Naya Rivera – malayalees.ch https://malayalees.ch Malayalam Online News Portal Tue, 14 Jul 2020 08:50:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Naya Rivera – malayalees.ch https://malayalees.ch 32 32 ആറ് ദിവസത്തെ തിരച്ചില്‍; നടി നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി https://malayalees.ch/actress-naya-rivera-body-found/ Tue, 14 Jul 2020 08:50:08 +0000 https://malayalees.ch/?p=28487 ആറ് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ നടിയും ​ഗായികയും മോഡലുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി. സൌത്തേണ്‍ കാലിഫോര്‍ണിയയിലെ പിരു തടാകത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 33 കാരിയായ റിവേരയെ നാല് വയസ്സുള്ള മകനൊപ്പം ബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് കാണാതായത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയല്ലെന്നും തടാകത്തില്‍ മുങ്ങിപ്പോയതാണെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.

ആറ് ദിവസത്തെ തിരച്ചില്‍; നടി നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി

ഈ മാസം 8ന് ഉച്ചയ്ക്ക് ഒരു മണിയോടെ റിവേര മകനൊപ്പം പിരു തടാകത്തിന് സമീപമെത്തി ബോട്ട് വാടകയ്ക്കെടുക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ കഴിഞ്ഞും തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിവേരയുടെ മകനെ ബോട്ടില്‍ ഉറങ്ങുന്ന നിലയില്‍ കണ്ടത്. അമ്മയെ വെള്ളത്തില്‍ കാണാതായെന്നാണ് മകന്‍ പറഞ്ഞത്. മകനെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ചിരുന്നു. മറ്റൊരു ലൈഫ് ജാക്കറ്റ് ബോട്ടിലുണ്ടായിരുന്നു.

ആറ് ദിവസത്തെ തിരച്ചില്‍; നടി നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി

ഉടന്‍ തന്നെ മുങ്ങല്‍ വിദഗ്ധരെ തിരച്ചിലിന് അയച്ചു. ഹെലികോപ്ടറുകളും ഡ്രോണുകളും തിരച്ചില്‍ നടത്തി. തടാകത്തില്‍ മുങ്ങിപ്പോയതാകാമെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. ബോട്ടിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് വെള്ളത്തില്‍ വീണതാകാം. മകനെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും സ്വന്തം ജീവന്‍ റിവേരയ്ക്ക് രക്ഷിക്കാനായില്ലെന്നും അധികൃതര്‍ പറഞ്ഞു.

ആറ് ദിവസത്തെ തിരച്ചില്‍; നടി നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി

മകനെ അച്ഛനൊപ്പം അന്ന് തന്നെ വിട്ടു. നടൻ റയാൻ ഡോർസേയാണ് റിവേരയുടെ ഭര്‍ത്താവ്. 2018ൽ ഇവർ വേർപിരിഞ്ഞു. 2009 മുതൽ 2015 വരെ ഫോക്‌സിൽ സംപ്രേഷണം ചെയ്ത ഗ്ലീ എന്ന ഷോയില്‍ റിവേരയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. 2016ല്‍ സോറി നോട്ട് സോറി എന്ന പേരില്‍ ഓര്‍മക്കുറിപ്പ് പുറത്തിറക്കി. അടുത്ത കാലത്ത് യുട്യൂബിലൂടെ റിലീസ് ചെയ്യുന്ന സ്റ്റെപ് അപ് എന്ന ഷോയിലും റിവേരയുടെ സാന്നിധ്യമുണ്ട്.

]]>