nayana surya – malayalees.ch https://malayalees.ch Malayalam Online News Portal Fri, 20 Jan 2023 04:10:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png nayana surya – malayalees.ch https://malayalees.ch 32 32 നയന സൂര്യൻ്റെ മരണം; ക്രൈംബ്രാഞ്ച് സംഘം നാളെ മുതൽ നേരിട്ട് മൊഴിയെടുപ്പ് ആരംഭിക്കും https://malayalees.ch/nayana-suryan-crime-branch-investigation/ Fri, 20 Jan 2023 04:10:31 +0000 https://malayalees.ch/?p=74724 യുവസംവിധായക നയന സൂര്യയുടെ മരണം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം നാളെ മുതൽ നേരിട്ട് മൊഴിയെടുപ്പ് ആരംഭിക്കും. സാക്ഷികൾക്കും ആദ്യം കേസ് അന്വേഷിച്ച പൊലീസുകാർക്കും ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. സംഭവം നടന്ന് നാല് വർഷം പിന്നിട്ടതിനാൽ തെളിവ് ശേഖരണം ഉൾപ്പടെ കഠിനമെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ. 

വിശദമായ മൊഴി ശേഖരിക്കലാണ് ക്രൈം ബ്രാഞ്ച് ലക്ഷ്യമിടുന്നത്. പുരുഷന്മാരെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്കു വിളിച്ചു വരുത്തിയും സ്ത്രീകളെ നേരിൽ ചെന്ന് കൊണ്ടുമാണ് മൊഴി ശേഖരിക്കുന്നത്. പുനരന്വേഷണത്തിന്റെ ഭാഗമായി രാസപരിശോധന ലബോറട്ടറിയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. ആദ്യ ഘട്ട വിവര ശേഖരണത്തിന്റെ ഭാഗമായി അന്വേഷണ സംഘം നയനയെ മരിച്ച നിലയിൽ കണ്ടെത്തിയ ആൽത്തറയിലെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.

യുവസംവിധായിക നയന സൂര്യന്റെ ദുരൂഹ മരണത്തിലെ അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയുടെ കൂടുതൽ തെളിവുകൾ പുറത്തായിരുന്നു. നയന മരണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ കാണാതായെന്നാണ് പുറത്തുവരുന്ന വിവരം. മ്യൂസിയം സ്റ്റേഷനിലേക്ക് കോടതി കൈമാറിയ വസ്ത്രങ്ങളാണ് കാണാതായത്. ഇവ ഫോറൻസിക് ലാബിലുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.

എന്നാൽ വസ്ത്രങ്ങൾ ലാബിലേക്ക് കൈമാറിയതിന്റെ രേഖകൾ പൊലീസ് സ്റ്റേഷനിലില്ല. തുടർ അന്വേഷണത്തിലെ നിർണായക തെളിവാണ് മരണ സമയത്ത് നയന ധരിച്ചിരുന്ന വസ്ത്രങ്ങൾ. നാല് വർഷങ്ങൾക്ക് മുൻപ് നടന്ന മരണമായതിനാൽ അന്വേഷണത്തിൽ വസ്ത്രം ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തേണ്ട ഫൊറൻസിക് പരിശോധന ഏറെ നിർണായകവുമാണ്.

ചില നിർണായക വിവരങ്ങൾ ശേഖരിക്കാതെയാണ് മ്യൂസിയം പോലീസ് തെളിയപ്പെടാത്ത കേസായി നയനയുടെ മരണം സംബന്ധിച്ച റിപ്പോർട്ട് നൽകിയതെന്ന് പുതിയ അന്വേഷണസംഘം ആരോപിച്ചിരുന്നു. കഴുത്തിനേറ്റ പരുക്കാണ് മരണ കാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് നയനയുടെ മരണത്തിലെ ദുരൂഹത വർധിച്ചത്. ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ച മ്യൂസിയം പോലീസിന് വീഴ്ച പറ്റിയതായ വിമർശനങ്ങളും ശക്തമാണ്.

നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ഡിസിആർബി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന് ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ല.

]]>
നയനയുടെ മരണം ആത്മഹത്യയാണെന്നുള്ള മൊഴി പൊലീസിന് നൽകിയില്ലെന്ന് മുൻ ഫോറൻസിക് മേധാവി; പൊലീസ് കൂടുതൽ പ്രതിരോധത്തിൽ https://malayalees.ch/nayana-surya-death-police-flaw/ Wed, 11 Jan 2023 03:59:35 +0000 https://malayalees.ch/?p=74267 യുവ സംവിധായകൻ നയനാ സൂര്യന്റെ മരണത്തിൽ പൊലീസ് കൂടുതൽ പ്രതിരോധത്തിൽ. അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഫോറൻസിക് മേധാവി ശശികല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആത്മഹത്യ എന്ന നിഗമനമുള്ള മൊഴി താൻ പൊലീസിന് നൽകിയില്ല എന്ന ശശികലയുടെ വെളിപ്പെടുത്തലിൽ പൊലീസ് മറുപടി പറയേണ്ടിവരും.

