National – malayalees.ch https://malayalees.ch Malayalam Online News Portal Tue, 12 Dec 2023 04:27:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png National – malayalees.ch https://malayalees.ch 32 32 ഗ്യാൻവാപി പള്ളി പൊളിക്കാൻ ഹർജി നൽകിയ മൂന്നു പേരിൽ അവസാനത്തെയാളും മരിച്ചു https://malayalees.ch/one-of-plaintiffs-demands-demolishing-of-gyanvapi-died/ Tue, 12 Dec 2023 04:27:18 +0000 https://malayalees.ch/?p=92699 ഗ്യാൻവാപി പള്ളി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച മൂന്നു പേരിൽ അവസാനത്തെയാളും മരിച്ചു. പരാതിക്കാരിൽ ഒരാളായ ഹരിഹർ പാണ്ഡെ(77)യാണ് അന്തരിച്ചത്. ഹരജിക്കാരിൽ‌ സോമനാഥ് വ്യാസ്, പ്രഫ. രാംരംഗ് ശർമ എന്നിവർ നേരത്തെ മരിച്ചിരുന്നു.‘ആദി വിശ്വേശ്വര ക്ഷേത്ര’ ഭൂമിയിൽ നിന്ന് ഗ്യാൻവാപി പള്ളി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് 1991ലാണ് സോമനാഥ് വ്യാസും പ്രഫ. രാംരംഗ് ശർമയും ഹരിഹർ പാണ്ഡെയും ചേർന്ന് ഹർജി നൽകിയത്. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അണുബാധയെത്തുടർന്ന് പിതാവിന്റെ നില വഷളായിരുന്നുവെന്ന് ഹരിഹർ പാണ്ഡെയുടെ മകൻ കരൺശങ്കർ പാണ്ഡെ പറഞ്ഞു.ഗ്യാൻവാപി പള്ളിയിൽ നടത്തിയ ശാസ്ത്രീയ സർവേയെക്കുറിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വാരണാസി ജില്ലാ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ആദ്യ ഹർജിക്കാരിൽ മൂന്നാമനും മരിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ നവംബർ 30ന് എഎസ്ഐക്ക് കോടതി 10 ദിവസം കൂടി അനുവദിച്ചിരുന്നു.

]]>
‘വലിയ ബോർഡല്ല, ലോ​ഗോ വെണം’; ലൈഫ് പദ്ധതിയിലെ വീടുകൾക്ക് ബ്രാൻഡിം​ഗ് വേണമെന്ന് കേന്ദ്രസർക്കാർ https://malayalees.ch/branding-required-for-houses-in-life-scheme/ Sat, 09 Dec 2023 11:50:21 +0000 https://malayalees.ch/?p=92604 ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകൾക്ക് ബ്രാൻഡിം​ഗ് വേണമെന്ന് കേന്ദ്ര ഭവനനിർമ്മാണ ന​ഗരകാര്യ മന്ത്രി ഹർദീപ് സിം​ഗ് പുരി. വലിയ ബോർഡല്ല, ലോ​ഗോ വെക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് ഹർദീപ് സിം​ഗ് പുരി പറഞ്ഞു. വീട്ടുടമകൾക്ക് പരാതിയില്ലെന്നും കേരളത്തിന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും ഹർദീപ് സിം​ഗ് പുരി പറഞ്ഞു.

അതേസമയം കേരള സര്‍ക്കാരിന്റെ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ ഉടക്കി നില്‍ക്കുകയാണ് ലൈഫ് പദ്ധതിയും. തനത്ഫണ്ട് ലഭ്യതക്കുറവ് മുതല്‍ സര്‍ക്കാര്‍ വിഹിതവും, വായ്പാ തുകയും ലഭിക്കാത്തതുവരെയുള്ള പ്രതിസന്ധികള്‍ നിരവധിയാണ്. ലൈഫ് പദ്ധതിയുടെ നടത്തിപ്പ് ഏജന്‍സി വഴി സമാഹരിക്കുന്ന തുക കൂടി സംസ്ഥാനത്തിന്റെ മൊത്തം കടമെടുപ്പ് പരിധിയിലെത്തും എന്നായതോടെ ലൈഫിന്റെ ‘ലൈഫ് അവതാളത്തിലായി.

