national flag – malayalees.ch https://malayalees.ch Malayalam Online News Portal Sat, 13 Aug 2022 04:35:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png national flag – malayalees.ch https://malayalees.ch 32 32 ഹർ ഘർ തിരംഗ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കും; വീട്ടിൽ ദേശീയ പതാക ഉയർത്തി മോഹൻലാൽ https://malayalees.ch/mohanlal-raised-the-national-flag-at-home/ Sat, 13 Aug 2022 04:35:41 +0000 https://malayalees.ch/?p=66356 ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്കു ചേരുകയാണെന്ന് നടൻ മോഹൻലാൽ. എളമക്കരയിലെ വീട്ടിൽ ദേശീയ പതാക ഉയർത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹർ ഘർ തിരംഗ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കും. എല്ലാ പൗരന്മാരും വീടുകളിൽ പതാക ഉയർത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ പുരോ​ഗതിക്കും രാജ്യസ്നേഹം ഊട്ടിയുറപ്പിക്കാനുമൊക്കെ ഇതിലൂടെ സാധിക്കട്ടെയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹർ ഘർ തിരംഗ് പ്രചാരണത്തിന് ഇന്ന് മുതൽ തുടക്കമാവുകയാണ്. രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങൾക്കാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ രാഷ്ട്രീയപാർട്ടികൾ അടക്കം ഏറ്റെടുത്തിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷത്തിൽ ഇന്ന് മുതൽ മൂന്ന് ദിവസം രാജ്യം ത്രിവർണ്ണമണിയും. വീടുകൾ, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാ ഇടങ്ങളിലും പതിനഞ്ചാം തീയതി വരെ ഹർ ഘർ തിരംഗ് ആഘോഷത്തിന്റെ ഭാഗമായി പതാക ഉയരും. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരമാണ് പ്രചാരണം.

ഇതാദ്യമായാണ് ദേശീയ തലത്തിൽ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ദേശീയ പതാക ഉയർത്തുന്നത്. 20 കോടി വീടുകളിൽ ദേശീയ പതാക ഉയർത്തുകയാണ് പ്രചാരണത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം. ഫ്ലാഗ് കോഡിലെ ഭേദഗതി പ്രകാരം ഹർ ഘർ തിരംഗിന്റെ ഭാഗമായി വീടുകളിൽ ഉയർത്തുന്ന പതാക രാത്രിയിൽ താഴ്‌ത്തേണ്ടതില്ല.

സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്രഭരണ പ്രദേശങ്ങളിൽ ലെഫ്. ഗവർണർമാരുമാണ് പരിപാടി ഏകോപിപ്പിക്കുക. ഹർ ഘർ തിരംഗ പ്രചാരണ ഭാഗമായി തപാൽ വകുപ്പ് ഒരു കോടിയിലേറെ പതാകകൾ ഇതിനകം വിറ്റഴിച്ചു കഴിഞ്ഞു. ഡൽഹി സർക്കാരും വിപുലമായ ആഘോഷ പരിപാടികൾക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

]]>
ദേശീയ പതാകയുടെ അളവുകള്‍ തെറ്റി; ഒരു ലക്ഷത്തിലധികം പതാകകൾ കുടുംബശ്രീ തിരികെ വാങ്ങി https://malayalees.ch/national-flag-measurement-issue-in-idukki/ Fri, 12 Aug 2022 08:00:25 +0000 https://malayalees.ch/?p=66311 എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കിയിൽ വീടുകളിലും സ്ഥാപനങ്ങളിലും ഉയ‍ർത്താൻ വിതരണം ചെയ്തത് അളവുകളിലെ നിബന്ധന പാലിക്കാതെയുള്ള പതാകകൾ. ഇടുക്കി കുടുംബശ്രീ തെറ്റു കണ്ടെത്തിയതിനെ തുട‍ർന്ന് ഒരു ലക്ഷത്തിലധികം പതാകകൾ തിരികെ വാങ്ങി.

തുന്നലുകൾ കൃത്യമല്ല. ഓരോ നിറത്തിനും ഓരോ വലിപ്പം. 30 രൂപയാണ് പതാകയ്ക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കിയത്. പുതിയ പതാക രണ്ടു ദിവസം കൊണ്ട് എവിടെ നിന്ന് കണ്ടെത്തുമെന്നറിയാതെ വിഷമത്തിലാണ് ഓർ‍ഡർ നൽകിയവർ.

