nayantara – malayalees.ch https://malayalees.ch Malayalam Online News Portal Thu, 09 Jun 2022 05:08:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png nayantara – malayalees.ch https://malayalees.ch 32 32 ‘ഇന്നാണാ കല്യാണം’; നയൻതാര-വിഗ്നേഷ് ശിവൻ ഇന്ന് വിവാഹിതരാകുന്നു https://malayalees.ch/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a3%e0%b4%be-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%be%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%af%e0%b5%bb%e0%b4%a4%e0%b4%be/ Thu, 09 Jun 2022 05:08:08 +0000 https://malayalees.ch/?p=63149 നടി നയൻതാരയും സംവിധായകനും നിർമാതാവുമായ വിഘ്‌നേഷ് ശിവനും ഇന്ന് വിവാഹിതരാകും. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ല. ( nayantara vignesh sivan wedding today )

ഉച്ചയോടെ വിവാഹചിത്രങ്ങൾ പുറത്തുവിടുമെന്ന് വിഘ്‌നേഷ് ശിവൻ അറിയിച്ചു. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. വിവാഹസത്കാരത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സൂപ്പർ താരങ്ങളായ രജനീകാന്ത്, കമൽഹാസൻ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് വിവരം.

സംവിധായകൻ ഗൗതം മേനോനാണ് വിവാഹച്ചടങ്ങുകളുടെ സംവിധാനം നിർവഹിക്കുന്നതെന്നാണ് സൂചന. വിവാഹച്ചടങ്ങിന്റെ സംപ്രേഷണാവകാശം ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിന് നൽകിയിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

]]>