടതിയിൽ സമർപ്പിച്ച 6000 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. 14 പ്രതികളുള്ള കേസിൽ ആര്യൻ അടക്കം 6 പേരെ തെളിവുകളുടെ അഭാവത്തിൽ കേസിൽ നിന്ന് ഒഴിവാക്കി.

]]>
ലഹരി പാര്‍ട്ടി കേസ്; ആര്യന്‍ ഖാനെ എന്‍സിബി ഇന്ന് ചോദ്യം ചെയ്‌തേക്കും https://malayalees.ch/mumbai-cruise-drug-case-ncb-will-question-aryan-khan/ Mon, 08 Nov 2021 04:17:33 +0000 https://malayalees.ch/?p=52150 മുംബൈ ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാനെ എന്‍സിബി ഇന്ന് ചോദ്യം ചെയ്‌തേക്കും. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എന്‍സിബി സമന്‍സ് അയച്ചിരുന്നെങ്കിലും പനി ആയതിനാല്‍ എത്താന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു.

കേസിലെ സാക്ഷി പ്രഭാകര്‍ സെയിലിനും ഇന്ന് ഉച്ചയ്ക്ക് 2.30ന് ഹാജരാകാനാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമന്‍സ് അയച്ചിട്ടുണ്ട്. സമീര്‍ വാംഖഡെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പ്രഭാകര്‍ സെയിലിനെ ആദ്യമായാണ് എന്‍സിബി ചോദ്യം ചെയ്യുന്നത്. ആര്യനൊപ്പം പ്രതിപ്പട്ടികയിലുള്ള അര്‍ബാസ് മര്‍ച്ചന്റിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.

അന്വേഷണത്തില്‍ പിഴവ് പറ്റിയെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടം മുതല്‍ കേസ് അന്വേഷിക്കാമെന്ന തീരുമാനത്തിലാണ് സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി എന്‍സിബി സംഘം.

കേസില്‍ ജാമ്യം കിട്ടിയ ആര്യന്‍ ഖാന്‍ ഒക്ടോബര്‍ 30 നാണ് ജയില്‍ മോചിതനായത്. എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫീസിലെത്തി ഒപ്പിടണമെന്നതടക്കം 14 വ്യവസ്ഥകള്‍ നല്‍കിയാണ് ബോബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

]]>
അന്വേഷണ സംഘത്തില്‍ നിന്ന് പുറത്താക്കിയിട്ടില്ല; ആര്യന്റെ കേസ് കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്ന് സമീര്‍ വാംഖഡെ https://malayalees.ch/sameer-wankhede-says-about-mumbai-drug-case-investigation/ Sat, 06 Nov 2021 07:41:40 +0000 https://malayalees.ch/?p=52119 ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മുംബൈ ലഹരിമരുന്ന് കേസില്‍ തന്നെ അന്വേഷണ സംഘത്തില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ. താന്‍ ഇപ്പോഴും എന്‍സിബി ഉദ്യോഗസ്ഥനായി തുടരുകയാണ്. അന്വേഷണ സംഘത്തില്‍ നിന്ന് ആരും പുറത്താക്കിയിട്ടില്ല. ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി കേസും നവാബ് മാലിക്കിന്റെ ആരോപണങ്ങളും കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്നും സമീര്‍ വാംഖഡെ പറഞ്ഞു.

ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക സംഘം മയക്കുമരുന്ന് കേസ് അന്വേഷിക്കുമെന്ന റിപ്പോര്‍ട്ടില്‍ സന്തോഷമുണ്ട്. കേന്ദ്ര ഏജന്‍സി തന്നെ കേസ് അന്വേഷിക്കണമെന്നുകാട്ടി കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു. അതുകൊണ്ടാണ് ആര്യന്റെ കേസ് ഡല്‍ഹി എന്‍സിബി അന്വേഷിക്കാന്‍ തീരുമാനിച്ചത്. ഡല്‍ഹിയിലെയും മുംബൈയിലെയും എന്‍സിബി സംഘങ്ങള്‍ സഹകരണം കൊണ്ടാണിതെന്നും സമീര്‍ വാംഖഡെ പറഞ്ഞു

വെള്ളിയാഴ്ച ആര്യന്റേതുള്‍പ്പെടെ ആറുകേസുകളാണ് എന്‍സിബി മുംബൈ സോണില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റിയത്. അഞ്ചുകേസുകളുടെയും മേല്‍നോട്ട ചുമതല ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് സിംഗിനാണ്. ഒഡിഷ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് സിംഗ്.

