NATIONAL COVID CASES – malayalees.ch https://malayalees.ch Malayalam Online News Portal Thu, 06 Apr 2023 07:24:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png NATIONAL COVID CASES – malayalees.ch https://malayalees.ch 32 32 ആശങ്ക പടർത്തി കൊവിഡ്; രാജ്യത്ത് 5000-ത്തിലധികം പുതിയ കേസുകൾ https://malayalees.ch/india-logs-over-5300-new-covid-infections/ Thu, 06 Apr 2023 07:23:55 +0000 https://malayalees.ch/?p=79225 രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 5000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 5,335 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6 മാസത്തിനിടെ ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ കണക്കാണിത്.

സജീവ കേസുകളുടെ എണ്ണം 25,000 കടന്നു, നിലവിൽ 25,587 സജീവ കേസുകളുണ്ട്. കേരളത്തിലാണ് ഏറ്റവും കൂടുതൽ സജീവ കേസുകൾ (8,229). 3,874 കേസുകളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ. ഇന്ത്യയിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.32 ശതമാനവും, പ്രതിവാര നിരക്ക് 2.89 ശതമാനവുമാണ്. ഇന്നലെ 2,826 പേർ രോഗമുക്തി നേടിയപ്പോൾ 13 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു.

]]>
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു; 24 മണിക്കൂറിനിടെ 3,095 പേർക്ക് വൈറസ് ബാധ https://malayalees.ch/india-records-3095-new-covid-cases-in-24-hours/ Fri, 31 Mar 2023 06:12:56 +0000 https://malayalees.ch/?p=78932 ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,095 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 15,208 ആയി ഉയർന്നു. കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4.47 കോടി (4,47,15,786) ആയി രേഖപ്പെടുത്തി. പോസിറ്റിവിറ്റി നിരക്ക് 2.61% ആണ്. പ്രതിദിന പോസിറ്റിവിറ്റി 2.61 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി 1.91 ശതമാനവുമാണ്. വീണ്ടെടുക്കൽ നിരക്ക് 98.78%. 24 മണിക്കൂറിനിടെ 1,390 പേർ രോഗമുക്തി നേടി. ഇന്നലെ 5 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. കേരളം 3, ഗോവ 1, ഗുജറാത്ത് 1 എന്നിങ്ങനെയാണ് കണക്കുകൾ. ഇതോടെ ആകെ മരണസംഖ്യ 5,30,867 ആയി ഉയർന്നു.

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി ഇതുവരെ 220.65 കോടി കൊവിഡ് വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ട്.

]]>
ആശങ്ക ഉയരുന്നു, രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വർധിക്കുന്നു https://malayalees.ch/national-covid-cases-10/ Fri, 10 Jun 2022 06:33:50 +0000 https://malayalees.ch/?p=63181 രാജ്യം വീണ്ടും കൊവിഡ് ആശങ്കയിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,584 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 100 ദിവസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വ‌ർധനയാണിത്. കണക്കുകൾ പ്രകാരം സജീവ രോഗികളുടെ എണ്ണം രണ്ടാഴ്ചയ്ക്കിടെ എട്ട് മടങ്ങ് വർദ്ധിച്ചു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 36,267 ആണ്. ഇന്നലെ 3,791 പേർ രോഗമുക്തി നേടി. അതേസമയം 24 പേർ വൈറസ് ബാധിച്ച് മരിച്ചു.

രാജ്യത്തുടനീളം ഇന്നലെ 3,35,050 പരിശോധനകളാണ് നടത്തിയത്. 2.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.50 ശതമാനവും. ബുധനാഴ്ച 5,233 കേസുകളും ഇന്നലെ 7,240 കേസുകളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു. മാർച്ച് ഒന്നിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണം ഏഴായിരം കടന്നത് ഇന്നലെയായിരുന്നു. മഹാരാഷ്ട്രയിലും കേരളത്തിലും രണ്ടായിരത്തിന് മുകളിലാണ് കേസുകൾ.

കൊവിഡ് വ്യാപനത്തിൽ ജാഗ്രത കൈവിടരുതെന്ന് കേന്ദ്രം ആവർത്തിച്ചിരുന്നു. തുടർച്ചയായി രണ്ട് ദിവസം പ്രതിദിന കണക്കിൽ 40 ശതമാനം വ‌ർധനയുണ്ടായതിന് പിന്നാലെയാണ് കേന്ദ്രം ജാഗ്രത നിർദേശം നൽകിയത്. പരിശോധനയും വാക്സിനേഷനും കൂട്ടണമെന്നും മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങളിൽ വീഴ്ച വരുത്തരുതെന്നും കേന്ദ്രം നിർ‍ദേശിച്ചിട്ടുണ്ട്.