ആദ്യഘട്ടമായി ഒരു ലക്ഷത്തി ഇരുപതിനായിരം പതാകകൾ എത്തിച്ചു. കളക്ടറേറ്റിൽ വിതരണ ഉദ്ഘാടനവും നടത്തി. ഇതു കഴിഞ്ഞപ്പോഴാണ് അളവിലെ വ്യത്യാസം കണ്ടെത്തിയത്.

തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴി സ്കൂളുകളിൽ വിതരണം ചെയ്യാൻ രണ്ടു ലക്ഷത്തിലധികം പതാകകൾക്കാണ് കുടുംബശ്രീക്ക് ഓ‍ർ‍ഡർ ലഭിച്ചത്. വിവിധ പഞ്ചായത്തുകളിലെത്തിച്ച പതാകകൾ തിരികെ വാങ്ങിയതിനൊപ്പം പണവും തിരികെ നൽകി.

]]>
India at 75; വിവേകാനന്ദ പാറയിൽ 75 അടി നീളമുള്ള ദേശീയ പതാക; പ്രദർശിപ്പിച്ചത് 75 സേനാംഗങ്ങൾ ചേർന്ന് https://malayalees.ch/75-feet-long-national-flag-on-vivekananda-rock/ Thu, 11 Aug 2022 12:39:49 +0000 https://malayalees.ch/?p=66272 കന്യാകുമാരി വിവേകാനന്ദ പാറയിൽ 75 അടി നീളമുള്ള ദേശീയ പതാക 75 സേനാംഗങ്ങൾ ചേർന്ന് പ്രദർശിപ്പിച്ച് കരസേനയുടെ തിരംഗ യാത്രയ്ക്ക് തുടക്കമിട്ടു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പാങ്ങോട് സൈനിക കേന്ദ്ര മേധാവി കന്യാകുമാരിയിൽ ഫ്ളാഗ് ഓഫ് ചെയ്ത തിരംഗ യാത്രയിൽ 75 സേനാംഗങ്ങൾ ദേശീയ പതകയുമായി 75 കിലോമീറ്റർ പിന്നിട്ട് ആഗസ്റ്റ് 14ന് തിരുവനന്തപുരത്ത് എത്തിച്ചേരും. 

പാങ്ങോട് സൈനിക കേന്ദ്രം മേധാവിയുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽ ഇന്ന് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മുൻ പാർലമെന്റ് അംഗമായ വിജയകുമാറും പങ്കെടുത്തു. പരമ്പരാഗത കലയായ കളരിപ്പയറ്റ് പ്രകടനം, സൈനിക ബാൻഡ് പ്രദർശനം എന്നിവയും ഉണ്ടായിരുന്നു. കന്യാകുമാരിക്കടുത്ത് പഞ്ചലിംഗപുരത്ത് നടന്ന മറ്റൊരു ചടങ്ങിൽ 150 അടി ഉയരമുള്ള കൊടിമരവും പതാകയും മുൻ പാർലമെന്റ് അംഗമായ ശ്രീ.വിജയകുമാർ സേനയ്ക്ക് കൈമാറി.

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ആഗസ്റ്റ് 14ന് എത്തുന്ന തിരംഗ യാത്രയ്ക്ക് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. തുടർന്ന് ഗവർണർ ഗ്യാലൻട്രി അവാർഡ് ജേതാക്കളെയും വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ പത്നിമാരെയും അമ്മമാരെയും ആദരിക്കും.

]]>
India at 75: ദേശീയ പതാക ഉയർത്തുമ്പോൾ ഇക്കാര്യങ്ങൾ ചെയ്യരുത് https://malayalees.ch/guidelines-for-hoisting-national-flag/ Thu, 11 Aug 2022 04:37:54 +0000 https://malayalees.ch/?p=66240 ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീട്ടിലും ദേശീയ പതാക ഉയരട്ടെയെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ‘ഹർ ഖർ തിരംഗ’ എന്ന ഈ പദ്ധതി പ്രകാരം ഓഗസ്റ്റ് 13 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ എല്ലാ വീടുകളിലും ദേശീയ പതാക ഉയരും. എന്നാൽ ദേശീയ പതാക വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ദേശീയ പതാകയെ അപമാനിക്കുന്നത് ശിക്ഷാർഹമാണെന്ന് ഓർക്കണം. ദേശീയ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?