മുംബൈ സോണല്‍ ഡയറക്ടറായ സമീര്‍ വാംഖഡെ പക്ഷേ അന്വേഷണ സംഘത്തിലില്ല. മയക്കുമരുന്നിനെതിരായ തന്റെ അന്വേഷണങ്ങള്‍ തുടരുമെന്നും സമീര്‍ വാംഖഡെ വ്യക്തമാക്കി. എന്‍സിബിയുടെ സാക്ഷിയായിരുന്നു പ്രഭാകര്‍ സെയില്‍ ഉന്നയിച്ച കോഴ ആരോപണം ഉള്‍പ്പെടെ നേരത്തെ തന്നെ സമീര്‍ വാംഖഡെയ്ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ലഹരിപാര്‍ട്ടി കേസ് ഒത്തുതീര്‍ക്കാനായി എട്ടുകോടി രൂപ സമീര്‍ ചോദിച്ചെന്നും 25 കോടി രൂപയ്ക്ക് കേസ് ഒതുക്കാന്‍ ധാരണയായി എന്നുമാണ് ഉയര്‍ന്ന ആരോപണം.

]]>
ലഹരി കേസ്; ഷാരൂഖ് ഖാന്റെ വീട്ടിൽ റെയ്‌ഡ്‌ https://malayalees.ch/ncb-raids-shah-rukh-khan-ananya-pandey-residences/ Thu, 21 Oct 2021 12:58:39 +0000 https://malayalees.ch/?p=51347 നടൻ ഷാരൂഖ് ഖാന്റെ വീട്ടിൽ റെയ്‌ഡ്‌. മുംബൈ ബാന്ദ്രയിലെ വീട്ടിൽ എൻ സി ബിയാണ് റെയ്‌ഡ് നടത്തുന്നത്. ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ വീട്ടിലും എൻ സി ബി റെയ്‌ഡ് നടത്തുകയാണ്. ഉച്ചയ്ക്ക് 2 മണിക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാൻ അനന്യ പാണ്ഡെയ്ക്ക് നോട്ടീസ് നൽകി. മകൻ ആര്യൻ ഖാൻ അറസ്റ്റിലായ ലഹരി കേസിലാണ് റെയ്‌ഡ്‌.

അതേസമയം, കേസിൽ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി മാറ്റി. ഒക്ടോബർ 26 ലേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കന്നത് മാറ്റിയത്. ജാമ്യാപേക്ഷ ഉടൻ പരിഗണിക്കണമെന്ന് ആര്യന്റെ അഭിഭാഷകൻ അഭ്യർത്ഥിച്ചെങ്കിലും കോടതി വിധി പറയാൻ മാറ്റുകയായിരുന്നു.

]]>
ആഡംബര കപ്പലിലെ ലഹരി പാർട്ടി; കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്ന് എൻ.സി.ബി https://malayalees.ch/will-arrest-more-drug-case-ncb/ Fri, 15 Oct 2021 04:03:02 +0000 https://malayalees.ch/?p=51001 ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകുമെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. ആര്യനടക്കമുള്ളവരുമായി ബന്ധമുള്ള വിദേശിയെ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് എൻ.സി.ബി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി.

ജാമ്യാപേക്ഷ വിധി പറയാൻ നീട്ടിയ സാഹചര്യത്തിൽ ആര്യനടക്കമുള്ള പ്രതികൾ ആർതർ റോഡ് ജയിലിൽ തന്നെ തുടരുകയാണ്. അടുത്ത ബുധനാഴ്ചയാകും ജാമ്യാപേക്ഷയിൽ കോടതി വിധി പറയുക. ആര്യൻ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയെ എൻ.സി.ബി കോടതിയിൽ ശക്തമായി എതിർത്തു. ആര്യൻ സ്ഥിരമായി മയക്കു മരുന്ന് ഉപയോഗിക്കുന്ന ആളാണെന്നതിനു തെളിവുണ്ട്. അന്വേഷണം പ്രാരഭ ഘട്ടത്തിലാണ്. വിദ്യാർത്ഥികളാണെന്നത് ജാമ്യത്തിനുള്ള പരിഗണന ആകരുതെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു.

