national defense academy – malayalees.ch https://malayalees.ch Malayalam Online News Portal Tue, 21 Sep 2021 12:48:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png national defense academy – malayalees.ch https://malayalees.ch 32 32 നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകളുടെ ആദ്യ ബാച്ച് പ്രവേശനം 2023 ജനുവരിയിൽ https://malayalees.ch/national-defense-academy-women-entry/ Tue, 21 Sep 2021 12:48:10 +0000 https://malayalees.ch/?p=49898 നാഷണൽ ഡിഫൻസ് അക്കാഡമിയിലെ വനിതകളുടെ ആദ്യ ബാച്ചിന് 2023 ജനുവരിയിൽ പ്രവേശനം നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ.

അടുത്ത വർഷം മെയ് മാസം നടത്തുന്ന പ്രവേശന പരീക്ഷയിൽ വനിതകൾക്ക് പരീക്ഷയെഴുതാം. വനിതകളുടെ പരിശീലനത്തിനായി പ്രതിരോധ മേഖലയിലെ വിദഗ്ധർ അടങ്ങുന്ന പഠനസംഘത്തെ നിയോഗിച്ചതായും കേന്ദ്രസർക്കാർ അറിയിച്ചു. എൻഡിഎ പ്രവേശനത്തിലെ ലിംഗവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ കുഷ് കൽറ സമർപ്പിച്ച പൊതുതാൽപര്യഹർജിയിലാണ് കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം.

ഓഗസ്റ്റ് 18ന് സുപ്രിംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നാഷണല്‍ ഡിഫന്‍സ് അക്കാദമി പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്കി. ഇതേട തുടർന്നാണ് ഇന്ത്യൻ സായുധ സേനകളിലേക്കുള്ള സ്ഥിരം നിയമനത്തിനുള്ള പഠനവും പരിശീലനവും നൽകുന്ന എന്‍ഡിയിലൂടെ സ്ഥിരം കമ്മീഷന്‍ പദവിയിലേക്ക് വനിതകളെ നിയമിക്കാന്‍ കേന്ദ്രസർക്കാർ തീരുമാനിക്കുന്നത്.

]]>