ദേശീയ പതാക നിർമിക്കുന്ന തുണി

ദേശീയ പതാക നിർമിക്കാൻ ഖാദി, പരുത്തി എന്നിവ മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. എന്നാൽ 2021 ഡിസംബർ 30 ൽ ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യ 2002 ൽ നടത്തിയ ഭേദഗതി പ്രകാരം വൂൾ, സിൽക്ക്, പോളിസ്റ്റർ എന്നിവയിൽ കൈകൊണ്ടോ മെഷീനിലോ ദേശീയ പതാക നിർമിക്കാം.

ദേശീയ പതാക നാട്ടുന്നതെങ്ങനെ ?

2022 ജൂലൈ 20 ൽ കേന്ദ്ര സർക്കാർ നടത്തിയ ഭേദഗതി പ്രകാരം രാത്രിയും പകലുമെല്ലാം ദേശീയ പതാക നാട്ടാം. മുൻ സൂര്യോദയത്തിനും സൂര്യാസ്തമയത്തിനുമിടയിൽ മാത്രമേ കൊടി നാട്ടാൻ അനുവാദമുണ്ടായിരുന്നുള്ളു.

ആദ്യം സാഫ്രൺ നിറം, ഏറ്റവും താഴെ പച്ച എന്ന നിലയിലാണ് പതാക വേണ്ടത്. കേട് സംഭവിച്ചതും പഴകിയതുമായ പതാക നാട്ടാൻ പാടില്ല. അലങ്കാരവസ്തുവായും റിബൺ രൂപത്തിൽ വളച്ച് കുത്താനും പാടില്ല.

പതാക ഉയർത്തുമ്പോൾ വേഗത്തിലും, താഴ്ത്തുമ്പോൾ സാവധാനത്തിലും വേണം.

അളവ്

ദേശീയ പതാകയുടെ ആകൃതി റെക്ടാംഗിൾ ആണ്. 3:2 എന്ന അനുപാതത്തിലാണ് പതാക നിർമിക്കുക

കേടുപാടുകൾ സംഭവിച്ച പതാക എന്ത് ചെയ്യണം ?

കേടുപാടുകൾ സംഭവിച്ച പതാകകൾ കത്തിച്ച് കളയുകയോ, ബഹുമാനത്തോടെ മറ്റേതെങ്കിലും മാർഗത്തിൽ നശിപ്പിക്കുകയോ ആണ് ചെയ്യേണ്ടത്. ഒരിക്കലും വഴിയിലുപേക്ഷിക്കാനോ, ചവിറ്റുകൊട്ടയിൽ കളയാനോ പാടില്ല.

ദേശീയ പതാകയെ അപമാനിച്ചാൽ ശിക്ഷ

ദേശീയ പതാകയെ അപമാനിക്കുന്നത് നാഷ്ണൽ ഓണർ ആക്ട് 1971 പ്രകാരം ശിക്ഷാർഹമാണ്. ഇത്തരം പ്രവർത്തികൾ ചെയ്യുന്ന വ്യക്തിക്ക് മൂന്ന് വർഷം വരെ തടവോ, പിഴയോ, രണ്ടുമോ ലഭിക്കും.

]]>
‘ദേശീയ പതാക ഹൃദയത്തില്‍’; നെഹ്‌റു പതാക ഉയര്‍ത്തുന്ന ചിത്രവുമായി കോണ്‍ഗ്രസ് https://malayalees.ch/congress-leaders-change-social-media-dp-to-nehru-holding-tricolour/ Wed, 03 Aug 2022 12:28:15 +0000 https://malayalees.ch/?p=65862 ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ വ്യാപക ക്യാംപെയിനുമായി കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു ദേശീയ പതാകയുമായി നില്‍ക്കുന്ന ചിത്രം പ്രചരിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ക്യാംപെയിന്‍.

രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ജയറാം രമേഷ് തുടങ്ങിയവരും പാര്‍ട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടും ദേശീയ പതാകയുമായുള്ള നെഹ്റുവിന്റെ ഫോട്ടോ പങ്കുവച്ച് ക്യാംപെയിനിന്റെ ഭാഗമായി.

നെഹ്‌റുവിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയില്‍ പതാകയുടെ കളര്‍ ചിത്രമാണുള്ളത്. ‘നമ്മുടെ ത്രിവര്‍ണ പതാക രാജ്യത്തിന്റെ അഭിമാനമാണ്. അതോരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലാണ്. ഫോട്ടോ പങ്കുവച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.


ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ വ്യാപക ക്യാംപെയിനുമായി കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു ദേശീയ പതാകയുമായി നില്‍ക്കുന്ന ചിത്രം പ്രചരിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ക്യാംപെയിന്‍.

രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ജയറാം രമേഷ് തുടങ്ങിയവരും പാര്‍ട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടും ദേശീയ പതാകയുമായുള്ള നെഹ്റുവിന്റെ ഫോട്ടോ പങ്കുവച്ച് ക്യാംപെയിനിന്റെ ഭാഗമായി.

നെഹ്‌റുവിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയില്‍ പതാകയുടെ കളര്‍ ചിത്രമാണുള്ളത്. ‘നമ്മുടെ ത്രിവര്‍ണ പതാക രാജ്യത്തിന്റെ അഭിമാനമാണ്. അതോരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലാണ്. ഫോട്ടോ പങ്കുവച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

https://platform.twitter.com/embed/Tweet.html?creatorScreenName=24onlive&dnt=false&embedId=twitter-widget-0&features=eyJ0ZndfdHdlZXRfZWRpdF9iYWNrZW5kIjp7ImJ1Y2tldCI6Im9mZiIsInZlcnNpb24iOm51bGx9LCJ0ZndfcmVmc3JjX3Nlc3Npb24iOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3R3ZWV0X3Jlc3VsdF9taWdyYXRpb25fMTM5NzkiOnsiYnVja2V0IjoidHdlZXRfcmVzdWx0IiwidmVyc2lvbiI6bnVsbH0sInRmd19zZW5zaXRpdmVfbWVkaWFfaW50ZXJzdGl0aWFsXzEzOTYzIjp7ImJ1Y2tldCI6ImludGVyc3RpdGlhbCIsInZlcnNpb24iOm51bGx9LCJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2R1cGxpY2F0ZV9zY3JpYmVzX3RvX3NldHRpbmdzIjp7ImJ1Y2tldCI6Im9mZiIsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9mcm9udGVuZCI6eyJidWNrZXQiOiJvZmYiLCJ2ZXJzaW9uIjpudWxsfX0%3D&frame=false&hideCard=false&hideThread=false&id=1554701781531123712&lang=en&origin=https%3A%2F%2Fwww.twentyfournews.com%2F2022%2F08%2F03%2Fcongress-leaders-change-social-media-dp-to-nehru-holding-tricolour.html&sessionId=3087f77f333e3cabe236529e7100a44d0a218370&siteScreenName=24onlive&theme=light&widgetsVersion=6da0b7085cc99%3A1658260301864&width=550px

