nayanthara – malayalees.ch https://malayalees.ch Malayalam Online News Portal Tue, 04 Apr 2023 04:36:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png nayanthara – malayalees.ch https://malayalees.ch 32 32 ഉയിരും ഉലകും അല്ല; മക്കളുടെ യഥാര്‍ത്ഥ പേര് പുറത്തുവിട്ട് നയന്‍താരയും വിഘ്‌നേഷും https://malayalees.ch/nayanthara-and-vignesh-reveal-their-babies-real-name/ Tue, 04 Apr 2023 04:36:20 +0000 https://malayalees.ch/?p=79101 തെന്നിന്ത്യ മുഴുവന്‍ ആഘോഷിച്ച വിവാഹമായിരുന്നു നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും. വിവാഹം കഴിഞ്ഞ് ഒക്ടോബറില്‍ തങ്ങളുടെ പുതിയ വിശേഷവും താരദമ്പതികള്‍ സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചിരുന്നു. ഉയിരും ഉലകവും എന്ന പേരുവിളിച്ചാണ് നയനും വിക്കിയും തങ്ങളുടെ പൊന്നോമനകളെ ആരാധകര്‍ക്കായി പരിചയപ്പെടുത്തിയത്. ഇരട്ടക്കുട്ടികളുടെ മുഖം ഇതുവരെ ഇരുവരും പുറത്തുവിട്ടിട്ടില്ല.

ഇപ്പോള്‍ തങ്ങളുടെ മക്കളുടെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് നയന്‍താരയും വിഘ്‌നേഷും. ഉയിരിന്റെ യഥാര്‍ത്ഥ പേര് രുദ്രോനില്‍ എന്‍.ശിവ എന്നും ഉലകിന്റെ പേര് ദൈവിക് എന്‍.ശിവ എന്നുമാണ്. വിഘ്‌നേഷ് ശിവ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.

ഇരുവരുടെയും പേരിനൊപ്പമുള്ള എന്‍ എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നതാണെന്നും വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റയില്‍ കുറിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും നല്ല അമ്മയുടെ പേരാണ്( നയന്‍താര) എന്‍ എന്ന അക്ഷരമെന്ന് താരം കുറിച്ചു. കുഞ്ഞുങ്ങളുടെ പേര്‍ പങ്കുവയ്ക്കുന്നതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് നയനും വിഘ്‌നേഷും അറിയിച്ചു.

നീണ്ട പ്രണയത്തിനൊടുവില്‍ 2022 ജൂണ്‍ 9നാണ് ഇരുവരും വിവാഹിതരായത്.

]]>
നയന്‍താരയുടെ ചിത്രത്തിന് ഡോക്ടറുടെ മോശം കമന്റ്; രൂക്ഷഭാഷയിൽ വിമർശിച്ച് ഗായിക ചിന്മയ് https://malayalees.ch/doctors-bad-comment-on-nayantharas-picture-singer-chinmayi-criticizes/ Thu, 16 Jun 2022 12:50:31 +0000 https://malayalees.ch/?p=63474 നയന്‍താരയുടെയും വിഘ്നേഷിന്റെയും ഫോട്ടോകള്‍ക്ക് താഴെ വന്ന നെഗറ്റീവ് കമന്റിന് ചുട്ടമറുപടിയുമായി ഗായിക ചിന്മയ്. അറിവന്‍പന്‍ തിരുവല്ലവന്‍ എന്ന ഡോക്ടറാണ് നയന്‍താരയുടെ വിവാഹത്തെ കുറിച്ച് മോശം കമന്റിട്ടത്. ആ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തുകൊണ്ടാണ് ചിന്മയ് മറുപടി നല്‍കിയത്. ഡോക്ടറായ ഒരാൾ തന്നെ സ്ത്രീവിരുദ്ധമായ കമന്റ് എഴുതിയതില്‍ തനിയ്ക്ക് വളരെ വേദനയുണ്ടെന്ന് ചിന്മയ് ഇൻസ്റ്റ​ഗ്രാമിലൂടെ വ്യക്തമാക്കുന്നു.