എല്ലാവര്‍ക്കും വീട്’ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായി ഉയര്‍ത്തിക്കാട്ടിയ ലൈഫ് ഇന്നു ആകെ പ്രതിസന്ധിയിലാണ്. വീടെന്ന സ്വപ്നവുമായി ഇറങ്ങിയവര്‍ വഴിയാധാരമായ അവസ്ഥ സര്‍ക്കാര്‍ വിഹിതം ഒരു ലക്ഷം, റൂറല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ വഴിയുള്ള വായ്പയായ 2 ലക്ഷത്തി ഇരുപതിനായിരം, തദ്ദേശ സ്ഥാപനങ്ങളുടെ എണ്‍പതിനായിരം എന്നിങ്ങനെ 4 ഘട്ടങ്ങളിലായാണ് പണം കയ്യിലെത്തുന്നത്.

തനതു ഫണ്ടിന്റെ കുറവ് വന്നതോടെ തദ്ദേശസ്ഥാപനങ്ങളുടെ തുക നല്‍കല്‍ പലയിടത്തും പ്രശ്‌നത്തിലായി.പൊതു കടപരിധിയില്‍ ലൈഫ് വായ്പയും എത്തുമെന്നതായതോടെ വായ്പയെടുക്കാനുള്ള അനുമതി പത്രം സര്‍ക്കാര്‍ നല്‍കുന്നില്ല.

]]>
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി https://malayalees.ch/woman-gangraped-on-way-back-home-after-work-in-ghaziabad/ Sat, 02 Dec 2023 11:33:19 +0000 https://malayalees.ch/?p=92220 ഉത്തർപ്രദേശിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ഡൽഹി സ്വദേശിനിയായ 23 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

വ്യാഴാഴ്ച വൈകിട്ട് ഗാസിയാബാദിലെ ട്രോണിക് സിറ്റി ഏരിയയിലാണ് സംഭവം. ട്രോണിക്ക സിറ്റിയിലെ കളിപ്പാട്ട നിർമാണ യൂണിറ്റിൽ ജോലി ചെയ്യുകയായിരുന്നു പെൺകുട്ടി. ജോലി കഴിഞ്ഞ് 22 കാരിയായ സഹപ്രവർത്തകയ്ക്കും പുരുഷ സുഹൃത്തിനൊപ്പം നാട്ടിലേക്ക് പോകാൻ ഇറങ്ങിയതായിരുന്നു. ഇതിനിടെയാണ് മൂന്നംഗ അജ്ഞാത സംഘം ആക്രമിച്ചത്.

ഒപ്പമുണ്ടായിരുന്നവരെ മർദിച്ച ശേഷം പെൺകുട്ടിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസിന്റെ അഞ്ച് സംഘമാണ് അന്വേഷിക്കുന്നത്. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ്.

]]>
ക്രിസ്ത്യൻ സംഘടനകളുടെ എതിർപ്പ്; മിസോറാമിൽ ഞായറാഴ്ചത്തെ വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് മാറ്റി https://malayalees.ch/ec-reschedules-counting-day-for-mizoram-assembly-polls-to-december-4/ Sat, 02 Dec 2023 11:30:37 +0000 https://malayalees.ch/?p=92217 മിസോറം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തീയതി മാറ്റിയതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. നേരത്തെ നിശ്ചയിച്ച ഡിസംബര്‍ മൂന്നിനു പകരം ഡിസംബര്‍ നാലാം തീയതിയിലേക്കാണ് വോട്ടെണ്ണല്‍ മാറ്റിയിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മറ്റ് നാല് സംസ്ഥാനങ്ങൾക്കൊപ്പം മിസോറാമിലെയും ഫലം ഡിസംബർ മൂന്നിന് പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ വോട്ടെണ്ണല്‍ തീയതി മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മിസോറം എന്‍ജിഓ കോര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാനത്ത് നടത്തി വന്ന പ്രതിഷേധങ്ങള്‍ക്കിടയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം.

ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ മിസോറമിൽ ഞായറാഴ്ച ദിവസങ്ങളില്‍ എല്ലാവരും സഭാ പരിപാടികളും പ്രാര്‍ത്ഥനാ പരിപാടികളുമായി കഴിയുന്നതാണ് സംസ്ഥാനത്തെ പതിവുരീതി. ഇത് തടസപ്പെടുത്തരുതെന്നും തീയതി മാറ്റണമെന്നും ആവശ്യപ്പെട്ട് എംഎന്‍എഫ്, ബിജെപി ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

]]>
മോശം കാലാവസ്ഥ: ഡൽഹി വിമാനത്താവളത്തിൽ 18 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു https://malayalees.ch/18-flights-diverted-at-delhi-airport-due-to-bad-weather-report/ Sat, 02 Dec 2023 08:42:40 +0000 https://malayalees.ch/?p=92208 രാജ്യതലസ്ഥാനത്തെ മോശം കാലാവസ്ഥ വിമാന സർവീസുകളെയും ബാധിച്ചു തുടങ്ങി. മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലെ 18 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ജയ്പൂർ, ലഖ്നൗ, അഹമ്മദാബാദ്, അമൃത്സർ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതെന്ന് അധികൃതർ.

ദൃശ്യപരത കുറവായതിനാലാണ് നടപടി. ഡൽഹി ‘ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്’ (IGI) രാവിലെ 8.10 ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സ്’ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച തലസ്ഥാനത്തെ പല പ്രദേശങ്ങളിലെയും വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇക്കാരണത്താൽ, പല ഭാഗങ്ങളിലും ദൂരക്കാഴ്ച താരതമ്യേന കുറവായിരുന്നു. കൂടാതെ നഗരത്തിന്റെ പല ഭാഗങ്ങളും മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്.

]]>
97.26 ശതമാനവും തിരിച്ചെത്തി; ഇനിയും മാറ്റാനുള്ളത് 9760 കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ https://malayalees.ch/rbi-says-rs-2000-notes-totalling-rs-9760-crore-still-with-public/ Fri, 01 Dec 2023 11:33:05 +0000 https://malayalees.ch/?p=92158 2000 രൂപ നോട്ടുകളിൽ 97.26 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 9,760 കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുകയോ മാറുകയോ ചെയ്തിട്ടില്ലെന്നും ആർബിഐ. മെയ് 19 നാണ് 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് ആർബിഐ പിൻവലിച്ചത്.

ആകെ 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളാണ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്നത്. നോട്ട് പിൻവലിച്ചതിന് ശേഷം 2023 നവംബർ 30 ആയപ്പോഴേക്കും 97.26 ശതമാനാവും തിരിച്ചെത്തി. ഇനി 9,760 കോടി രൂപ മാത്രമാണ് അവശേഷിക്കുന്നതെന്നും ആർബിഐ വാർത്താക്കുറിപ്പിൽ പറയുന്നു. 2000 രൂപ നോട്ടുകൾ ഇപ്പോഴും സാധുവാണ്.

നേരത്തെ 2000 നോട്ടുകൾ കൈവശം വച്ചിരിക്കുന്ന പൊതുജനങ്ങളോടും സ്ഥാപനങ്ങളോടും സെപ്തംബർ 30-നകം അവ മാറുകയോ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയോ ചെയ്യണമെന്ന് ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു. സമയപരിധി പിന്നീട് ഒക്ടോബർ 7 വരെ നീട്ടി. ആര്‍ബിഐയുടെ 19 ഓഫീസുകളില്‍ നോട്ടുകള്‍ മാറ്റാനുള്ള സൗകര്യം തുടരുകയാണെന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്.