Honeymoon Destination Manali Tourism Himachal Pradesh Travel GuideиTravel Nfx

https://imasdk.googleapis.com/js/core/bridge3.522.0_en.html#goog_772089296

00:00PreviousPauseNext

00:02 / 05:12UnmuteSettingsFullscreen

Copy video url

Play / Pause

Mute / Unmute

Report a problem

Language

Share

Vidverto Player

‘ഞങ്ങള്‍ ഞങ്ങളുടെ നേതാവായ നെഹ്റുവിന്റെ ചിത്രമാണ് പ്രൊഫൈല്‍ ചിത്രമാക്കുന്നത്. പക്ഷേ, പ്രധാനമന്ത്രിയുടെ സന്ദേശം സ്വന്തം കുടുംബത്തില്‍ മാത്രം എത്തിയില്ലെന്നു തോന്നുന്നു. 52 വര്‍ഷമായി നാഗ്പൂരിലെ ആസ്ഥാനത്ത് പതാക ഉയര്‍ത്താത്തവര്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിക്കുമോ? ജയ്‌റാം രമേശ് ട്വീറ്റില്‍ ചോദിച്ചു. ‘മൈ തിരംഗ്, മൈ പ്രൈഡ്’ എന്ന ഹാഷ്ടാഗോടെയാണ് പ്രചാരണം നടക്കുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രൊഫൈല്‍ ചിത്രം നെഹ്‌റുവിന്റേതാക്കി. ‘സ്വാതന്ത്ര്യത്തിന്റെ 75 അമൃതവര്‍ഷങ്ങള്‍ : ഈ മുഖമാണ് , ദീപ്തമായ അങ്ങയുടെ ജീവിതമാണ് മുന്നോട്ട് നയിക്കുന്ന വെളിച്ചവും ഉള്ളില്‍ നിറയുന്ന ബോധ്യവും മുന്നോട്ടുള്ള വഴിയിലെ രാഷ്ട്രീയവും….’ വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആഗസ്റ്റ് 2 മുതല്‍ 15 വരെ രാജ്യത്തെ പൗരന്മാര്‍ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചിത്രമായി ത്രിവര്‍ണ്ണ പതാക ഉപയോഗിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്തിലാണ്’ പ്രധാനമന്ത്രിയുടെ ആഹ്വാനം. ഓഗസ്റ്റ് 13 മുതല്‍ 15 വരെ ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനില്‍ പങ്കുചേര്‍ന്ന് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്നും മോദി ഓര്‍മിപ്പിച്ചു.

”ദേശീയ പതാക രൂപകല്‍പന ചെയ്ത പിംഗ്ലി വെങ്കയ്യയുടെ ജന്മദിനമാണ് ഓഗസ്റ്റ് 2. ആഗസ്റ്റ് 2 നും 15 നും ഇടയില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ‘ത്രിവര്‍ണ്ണ പതാക’ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇന്ത്യ മഹത്തായതും ചരിത്രപരവുമായ ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്” പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 91-ാമത് പതിപ്പിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

]]>
‘പതാകയുണ്ടാക്കാന്‍ ഖാദി, കൈത്തറി മേഖലകൾ’; സ്വാതന്ത്ര്യദിനത്തിൽ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തും; മുഖ്യമന്ത്രി https://malayalees.ch/khadi-handloom-sectors-should-utilized-for-national-flag-making/ Sat, 23 Jul 2022 12:30:42 +0000 https://malayalees.ch/?p=65320 സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന് സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയരും. കുടുംബശ്രീ മുഖേന ദേശീയപതാക നിര്‍മ്മിക്കും. ഖാദി, കൈത്തറി മേഖലകളെയും പതാക ഉല്‍പാദനത്തില്‍ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികള്‍ നടത്താന്‍ മുഖ്യമന്ത്രി വിളിച്ച ജില്ലാ കലക്ടര്‍മാരുടെ യോഗത്തില്‍ തീരുമാനമായി.

പരമാവധി സ്ഥലങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തും. ഓഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തണം. ഓഗസ്റ്റ് 13ന് പതാക ഉയര്‍ത്തി 15 വരെ നിലനിര്‍ത്താവുന്നതാണ്. ഇക്കാലയളവില്‍ രാത്രികാലങ്ങളില്‍ പതാക താഴ്‌ത്തേണ്ടതില്ലെന്ന് ഫ്‌ളാഗ് കോഡില്‍ മാറ്റം വരുത്തിയിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുഖേനയാണ് പ്രധാനമായും പതാകകള്‍ വിതരണം ചെയ്യുക. സ്‌കൂള്‍ കുട്ടികള്‍ ഇല്ലാത്ത വീടുകളില്‍ പതാക ഉയര്‍ത്താനാവശ്യമായ ക്രമീകരണങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്യണം.

ആഗസ്റ്റ് 12 നുള്ളില്‍ പതാകകള്‍ സ്‌കൂളിലും സ്ഥാപനങ്ങളിലും എത്തിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. 15ന് സ്കൂളുകളിൽ പതാക ഉയർത്തിയ ശേഷം ചെറിയ ദൂരത്തിൽ ഘോഷയാത്ര നടത്തണം. മുഴുവൻ ജീവനക്കാരും ഓഫീസിലെത്തി പതാക ഉയർത്തൽ ചടങ്ങിൽ പങ്കാളികളാവണം. ഘോഷയാത്രയുമാകാം. എല്ലാ ഗ്രാമങ്ങളിലും ഇത്തരത്തിൽ ഘോഷയാത്ര ആലോചിക്കണം. സ്കൂളുകളിലും സ്ഥാപനങ്ങളിലും ആഗസ്റ്റ് 10നുള്ളിൽ ബാനറുകൾ കെട്ടണം.

