Navjot Singh Sidhu – malayalees.ch https://malayalees.ch Malayalam Online News Portal Thu, 03 Feb 2022 08:16:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Navjot Singh Sidhu – malayalees.ch https://malayalees.ch 32 32 പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി; പ്രചാരണങ്ങളില്‍ വിട്ടുനിന്ന് നവ്‌ജോത് സിംഗ് സിദ്ദു https://malayalees.ch/punjab-congress-crisis-navjot-singh-sidhu-stays-away-from-campaigns/ Thu, 03 Feb 2022 08:15:53 +0000 https://malayalees.ch/?p=56440 പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദു വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയെന്നാണ് വിവരം. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിക്ക് രണ്ടാമതും കോണ്‍ഗ്രസ് സീറ്റ് നല്‍കിയതിനുപിന്നാലെയാണ് പ്രചാരണത്തില്‍ നിന്നും സിദ്ദു വിട്ടുനിന്നത്.https://ce37536e6baad152a5e9369493aa65b8.safeframe.googlesyndication.com/safeframe/1-0-38/html/container.html

പഞ്ചാബില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സിദ്ദു നേരത്തേ തന്നെ രംഗത്തുണ്ട്. മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗ് സ്ഥാനം രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ തന്നെ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന ചര്‍ച്ചകള്‍ നടന്നിരുന്നു. കോണ്‍ഗ്രസിലെ എംഎല്‍എമാര്‍ അഭിപ്രായം രേഖപ്പെടുത്തിയാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ ആ ഘട്ടത്തില്‍ തനിക്ക് മുഖ്യമന്ത്രിയാകേണ്ടതില്ലെന്നും തെരഞ്ഞെടുപ്പോടുകൂടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിടാമെന്ന ആവശ്യമാണ് സിദ്ദു നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ചത്.

എന്നാല്‍ വൈകാതെ തന്നെ ഛന്നി മുഖ്യമന്ത്രിയായി അധികാരത്തിലെത്തുകയും മൂന്ന് മാസം കൊണ്ടുതന്നെ കോണ്‍ഗ്രസിന് മേലുണ്ടായിരുന്ന ഭരണ വിരുദ്ധ വികാരത്തെ ഒരു പരിധി വരെ മറികടക്കുകയും ചെയ്തു. ഇതോടെയാണ് ഛന്നിയെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാമെന്ന സൂചനകള്‍ നേതൃത്വം പുറത്തുവിടുന്നത്. രണ്ട് സീറ്റുകള്‍ ഛന്നിക്ക് മുന്നില്‍ വച്ചതോടെ സിദ്ദു രണ്ട് ദിവസമായി പ്രചാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സിദ്ദു.

പഞ്ചാബില്‍ ഈയാഴ്ച തന്നെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കാനാണ് സാധ്യത.ഫെബ്രുവരി 20ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഈ മാസം 6ന് പ്രഖ്യാപിക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. കഴിഞ്ഞ മാസം 27ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പഞ്ചാബിലെത്തിയപ്പോഴാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

]]>
രാജി പിന്‍വലിച്ച് നവ്‌ജോത് സിംഗ് സിദ്ദു; പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് രാഹുല്‍ ഗാന്ധിയുടെ ഉറപ്പ് https://malayalees.ch/sidhu-withdrew-resignation/ Sat, 16 Oct 2021 04:12:59 +0000 https://malayalees.ch/?p=51066 പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദു രാജി പിന്‍വലിച്ചു. രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. തന്റെ എല്ലാ പ്രശ്‌നങ്ങളും രാഹുല്‍ ഗാന്ധിയെ അറിയിച്ചെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെന്നും കൂടിക്കാഴ്ചയ്ക്കുശേഷം സിദ്ദു പ്രതികരിച്ചു. പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തും രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തിയിരുന്നു. sidhu withdrew resignation

സെപ്തംബര്‍ 28നാണ് നവ്‌ജോത് സിംഗ് സിദ്ദു പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നൊഴിയുകയാണെന്ന് വ്യക്തമാക്കി രാജിക്കത്ത് നല്‍കിയിയത്. എന്നാല്‍ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചിരുന്നില്ല. ഒത്തുതീര്‍പ്പിന് തനിക്ക് സാധിക്കില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നുമായിരുന്നു രാജിക്ക് പിന്നാലെ സിദ്ദു പ്രതികരിച്ചത്. സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി റസിയ സുല്‍ത്താനയും പിസിസി ജനറല്‍ സെക്രട്ടറി യോഗിന്ദര്‍ ധിന്‍ഗ്രയും രാജിവച്ചിരുന്നു.

