Nava Kerala Sadas – malayalees.ch https://malayalees.ch Malayalam Online News Portal Wed, 29 Nov 2023 05:32:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Nava Kerala Sadas – malayalees.ch https://malayalees.ch 32 32 ‘നവകേരള സദസ്സ്’ ഇന്ന് മലപ്പുറം ജില്ലയിൽ നാല് മണ്ഡലങ്ങളിൽ https://malayalees.ch/new-kerala-sadas-in-four-constituencies-in-malappuram/ Wed, 29 Nov 2023 05:31:48 +0000 https://malayalees.ch/?p=91974 നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പര്യടനം മലപ്പുറം ജില്ലയിൽ മൂന്നാം ദിവസവും തുടരുന്നു. നാല് മണ്ഡലങ്ങളിലാണ് ഇന്നത്തെ പര്യടനം. രാവിലെ ഒമ്പതിന് മലപ്പുറത്ത് നടക്കുന്ന പ്രഭാത യോഗത്തോടെയാണ് ഇന്നത്തെ നവകേരള സദസ്സിന് തുടക്കമാകുക.

വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പ്രഭാത യോഗത്തിൽ പങ്കെടുക്കും. കൊണ്ടോട്ടിയിൽ ആണ് ആദ്യ ജനസദസ്സ്. ശേഷം മഞ്ചേരി, മങ്കട, മലപ്പുറം മണ്ഡലങ്ങളിലും പര്യടനം നടത്തും. മുഖ്യമന്ത്രിക്ക് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ സുരക്ഷയാണ് ജില്ലയിലൂടനീളം ഒരുക്കിയിട്ടുള്ളത്.

]]>
പിണറായിയുടെ ചായ കുടിക്കുന്നവർ കോൺഗ്രസിൽ വേണ്ട’; കെ മുരളീധരൻ https://malayalees.ch/k-muraleedharan-criticized-leaders-who-participated-in-navakerala-sadas/ Tue, 28 Nov 2023 06:11:05 +0000 https://malayalees.ch/?p=91892 നവകേരള സദസിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. പിണറായിയുടെ ചായ കുടിക്കുന്നവർ കോൺഗ്രസിൽ വേണ്ട. ഷൈൻ ചെയ്യാൻ വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പ്രഭാത യോഗത്തിൽ ചിലയാളുകൾ പങ്കെടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി ഗുണ്ടകൾക്കൊപ്പമാണ് നടക്കുന്നത്. പിണറായി വിജയന് പൊലീസിൽ വിശ്വാസമില്ലെന്നും കോഴിക്കോട് ഡിസിപി മുഖ്യമന്ത്രിക്കായി ഗുണ്ടാ പണി ചെയ്യുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ ജീവൻ രക്ഷാപ്രവർത്തനം ഇതാണെങ്കിൽ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നേരത്തെ നവകേരള സദസിന്റെ കോഴിക്കോട് നടന്ന പ്രഭാതയോഗത്തിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ പങ്കെടുത്തിരുന്നു. കുന്ദമംഗലം ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് നേതാവുമായ എൻ അബൂബക്കർ, ലീഗ് പ്രാദേശിക നേതാവ് മൊയ്തു മുട്ടായി എന്നിവരാണ് ഓമശേരിയിലെ യോഗത്തിൽ പങ്കെടുത്തത്.

]]>