പ്രധാന സ്വാതന്ത്ര്യസമര കേന്ദ്രങ്ങളിൽ 13 മുതൽ ഔദ്യോഗിക പരിപാടികൾ നടത്തണം. കുട്ടികളെ സ്വാതന്ത്ര്യസമര കേന്ദ്രങ്ങൾ സന്ദർശിപ്പിക്കണം. സ്വാതന്ത്ര്യത്തിലെ തിളക്കമാർന്ന മുഹൂർത്തങ്ങൾ ഉൾപ്പെടുത്തി ബുക്ക് ലറ്റ് വിതരണം ചെയ്യണം. റോഡ് മുറിക്കല്‍, വനംവകുപ്പിന്റെ അനുമതി ലഭ്യമാക്കല്‍ തുടങ്ങിയ കാര്യങ്ങളിലൊക്കെ ആവശ്യമായ സഹായം നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

]]>
കല്യാൺ സിങ്ങിന്റെ അന്ത്യചടങ്ങിൽ ദേശീയ പതാകയ്ക്ക് മുകളിൽ ബിജെപി പതാക; വിവാദം https://malayalees.ch/national-flag-insulted-in-kalyan-singh-funeral/ Mon, 23 Aug 2021 05:01:51 +0000 https://malayalees.ch/?p=48458 ലഖ്‌നൗ: അന്തരിച്ച യുപി മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെ അന്ത്യചടങ്ങിൽ ദേശീയ പതാകയെ അപമാനിച്ചതായി ആരോപണം. മൃതദേഹത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉപചാരം അർപ്പിക്കവെ ദേശീയ പതാകയ്ക്ക് മുകളിലായിരുന്നു ബിജെപി പതാകയുടെ സ്ഥാനം. ചിത്രം യോഗി തന്നെ ട്വിറ്ററിൽ പങ്കുവച്ചു.

സദസ്സുകളിൽ എല്ലാ വർണങ്ങളും അശോക ചക്രവും കാണുന്ന രീതിയിൽ ദേശീയ പതാക പ്രദർശിപ്പിക്കണം എന്നാണ് ചട്ടം. 1971ലെ പ്രിവൻഷൻ ഓഫ് ഇൻസൽട്ട്‌സ് ടു നാഷണൽ ഹോണർ ആക്ട് പ്രകാരം മൂന്നു വർഷം തടവു ലഭിക്കാവുന്ന കുറ്റമാണിത്. ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ ശനിയാഴ്ച രാത്രിയായിരുന്നു കല്യാൺ സിങ്ങിന്റെ അന്ത്യം. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി അടക്കമുള്ളവർ മരണത്തിൽ അനുശോചനം അറിയിച്ചു.

യു.പിയിലെ അത്രൗളിയിൽ 1932 ജനുവരി അഞ്ചിന് ജനിച്ച കല്യാൺ സിങ് രണ്ടുതവണ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായിട്ടുണ്ട്. 1991 ജൂൺ മുതൽ 1992 ഡിസംബർ വരെയും 1997 സെപ്റ്റംബർ മുതൽ 1999 നവംബർ വരെയും. ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് കല്യാൺ സിങ് ആയിരുന്നു മുഖ്യമന്ത്രി. 2014 മുതൽ 2019 വരെ രാജസ്ഥാന്റെ ഗവർണർ പദവിയും വഹിച്ചിട്ടുണ്ട്. ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനു പിന്നാലെ കല്യാൺ സിങ് രാജിവെച്ചു. അതേദിവസം തന്നെ അന്നത്തെ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ ഉത്തർ പ്രദേശ് സർക്കാരിനെ പിരിച്ചുവിടുകയും ചെയ്തു. കേസിൽ സിങ്ങിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു എങ്കിലും പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടു.

]]>