ഡല്‍ഹിയില്‍ തുടരുന്ന സിദ്ദു വ്യാഴാഴ്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാലുമായും ഹരീഷ് റാവത്തുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സിദ്ദു ഉന്നയിച്ച 18 ആവശ്യങ്ങളില്‍, ചിലത് ഉടന്‍ പരിഹരിക്കാമെന്നും മറ്റുള്ളവ, സമയോചിതമായി കൈകാര്യം ചെയ്യാമെന്നുമാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന ഉറപ്പ്.

വരാനിരിക്കുന്ന നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സിദ്ദു നേതൃത്വം നല്‍കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. പാര്‍ട്ടി നേതൃത്വത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം സിദ്ദു പ്രതികരിച്ചത്

]]>
നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി തള്ളി ഹൈക്കമാൻഡ്; സിദ്ദു പിസിസി അധ്യക്ഷനായി തുടരും, ഔദ്യോഗിക പ്രഖ്യാപനം നാളെ https://malayalees.ch/navjot-singh-sidhu-high-command/ Fri, 15 Oct 2021 04:10:53 +0000 https://malayalees.ch/?p=51010 നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി തള്ളി ഹൈക്കമാൻഡ്. നവ്‌ജോത് സിംഗ് സിദ്ദു പിസിസി അധ്യക്ഷനായി തുടരുമെന്ന് ഹൈക്കമാൻഡ് അറിയിച്ചു. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്ന് സിദ്ദു പ്രതികരിച്ചു.

നവ്‌ജോത് സിംഗ് സിദ്ദു കോൺഗ്രസ് ആസ്ഥാനത്ത് എത്തിയതിന് പിന്നാലെയാണ് ഹൈക്കമാൻഡിന്റെ പ്രതികരണം . കെ സി വേണുഗോപാൽ, ഹരീഷ് റാവത്ത് എന്നിവരുമായിയാണ് സിദ്ദു കൂടിക്കാഴ്ച നടത്തിയത്. പി സി സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം നവ്‌ജോത് സിംഗ് സിദ്ദു ആദ്യമായാണ് എഐസിസി ആസ്ഥാനത്ത് എത്തിയത്.

സെപ്റ്റംബർ 28നാണ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത്. സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി തത്ക്കാലം ഉയർത്തിക്കാട്ടാൻ കഴിയില്ലെന്ന ഹൈക്കമാൻഡ് നിലപാടാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഒത്തുതീര്‍പ്പിന് തനിക്ക് സാധിക്കില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നുമായിരുന്നു രാജിക്ക് പിന്നാലെ സിദ്ദു പ്രതികരിച്ചത്. സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി റസിയ സുല്‍ത്താനയും പിസിസി ജനറല്‍ സെക്രട്ടറി യോഗിന്ദര്‍ ധിന്‍ഗ്രയും രാജിവച്ചിരുന്നു.

]]>
ലഖീംപൂർ ഖേരി: ആശിഷ് മിശ്രയുടെ അറസ്റ്റ് ആവശ്യപ്പെട്ട് നവജ്യോത് സിദ്ദു നിരാഹാരം ആരംഭിച്ചു https://malayalees.ch/lakhimipur-kheri-sidhu-goes-on-fast-demands-arrest-of-minister-s-son/ Sat, 09 Oct 2021 04:14:52 +0000 https://malayalees.ch/?p=50708 പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദു അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ലഖീംപൂർ ഖേരി കേസിലെ പ്രധാന പ്രതി ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യും വരെ ഉപവാസം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. അന്തരിച്ച പ്രാദേശിക മാധ്യമപ്രവർത്തകൻ രാമൻ കശ്യപിന്റെ വസതിയിലാണ് സിദ്ദുവിന്റെ നിരാഹാര സമരം.

കശ്യപിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വീടിന് പുറത്ത് ഉപവാസം ആരംഭിച്ചത്. നേരത്തെ, പഞ്ചാബ് കാബിനറ്റ് മന്ത്രി വിജയ് ഇന്ദർ സിംഗ്ല, എംഎൽഎ മദൻ ലാൽ, കുൽജിത് നഗ്ര എന്നിവരടങ്ങിയ പ്രതിനിധി സംഘം പാലിയയിൽ മരിച്ച കർഷകനായ ലവ്പ്രീത് സിംഗിന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു.