]]>
രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു https://malayalees.ch/national-covid-case-today/ Fri, 03 Jun 2022 08:17:49 +0000 https://malayalees.ch/?p=62840 84 ദിവസത്തെ ഇടവേളയ്ക്ക് ശേഷം, ഇന്ത്യയിൽ കൊവിഡ് കേസുകളിൽ വൻവർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 4041 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 4,31,68,585 ആയി ഉയർന്നു. ഇന്നലെ 10 പേർ കൊവിസ് ബാധിച്ചു മരിച്ചപ്പോൾ 2363 പേർ രോഗമുക്തി നേടി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് പ്രതിദിന രോഗികളുടെ എണ്ണം കൂടുതൽ.

]]>
രാജ്യത്ത് 3545 പേർക്ക് കൊവിഡ്; 38.5% കേസുകളും ഡൽഹിയിൽ https://malayalees.ch/india-logs-3545-new-covid-19-cases/ Fri, 06 May 2022 04:21:54 +0000 https://malayalees.ch/?p=61339 ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3545 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8.2% വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 4,30,94,938 ആണ്.

ഇന്നലെ 27 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 5,24,002 ആയി ഉയർന്നു. പുതിയ കേസുകളിൽ 38.5% റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ്. ഡൽഹിയിൽ 1,365 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, ഹരിയാനയിൽ 534 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഉത്തർപ്രദേശിൽ 356, കേരളം 342, മഹാരാഷ്ട്ര 233 എന്നിങ്ങനെയാണ് മൂന്നക്കം കടന്ന മറ്റ് സംസ്ഥാനങ്ങളുടെ കണക്ക്. ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് 79.82% കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

]]>
രാജ്യത്ത് കൊവിഡ് കൂടുന്നു; മൂവായിരം കടന്ന് പ്രതിദിന കണക്ക് https://malayalees.ch/indias-covid-cases-increasing/ Thu, 28 Apr 2022 08:50:29 +0000 https://malayalees.ch/?p=60888 രാജ്യത്ത് മൂവായിരം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 3,303 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 39 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന രോഗ ബാധിതരില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 12.8 ശതമാനം വര്‍ധയാണ് ഉണ്ടായത്. ടിപിആര്‍ 0.66ശതമാനമായി ഉയര്‍ന്നതും രാജ്യത്ത് ആശങ്കയായി.

4,30,68,799 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കിലുള്ളത്. ആകെ മരണനിരക്ക് 5,23,693 ആണ്. ആകെ കേസുകളിലെ 0.04 ശതമാനമാണ് ആക്ടീവ് കേസുകള്‍. 193.04 കോടിയിലധികം കൊവിഡ് വാക്‌സിന്‍ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തത്. 19.58 കോടി ഡോസ് വാക്‌സിന്‍ ഉപയോഗിക്കാത്തതായി ഇപ്പോഴും സംസ്ഥാനങ്ങളുടെ പക്കലുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍ ഉള്ള ഡല്‍ഹിയില്‍ വ്യാപാരി സംഘടനകള്‍ ജാഗ്രത കടുപ്പിച്ചു. മാര്‍ക്കറ്റുകളില്‍ എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

]]>
രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; രണ്ടായിരത്തിലധികം പുതിയ കേസുകള്‍ https://malayalees.ch/covid-cases-increase-in-india-2/ Wed, 20 Apr 2022 08:06:21 +0000 https://malayalees.ch/?p=60428 രാജ്യത്തെ കൊവിഡ് കേസുകളില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചത് 2067 പേര്‍ക്കാണ്. ഇതോടെ സജീവ കേസുകളുടെ എണ്ണം 12,340 ആയി.

വര്‍ധിച്ചുവരുന്ന കൊവിഡ് കേസുകള്‍ കണക്കിലെടുത്ത് ഡല്‍ഹി, ഹരിയാന, മിസോറാം, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നിര്‍ദ്ദേശം നല്‍കി. വൈറസിന്റെ വ്യാപനം നിരീക്ഷിക്കാനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും ആരോഗ്യ സെക്രട്ടറി നിര്‍ദേശിച്ചു.

24 മണിക്കൂറിനിടെ 1547ഓളം പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 4.25 ലക്ഷമായി ഉയര്‍ന്നു. 83.29 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടന്നത്. ഇന്നലെ മാത്രം 4.21 ലക്ഷം പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു.