ഒക്ടോബർ രണ്ടാം തീയതിയാണ് ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ആര്യൻ ഖാൻ ഉൾപ്പെടെ എട്ട് പേർ പിടിയിലായത്. റെയ്ഡിൽ കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഐ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ ഒരു മലയാളി, വിദേശി ഉൾപ്പെടെ കേസിൽ അറസ്റ്റിലായിരുന്നു.

]]>
ബിനീഷ് കോടിയേരിയെ എൻ.സി.ബി കസ്റ്റഡിയിലെടുത്തു https://malayalees.ch/bineesh-kodiyeri-in-custody/ Tue, 17 Nov 2020 12:33:46 +0000 https://malayalees.ch/?p=35261 ബിനീഷ് കോടിയേരി എൻ.സി.ബിയുടെ (നർക്കോട്ടിക് കൺട്രോൾ ബ്യൂറോ) കസ്റ്റഡിയിൽ. ചോദ്യം ചെയ്യുന്നതിനായി എൻസിബി ഉദ്യോഗസ്ഥർ ജയിലിലെത്തി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണിപ്പോൾ.‌‌‌ 25 വരെയാണ് ബിനീഷിന്റെ റിമാൻഡ് കാലാവധി. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) നിയമപ്രകാരം എൻ.സി.ബി കൂടി കേസെടുത്താൽ ബിനീഷിനു ജാമ്യം ലഭിക്കാന്‍ ബുദ്ധിമുട്ടാകും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കുന്ന കള്ളപ്പണ കേസിന് പുറമെയാണ് മയക്കുമരുന്ന് കേസും ബിനീഷിന് കുരുക്കാവുന്നത്.

കേസുമായി ബന്ധപ്പെട്ട് ബിനീഷിന്റെ ഡ്രൈഡവര്‍ അനിക്കുട്ടനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആവശ്യപ്പെട്ടു. നാളെ എത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടിസ്. ബിനീഷിന്റെ അക്കൗണ്ടുകളിലേയ്ക്കു പണം അയച്ചത് അനിക്കുട്ടന്‍ ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

]]>
“രാ​ഹു​ൽ ഒ​രി​ക്ക​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​കും, ചെ​യ്യു​ന്ന​തെ​ല്ലാം ന​ല്ല​തി​ന്”: ദീ​പി​ക​യു​ടെ വാ​ക്കു​ക​ൾ വൈ​റ​ലാ​കു​ന്നു https://malayalees.ch/deepika-padukone-praising-rahul-gandhi/ Mon, 28 Sep 2020 13:21:48 +0000 https://malayalees.ch/?p=32446 മയക്കുമരുന്നുമായി ബന്ധപ്പെട്ട് ദീപിക പദുകോണ്‍ തന്റെ മാനേജര്‍ കരിഷ്മയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്‍.സിബി ചോദ്യം ചെയ്തത്

കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ശം​സി​ച്ച് ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ൺ സം​സാ​രി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. ല​ഹ​രി മ​രു​ന്ന് കേ​സി​ൽ എ​ൻ​.സി.​ബി ചോ​ദ്യം ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ദീ​പി​ക ഡി​ഡി ന്യൂ​സി​ല്‍ ന​ൽ​കി​യ പ​ഴ​യ അ​ഭി​മു​ഖം വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

‘രാജ്യത്തിന് വേണ്ടി രാഹുല്‍ ഗാന്ധി ചെയ്യുന്നതെന്തും അദ്ദേഹത്തെ ഒരു മികച്ച ഉദാഹരണമാക്കി മാറ്റും. അദ്ദേഹം ഒരുനാള്‍ പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, എനിക്ക് തോന്നുന്നു അദ്ദേഹത്തിന് യുവാക്കളുമായി നല്ല രീതിയില്‍ ബന്ധമുണ്ടാക്കാന്‍ കഴിയുന്നുണ്ട്. അദ്ദേഹത്തിന്റെ ചിന്താഗതി ചിലപ്പോള്‍ പഴയതാകാം, പക്ഷെ അതേസമയം ഭാവിയുള്ളതുമാണ്,’ രാഹുലിന് യുവാക്കളുമായി മികച്ച രീതിയില്‍ ബന്ധപ്പെടാന്‍ സാധിക്കുമെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട് ദീപിക പദുകോണ്‍ തന്റെ മാനേജര്‍ കരിഷ്മയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്‍.സിബി ചോദ്യം ചെയ്തത്.

]]>