നടിയെന്ന നിലയ്ക്കുള്ള നയന്‍താരയുടെ കഴിവിൽ എനിക്ക് യാതൊരു എതിരഭിപ്രായവുമില്ല, അവരുടെ കഴിവിനെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ അമ്മൂമ്മയുടെ പ്രായത്തില്‍ കല്യാണം കഴിച്ച് കുട്ടികളുണ്ടാക്കാനുള്ള ഈ തീരുമാനം ശരിയല്ല. നാല്‍പതിനോട് അടുക്കുന്ന നയന്‍താര എങ്ങിനെ കുടുംബ ജീവിതം നയിക്കും. എങ്ങിനെ കുട്ടികളുണ്ടാവും. ഇതിനായി ഐവിഎഫ് സെന്ററുകള്‍ നയന്‍താരയെ സഹായിക്കേണ്ടി വരും. – ഇതായിരുന്നു നയൻതാരയുടെ ചിത്രത്തിന് താഴെയുള്ള ഡോക്ടര്‍ അറിവന്‍പന്‍ തിരുവല്ലവന്റെ കമന്റ്.

ഡോക്ടറുടെ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് ഉൾപ്പടെയാണ് ചിന്മയ് ഷെയര്‍ ചെയ്തിരിക്കുന്നത്. ‘നമ്മള്‍ മെഡിക്കല്‍ കോളജുകളിലെ ലിംഗവിവേചനത്തെ കുറിച്ചും സ്ത്രീ ഡോക്ടര്‍മാരും ശസ്ത്രക്രിയാ വിദഗ്ധരും അഭിമുഖീകരിക്കുന്ന ലിംഗവിവേചനത്തെക്കുറിച്ചുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ സംസാരിക്കുന്നു. അതിനിടയിലാണ് ഡോക്ടറുടെ ഈ കമന്റ് ശ്രദ്ധയില്‍പ്പെട്ടത്. ഒരു നടി വിവാഹിതയായി, അതിന് ഈ ഡോക്ടര്‍ ഉടന്‍ തന്നെ ഇങ്ങനെ ഒരു കമന്റ് ഇടുന്നു. ഇത്തരം പ്രൊഫസര്‍മാര്‍ക്കിടയില്‍ നിന്ന് പഠിച്ചുവരുന്ന സ്ത്രീഡോക്ടര്‍മാര്‍ക്ക് പുരസ്‌കാരം കൊടുക്കണം’ – ചിന്മയ് രൂക്ഷഭാഷയിൽ വിമർശിച്ചു.

സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായതോടെ ഡോക്ടര്‍ മാപ്പപേക്ഷയുമായി രംഗത്തെത്തി. ആ കമന്റ് കാരണം വേദനിച്ച തന്റെ സഹപ്രവർത്തകരായ സ്ത്രീ ഡോക്ടര്‍മാരോടും നയന്‍താര ഫാന്‍സിനോടും ഡോക്ടര്‍ മാപ്പ് പറഞ്ഞു.

]]>
നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരാകുന്നു; തിയതി പുറത്ത് https://malayalees.ch/nayantara-vignesh-sivan-wedding-date/ Sat, 07 May 2022 09:02:31 +0000 https://malayalees.ch/?p=61452 തെന്നിന്ത്യ കാത്തിരുന്ന വിവാഹത്തിന്റെ തീയതി പുറത്ത്. തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരാവുകയാണ്. ജൂൺ 9 നാണ് വിവാഹം. ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലായിരിക്കും വിവാഹമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലാകും ഇരുവരും വിവാഹിതരാവുക. പിന്നീട് മാലിദ്വീപിൽ സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി വിരുന്നൊരുക്കും.

ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2022 ൽ ഇരുവരും നേരത്തെ രഹസ്യമായി വിവാഹിതരായെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചെന്നൈ കലികമ്പാൾ ക്ഷേത്രത്തിൽ ഇരുവരും എത്തിയതോടെയാണ് ഇക്കാര്യം ആരാധകർ സ്ഥിരീകരിച്ചത്. നയൻതാര സിന്ദൂരം തൊട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം.

]]>