]]>
മണിപ്പൂരിൽ ബാങ്ക് കവർച്ച: 18.85 കോടി രൂപ കൊള്ളയടിച്ചു, കലാപത്തിന് ശേഷമുള്ള മൂന്നാമത്തെ കവർച്ച https://malayalees.ch/armed-men-loot-rs-18-85-crore-from-punjab-national-bank-in-manipur/ Fri, 01 Dec 2023 10:54:43 +0000 https://malayalees.ch/?p=92155 മണിപ്പൂരിൽ വൻ ബാങ്ക് കവർച്ച. 10 അജ്ഞാതരായ ആയുധധാരികൾ 18.85 കോടി രൂപ കൊള്ളയടിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് ഉഖ്രുൾ ജില്ലയിലെ പഞ്ചാബ് നാഷണൽ ബാങ്കിൽ (പിഎൻബി) കവർച്ച നടന്നത്. മെയ് മൂന്നിന് വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ നടക്കുന്ന മൂന്നാമത്തെ ബാങ്ക് കവർച്ചയാണിത്.

ബാങ്കിന്റെ പ്രവൃത്തി സമയം കഴിഞ്ഞ ശേഷമാണ് കവർച്ച നടന്നത്. അന്നത്തെ ഇടപാടുകളും നിക്ഷേപ പ്രവർത്തനങ്ങളും പൂർത്തിയാക്കി പ്രധാന ഗേറ്റിന്റെ ഷട്ടർ അടച്ച് ബാങ്ക് മാനേജരും ജീവനക്കാരും അകത്ത് ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ ആയുധധാരികളായ പത്ത് പേർ പെട്ടെന്ന് അകത്ത് കടന്ന് സ്‌ട്രോങ് റൂമിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന മാനേജരെയും സെക്യൂരിറ്റി ജീവനക്കാരനെയും കീഴ്‌പ്പെടുത്തി.

തുടർന്ന് സംഘം ബാങ്കിൽ നിന്ന് 18.85 കോടി രൂപ കൊള്ളയടിച്ചു. എകെ റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും ഒലിവ് പച്ച, കാക്കി യൂണിഫോം, ട്രാക്ക് സ്യൂട്ടുകൾ എന്നിവ ധരിച്ചാണ് സംഘം എത്തിയതെന്ന് ബാങ്കിനുള്ളിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളിൽ നിന്ന് വ്യക്തമാണ്. പൊലീസ് കേസെടുത്തിട്ടുണ്ട്. ബാങ്കിലെ എല്ലാ ജീവനക്കാരെയും സുരക്ഷാ ജീവനക്കാരെയും പൊലീസ് ചോദ്യം ഇന്ന് ചെയ്തു.

]]>
മധ്യപ്രദേശില്‍ ഇന്ന് കൊട്ടിക്കലാശം; പ്രധാന നേതാക്കളെല്ലാം ഇന്ന് പ്രചാരണത്തിനിറങ്ങും; വെള്ളിയാഴ്ച ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് https://malayalees.ch/assembly-elections-2023-madhya-pradesh-last-day-of-election-campaign/ Wed, 15 Nov 2023 04:44:26 +0000 https://malayalees.ch/?p=91104 മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. അവസാന മണിക്കൂറുകളില്‍ വാശിയേറിയ പ്രചരണമാണ് ബിജെപിയും കോണ്‍ഗ്രസും നടത്തുന്നത്. രണ്ടു പാര്‍ട്ടികളുടെയും പ്രധാന നേതാക്കള്‍ എല്ലാം പ്രചരണത്തിനായി സംസ്ഥാനത്ത് ക്യാമ്പ് ചെയ്തിരിക്കുകയാണ്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ സര്‍വ്വേകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്‍നിര്‍ത്തിയുള്ള പ്രചരണത്തിലൂടെ ഇതിനെ മറികടക്കാന്‍ കഴിഞ്ഞു എന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇന്നു വൈകിട്ട് അഞ്ചുമണിക്ക് പരസ്യപ്രചരണം അവസാനിക്കും. വെള്ളിയാഴ്ച ജനങ്ങള്‍ പോളിംഗ് ബൂത്തുകളില്‍ എത്തും.മധ്യപ്രദേശിലെ ജനങ്ങള്‍ ബിജെപി ഭരണത്തില്‍ അസ്വസ്ഥരാണെന്ന് മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ കമല്‍നാഥ് ട്വന്റിഫോറിനോട് പറഞ്ഞു.