കൊലപാതക സാധ്യതയാണ് ആദ്യ നിഗമമായി താൻ അറിയിച്ചത് എന്നാണ് ശശികലയുടെ വെളിപ്പെടുത്തൽ. മരണകാരണം കഴുത്തിലെ മുറിവാണെന്നും പുറത്തുവന്ന മൊഴി നൽകിയത് താൻ അല്ലെന്നും ശശികല വ്യക്തമാക്കി. അതേസമയം നയന സൂര്യൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടു.

നയനയുടേത് കൊലപാതകമല്ലെന്നും, നയനക്ക് സ്വയം പരിക്കേൽപ്പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു ആദ്യം അന്വേഷണം മ്യൂസിയം പോലീസിന്റെ നിരീക്ഷണം. നയനയുടെ കഴുത്തിലുണ്ടായ മുറിവ്, ആന്തിരാകയവങ്ങൾക്കുണ്ടായ ക്ഷതം എന്നിവ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിരുന്നെങ്കിലും, ഇവ എങ്ങനെയുണ്ടായി എന്നതിൽ വ്യക്തത വരുത്തുന്ന രീതിയിൽ അന്വേഷണമെത്തിയിരുന്നില്ല.

തുടർന്ന് മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നയനയുടെ സുഹൃത്തുക്കൾ രംഗത്ത് വരികയും കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്നുമുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹതകൾ കൂടിയത്. ഇതേ തുടർന്നാണ് അസി.കമ്മീഷണർ തുടരന്വേഷണ സാധ്യതയും ഇപ്പോൾ പരിശോധിച്ചത്. മാത്രമല്ല ചില നിർണായക വിവരങ്ങൾ ശേഖരിക്കാതെയാണ് മ്യൂസിയം പോലീസ് തെളിയപ്പെടാത്ത കേസായി നയനയുടെ മരണം സംബന്ധിച്ച റിപ്പോർട്ട് നൽകിയതെന്നാണ് പുതിയ സംഘത്തിന്റെ വിലയിരുത്തൽ.

]]>
നയന സൂര്യയുടെ ദുരൂഹ മരണം; ക്രൈംബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും https://malayalees.ch/nayana-soorya-death-crime-branch-team/ Sat, 07 Jan 2023 03:54:47 +0000 https://malayalees.ch/?p=74077 യുവസംവിധായക നയന സൂര്യയുടെ ദുരൂഹ മരണം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും. പ്രത്യേക സംഘത്തിന് കേസ് കൈമാറാണ് സാധ്യത.

കേസ് ഡയറിയും മറ്റു രേഖകളും പരിശോധിച്ച ശേഷമായിരിക്കും അന്വേഷണ സംഘത്തെ തീരുമാനിക്കുക. കഴുത്തിനേറ്റ പരുക്കാണ് മരണ കാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് നയനയുടെ മരണത്തിലെ ദുരൂഹത വർധിച്ചത്. ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ച മ്യൂസിയം പോലീസിന് വീഴ്ച പറ്റിയതായ വിമർശനങ്ങളും ശക്തമാണ്.

നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ഡിസിആർബി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന് ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ല. നയന താമസിച്ചിരുന്ന വീടിന്റെ മുൻവാതിൽ അടച്ചിരുന്നുവെങ്കിലും ബാൽക്കണി വഴി ഒരാൾക്കു രക്ഷപ്പെനുള്ള സാധ്യതയുണ്ടെന്നും അസി.കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

നയനയുടേത് കൊലപാതകമല്ലെന്നും, നയനക്ക് സ്വയം പരിക്കേൽപ്പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു ആദ്യം അന്വേഷണം മ്യൂസിയം പോലീസിന്റെ നിരീക്ഷണം.നയനയുടെ കഴുത്തിലുണ്ടായ മുറിവ്, ആന്തിരാകയവങ്ങൾക്കുണ്ടായ ക്ഷതം എന്നിവ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിരുന്നെങ്കിലും, ഇവ എങ്ങനെയുണ്ടായി എന്നതിൽ വ്യക്തത വരുത്തുന്ന രീതിയിൽ അന്വേഷണമെത്തിയിരുന്നില്ല.