186.72 കോടിയിലധികം ഡോസ് കൊവിഡ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 192.27 കോടിയിലധികം വാക്‌സിന്‍ ഡോസുകളാണ് കേന്ദ്രം നല്‍കിയത്. അതേസമയം 20.33 കോടി വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

]]>
രാജ്യത്ത് 30,000ത്തിലധികം പ്രതിദിന കൊവിഡ് രോഗികള്‍; ഒമിക്രോണ്‍ കേസുകള്‍ 1700ലെത്തി https://malayalees.ch/covid-cases-crosses-30000/ Mon, 03 Jan 2022 09:25:11 +0000 https://malayalees.ch/?p=54950 രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 33,750 കൊവിഡ് കേസുകളും 123 മരണവും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 10,846 പേര്‍ ഇന്നലെ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നിരക്ക് 3,42,95,407 ആയി. നിലവില്‍ 1,45,582 പേര്‍ വിവിധ സംസ്ഥാനങ്ങൡലായി ചികിത്സയിലുണ്ട്.

രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 1,700 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 510. ഒമിക്രോണ്‍ ബാധിച്ച 639 പേര്‍ രോഗമുക്തരായി. ഡല്‍ഹിയാണ് രോഗബാധിതരില്‍ രണ്ടാം സ്ഥാനത്ത്. 351 കേസുകള്‍. 23,30,706 വാക്‌സിന്‍ ഡോസുകള്‍ ഇന്നലെ വിതരണം ചെയ്തു. ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ ബാധിച്ചത്.

അതേസമയം, 15 നും 18 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് ആരംഭിച്ചു. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസുകളായി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എട്ട് ലക്ഷം കൗമാരക്കാരാണ് കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്.

കേരളത്തില്‍ കുട്ടികള്‍ക്ക് മാത്രമായി 551 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രം തിരിച്ചറിയാന്‍ പിങ്ക് ബോര്‍ഡുണ്ടാകും. കുത്തിവയ്പ് രാവിലെ ഒന്‍പത് മുതല്‍ ആരംഭിച്ചു. ഭക്ഷണം കഴിച്ച ശേഷമാണ് കുത്തിവയ്‌പ്പെടുക്കേണ്ടത്. ആധാര്‍ കാര്‍ഡോ സ്‌കൂള്‍ ഐ ഡി കാര്‍ഡോ നിര്‍ബന്ധമാണ്. കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ലഭിച്ച മൊബൈല്‍ സന്ദേശമോ പ്രിന്റൗട്ടോ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നല്‍കണം.

]]>
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 8954 കൊവിഡ് കേസുകള്‍; 267 മരണം https://malayalees.ch/national-covid-cases-latest-updations/ Wed, 01 Dec 2021 08:07:59 +0000 https://malayalees.ch/?p=53312 രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,954 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 267 പേര്‍ മരിച്ചതോടെ ആകെ കൊവിഡ് മരണം 4,69,247 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,45,96,776 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് എന്നാണ് ഔദ്യോഗിക കണക്കുകള്‍.

24 മണിക്കൂറിനിടെ രോഗമുക്തി നേടിയവരുടെ എണ്ണം 10,207 ആണ്. ആകെ രോഗമുക്തി നിരക്ക് 98.36 ശതമാനമായി. 2020 മാര്‍ച്ച് മുതലുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ആകെ കൊവിഡ് കേസുകളില്‍ 99,023 (0.29%) പേര്‍ മാത്രമാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.

അതേസമയം രാജ്യത്ത് ഇതുവരെ കൊവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതും ആശ്വാസകരമാണ്. ഇതിനിടെ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള പുതുക്കിയ മാര്‍ഗരേഖ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

യാത്രാ വിശദാംശങ്ങള്‍ യാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. കേന്ദ്ര സര്‍ക്കാര്‍ നടപടി ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തിലാണ്. യാത്രക്കാര്‍ക്കുള്ള ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 12 ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ കര്‍ശന നിബന്ധനകള്‍.

]]>
രാജ്യത്ത് 10,302 പേര്‍ക്ക് കൊവിഡ്; 267 മരണം https://malayalees.ch/national-covid-cases-6/ Sat, 20 Nov 2021 06:43:08 +0000 https://malayalees.ch/?p=52814 രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,302 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 11,787 പേർ രോഗമുക്തരായി. ഇതോടെ രോഗമുക്തി നിരക്ക് 98.29 ശതമാനമായി ഉയര്‍ന്നു. 2020 മാര്‍ച്ചിനു ശേഷമുള്ള കൂടിയ നിരക്കാണിത്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. 1.24 ലക്ഷം സജീവ കേസുകളാണ് നിലവിലുള്ളത്. 531 ദിവസത്തിനിടയില്‍ ആദ്യമായാണ് കേസുകള്‍ ഇത്രയും കുറയുന്നത്. അതേസമയം, ആശ്വാസമായി മരണ നിരക്കിൽ കുറവ് രേഖപ്പെടുത്തി. ഇന്നലെ 267 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 4,65,349 ആയി.

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 51.59 ലക്ഷം ഡോസ് വാക്സിനാണ് ഇന്നലെ വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 115.79 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

]]>