മധ്യപ്രദേശില്‍ ഇത്തവണ പോരാട്ടം നടക്കുന്നത് ജനങ്ങളും ബിജെപിയും തമ്മിലാണെന്ന് കമല്‍ നാഥ് പറയുന്നു. ബിജെപി ഭരണത്തിന്റെ കീഴില്‍ ജനങ്ങള്‍ ഒട്ടേറെ അനുഭവിച്ചു. ഇനി സത്യത്തിന് വേണ്ടി ജനങ്ങള്‍ വോട്ടുചെയ്യുമെന്നും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുല്‍ ഗാന്ധി, അമിത് ഷാ, ജെ പി നദ്ദ, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, യോഗി ആദിത്യനാഥ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവരുടെയെല്ലാം സാന്നിധ്യം മധ്യപ്രദേശ് തെരഞ്ഞടുപ്പ് പ്രചരണത്തിലുണ്ടായിരുന്നു.

230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് നവംബര്‍ 17 ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മധ്യപ്രദേശില്‍ പ്രധാനമായും പോരാട്ടം നടക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുമുണ്ട്.

]]>
ഉത്തരാഖണ്ഡിൽ തുരങ്കം തകർന്നുണ്ടായ അപകടം; അന്വേഷണത്തിന് ഒരുങ്ങി സർക്കാർ https://malayalees.ch/uttarakhand-tunnel-crash-six-member-expert-committee-to-probe-accident/ Tue, 14 Nov 2023 05:13:17 +0000 https://malayalees.ch/?p=91042 ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ അന്വേഷണത്തിന് ഒരുങ്ങി സർക്കാർ. ആറംഗ സംഘത്തെ അന്വേഷണത്തിനായി രൂപീകരിച്ചു. തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർ‌ത്തനം തുടരുകയാണ്. ഞായറാഴ്ച രാവിലെയണ് തുരങ്കത്തിൽ അപകടം സംഭവിച്ചത്.

കുടുങ്ങിയ തൊഴിലാളികളെ മെറ്റൽ പൈപ്പുകളിലൂടെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് പുരോ​ഗമിക്കുന്നത്. അതിനായി ഇന്നലെ രാത്രിയോടെ മെറ്റൽ പൈപ്പുകൾ എത്തിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട ആശങ്കക്കൊടുവിൽ തൊഴിലാളികളുമായി രക്ഷാപ്രവർത്തക സംഘത്തിന് ആശയവിനിമയം നടത്താൻ കഴിഞ്ഞിരുന്നു. തൊഴിലാളികൾ സുരക്ഷിതരാണെന്നും ഓക്സിജനും വെള്ളവും നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു.

നാലര കിലോമീറ്റർ ദൂരമുള്ള തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ അകലെയാണ് അപകടമുണ്ടായത്. സിൽക്യാരയെ ദണ്ഡ ൽഗാവുമായി ബന്ധിപ്പിക്കുന്നതാണ് തുരങ്കം. ചാർധാം പദ്ധതിയുടെ ഭാഗമായ തുരങ്കം യാഥാർത്ഥ്യമായാൽ ഉത്തരകാശിയിൽ നിന്ന് യമുനോത്രയിലേക്കുള്ള ദൂരം 26 കിലോമീറ്റർ കുറയും.