തുടർന്ന് മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നയനയുടെ സുഹൃത്തുക്കൾ രംഗത്ത് വരികയും കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്നുമുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹതകൾ കൂടിയത്. ഇതേ തുടർന്നാണ് അസി.കമ്മീഷണർ തുടരന്വേഷണ സാധ്യതയും ഇപ്പോൾ പരിശോധിച്ചത്. മാത്രമല്ല ചില നിർണായക വിവരങ്ങൾ ശേഖരിക്കാതെയാണ് മ്യൂസിയം പോലീസ് തെളിയപ്പെടാത്ത കേസായി നയനയുടെ മരണം സംബന്ധിച്ച റിപ്പോർട്ട് നൽകിയതെന്നാണ് പുതിയ സംഘത്തിന്റെ വിലയിരുത്തൽ.

]]>
സുഹൃത്തുക്കളുടെ മൊഴിയിൽ അവ്യക്തതയുണ്ടെന്ന് സംശയം; നയന സൂര്യയുടെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു https://malayalees.ch/nayana-surya-death-murder-suspicion/ Thu, 05 Jan 2023 07:08:44 +0000 https://malayalees.ch/?p=73996 യുവ സംവിധായിക നയന സൂര്യയുടെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. പ്രത്യേക സംഘത്തിന്റെ പരിശോധനയിൽ മരണത്തിൽ നിഗൂഢതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആഴത്തിലുള്ള അന്വേഷണം വേണമെന്നാണ് വിലയിരുത്തൽ. കേസിൽ പ്രത്യേക സംഘം നാളെ റിപ്പോർട്ട് നൽകും.

നയന സൂര്യയുടെ സുഹൃത്തുക്കളെ വീണ്ടും ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നയനയുടെ മുറിയിൽ ആദ്യം പ്രവേശിച്ചവരെയാണ് ചോദ്യംചെയ്യുന്നത്. സുഹൃത്തുക്കളുടെ മൊഴിയിൽ അവ്യക്തതയുണ്ടെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. അന്വേഷണ സംഘം നയനയുടെ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.

ആദ്യ അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായി. മഹസർ തയ്യാറാക്കുന്നതിലടക്കം വീഴ്ചയുണ്ടെന്നാണ് കണ്ടെത്തൽ. നയനയുടെ മുറി പൂട്ടിയിരുന്നെങ്കിലും സുരക്ഷിതമല്ലെന്നാണ് വിലയിരുത്തൽ. പുറത്ത് നിന്ന് അകത്ത് കടക്കാൻ വഴിയുണ്ടെന്നും കണ്ടെത്തി. മുറി തുറന്നത് എങ്ങനെയെന്നത് മഹസറിൽ വ്യക്തമാക്കിയിട്ടില്ല.

]]>
കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നു, അടിവയറ്റിൽ ചവിട്ടേറ്റത് പോലെ ക്ഷതം; യുവസംവിധായകയുടെ മരണം കൊലപാതകമെന്ന് സൂചന https://malayalees.ch/director-nayana-surya-death/ Mon, 02 Jan 2023 03:55:44 +0000 https://malayalees.ch/?p=73736 യുവസംവിധായക നയന സൂര്യയുടെ മരണത്തിൽ ദുരൂഹത. കഴുത്തു ശക്തമായി ഞെരിഞ്ഞിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലുകൾ കൊലപാതക സാധ്യത സംശയിക്കാവുന്നവയാണ്. 

2019 ഫെബ്രുവരി 24നായിരുന്നു തിരുവനന്തപുരത്തെ മുറിക്കുള്ളിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ നിർണ്ണായക കണ്ടെത്തലുകളാണ് ഉള്ളത്. കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തിനു ചുറ്റും ഉരഞ്ഞുണ്ടായ നിരവധി മുറിവുകളുണ്ട്, അടിവയറ്റിൽ ചവിട്ടേറ്റത് പോലെയുള്ള ക്ഷതവും, ആന്തരികാവയവങ്ങളിൽ രക്തസ്രാവമുണ്ടായി.

പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലുകൾ കൊലപാതക സാധ്യത സംശയിക്കാവുന്നവയാണ്. അസ്വഭാവിക മരണത്തിനു കേസെടുത്തെങ്കിലും അന്വേഷണം വഴി മുട്ടി നിലയിലാണ് ഇപ്പോൾ. നയനയുടെ മരണത്തിന് പിന്നിലെ ദുരൂഹതയിൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് നയനയുടെ സുഹൃത്തുക്കളുടെ ആവശ്യം.

പത്തുവർഷത്തോളമായി സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന സൂര്യ. ‘ക്രോസ് റോഡ്’ എന്ന ആന്തോളജി സിനിമയിൽ ‘പക്ഷികളുടെ മണം’ എന്ന ചിത്രം നയനയാണ് സംവിധാനം ചെയ്തത്. നിരവധി പരസ്യ ചിത്രങ്ങളും നയന ഒരുക്കിയിട്ടുണ്ട്.

]]>