]]>
നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി ഹൈക്കമാൻഡ് അംഗീകരിക്കും https://malayalees.ch/high-command-will-accept-the-resignation-of-navjot-singh-sidhu/ Wed, 06 Oct 2021 04:12:38 +0000 https://malayalees.ch/?p=50537 പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി ഹൈക്കമാൻഡ് സ്വീകരിക്കും. പുതിയ പി സി സി അധ്യക്ഷനെ കണ്ടെത്താൻ ഹൈക്കമാൻഡ് ചർച്ചകൾ തുടങ്ങി.

സെപ്റ്റംബർ 28നാണ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത്. സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി തത്ക്കാലം ഉയർത്തിക്കാട്ടാൻ കഴിയില്ലെന്ന ഹൈക്കമാൻഡ് നിലപാടാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഒത്തുതീര്‍പ്പിന് തനിക്ക് സാധിക്കില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നുമായിരുന്നു രാജിക്ക് പിന്നാലെ സിദ്ദു പ്രതികരിച്ചത്. സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി റസിയ സുല്‍ത്താനയും പിസിസി ജനറല്‍ സെക്രട്ടറി യോഗിന്ദര്‍ ധിന്‍ഗ്രയും രാജിവച്ചിരുന്നു.

]]>
നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജിക്ക് പിന്നാലെ പഞ്ചാബിൽ കൂട്ടരാജി https://malayalees.ch/razia-sultana-resigns/ Wed, 29 Sep 2021 04:30:55 +0000 https://malayalees.ch/?p=50217 നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി റസിയ സുൽത്താനയും പിസിസി ജനറൽ സെക്രട്ടറി യോഗിന്ദർ ധിൻഗ്രയും രാജിവച്ചു. റസിയ സുൽത്താനയുടെ സത്യപ്രതിജ്ഞ മൂന്ന് ദിവസം മുൻപായിരുന്നു. നവ്‌ജോത് സിംഗുമായി അടുപ്പമുള്ള മന്ത്രിയായിരുന്നു റസിയ സുൽത്താന. പഞ്ചാബ് പിസിസി ട്രഷറർ ഗുൽസാർ ഇന്ദർ ഛഹൽ നേരത്തെ രാജിവച്ചിരുന്നു.

അതേസമയം, നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി ഹൈക്കമാൻഡ് അംഗീകരിച്ചിട്ടില്ല. സംസ്ഥാന തലത്തിൽ പ്രശ്‌നം തീർക്കണമെന്നാണ് ഹൈക്കമാൻഡ് നിർദേശം.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് നവ്‌ജ്യോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത്. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. ഒത്തുതീർപ്പിന് തനിക്ക് സാധിക്കില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നും നവ്‌ജ്യോത് സിംഗ് സിദ്ദു അറിയിച്ചു. എന്നാൽ എന്ത് ഒത്തുതീർപ്പാണ് ഉദ്ദേശിച്ചതെന്ന് കത്തിൽ വ്യക്തമാക്കിയിട്ടില്ല.

അമരീന്ദർ സിംഗുമായുള്ള ദീർഘനാളത്തെ ഉൾപോരിന് പിന്നാലെ ജൂലൈ 23നാണ് സിദ്ദുവിനെ പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കുന്നത്. 2019 ലാണ് അമരീന്ദർ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പോരിന് തുടക്കമാകുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലെ ഉൾപോര് പരിഹരിക്കാനുള്ള ആദ്യ പടിയായാണ് പിസിസി അധ്യക്ഷനായി ഹൈക്കമാൻഡ് നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ പേര് പരിഗണിക്കുന്നത്.

രാജിയെ തുടർന്ന് സിദ്ദുവിനെതിരെ ട്വീറ്റുമായി അമരീന്ദർ സിംഗ് രംഗത്തെത്തിയിട്ടുണ്ട്. സിദ്ദു സ്ഥിരതയില്ലാത്ത മനുഷ്യനാണെന്ന് അമരീന്ദർ ട്വീറ്റിൽ കുറിച്ചു.

അതേസമയം, അമരീന്ദർ സിംഗ് ഇന്ന് ഡൽഹിയിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഈ വിവരം ഇരുഭാഗത്ത് നിന്നും സ്ഥിരീകരിച്ചിട്ടില്ല.

]]>
പഞ്ചാബില്‍ അമരീന്ദര്‍ മുഖ്യമന്ത്രിയായി തുടരും; സിദ്ധു കോണ്‍ഗ്രസ് അധ്യക്ഷനാകും https://malayalees.ch/navjot-singh-sidhu-likely-to-be-named-punjab-congress-chief/ Thu, 15 Jul 2021 12:33:39 +0000 https://malayalees.ch/?p=46834 പഞ്ചാബ് കോണ്‍ഗ്രസില്‍ മഞ്ഞുരുക്കം. പുതിയ ഫോര്‍മുല പ്രകാരം വ്‌ജ്യോത് സിങ് സിദ്ധു കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാകും. അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായി തുടരുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും തമ്മിലുള്ള തര്‍ക്കം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ടാണ് പരിഹരിച്ചത്.

തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോണ്‍ഗ്രസിനുള്ളിലെ ഭിന്നത കേന്ദ്ര നേതൃത്വത്തെ വലച്ചിരുന്നു. സംസ്ഥാന അധ്യക്ഷന് പുറമെ രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ പഞ്ചാബിലെ പാര്‍ട്ടിക്കുള്ളിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്ന് പഞ്ചാബ് ചാര്‍ജുള്ള നേതാന് ഹരീഷ് റാവത്ത് പറഞ്ഞു.

]]>
പഞ്ചാബ് കോൺഗ്രസിലെ പ്രശ്‌നം; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി നവജോത് സിംഗ് സിദ്ധു https://malayalees.ch/navjot-singh-sidhu-met-rahul-gandhi/ Thu, 01 Jul 2021 04:15:40 +0000 https://malayalees.ch/?p=46246 പഞ്ചാബ് കോൺഗ്രസിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി നവജോത് സിംഗ് സിദ്ധു. വീട്ടിലെത്തിയാണ് അദ്ദേഹം രാഹുലിനെ കണ്ടത്. നേരത്തെ പ്രിയങ്കാ ഗാന്ധിയുമായും സിദ്ധു കൂടിക്കാഴ്ച നടത്തിയിരുന്നു.

മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തിലാണ് സിദ്ധുവിന്റെ കൂടിക്കാഴ്ച. അമരീന്ദറുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും താൻ കൂടിക്കാഴ്ച നടത്തുമെന്ന് സിദ്ധു പറഞ്ഞിരുന്നു. എന്നാൽ രാഹുൽ ഗാന്ധി ഇക്കാര്യം നിഷേധിച്ചു. ഇതിനിടെയായിരുന്നു പ്രിയങ്കയുമായി സിദ്ധുവിന്റെ കൂടിക്കാഴ്ച. ഇരുവരുടേയും കൂടിക്കാഴ്ച നാല് മണിക്കൂർ നീണ്ടതായാണ് റിപ്പോർട്ടുകൾ.

]]>
പഞ്ചാബ് കോണ്‍ഗ്രസില്‍ അസ്വസ്ഥത ; മുഖ്യമന്ത്രിക്കെതിരെ പുതിയ നീക്കവുമായി സിദ്ദു https://malayalees.ch/tension-in-punjab-congress-as-navjot-singh-sidhu-meets-ministers-mlas/ Sat, 08 May 2021 09:12:21 +0000 https://malayalees.ch/?p=43880 നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രെ ബാക്കിനില്‍ക്കെ പഞ്ചാബ് കോണ്‍ഗ്രസില്‍ അസ്വസ്ഥത പുകയുന്നു. അമരീന്ദര്‍ സിംഗിന്‍റെ കടുത്ത വിമര്‍ശകന്‍ കൂടിയായ നവജ്യോത് സിംഗ് സിദ്ദു മുഖ്യമന്ത്രിക്കെതിരെ തുറന്ന പോരിനിറങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു കൂട്ടം മന്ത്രിമാരുമായും എം.എല്‍.എമാരുമായും സിദ്ദു കൂടിക്കാഴ്ച നടത്തി. സഹകരണ, ജയിൽ മന്ത്രി സുഖ്ജിന്ദർ രന്ധവ, സാങ്കേതിക വിദ്യാഭ്യാസം, ടൂറിസം, സാംസ്കാരികകാര്യ മന്ത്രി ചരഞ്ജിത് ചാനി എന്നീ രണ്ട് മന്ത്രിമാരുമായി സിദ്ദു കൂടിക്കാഴ്ച നടത്തിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ചില എം.എല്‍.എമാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബര്‍ഗരി കേസിലും അതിനെതുടര്‍ന്നുണ്ടായ വെടിവെപ്പിലും നീതി നടപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഈ രണ്ട് വിഷയങ്ങളായിരുന്നു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമെന്ന് നേതാക്കള്‍ പറയുന്നു. ബര്‍ഗരിയിലെ മതനിന്ദ കേസില്‍ നീതി നടപ്പാക്കാത്തതില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്ന് ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തുമെന്നും വൃത്തങ്ങള്‍ പറഞ്ഞു.

]]>