]]>
കോടതികളുടെ ശൈലി പുസ്തകത്തില്‍ ഇനി ലൈംഗിക തൊഴിലാളി എന്ന പദമില്ല; പകരം മനുഷ്യക്കടത്തിന്റെ അതിജീവിത എന്നുള്‍പ്പെടെ മൂന്ന് പദങ്ങള്‍ https://malayalees.ch/supreme-court-amends-its-handbook-to-substitute-the-term-sex-worker/ Tue, 14 Nov 2023 05:00:53 +0000 https://malayalees.ch/?p=91024 കോടതികള്‍ക്കായി ഇറക്കിയ ശൈലി പുസ്തകത്തിലെ ലൈംഗിക തൊഴിലാളി എന്ന പദത്തില്‍ ഭേദഗതി വരുത്തി സുപ്രിംകോടതി. മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളുടെ കൂടി നിര്‍ദേശപ്രകാരമാണ് ഭേദഗതി. ലൈംഗിക തൊഴിലാളി എന്നതിന് പകരമായി മനുഷ്യക്കടത്തിന്റെ അതിജീവിത, വാണിജ്യ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീ, വാണിജ്യ ലൈംഗിക ചൂഷണത്തിന് നിര്‍ബന്ധിതയായ സ്ത്രീ എന്നീ പദങ്ങളാകും ഉപയോഗിക്കുക. ഈ വര്‍ഷം ഓഗസ്റ്റ് 18ന് എന്‍ജിഒകള്‍ ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ലൈംഗിക തൊഴിലാളി എന്ന പദത്തിന് ഭേദഗതി വരുത്തി കുറച്ചുകൂടി വിവേചനങ്ങള്‍ക്ക് അതീതമായ പദങ്ങള്‍ കോടതി ഉപയോഗിക്കുന്നത്.

ലൈംഗിക തൊഴിലാളി എന്ന പദം ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരായവര്‍ നേരിടുന്ന ചൂഷണത്തെ കാണാത്തതാണെന്നും ഈ തൊഴില്‍ അവര്‍ സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുത്തതാണെന്നുമുള്ള ധ്വനി ഉണ്ടാക്കുന്നുവെന്നായിരുന്നു എന്‍ജിഒകള്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ചതിയില്‍പ്പെടുത്തിയും മനുഷ്യക്കടത്തായും ബലപ്രയോഗത്തിലൂടെയുമൊക്കെയാണ് പല സ്ത്രീകളും ഇത്തരം ലൈംഗിക ചൂഷണങ്ങളിലേക്ക് എത്തിക്കപ്പെടുന്നതെന്നും എന്‍ജിഒകള്‍ കത്തിലൂടെ ചൂണ്ടിക്കാട്ടി.

ലിംഗപദവിയെക്കുറിച്ചുള്ള വാര്‍പ്പുമാതൃകകളെ പിന്‍പറ്റുന്ന ഭാഷാപ്രയോഗങ്ങള്‍ കോടതിയില്‍ നിന്നും ഒഴിവാക്കുന്നതിനായി ഓഗസ്റ്റ് മാസത്തില്‍ സുപ്രിംകോടതി പുറത്തിറക്കിയ ശൈലീ പുസ്തകത്തില്‍ വേശ്യ എന്ന പദത്തിന് പകരം ലൈംഗിക തൊഴിലാളി എന്ന് ഉപയോഗിക്കണമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ പ്രയോഗം ചൂഷണം ഉള്‍പ്പെട്ട ലൈംഗിക തൊഴിലിനെ ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പെന്ന തരത്തില്‍ പോസിറ്റീവായി കാണിക്കുന്ന തരത്തിലാണെന്ന് എന്‍ജിഒകള്‍ ചൂണ്ടിക്കാട്ടി. പല സ്ത്രീകളുടെ കാര്യത്തിലും ഇത് പോസിറ്റീവായ തെരഞ്ഞെടുപ്പ് ആയിരുന്നില്ലെന്നും മറ്റ് ഓപ്ഷനുകളില്ലാത്ത അവസ്ഥയാണ് പലരുടേയും മുന്നിലുള്ളതെന്നും കത്തിലൂടെ എന്‍ജിഒകള്‍ പറഞ്ഞു.

]]>